കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോൽ കൂടുതൽ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാനാകും. വെള്ളം കടക്കാത്ത ചാക്കുകളിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോൽ കൂടുതൽ രുചിയുള്ളതും, പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍ നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാനാകും. 

വെള്ളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാം. നാലു കിലോ യൂറിയ നൂറു ലീറ്റ൪ വെള്ളത്തിൽ ചേ൪ത്ത ലായനി ഉപയോഗിച്ച് നൂറു കിലോ വൈക്കോൽ പോഷകസമ്പുഷ്ടീകരണം നടത്താം. 

ADVERTISEMENT

അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ച് മൂടിയ ശേഷം ഭാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. 2–3 ആഴ്ചകള്‍ക്കു ശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാം. യൂറിയ ചേര്‍ത്ത വൈക്കോല്‍ കാലിത്തീറ്റയായി ശരീര തൂക്കത്തിന്റെ 3% അളവില്‍ നല്‍കാം. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ് കുറച്ചു സമയം തുറന്നു വയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.

വിവരങ്ങൾ: മൃഗസംരക്ഷണ വകുപ്പ്

ADVERTISEMENT

English summary: Feeding Urea to Cows Source of Protein