എ1, എ2 പാൽ– സത്യമോ മിഥ്യയോ? സത്യമിതാണ്
സമീപകാലത്ത് ഡെയറി ഫാമിങ് മേഖലയിൽ ഏറെ പ്രചാരത്തിൽ വന്നതാണ് എ1 പാൽ, എ2 പാൽ എന്ന വേർതിരിവ്. അത്തരത്തിൽ പാലിനെ വേർതിരിക്കാമെങ്കിലും ഗുണഗണങ്ങളുടെ പേരിൽ പരസ്പരം പഴിചാരുന്നത് ശരിയല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. പ്രോട്ടീന്റെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ലങ്ങൾ

സമീപകാലത്ത് ഡെയറി ഫാമിങ് മേഖലയിൽ ഏറെ പ്രചാരത്തിൽ വന്നതാണ് എ1 പാൽ, എ2 പാൽ എന്ന വേർതിരിവ്. അത്തരത്തിൽ പാലിനെ വേർതിരിക്കാമെങ്കിലും ഗുണഗണങ്ങളുടെ പേരിൽ പരസ്പരം പഴിചാരുന്നത് ശരിയല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. പ്രോട്ടീന്റെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ലങ്ങൾ (amino acids). വിവിധ അമിനോ അമ്ലങ്ങളുടെ കണ്ണികൾ ചേർന്നതാണ് കേസീൻ എന്ന പാൽ പ്രോട്ടീൻ. ഇവയിൽ 67–ാമത്തെ കണ്ണിയായി ഹിസ്റ്റഡിൻ എന്ന അമിനോ അമ്ലം ഉള്ള പാൽ എ–1. ഹിസ്റ്റഡിന്റെ സ്ഥാനത്ത് പ്രോളിൻ എന്ന അമിനോ അമ്ലം വന്നാൽ അത് എ–2 മിൽക്ക്. പശുവിന്റെ ജനിതക സ്വഭാവം അനുസരിച്ച് പാലിലെ പ്രോട്ടീന്റെ 67–ാമത്തെ കണ്ണിയിലെ അമിനോ അമ്ലത്തിനു മാറ്റം ഉണ്ടാകും. പോഷകപരമായി ഇവ തമ്മിൽ വലിയ മാറ്റമില്ലെങ്കിലും ഇന്ന് വിപണിയിൽ എ–2 പാലിന് വില കൂടും. ആരോഗ്യപരമായ മേന്മകൾ ചൂണ്ടിക്കാട്ടിയാണ് എ–2 പാലിന് പ്രചാരം നൽകി വരുന്നത്. എന്നാല്‍, എ–1 പാലില്‍ ആേരാഗ്യത്തിനു ദോഷകരമായ അംശങ്ങള്‍ ഉണ്ടെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ല.
സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന്റെ ഭാഗമായി നടത്തിയ മാധ്യമ സെമിനാറിൽ മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിലെ പ്രഫസർ ഡോ. കെ.അനിൽകുമാർ ‘എ1, എ2 പാൽ – ചില ധാരണകൾ’ എന്ന വിഷയത്തിൽ നടത്തിയ വിശദമായ ക്ലാസ് ചുവടെ.
English summary: Which milk is better - A1 or A2