കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ചർമ മുഴരോഗം / ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. കേരളത്തിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയ 2019 അവസാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമ മുഴരോഗം

കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ചർമ മുഴരോഗം / ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. കേരളത്തിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയ 2019 അവസാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമ മുഴരോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ചർമ മുഴരോഗം / ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. കേരളത്തിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയ 2019 അവസാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമ മുഴരോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ചർമ മുഴരോഗം /  ലംപി സ്‌കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. കേരളത്തിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയ 2019 അവസാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമ മുഴരോഗം എത്തിക്കഴിഞ്ഞു. മുൻകാലത്ത് പശുക്കളിൽ ചർമ മുഴരോഗബാധയേറ്റ് മരണനിരക്ക് തീരെ കുറവായിരുന്നെങ്കിൽ ഇന്ന് സ്ഥിതി അതല്ല, സങ്കരയിനമെന്നോ നാടൻ പശുക്കളെന്നോ ഭേദമില്ലാതെ എല്ലായിനം പശുക്കളെയും ചർമ മുഴ രോഗം അതിതീവ്രമായി ബാധിക്കുന്നെന്ന് മാത്രമല്ല മരണനിരക്കും കൂടുതലാണ്, പ്രത്യേകിച്ച് കിടാക്കളിലും പ്രായം ചെന്ന പശുക്കളിലും. പശുക്കളുടെ പാലുൽപാദനവും പ്രത്യുല്‍പ്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിനും രോഗം കാരണമാവുന്നു. ചർമ മുഴരോഗത്തിന്റെ മൂന്നാം തരംഗമാണ് സംസ്ഥാനത്ത് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ. 

ചർമ മുഴ വൈറസിനെതിരെ മറുമരുന്നില്ല, ശ്വാസകോശാണുബാധ സൂക്ഷിക്കണം 

ADVERTISEMENT

ഉയര്‍ന്ന പനി, വൈറസ് ബാധിച്ച് ലസികാ ഗ്രന്ഥികളുടെ (ലിംഫ് നോഡ് ) ശക്തമായ വീക്കം, തീറ്റ മടുപ്പ്, കറവയിലുള്ള പശുക്കളുടെ ഉല്‍പ്പാദനം ഗണ്യമായി കുറയല്‍, കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും നീരൊലിപ്പ്, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞൊലിക്കല്‍ എന്നിവയെല്ലാമാണ് രോഗത്തിന്റെ ചർമമുഴയുടെ  ആരംഭലക്ഷണങ്ങള്‍. ത്വക്കില്‍ പല ഭാഗങ്ങളിലായി 2 മുതല്‍ 5 സെന്റിമീറ്റര്‍ വരെ വ്യാസത്തില്‍ വൃത്താകൃതിയില്‍ നല്ല കട്ടിയുള്ള  മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇത്തരം മുഴകള്‍ വായിലും അന്നനാളത്തിലും ശ്വസനനാളിയിലും ആന്തരാവയവങ്ങളിലുമെല്ലാം ഉണ്ടാവാനും ഇടയുണ്ട്. ലംപി സ്‌കിൻ രോഗകാരിയായ വൈറസിനെതിരെ പ്രവര്‍ത്തിച്ച് അവയെ നശിപ്പിക്കുന്ന ആന്റിവൈറല്‍ മരുന്നുകള്‍ നിലവിലില്ല. രോഗത്തെ തുടർന്ന് ഉണ്ടാവാനിടയുള്ള ശ്വാസകോശാണുബാധ (ന്യൂമോണിയ), കുരലടപ്പന്‍, അകിട് വീക്കം തുടങ്ങിയ പാര്‍ശ്വാണുബാധകള്‍ തടയാനും, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും, ആന്റിബയോട്ടിക്, ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നുകളും, പനി, വേദന സംഹാരികളും, കരള്‍ സംരക്ഷണ-ഉത്തേജക മരുന്നുകളും ജീവകധാതുമിശ്രിത കുത്തിവയ്പ്പുകളും രോഗാരംഭത്തില്‍ തന്നെ നല്‍കണം. അല്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യത ഏറെയാണ്. ചർമമുഴ വൈറസിനെതിരെ ഒരുപരിധിവരെ ഫലപ്രദമെന്ന് വിലയിരുത്തപ്പെടുന്ന മെഥ്ലീൻ ബ്ലൂ പോലുള്ള ചില രാസമിശ്രിതങ്ങൾ ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇവ ഉപയോഗിച്ചുള്ള പുതിയ ചികിത്സകളുടെ സാധ്യതകൾ വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് കർഷകർക്ക് അന്വേഷിക്കാവുന്നതാണ്.

പാൽ നമുക്ക് സുരക്ഷിതം; പക്ഷേ പശുക്കിടാക്കളെ കുടിപ്പിക്കേണ്ട 

ADVERTISEMENT

ചർമ മുഴരോഗം കന്നുകാലികളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ലാത്തതിനാൽ അനാവശ്യ ആശങ്കകൾ വേണ്ട. പശുക്കളുടെ പാൽ തിളപ്പിച്ച് ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ പാലിലൂടെ കിടാക്കളിലേക്ക് രോഗം പകരും എന്നതിനാൽ പശുക്കിടാക്കളെ രോഗം ബാധിച്ച പശുക്കളുടെ പാൽ കുടിപ്പിക്കുന്നത് തീർച്ചയായും ഒഴിവാക്കണം.

ചർമമുഴ രോഗം രൂക്ഷമായി ബാധിച്ച കിടാരി

മുറിവുകളുടെ പരിചരണം പ്രധാനം 

ADVERTISEMENT

ചർമത്തിലെ മുഴകൾ കുറയാനും മുഴകൾ പൊട്ടിയുണ്ടാകാനിടയുള്ള  വ്രണങ്ങൾ ഉണങ്ങി ഭേദപ്പെടാനും രണ്ടു മുതൽ നാലു വരെ ആഴ്ച സമയമെടുക്കും. വ്രണങ്ങളില്‍ അണുബാധകള്‍ക്കും ഈച്ചകള്‍ വന്ന് മുട്ടയിട്ട് പുഴുബാധയ്ക്കും സാധ്യതയേറെയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഈ വ്രണങ്ങൾ പുഴുവരിച്ച് ആഴമുള്ളത് ആയിത്തീരുകയും പിന്നീട് മുറിവുണക്കം ദുഷ്കരമാവുകയും ചെയ്യും. മുഴകൾ പൊട്ടിയുണ്ടാകാൻ ഇടയുള്ള വ്രണങ്ങളിൽ ഈച്ചകളെ അകറ്റാനും വ്രണമുണക്കത്തിനും ലേപനങ്ങൾ പ്രയോഗിക്കണം. വ്രണങ്ങളിൽ പുഴുക്കള്‍ ഉണ്ടെങ്കില്‍ മരുന്നുകൂട്ടുകൾ പ്രയോഗിക്കുന്നതിന് മുന്‍പായി യൂക്കാലിപ്റ്റസ് തൈലമോ മറ്റോ മുറിവില്‍ പുരട്ടി പുഴുക്കളെ പുറത്ത് കളയണം. വ്രണങ്ങളിലെ  ഈച്ചകളെ അകറ്റുന്നതിനായും അവയുടെ ലാർവകളെ നശിപ്പിക്കുന്നതിനായും പശുവിന് ഐവർമെക്ട്ടിൻ കുത്തിവയ്‌പ് നൽകുന്നതും ഫലപ്രദമാണ്. പുഴുക്കളും പഴുപ്പും നിറഞ്ഞ വ്രണങ്ങൾ പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ശേഷം മുറിവുണക്കത്തിന് മേൽപറഞ്ഞ ലേപനങ്ങൾ പുരട്ടാം. 

മികച്ച പ്രതിരോധം ഉറപ്പാക്കും വാക്സീൻ; പശുവിന് വാക്സീൻ എടുത്തില്ലേ ഇതുവരെ?

രോഗകാരിയായ കാപ്രിപോക്സ് വൈറസിനെതിരെ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടതും ആടുകളിലെ വസൂരി രോഗം തടയാൻ നൽകുന്നതുമായ ഗോട്ട് പോക്സ് വാക്സീനാണ്  (ഉത്തരകാസി സ്ട്രയിൻ) നിലവിൽ പശുക്കളിൽ ലംപി സ്‌കിൻ പ്രതിരോധകുത്തിവയ്പ്പിനായി ഉപയോഗിക്കുന്നത്. ഗോട്ട് പോക്സ് വാക്സീൻ ഉപയോഗപ്പെടുത്തി കേരളമൊട്ടാകെ പശുക്കളിൽ ചർമ മുഴരോഗ പ്രതിരോധ വാക്സിനേഷൻ ക്യാംപെയിന് സർക്കാർ തുടക്കമിട്ടിരിക്കായാണ്.  മൃഗസംരക്ഷണവകുപ്പ്  ഉദ്യോഗസ്ഥർ വീടുകളിലെത്തി പശുക്കൾക്ക് സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നൽകും. ആരോഗ്യസ്ഥിതി അനുസരിച്ച് വാക്സീൻ നൽകി 3 ആഴ്ചയ്ക്കുള്ളിൽ പശുക്കൾ രോഗപ്രതിരോധ ശേഷി കൈവരിക്കും. ഒരു വർഷം വരെ ഈ പ്രതിരോധശേഷി ഉരുക്കളിൽ നിലനിൽക്കും. ആറു മാസത്തിൽ താഴെ പ്രായമുള്ള കിടാക്കൾ, ആറു മാസത്തിന് മുകളിൽ പ്രായമുള്ള  കിടാരികൾ, വലിയ പശുക്കൾ ഉൾപ്പെടെ ആരോഗ്യമുള്ള എല്ലാ പശുക്കൾക്കും കുത്തിവയ്പ് നൽകാം. ഗർഭിണിപ്പശുക്കൾക്കും ഈ വാക്സീൻ സുരക്ഷിതമാണ്. പശുക്കിടാക്കൾക്ക് പ്രായം പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് നൽകാം. എന്നാൽ പ്രതിരോധ കുത്തിവയ്പ് നൽകിയതോ മുൻപ് രോഗം ബാധിച്ചതോ ആയ തള്ളപ്പശുവിനുണ്ടായ കിടാവാണങ്കിൽ 4 - 6 മാസം പ്രായമെത്തിയതിന് ശേഷം പ്രതിരോധകുത്തിവയ്പ് നൽകിയാൽ മതി. നിലവിൽ രോഗം ബാധിച്ചിട്ടുള്ള ഉരുക്കൾക്ക് വാക്സീൻ നൽകരുത്. ചർമ മുഴരോഗം വന്ന് മാറിയ പശുക്കൾക്കും വാക്സീനേഷൻ വേണ്ട. പശുക്കൾക്ക് ഇതുവരെയും ചർമമുഴ വാക്സീൻ നൽകിയിട്ടില്ലെങ്കിൽ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സൗജന്യ വാക്സീൻ ഉറപ്പാക്കാൻ ക്ഷീരകർഷകർ ശ്രദ്ധിക്കണം. രോഗ വ്യാപനമുള്ള മേഖലകളിൽ നിന്നും പുതുതായി പശുക്കളെ വാങ്ങുന്നത് താൽകാലികമായി ഒഴിവാക്കുന്നതാണ് ഉചിതം. ഫാമുകളിലേക്ക്  പുതിയ പശുക്കളെ കൊണ്ടുവരുമ്പോള്‍ മൃഗാശുപത്രിയിൽ ബന്ധപ്പെട്ട് വാക്സീൻ നൽകുകയും അവയെ നാലാഴ്ചയെങ്കിലും മുഖ്യതൊഴുത്തിലെ പശുക്കള്‍ക്കൊപ്പം ചേര്‍ക്കാതെ പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്റൈന്‍) പരിപാലിക്കുകയും വേണം.

ചർമ മുഴ; പശുക്കൾ മരണപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കുമോ?

സംസ്ഥാനത്ത് ഇതുവരെ ചർമമുഴ രോഗം ബാധിച്ച് ഒട്ടേറെ പശുക്കളും കിടാരികളും കിടാക്കളും  മരണപ്പെട്ടിട്ടുണ്ട് . ഇത് ക്ഷീരകർഷകർക്ക് ഉണ്ടാക്കിയ  സാമ്പത്തിക നഷ്ടം ചെറുതല്ല. ഈ  സാഹചര്യത്തിൽ ചർമമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകളായ  കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കറവപ്പശുക്കള്‍ക്ക് 30,000 രൂപ, കിടാരികള്‍ക്ക് 16,000 രൂപ, ആറു മാസത്തിനു താഴെ പ്രായമുള്ള പശുക്കുട്ടികള്‍ക്ക് 5000 രൂപ എന്നീ ക്രമത്തില്‍ നഷ്ടപരിഹാരത്തുക നൽകാനുള്ള നടപടികളാണ് സർക്കാരിന്റെ അന്തിമ പരിഗണനയിലുള്ളത്. അതിനാൽ പശുക്കൾക്ക് ചർമമുഴ ബാധിച്ചാൽ തൊട്ടടുത്ത  മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ തേടാനും ഏതെങ്കിലും കാരണവശാൽ  രോഗം ബാധിച്ച പശുക്കൾ മരണപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അത് കൃത്യമായി മൃഗാശുപത്രികളിൽ അറിയിക്കാനും ഫോട്ടോ ഉൾപ്പെടെ രേഖകൾ സൂക്ഷിക്കാനും ക്ഷീരകർഷകർ ശ്രദ്ധിക്കണം.