നല്ല പശുക്കളെ വളർത്താൻ വേണം നല്ല പാർപ്പിടവും സാഹചര്യവും - വിഡിയോ ക്ലാസ് ഒന്നാം ഭാഗം
നല്ല പശുക്കളെ വളർത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല കേരളത്തിലേത്. ചൂടും ഈർപ്പവും കൂടിയ സാഹചര്യം പശുക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമല്ല. അതുകൊണ്ടുതന്നെ പാലുൽപാദനം കൂടി പശുക്കൾ തൊഴുത്തിൽ ഉണ്ടാവണം. എന്നാൽ,

നല്ല പശുക്കളെ വളർത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല കേരളത്തിലേത്. ചൂടും ഈർപ്പവും കൂടിയ സാഹചര്യം പശുക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമല്ല. അതുകൊണ്ടുതന്നെ പാലുൽപാദനം കൂടി പശുക്കൾ തൊഴുത്തിൽ ഉണ്ടാവണം. എന്നാൽ, മികച്ച പാലുൽപാദനമുള്ള പശുക്കളെ വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാര്യങ്ങളാണ് മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രോജക്ടിലെ മുൻ ജനറൽ മാനേജരും ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുപോരുന്ന ഡെയറിഫാമുകളുടെ കൺസൽട്ടന്റുമായ ഡോ. ഏബ്രഹാം മാത്യു പങ്കുവയ്ക്കുന്നത്. അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം കേരളത്തിലെ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി പശുക്കളുടെ പാർപ്പിടം, തീറ്റക്രമം, ബ്രീഡിങ്, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളിൽ അറിവുകൾ പങ്കുവയ്ക്കുകയാണ്. ഈ വിഡിയോ ക്ലാസ് ശ്രേണിയിലെ ആദ്യ വിഡിയോയാണ് മുകളിൽ ചേർത്തിരിക്കുന്നത്.
പ്രധാന വിവരങ്ങൾ
- മിക്ക തൊഴുത്തിലും ഓക്സിജൻ തീരെയില്ലാത്ത സ്ഥിതിയിലാണ് പശുക്കൾ നിൽക്കുന്നത്.
- തൊഴുത്തിന്റെ അല്ലെങ്കിൽ പശുക്കളെ പാർപ്പിക്കുന്ന ഷെഡ്ഡിന്റെ ഉയരും വർധിപ്പിച്ച് വായൂസഞ്ചാരം ഉറപ്പാക്കുക.
- പശുക്കളെ നനച്ചു കൊടുക്കുക. തേച്ചുരച്ചു കുളിപ്പിക്കരുത്.
- സീലിങ് ഫാൻ പാടില്ല. പകരം വശങ്ങളിൽ ഫാൻ വയ്ക്കാം.
- റൂഫിന് മുകളിൽ ഗാർഡൻ സ്പ്രിംഗ്ലർ വയ്ക്കണം.
- ചൂട് കുറയ്ക്കാൻ തീറ്റ സമയം ക്രമീകരിക്കണം.