ഉപ്പിന്റെ അംശമുള്ള മണ്ണിൽ കൃഷി ചെയ്യാവുന്ന വിളകൾ
? സംസ്ഥാനത്തിന്റെ കായലോര, കടലോര പ്രദേശങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണല്ലോ. ഈ മേഖലയ്ക്കു യോജിക്കുന്ന വിളകൾ ഏതൊക്കെ. -ഹരിഹരൻ, മതിലകം, കൊടുങ്ങല്ലൂർ നമ്മുടെ തീരമേഖലകളിൽ വിപുലമായി കൃഷി ചെയ്യുന്ന വിളയാണു തെങ്ങ്. തെങ്ങു നടുന്നത് ചെമ്മണ്ണു നിറഞ്ഞ സ്ഥലത്തെങ്കിൽ 2 കിലോ കറിയുപ്പു ചേർക്കുന്നതിനു

? സംസ്ഥാനത്തിന്റെ കായലോര, കടലോര പ്രദേശങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണല്ലോ. ഈ മേഖലയ്ക്കു യോജിക്കുന്ന വിളകൾ ഏതൊക്കെ. - ഹരിഹരൻ, മതിലകം, കൊടുങ്ങല്ലൂർ
നമ്മുടെ തീരമേഖലകളിൽ വിപുലമായി കൃഷി ചെയ്യുന്ന വിളയാണു തെങ്ങ്. തെങ്ങു നടുന്നത് ചെമ്മണ്ണു നിറഞ്ഞ സ്ഥലത്തെങ്കിൽ 2 കിലോ കറിയുപ്പു ചേർക്കുന്നതിനു നിർദേശിക്കാറുണ്ട്. എന്നാൽ തീരമേഖലകളിലെ മണ്ണിൽ ഉപ്പുരസമുള്ളതിനാൽ അതിന്റെ ആവശ്യമില്ല. മികച്ച ഇനങ്ങൾ തന്നെ തിരഞ്ഞെടുത്ത് ശാസ്ത്രീയ വളപ്രയോഗം നൽകി കൃഷി ചെയ്യാൻ ശ്രദ്ധിക്കണം. ഉയരമുള്ള ഇനങ്ങളിൽ വെസ്റ്റ് കോസ്റ്റ് ടോൾ(WCT), ലക്ഷദ്വീപ് ഓർഡിനറി, കോമാടൻ എന്നിവ മണൽ കലർന്ന മണ്ണിൽ മികച്ച വിളവു നൽകും, സങ്കരയിനങ്ങളിൽ കേരഗംഗ, കേരശങ്കര, കേരസൗഭാഗ്യ, കേരശ്രീ, അനന്തഗംഗ എന്നിവ തീരപ്രദേശങ്ങൾക്കു യോജിച്ചവയാണ്.
പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ജാതി എന്നിവയും തീരമേഖലയ്ക്കു യോജിച്ച വിളകളാണ്. തുറന്ന സ്ഥലത്തെ കൃത്യതാകൃഷിരീതിക്കും തീരമേഖലകളിലിന്ന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ചീര, തണ്ണിമത്തൻ, പൊട്ടുവെള്ളരി, സലാഡ് വെള്ളരി, ചേന, ചേമ്പ്, മഞ്ഞൾ, കൂർക്ക, കുടമ്പുളി എന്നിവയും ഈ പ്രദേശങ്ങളിൽ കൃഷി ചെയ്യാം. ഏതിനമായാലും ശാസ്ത്രീയ വിളപരിപാലനമാർഗങ്ങൾ അവലംബിക്കണം.