ഹോട്ടല്‍ വെയ്സ്റ്റിനു പകരമെന്ത്: പന്നി വളർത്തൽ സംരംഭകൻ മാത്തുക്കുട്ടിക്കു പറയാനുള്ളത്
പന്നിക്ക് അറവുശാല അവശിഷ്ടത്തിനും ഹോട്ടല്‍ വേസ്റ്റിനും ബദലായി ലാഭകരമായ തീറ്റയ്ക്കു സാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ? പരമ്പരാഗതമായി മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും നൽകിയാണ് കേരളത്തിൽ പന്നിവളർത്തൽ. എന്നാൽ, ഈയിടെയായി പലയിടത്തും മിച്ചഭക്ഷണവും ചിക്കൻ ഒഫൽസ് പോലുള്ള അറവ് ശിഷ്ടങ്ങളും കർഷകർക്കു

പന്നിക്ക് അറവുശാല അവശിഷ്ടത്തിനും ഹോട്ടല്‍ വേസ്റ്റിനും ബദലായി ലാഭകരമായ തീറ്റയ്ക്കു സാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?
പരമ്പരാഗതമായി മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും നൽകിയാണ് കേരളത്തിൽ പന്നിവളർത്തൽ. എന്നാൽ, ഈയിടെയായി പലയിടത്തും മിച്ചഭക്ഷണവും ചിക്കൻ ഒഫൽസ് പോലുള്ള അറവ് ശിഷ്ടങ്ങളും കർഷകർക്കു ലഭ്യമല്ല. അതുകൊണ്ടു ബദൽ മാർഗം നോക്കേണ്ടിവരും.
രണ്ടു മാസം പ്രായത്തിൽ ഫാമിലെത്തിക്കുന്ന പന്നിക്കുഞ്ഞുങ്ങളെ അടുത്ത 6 മാസം വളർത്തി വിൽപനത്തൂക്കത്തിലെത്തിക്കുകയാണ് വേണ്ടത്. അതായത്, 8 മാസം പ്രായത്തിൽ വിൽക്കാൻ കഴിയണം. 3 മുതൽ 8 മാസം വരെ കാലയളവിൽ ഒരു പന്നി ശരാശരി ഒരു ദിവസം 5 കിലോ തീറ്റയെടുക്കുന്നതായി കണക്കാക്കാം. ഭക്ഷണത്തിൽ അന്നജം, മാംസ്യം, നാര്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ഉൾപ്പെട്ടാല്‍ മാത്രമേ അത് സമീകൃതമാകുകയുള്ളൂ. ബദൽ നോക്കുമ്പോഴും അക്കാര്യം ശ്രദ്ധിക്കണം. തീറ്റച്ചെലവ് കുറയുകയും വേണം. ഒരു ദിവസം ഒരു പന്നിക്ക് തീറ്റച്ചെലവ് പരമാവധി 30 രൂപയിൽ താഴെയെങ്കിൽ മാത്രമേ ലാഭകരമാവുകയുള്ളൂ. 5 കിലോ തീറ്റയിൽ ഊർജത്തിനായി അന്നജമടങ്ങിയ തീറ്റ രണ്ടര കിലോ ഉൾപ്പെടുത്താം. വിപണിയിൽ കിലോയ്ക്ക് 15 രൂപ വിലയുള്ള അരി കിട്ടിയാൽ ഒരു കിലോ അരിയിലൂടെ രണ്ടര കിലോ ചോറുണ്ടാക്കാം. നാരിനുവേണ്ടി 1–2 കിലോ തീറ്റപ്പുല്ലും മാംസ്യത്തിനായി അസോളയും ചേർക്കാം. ചോറിനൊപ്പം അര കിലോ തവിടും നന്ന്. അസോളയിൽ മാംസ്യം ഉണ്ടെങ്കിലും ചിക്കൻ ഒഫൽസിലേതുപോലെ ഉണ്ടാവില്ല എന്നതിനാൽ വളർച്ചനിരക്കു കുറയും. ചെറിയ തോതിലെങ്കിലും ചിക്കൻ ഒഫൽസ് നൽകിയാൽ നല്ലത്.