കൃത്യതാക്കൃഷിയിൽ തുള്ളിനന, ഫെർട്ടിഗേഷൻ സംവിധാനങ്ങൾ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി പാലക്കാട് എരിമയൂരിലെ കർഷകന്‍ പുളിമ്പ്രാണിക്കളം അബൂബക്കർ സിദ്ദിക്. ഏതു വിളയാണെങ്കിലും അതിന്റെ വിത്തു മുതൽ വിളവുവരെ ഓരോ ഘട്ടത്തിലും കൃത്യത കൊണ്ടുവന്ന് ഉൽപാദനം പരമാവധി വർധിപ്പിക്കുകയാണ് കൃത്യതാക്കൃഷി(പ്രിസിഷൻ

കൃത്യതാക്കൃഷിയിൽ തുള്ളിനന, ഫെർട്ടിഗേഷൻ സംവിധാനങ്ങൾ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി പാലക്കാട് എരിമയൂരിലെ കർഷകന്‍ പുളിമ്പ്രാണിക്കളം അബൂബക്കർ സിദ്ദിക്. ഏതു വിളയാണെങ്കിലും അതിന്റെ വിത്തു മുതൽ വിളവുവരെ ഓരോ ഘട്ടത്തിലും കൃത്യത കൊണ്ടുവന്ന് ഉൽപാദനം പരമാവധി വർധിപ്പിക്കുകയാണ് കൃത്യതാക്കൃഷി(പ്രിസിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യതാക്കൃഷിയിൽ തുള്ളിനന, ഫെർട്ടിഗേഷൻ സംവിധാനങ്ങൾ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി പാലക്കാട് എരിമയൂരിലെ കർഷകന്‍ പുളിമ്പ്രാണിക്കളം അബൂബക്കർ സിദ്ദിക്. ഏതു വിളയാണെങ്കിലും അതിന്റെ വിത്തു മുതൽ വിളവുവരെ ഓരോ ഘട്ടത്തിലും കൃത്യത കൊണ്ടുവന്ന് ഉൽപാദനം പരമാവധി വർധിപ്പിക്കുകയാണ് കൃത്യതാക്കൃഷി(പ്രിസിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃത്യതാക്കൃഷിയിൽ തുള്ളിനന, ഫെർട്ടിഗേഷൻ സംവിധാനങ്ങൾ തയാറാക്കാന്‍ മാര്‍ഗനിര്‍ദേശവുമായി പാലക്കാട് എരിമയൂരിലെ കർഷകന്‍ പുളിമ്പ്രാണിക്കളം അബൂബക്കർ സിദ്ദിക്.

ഏതു വിളയാണെങ്കിലും അതിന്റെ വിത്തു മുതൽ വിളവുവരെ ഓരോ ഘട്ടത്തിലും കൃത്യത കൊണ്ടുവന്ന് ഉൽപാദനം പരമാവധി വർധിപ്പിക്കുകയാണ് കൃത്യതാക്കൃഷി(പ്രിസിഷൻ ഫാമിങ്)യിലൂടെ ഉദ്ദേശിക്കുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന വളം, വെള്ളം എന്നിവയുടെ ഉപയോഗക്ഷമത പരമാവധിയാക്കാൻ ഈ രീതിയില്‍ സാധിക്കും. പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടു പുതയിടൽ, തുള്ളിനന, നനയ്ക്കൊപ്പം വളം(ഫെർട്ടിഗേഷൻ) എന്നിവയാണ്  മുഖ്യ ഘടകങ്ങൾ. 

ADVERTISEMENT

വാണിജ്യ പച്ചക്കറിക്കൃഷിയിലാണ് ഇവിടെ ഈ രീതി കൂടുതലും. എന്നാല്‍ ഡ്രിപ്പ് ഇറിഗേഷൻ, പ്രിസിഷൻ ഫാമിങ് എന്നൊക്കെ കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവരാണ് ചെറുകിട, നാമമാത്ര കർഷകരിൽ നല്ല പങ്കും. ഇതൊക്കെ തങ്ങള്‍ക്കു പറ്റുമോ, വലിയ മുതൽമുടക്കു വരില്ലേ തുടങ്ങിയ   ആശങ്കകളാണവര്‍ക്ക്. എന്നാൽ ഞാന്‍ പറയട്ടെ,  ഇവയെല്ലാം കുറഞ്ഞ ചെലവിൽ  സ്വന്തമായി ചെയ്യാനാവും. കൃത്യതാക്കൃഷിയിലെ തടമൊരുക്കലും പ്ലാസ്റ്റിക് മൾച്ചിങ്ങു(പുത)മെല്ലാം ചെയ്യാൻ അടിസ്ഥാന അറിവുകൾ മതി. എന്നാൽ ഡ്രിപ്പ് ലൈനുകൾ ക്രമീകരിക്കല്‍ മിക്കവർക്കും പരിചിതമല്ല. അതെങ്ങനെയെന്ന് നോക്കാം.

ഒന്നര എച്ച്പി മോണോബ്ലോക്ക് പമ്പ് സെറ്റ് വച്ച് അതു ദിവസം ഒരു മണിക്കൂർ  പ്രവർത്തിപ്പിക്കാനുള്ള ജലമുണ്ടെങ്കില്‍ ഡ്രിപ്പ് ഇറിഗേഷനും ഡ്രിപ്പ് ഫെർട്ടിഗേഷനും ഉൾപ്പെടുന്ന പ്രിസിഷൻ കൃഷി  മികച്ച രീതിയിൽ ആരംഭിക്കാം. ഏകദേശം 15 സെ. മീറ്റർ ഉയരത്തിലും ഒരു മീറ്റർ വീതിയിലുമാണല്ലോ പച്ചക്കറിക്കൃഷിക്കു തടങ്ങൾ ഒരുക്കുന്നത്. കൃഷിസ്ഥലത്തിന്റെ വലുപ്പം അനുസരിച്ച് 20–25 മീറ്റർവരെ നീളത്തിൽ തടങ്ങളൊരുക്കാം. 2 ബെഡുകൾക്കിടയിൽ അര മീറ്റർ അകലമെങ്കിലും നല്‍കണം. ആവശ്യാനുസരണം വളം ചേർത്തു തയാറാക്കിയ തടങ്ങൾക്കു മീതെയാണ് ഡ്രിപ്പർ ലൈനുകൾ ക്രമീകരിക്കുന്നത്. ഒരു തടത്തിൽ ഒരു വരി എന്ന നിലയിൽ ഡ്രിപ്പറുകൾ സെറ്റ് ചെയ്യാം. തുടർന്നാണ് പുത വിരിക്കൽ. 

ഡ്രിപ്പ് ഇറിഗേഷൻ 2 രീതിയിൽ ഉണ്ട്; ഇൻലൈൻ ഡ്രിപ്പും ഓൺലൈൻ ഡ്രിപ്പും. ഇൻലൈനിൽ ഹോസിനുള്ളിലാണ് ഇടവിട്ട് ഡ്രിപ്പർ ഘടിപ്പിച്ചിരിക്കുന്നത്. ഓൺലൈനിൽ പുറത്ത് ഇടവിട്ട് ടാപ്പുകൾ നൽകുന്നു. വിളകൾക്കനുസരിച്ച് ജലമൊഴുക്ക് ക്രമീകരിക്കാൻ ഓൺലൈനിൽ സാധിക്കും. പച്ചക്കറികൾക്ക് ഇൻലൈൻ മതിയാകും. (ചിത്രങ്ങൾ കാണുക)  

ഒന്നാം ഘട്ടം

ADVERTISEMENT

10 സെൻറ് സ്ഥലത്ത് എങ്ങനെ ഈ സൗകര്യം തയാറാക്കാം എന്നു നോക്കാം. 10 സെന്റ് സ്ഥലം എന്നാൽ ഉദ്ദേശം 400 ചതുരശ്രമീറ്റർ ആണല്ലോ. 20 മീറ്റർ വീതിയും 20 മീറ്റർ നീളവുമുള്ള ഈ സ്ഥലത്തിന്റെ (സ്ഥലത്തിന്റെ കിടപ്പനുസരിച്ച് അളവുകളിൽ വ്യത്യാസം വരും. അതനുസരിച്ച് ഹോസിന്റെ അളവും ക്രമീകരിക്കുക) നടുവിലൂടെ 20 മീറ്റർ നീളത്തിൽ ഒന്നര ഇഞ്ച് പിവിസി പൈപ്പ് സ്ഥാപിക്കുക. അതിന്റെ ഇരു വശങ്ങളിലേക്കും 2 മീറ്റർ ഇടവിട്ട് 10 മീറ്റർ നീളത്തിൽ 16 എംഎം ഇൻലൈൻ ലാറ്ററൽ ഹോസ് ഘടിപ്പിക്കാം (ചിത്രം കാണുക). 

പ്രധാന ഹോസിൽ 16 എംഎം ഡ്രില്ലിങ് ബിറ്റ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിൽ 16 എംഎം വാഷർ ഇട്ട ശേഷം 16 എംഎം കണക്ടർ നൽകുക (ചിത്രം കാണുക). അതിലേക്കാണ് ലാറ്ററൽ ഹോസ് ഘടിപ്പിക്കേണ്ടത്. ലാറ്ററൽ ഹോസുകളുടെയെല്ലാം അറ്റത്ത് എൻഡ് ക്യാപ് കൂടി നൽകണം. ഇൻലൈൻ ലാറ്ററൽ ഹോസിൽ ഓരോ 50 സെ.മീറ്റർ ഇടവിട്ടും ഡ്രിപ്പർ ഉണ്ട്. അതിലൂടെയാണ് തുള്ളിനന സാധ്യമാകുന്നത്. മണിക്കൂറിൽ ഒരു ലീറ്റർ മുതൽ 4 ലീറ്റർ വരെ വെള്ളം ഒഴുക്കാവുന്ന ഇൻലൈൻ ഹോസുകൾ മാർക്കറ്റിൽ ലഭ്യമാണ്. 

ഇൻലൈൻ ലാറ്ററൽ ഹോസ് സ്ഥാപിച്ച ശേഷം പ്ലാസ്റ്റിക് മൾച്ചിങ് ഷീറ്റ് വിരിക്കാം. തുടർന്ന് പ്ലാസ്റ്റിക്  മൾച്ചിങ് ഷീറ്റിൽ ഓരോ 50 സെന്റിമീറ്റർ അകലത്തിലും ഡ്രിപ്പർ കണക്കാക്കി തൈ നടാനുള്ള ദ്വാരമിടണം. തുടർന്ന് നടീൽ (ചിത്രം കാണുക). തെങ്ങുകൃഷിയുള്ളവർക്ക് പാഴാകുന്ന ചകിരിത്തൊണ്ട് പ്ലാസ്റ്റിക് മൾച്ചിങ് ഷീറ്റിനു പകരം പുതയായി വിരിക്കാം.  അങ്ങനെയെങ്കിൽ തൊണ്ട് വിരിക്കുന്നത് ചെടി നട്ടശേഷവുമാകാം. 

രണ്ടാം ഘട്ടം

ADVERTISEMENT

ആദ്യഘട്ടമായ മൾച്ചിങ് ഷീറ്റ് വിരിക്കലും ഡ്രിപ്പ് സ്ഥാപിക്കലുമായി.  ഇനി നമുക്ക് ഫെർട്ടിഗേഷൻ നോക്കാം. മെയിൻ ഹോസിൽ ലാറ്റൽ ഹോസ് ഘടിപ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് ഫെർട്ടിഗേഷ ൻ സൗകര്യം ഘടിപ്പിക്കുന്നത്. ഫെർട്ടിഗേഷൻ കൂടിയാകുമ്പോൾ പമ്പ് സെറ്റിന്റെ ശേഷി ഉയർന്ന തായിരിക്കണം. മേൽപ്പറഞ്ഞ ഒന്നര എച്ച്പി പമ്പ് പര്യാപ്തമാണ്. ഒന്നര ഇഞ്ച് പിവിസി വാൽവും ഒരു സ്ക്രീൻ ഫിൽറ്ററും ഒരു വെഞ്ചുറിയുമാണ് ഫെർട്ടിഗേഷന്റെ പ്രധാന ഘടകങ്ങൾ.

കൃഷിയിടത്തിലേക്കു നീളുന്ന മെയിൻ പിവിസി പൈപ്പിൽ ലാറ്ററൽ ഹോസ് ഘടിപ്പിക്കുന്നതിനു തൊട്ടു മുന്‍പാണ് സ്ക്രീൻ ഫിൽറ്റർ സ്ഥാപിക്കേണ്ടത്. സ്ക്രീൻ ഫിൽറ്ററിന് മുൻപ് ഒരു വാൽവും ഫിറ്റ് ചെയ്യേണ്ടതുണ്ട് (ചിത്രം കാണുക). വാൽവിന് മുൻപിലായി ഒന്നര ഇഞ്ച് T കണക്ട് ചെയ്ത് അതിൽ രണ്ടടി ഉയരത്തിൽ പിവിസി പൈപ്പ് ഫിറ്റ് ചെയ്യുക. അതിൽ ഒരു ബെൻഡ് കൊടുത്ത് വെ ഞ്ച്വറി സ്ഥാപിക്കണം (ചിത്രം കാണുക). വെഞ്ച്വറി വഴി പോകുന്ന ജലം വാൽവിനും ഫിൽറ്ററിനും ഇടയിൽ വരുന്ന രീതിയിൽ ക്രമീകരിക്കുക. ആവശ്യമായ അളവിൽ തയാറാക്കിയ വാട്ടർ സൊല്യൂബിൾ ഫെർട്ടിലൈസറിൽ (വെള്ളത്തിൽ 100% ലയിക്കുന്ന വളങ്ങൾ) വെഞ്ച്വറിയുടെ ഫൂട് വാൽവ് ഇറക്കി വച്ചശേഷം പി‌വിസി വാൽവ് പാതി അടച്ച് വെഞ്ച്വറി വാൽവ് തുറന്നാൽ ഫെർട്ടിഗേഷൻ സുഗമമായി നടക്കും. 

കേരള കാർഷിക സർവകലാശാല നടത്തിയ പഠനങ്ങളിൽ കൃത്യതാക്കൃഷിരീതി സ്വീകരിച്ചാൽ കൂലിച്ചെലവ് 50% കുറയും എന്നു കണ്ടിട്ടുണ്ട്. ഹൈബ്രിഡ് ഇനങ്ങൾ ഉപയോഗിച്ച് ഇങ്ങനെ കൃഷി ചെയ്യുമ്പോൾ ഉൽപാദനമാകട്ടെ, ഏകദേശം ഇരട്ടിയാകുന്നതായും കണ്ടു. 

പുതയിടൽ

കൃത്യതാക്കൃഷിയിൽ പ്ലാസ്റ്റിക് പുതകളാണ് മുഖ്യമായും ഉപയോഗിച്ചു വരുന്നത്. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും ചൂടു കുറയ്ക്കാനും കളകൾ നിയന്ത്രിക്കാനും തടങ്ങളിലെ മണ്ണ് ഉറച്ചു പോകാതിരിക്കാനും മണ്ണൊലിപ്പു തടഞ്ഞ് വളങ്ങളും മറ്റും നഷ്ടപ്പെടാതെ സൂക്ഷിക്കാനുമെല്ലാം പ്ലാസ്റ്റിക് പുത പ്രയോജനപ്പെടും. കീടങ്ങളെ അകറ്റി നിർത്താനും ഒരു പരിധി വരെ സഹായകം. 

മുകൾഭാഗത്ത് സിൽവർ അല്ലെങ്കിൽ വെള്ള നിറവും കീഴ്ഭാഗത്ത് കറുപ്പ് നിറവുമുള്ള പുതകളാണ് ഇന്നു കൂടുതലായി ഉപയോഗിച്ചു വരുന്നത്. വെളിച്ചം തീരെ കടത്തി വിടാത്ത ഈ പുതകൾ പ്രകാ ശം തടയുന്നതു മൂലം കളവളര്‍ച്ച നിശ്ശേഷം ഇല്ലാതാക്കും. പച്ചക്കറികൾക്കും വാർഷികവിളയായ വാഴയ്ക്കും 30–40 മൈക്രോൺ കനത്തിലുള്ള പുതകളാണ് ഉപയോഗിക്കുന്നത്. 

ഫോൺ: 9846213343

English summary:  Let's learn about drip irrigation for precision farming