ആടുകളുടെ ചർമ്മം നശിപ്പിച്ച് മണ്ഡരിക്കൂട്ടം; അവയെ കൂട്ടിൽനിന്ന് എങ്ങനെ തുരത്താം?
ആടുകളുടെ മുഖത്തെയും ചെവിയിലെയും വയറ്റിനടിവശത്തേയും വാലിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരിപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? ആടുകളുടെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന
ആടുകളുടെ മുഖത്തെയും ചെവിയിലെയും വയറ്റിനടിവശത്തേയും വാലിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരിപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? ആടുകളുടെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന
ആടുകളുടെ മുഖത്തെയും ചെവിയിലെയും വയറ്റിനടിവശത്തേയും വാലിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരിപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? ആടുകളുടെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന
ആടുകളുടെ മുഖത്തെയും ചെവിയിലെയും വയറ്റിനടിവശത്തേയും വാലിലെയും കൈകാലുകളിലേയുമെല്ലാം രോമം പൊഴിഞ്ഞ് വരണ്ടവ്രണങ്ങള്‍ ഉണ്ടാവുന്നതും ക്രമേണ ചര്‍മ്മം പരിപരുത്ത് വരുന്നതും വ്രണങ്ങള്‍ പൊറ്റ കെട്ടുന്നതും വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയുന്നതും കണ്ടിട്ടില്ലേ? ആടുകളുടെ ചർമ്മത്തെ ബാധിക്കുന്ന പ്രധാന ബാഹ്യപരാദരോഗമായ മേഞ്ച് (Mange) അഥവാ മണ്ഡരിബാധയുടെ (Mite) ലക്ഷണങ്ങൾ ആണിതെല്ലാം. മൈറ്റുകള്‍ (Mites) അഥവാ മണ്ഡരികള്‍ എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ് ഈ ചർമരോഗത്തിന്‍റെ കാരണം. പശുക്കള്‍, നായ്ക്കള്‍, മുയലുകൾ, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലെല്ലാം മണ്ഡരികള്‍ ത്വക്ക് രോഗത്തിന് കാരണമാകാറുണ്ട്.
ആടുകളെ ബാധിക്കുന്ന ചർമ്മരോഗങ്ങളിൽ ഏറ്റവും മുഖ്യം
സോറോപ്റ്റസ് (Psoroptes), സാര്‍ക്കോപ്റ്റസ് (Sarcoptes), ഡെമോഡെക്സ് കാപ്രി, കൊറിയോപ്ടെസ് തുടങ്ങിയ വിവിധയിനത്തില്‍പ്പെട്ട ബാഹ്യപരാദങ്ങള്‍ ആടുകളിൽ മേഞ്ച് രോഗത്തിന് കാരണമാകാറുണ്ട്. ത്വക്കിനെ ബാധിക്കുന്ന പരാദങ്ങള്‍ ക്രമേണ ത്വക്കിലെ കോശപാളികളെ കാര്‍ന്നുതിന്നുകയും ആഴ്ന്ന് വളരുകയും ചെയ്യും. ഈ പരാദങ്ങളെ നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കില്ല. ആടുകളുടെ ചര്‍മ്മം തിന്ന് വളരുന്ന മണ്ഡരികള്‍ ക്രമേണ ചര്‍മ്മപാളികളില്‍ തന്നെ മുട്ടയിട്ട് പെരുകും. മുട്ടകൾ വിരിഞ്ഞ് മണ്ഡരിക്കുഞ്ഞുങ്ങള്‍ ഇറങ്ങുന്നതോടെ രോഗം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കും. സമ്പർക്കം വഴി മറ്റു ആടുകളിലേക്ക് പകരാനും കാരണമാവും.
ആടുകളുടെ രോമം കൊഴിയല്‍, ചൊറിച്ചില്‍ കാരണം ശരീരം കൂടിന്റെ കമ്പികളില്‍ ചേര്‍ത്തുരക്കല്‍, മേനിയില്‍ സ്വയം കടിക്കല്‍, ത്വക്കില്‍ വരണ്ട വ്രണങ്ങള്‍, ക്രമേണ വ്രണങ്ങള്‍ അര സെന്റിമീറ്റര്‍ വലുപ്പത്തില്‍ പൊറ്റകെട്ടല്‍, ചര്‍മ്മം പരുപരുക്കൽ, വെളുത്ത് പരുത്ത ശൽക്കങ്ങൾ പൊടിയൽ എന്നിവയെല്ലാമാണ് മണ്ഡരി രോഗത്തിന്റെ ലക്ഷണങ്ങൾ. കൂട്ടത്തിലുള്ള മറ്റു ആടുകളിലും സമാന ലക്ഷണങ്ങള്‍ പ്രകടമാകും. മണ്ഡരി രോഗം കാരണം ഉണ്ടാകുന്ന വ്രണങ്ങളിൽ കൂട്ടിൽ മതിയായ ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ബാക്റ്റീരിയ, ഫംഗസ് ബാധകൾക്കും സാധ്യത ഏറെയാണ്. രൂക്ഷമായി ബാധിക്കുന്ന ആടുകളിൽ മരണം സംഭവിക്കും. രോഗലക്ഷണങ്ങളിലൂടെയും, രോഗം ബാധിച്ച ചര്‍മ്മത്തിൽ നിന്നും ഒരു ബ്ലേഡ് കൊണ്ട് ചുരണ്ടിയെടുത്ത ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും എളുപ്പത്തില്‍ മണ്ഡരി രോഗം നിർണയിക്കാം.
മണ്ഡരിക്കൂട്ടത്തെ ആട്ടിൻ കൂട്ടിൽനിന്നും എങ്ങനെ തുരത്താം?
കൂടുകളിലെ ശുചിത്വമാണ് രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം. രോഗം ബാധിച്ച ആടുകളെ കൂട്ടത്തില്‍നിന്ന് മാറ്റി വേണം പരിചരിക്കാന്‍. പുതിയ ആടുകളെ കൊണ്ടുവരുമ്പോള്‍ രണ്ടോ മൂന്നോ ആഴ്ച പ്രത്യേകം മാറ്റിപ്പാര്‍പ്പിച്ച് രോഗങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷം വേണം കൂട്ടത്തില്‍ ചേര്‍ക്കാന്‍. ഈ കാലയളവിൽ അവയെ ബ്രീഡിങ്ങിന് ഉപയോഗിക്കരുത്. ഐവര്‍മെക്ടിന്‍, ഡോറാമെക്ടിന്‍ തുടങ്ങിയ പരാദനാശിനി മരുന്നുകളാണ് മണ്ഡരികള്‍ക്കെതിരെ ഏറ്റവും ഫലപ്രദം. ചർമ്മത്തിനടിയിൽ കുത്തിവയ്പായി നല്‍കുന്ന ഐവര്‍മെക്ടിന്‍ ആടുകളുടെ ശരീരതൂക്കം നിർണയിച്ച് കൃത്യമായ അളവില്‍ നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനം തേടാം. ആഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ നാലാഴ്ച വരെ കുത്തിവെപ്പ് നല്‍കുന്നതോടെ രോഗം ഭേദമാകും.
രോഗം ബാധിച്ച ചര്‍മ്മഭാഗത്ത് അമിട്രാസ് എന്ന രാസ ഘടകം അടങ്ങിയ റിഡ്ഡ് പോലുള്ള ലേപനങ്ങള്‍ വെള്ളത്തിൽ ലയിപ്പിച്ച് (നാല് മില്ലിലീറ്റർ വീതം അമിട്രാസ് ലായനി ഒരു ലീറ്റർ വെള്ളത്തിൽ) പുരട്ടുന്നത് മണ്ഡരികളെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഗാമ-ബെന്‍സീന്‍ ഹെക്സാക്ലോറൈഡ് / ഗാമ-ബിഎച്ച്സി (Gamma benzene hexachloride- Lindane) അടങ്ങിയ ലേപനങ്ങളും മേഞ്ച് രോഗത്തിനു കാരണമായ മണ്ഡരികള്‍ക്കെതിരെ ഫലപ്രദമാണ്. ഗാമ-ബിഎച്ച്സി അടങ്ങിയ ലേപനങ്ങൾ ചർമ്മത്തിൽ പുരട്ടുന്ന പക്ഷം ആടുകൾ നക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം .
രോഗം പെട്ടന്ന് ഭേദപ്പെടുന്നതിനായും ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായും സിങ്ക്, സെലീനിയം, കോപ്പർ, ജീവകം എ, ജീവകം ഇ എന്നിവയെല്ലാം അടങ്ങിയ ജീവക-ധാതു മിശ്രിതവും കരൾ ഉത്തേജന മരുന്നുകളും ആടുകൾക്ക് നൽകണം. ഒപ്പം പച്ചപുല്ലിനും ഇലതീറ്റകൾക്കും പുറമെ തീറ്റയിൽ മാംസ്യസമൃദ്ധമായ പിണ്ണാക്ക്, പെല്ലറ്റ് തുടങ്ങിയ ആഹാരം ശരീരതൂക്കത്തിന്റെ ഒരു ശതമാനം എന്ന അളവിൽ ഉൾപ്പെടുത്തണം. രോഗം ബാധിച്ച ആടുകളെ പാർപ്പിച്ച കൂടിന്റെ പരിസരങ്ങളിൽ പന്ത്രണ്ട് ആഴ്ചവരെ നിലനിൽക്കാൻ രോഗാണുവിന് ശേഷിയുണ്ട്. അതിനാൽ ആടുകളെ ചികിത്സിക്കുന്നതിനൊപ്പം കൂടുകളുടെ ശുചീകരണവും വേണ്ടതുണ്ട്. രോഗം കണ്ടെത്തിയ ആടുകളെ പാര്‍പ്പിച്ച ഷെഡ്ഡും തീറ്റപ്പാത്രങ്ങളും ആടുകളെ മാറ്റിയ ശേഷം സൈപ്പര്‍മെത്രിന്‍, അമിട്രാസ്, ഡെല്‍റ്റമെത്രിന്‍ തുടങ്ങിയ പരാദനാശിനികള്‍ ചേര്‍ത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം. സൈപ്പര്‍മെത്രിന്‍ 3 മില്ലി ലീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേർത്ത് കൂട് വൃത്തിയാക്കാൻ ഉപയോഗിക്കാം.
English summary: Diagnosing and treating skin diseases in goats