ഉദ്യാനത്തിന്റെ അഴകിനൊപ്പം മുട്ടയുൽപാദനവും: വീട്ടുമുറ്റത്ത് ഒരുക്കാം കോഴിക്കൂടുകള്‍; 3 മാതൃകകൾ
വീട്ടുമുറ്റത്ത് കോഴികളെ വളര്‍ത്താനും ഒപ്പം ഉദ്യാനത്തിന് അലങ്കാരവുമാകുന്ന കോഴിക്കൂടിന്റെ 3 മാതൃകകള്‍ പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. അവ പരിചയപ്പെടാം. കൂപ് കോഴികള്‍ക്ക് ചിക്കിപ്പെറുക്കി നടക്കാനും ഒപ്പം സുരക്ഷിതമായി പാര്‍ക്കാനും മുട്ടയിടാനുമായി 3 ഭാഗങ്ങളുള്ള മാതൃക. റണ്‍:

വീട്ടുമുറ്റത്ത് കോഴികളെ വളര്‍ത്താനും ഒപ്പം ഉദ്യാനത്തിന് അലങ്കാരവുമാകുന്ന കോഴിക്കൂടിന്റെ 3 മാതൃകകള്‍ പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. അവ പരിചയപ്പെടാം.
കൂപ്
കോഴികള്‍ക്ക് ചിക്കിപ്പെറുക്കി നടക്കാനും ഒപ്പം സുരക്ഷിതമായി പാര്‍ക്കാനും മുട്ടയിടാനുമായി 3 ഭാഗങ്ങളുള്ള മാതൃക.
റണ്‍: കോഴികൾക്ക് നടക്കാനുള്ള കൂടിന്റെ ഭാഗം. 10 അടി നീളവും 6 അടി വീതിയുമുള്ള കൂട്ടില്‍ തറ കെട്ടി ഒരു സിമന്റ് കട്ടയുടെ ഉയരത്തില്‍ വശഭിത്തിയും നിര്‍മിക്കണം. ഈ വലുപ്പമുള്ള കൂട്ടിൽ മുപ്പതു കോഴികളെവരെ പാര്‍പ്പിക്കാം. ഒരു കോഴിക്ക് 2 ച.അടി സ്ഥലമെന്ന കണക്കിനാണ് തറ ഒരുക്കേണ്ടത്. തറയില്‍ അറക്കപ്പൊടി വിരിക്കണം. തീറ്റയും വെള്ളവും ഇവിടെയാണ് നല്‍കുന്നത്.
റൂസ്റ്റ്: കോഴികള്‍ക്ക് രാത്രിയില്‍ വിശ്രമിക്കുന്നതിനുള്ള സ്ഥലം. റൂസ്റ്റിന് അടിയില്‍ കാഷ്ഠം താഴേക്ക് വീഴാതിരിക്കാന്‍ ട്രേ വച്ചിരിക്കുന്നു. മുകളില്‍ വായുസഞ്ചാരത്തിന് വെന്റിലേഷനുമുണ്ട്.
നെസ്റ്റ്: മുട്ടയിടുന്നതിനായുള്ള ഭാഗം. വെളിച്ചം കുറഞ്ഞ ഇവിടെ മുട്ടയിടുന്നതിനായി അറക്കപ്പൊടിയോ ട്രേയോ വച്ചു നല്‍കാം. പുറത്തുനിന്ന് മുട്ട ശേഖരിക്കാവുന്ന വിധത്തിലാണ് നെസ്റ്റ് വയ്ക്കേണ്ടത്.
റണ്‍ കമ്പിവല ഉപയോഗിച്ചും റൂസ്റ്റും നെസ്റ്റും തടിയോ മെറ്റല്‍ഷീറ്റോ ഉപയോഗിച്ചും നിര്‍മിക്കാം. റണ്ണില്‍നിന്ന് റൂസ്റ്റിലേക്ക് കയറാന്‍ ചെറിയൊരു പാലവും ഉറപ്പിച്ച് നല്‍കേണ്ടതുണ്ട്.
ടണല്‍
പരമ്പരാഗത രീതിയിലുള്ള ചെറു കൂടുകളെ ബന്ധിപ്പിച്ച് ടണല്‍ രൂപത്തിലുള്ള ഭാഗമാണ് ഇതിന്റെ സവിശേഷത. കോഴികള്‍ക്കു നടക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം. കൂട് പച്ചക്കറിത്തോട്ടത്തിലോ ഉദ്യാനത്തിലോ ഒരുക്കാം. തീറ്റയും വെള്ളവും ടണലിലാണ് വയ്ക്കേണ്ടത്.
ഫ്‌ളോട്ടിങ്
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കോഴിക്കൂടുകള്‍. കമ്പിവല ഉപയോഗിച്ച് നിര്‍മിക്കുന്ന കൂടുകളുടെ കാലുകള്‍ കന്നാസുകളിലോ വീപ്പയിലോ ഉറപ്പിച്ചിരിക്കുന്നു. കോഴികളുടെ എണ്ണം, കൂടിന്റെ ഭാരം എന്നിവ അനുസരിച്ചു വേണം വീപ്പയോ കന്നാസുകളോ ഉറപ്പിക്കാന്‍. ഭാരം കുറഞ്ഞ ചെറിയ കൂടുകള്‍ക്ക് 4 കന്നാസുകള്‍ മതിയാകും. നിലത്തു വച്ചിരിക്കുന്ന കൂട് വെള്ളം പൊങ്ങുന്ന തനുസരിച്ച് മുകളിലേക്ക് ഉയരും. ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിടണം. താറാവുകളെയാണ് വളര്‍ത്തുന്നതെങ്കില്‍ കൂട് വെള്ളത്തില്‍ത്തന്നെ സൂക്ഷിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. സെന്‍സി മാത്യു,
ഐസിഎആർ- കൃഷി വിജ്ഞാനകേന്ദ്രം, പത്തനംതിട്ട.
ഫോണ്‍: 0469 266 2094, 2661821
How to Choose Suitable Chicken Cage for Your Poultry House?