തോടുകളില്‍ മത്സ്യക്കൃഷി: വളർത്താവുന്ന മത്സ്യങ്ങളും മുൻകരുതലുകളും
? കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്തിനോടു ചേർന്നുള്ള സ്ഥലം ഞാൻ ഈയിടെ വൃത്തിയാക്കി വാഴയും ഫലവൃക്ഷങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ ചെറിയ തോടുകളുണ്ട്. കനാലിൽനിന്നു വെള്ളം വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ തോടുകള്‍ക്കു ശരാശരി ഒരു മീറ്റർ വീതിയും ആഴവും 20 മീറ്ററോളം നീളവുമുണ്ട്. ഇവിടെ മത്സ്യക്കൃഷി

? കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്തിനോടു ചേർന്നുള്ള സ്ഥലം ഞാൻ ഈയിടെ വൃത്തിയാക്കി വാഴയും ഫലവൃക്ഷങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ ചെറിയ തോടുകളുണ്ട്. കനാലിൽനിന്നു വെള്ളം വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ തോടുകള്‍ക്കു ശരാശരി ഒരു മീറ്റർ വീതിയും ആഴവും 20 മീറ്ററോളം നീളവുമുണ്ട്. ഇവിടെ മത്സ്യക്കൃഷി ചെയ്യണമെങ്കില്‍ എന്തെല്ലാം കാര്യങ്ങൾ ഒരുക്കണം.
ആദ്യം തോടുകൾ വൃത്തിയാക്കണം. ചെടികളും പായലും പൂർണമായും നീക്കിയ ശേഷം തോടുകൾ വറ്റിച്ചുണക്കുക. കളമത്സ്യങ്ങളെ നശിപ്പിക്കാനാണിത്. ശേഷം ഒരു സെന്റിന് 2 കിലോ തോതില്‍ കുമ്മായം ഇടണം.
മഴക്കാലത്തു വെള്ളം നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെങ്കിൽ ബണ്ടുകളുടെ ഉയരം കൂട്ടണം. അല്ലെങ്കിൽ തോടുകളുടെ വശങ്ങളിൽ എച്ച്ഡിപിഇ(HDPE) വലകൾകൊണ്ടു വേലിയുണ്ടാക്കുക. വെള്ളം പൊങ്ങിയാൽ മീനുകൾ പുറത്തുപോകാതിരിക്കാനാണിത്. പാമ്പും നീർനായയും മറ്റും കയറാതിരിക്കാനും ഇത് ഉപകരിക്കും. അതുപോലെ തോടുകൾക്കു മുകളിലും വല ഇടണം. കിളികളും മറ്റും മീന്‍കുഞ്ഞുങ്ങളെ പിടിക്കുന്നതു തടയാൻ ഈ സംരക്ഷണം ആവശ്യമാണ്. കളമത്സ്യങ്ങളും അഴുക്കും മറ്റും തോട്ടിലേക്കു വരുന്നതു തടയാന്‍ വെള്ളം വരുന്ന ഭാഗത്ത് വലകൊണ്ടു തടയിടുകയും വേണം.
Read also: കണ്ടാൽ പറയില്ല ഇത് നാച്ചുറൽ കുളമല്ലെന്ന്; പടുതക്കുളത്തിലും പുൽത്തകിടി, ആയുസും കൂടും
തോടുകളിൽ കട്‌ല, രോഹു, ഗ്രാസ് കാർപ്, കോയി കാർപ്, ജയന്റ് ഗൗരാമി മീനുകളെ വളർത്തുന്നതാണ് നല്ലത്. ജലം സുലഭമെങ്കില്‍ സെന്റിന് 200 മീനുകളെവരെ ഇടാം. ഇവയ്ക്കു പ്രത്യേകം തീറ്റ നൽകണം. ചുരുങ്ങിയത് 2 വർഷത്തെ പരിപാലനത്തിനു ശേഷമാകണം വിളവെടുപ്പ്.
വേനലിൽ വറ്റുന്ന തോടുകളാണെങ്കിൽ മുന്‍പറഞ്ഞ മത്സ്യയിനങ്ങള്‍ക്കു പകരം വിരൽ വലുപ്പമുള്ള തിലാപ്പിയക്കുഞ്ഞുങ്ങളെ വേണം ഇടാൻ. സെന്റിന് 120 മീനുകൾ എന്ന തോതില്‍ ഇട്ടാൽ മതി. ദിവസം 2 നേരം തിരിത്തീറ്റ നൽകുക. 8 മാസംകൊണ്ട് 250 ഗ്രാം തൂക്കമെത്തും.
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Aquaculture in Small Waterbodies