വിപണിമൂല്യം വര്‍ധിച്ച് ഓര്‍ഗാനിക് ചിക്കന്‍; എന്താണ് ഓര്‍ഗാനിക് ചിക്കന്‍? പ്രത്യേകതയെന്ത്?
അന്തര്‍ദേശീയ തലത്തില്‍ ആവശ്യകതയും വിപണിമൂല്യവും വര്‍ധിച്ചു വരുന്ന വിഭാഗമാണ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍. കോഴിയുടെ കാര്യത്തിലും അങ്ങനെ തന്നെ. സാധാരണ രീതിയില്‍ വളര്‍ത്തുന്ന കോഴിയിറച്ചിയേക്കാളും മുട്ടയേക്കാളും നാലോ അഞ്ചോ ഇരട്ടി വിലയാണ് ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ കോഴിയിറച്ചിക്കും മുട്ടകള്‍ക്കും.
അന്തര്‍ദേശീയ തലത്തില്‍ ആവശ്യകതയും വിപണിമൂല്യവും വര്‍ധിച്ചു വരുന്ന വിഭാഗമാണ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍. കോഴിയുടെ കാര്യത്തിലും അങ്ങനെ തന്നെ. സാധാരണ രീതിയില്‍ വളര്‍ത്തുന്ന കോഴിയിറച്ചിയേക്കാളും മുട്ടയേക്കാളും നാലോ അഞ്ചോ ഇരട്ടി വിലയാണ് ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ കോഴിയിറച്ചിക്കും മുട്ടകള്‍ക്കും.
അന്തര്‍ദേശീയ തലത്തില്‍ ആവശ്യകതയും വിപണിമൂല്യവും വര്‍ധിച്ചു വരുന്ന വിഭാഗമാണ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍. കോഴിയുടെ കാര്യത്തിലും അങ്ങനെ തന്നെ. സാധാരണ രീതിയില്‍ വളര്‍ത്തുന്ന കോഴിയിറച്ചിയേക്കാളും മുട്ടയേക്കാളും നാലോ അഞ്ചോ ഇരട്ടി വിലയാണ് ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ കോഴിയിറച്ചിക്കും മുട്ടകള്‍ക്കും.
രാജ്യാന്തര തലത്തില്‍ ആവശ്യകതയും വിപണിമൂല്യവും വര്‍ധിച്ചു വരുന്ന വിഭാഗമാണ് ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍. കോഴിയുടെ കാര്യത്തിലും അങ്ങനെ തന്നെ. സാധാരണ രീതിയില്‍ വളര്‍ത്തുന്ന കോഴിയിറച്ചിയേക്കാളും മുട്ടയേക്കാളും നാലോ അഞ്ചോ ഇരട്ടി വിലയാണ് ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ കോഴിയിറച്ചിക്കും മുട്ടകള്‍ക്കും. ഓര്‍ഗാനിക് രീതിയില്‍ കോഴികളെ വളര്‍ത്തിയെടുക്കാന്‍ ചെലവ് വളരെ കൂടുതലാണ് എന്നതുതന്നെ കാരണം.
വിപണിയില്‍ കാണുന്ന ചില അര്‍ധഓര്‍ഗാനിക് ചിക്കന്‍ ഉല്‍പന്നങ്ങളുടെ വളര്‍ത്തു രീതികള്‍ നോക്കിയാല്‍ ആന്റിബയോട്ടിക് ഫ്രീ, സിന്തെറ്റിക് ഫ്രീ, ഫ്രീ റേഞ്ച് ചിക്കന്‍, കേജ് ഫ്രീ ചിക്കന്‍ എന്നിവയാണ്. ഇവ നാലും ചേര്‍ന്നതിനെയാണ് നൂറു ശതമാനം ഓര്‍ഗാനിക് എന്ന് വിളിക്കാവുന്നത്.
ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് പോഷകമൂല്യം കൂടുതലാണോ എന്നുള്ളത് ഒരു തര്‍ക്കവിഷയമായി നിലനില്‍ക്കേ അവയുടെ ആവശ്യകത ദിനംപ്രതി വര്‍ധിച്ചു വരികയാണ്.
എന്തൊക്ക കാര്യങ്ങള്‍ ചെയ്താലാണ് വ്യവസായിക അടിസ്ഥാനത്തില്‍ കോഴികളെ ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നത്? അന്തര്‍ദേശീയതലത്തില്‍ സ്വീകരിച്ചു വരുന്ന ഓര്‍ഗാനിക് മാനദണ്ഡങ്ങള്‍ നോക്കാം.
1. കൃത്രിമമായി നിര്‍മിച്ച ഉല്‍പന്നങ്ങള്‍ ഒന്നും തന്നെ തീറ്റയിലോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല.
സാധാരണ ഗതിയില്‍ കോഴികളുടെ രോഗപ്രതിരോധശേഷിക്ക് സഹായകമാകുന്ന രീതിയില്‍ കുറഞ്ഞ അളവില്‍ ആന്റിബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ക്കുന്ന പതിവുണ്ട്. പക്ഷേ, അടുത്തകാലത്തായി ആന്റിബയോട്ടിക്കുകളെ പിന്നിലാക്കി പ്രോബയോട്ടിക്കുകള്‍ അഥവാ ഉപകാരികളായ ബാക്റ്റീരിയകള്‍ ആണ് കൂടുതലായും ഉപയോഗിക്കുന്നത്. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തുന്ന കോഴികളില്‍ നിശ്ചയമായും ആന്റിബയോട്ടിക്കുകള്‍ക്കു പകരം പ്രോബയോട്ടിക്കുകള്‍ തന്നെ ഉപയോഗിക്കണം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
ഇതിനു പുറമെ കൃത്രിമമായി ഉല്‍പാദിപ്പിച്ച അമിനോ അമ്ലങ്ങള്‍, വിറ്റാമിനുകള്‍, മറ്റു മിനറലുകള്‍, കോക്‌സിഡിയ മരുന്നുകള്‍ എന്നിവയും ഓര്‍ഗാനിക് തീറ്റയില്‍ ചേര്‍ക്കാന്‍ പാടില്ല. അതായത് പ്രകൃതിദത്തമായ ഉല്‍പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ.
അതുകൊണ്ടുതന്നെ ഓര്‍ഗാനിക് രീതിയില്‍ വളരുന്ന കോഴികളുടെ വളര്‍ച്ചാനിരക്ക് കുറവായിരിക്കും.
35 ദിവസം കൊണ്ട് 2 കിലോ തൂക്കം വരുന്ന ബ്രോയ്‌ലര്‍ കോഴികളെ ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയാല്‍ 45 ദിവസം വരെ സമയമെടുത്താലേ 2 കിലോ ശരീരഭാരത്തിലെത്തൂ.
2. ചെറിയ കൂടുകളില്‍ വളര്‍ത്താന്‍ പാടില്ല.
പ്രത്യേകിച്ചും മുട്ടക്കോഴികളെ കൂടുകള്‍ നിര്‍മിച്ചു അടുക്കുകളായി വളര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഓര്‍ഗാനിക് രീതിയില്‍ വിരിപ്പ് സംവിധാനം മാത്രമേ ഉപയോഗിക്കാവൂ. മുട്ടക്കോഴികള്‍ക്ക് ഒരു കോഴിക്ക് 3 ചതുരശ്ര അടി സ്ഥലസൗകര്യം നല്‍കാവുന്നതാണ്. ബ്രോയ്‌ലര്‍ കോഴികള്‍ സാധാരണയായി വിരിപ്പ് രീതിയില്‍ തന്നെയാണ് വളര്‍ത്തുന്നത്, അവയ്ക്ക് ഒരു ചതുരശ്ര അടി വീതം സ്ഥലം നല്‍കണം.
3. ദിവസത്തില്‍ കുറച്ചു മണിക്കൂറെങ്കിലും തുറസ്സായ, സൂര്യപ്രകാശം ലഭിക്കുന്ന, തണലുള്ള സ്ഥലങ്ങളില്‍ ചിക്കിപെറുക്കാന്‍ തുറന്നു വിടണം. അവയുടെ സ്വഭാവികമായ വ്യായാമ സ്വഭാവങ്ങള്‍ അനുവദിക്കാന്‍ വേണ്ടിയാണിത്. ഇത് മാംസത്തിലെ കൊള്ളാജന്‍ ഫൈബെറുകളുടെ അളവ് വര്‍ധിപ്പിക്കും. ചിക്കിപെറുക്കുക, ഓടിനടക്കുക എന്നീവക്കുള്ള സൗകര്യം ഈ സ്ഥലത്ത് ഒരുക്കി നല്‍കണം. ഒരു കോഴിക്ക് 5 ചതുരശ്ര അടി സ്ഥലം നല്‍കണം. തണലിനു വേണ്ടി മരങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. മറ്റു സമയങ്ങളില്‍ ഷെഡിനുള്ളില്‍ വിരിപ്പ് രീതിയില്‍ വളര്‍ത്തണം.
4. പ്രതിരോധ മരുന്നുകള്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കാം.
5. ഓര്‍ഗാനിക് മാംസോല്‍പദനത്തിനും മുട്ടയുല്‍പാദനത്തിനും വേണ്ടി അത്യുല്‍പാദന ശേഷിയുള്ള സങ്കരഇനം കോഴികളെ ഒഴിവാക്കി രോഗ പ്രതിരോധ ശേഷി കൂടിയ ഉല്‍പാദനശേഷി കുറവുള്ള നാടന്‍ ജനുസ്സുകളെ ഉപയോഗിക്കുന്നത് വിപണി മൂല്യം ഇനിയും വര്‍ധിക്കും. പക്ഷേ, ഉല്‍പാദനച്ചെലവ് കാണക്കാക്കിയ ശേഷം വിപണി കണ്ടെത്തി മാത്രമേ ഇത് ചെയ്യാവൂ.
നാടന്‍ ജനുസുകള്‍വച്ച് ഓര്‍ഗാനിക് രീതിയില്‍ ഇറച്ചിയും മാംസവും ഉല്‍പാദിപ്പിക്കുന്നത് വളരെ ചെലവറിയ കാര്യമാണ്
ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തുമ്പോള്‍ കോഴികള്‍ക്ക് അസുഖം വന്നാല്‍ എന്തുചെയ്യും?
അസുഖം തുടങ്ങുന്ന ഘട്ടത്തില്‍ ഔഷധ സസ്യങ്ങളുടെയും മറ്റും ഉപയോഗം സഹായിക്കും (കോഴിവളര്‍ത്തല്‍ മേഖലയില്‍ ഔഷധ സസ്യങ്ങളുടെ ഉപയോഗം മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട് ).
എങ്കിലും മരണ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്റിബയോട്ടിക്കുകളും കൃത്രിമമായി ഉല്‍പാധിപ്പിച്ച മരുന്നുകളും മറ്റു ടോണിക്കുകളും നല്‍കുക, രോഗം ഭേദമായാല്‍ പക്ഷേ ആ കോഴി ഓര്‍ഗാനിക് അല്ലാത്ത രീതിയിലെ മാംസത്തിനു വില്‍ക്കാന്‍ പറ്റൂ.
മുട്ടക്കോഴിയിലാണെങ്കില്‍ ചികിത്സ കഴിഞ്ഞ് രണ്ട് ആഴ്ചകള്‍ക്കുശേഷം മുട്ട ഓര്‍ഗാനിക് മുട്ടയായി ലഭിക്കും.
ഓര്‍ഗാനിക് കോഴിയിറച്ചിയും മുട്ടയും വിപണിയില്‍ അതിയായ വിപണിമൂല്യം ഉള്ളവയാണെന്നതു സത്യം തന്നെ, എങ്കിലും വിപണിയുടെ വ്യാപ്തി കൂടി മനസിലാക്കിയ ശേഷമേ ഉല്‍പാദനത്തിന്റെ അളവ് തീരുമാനിക്കാവൂ.
English summary: Organic Poultry Production for Meat and Eggs