പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പത്തനംതിട്ട ചിറ്റാറിലെ നിലയ്ക്കൽ ബീ ഗാർഡൻ ഉടമ അനൂപ് ബേബി സാമിന്റെ വളർച്ച. എൻജിനിയറിങ് പഠനം പൂർത്തിയാക്കിയശേഷം 12,000 രൂപ മുടക്കി 10 പെട്ടി വൻതേനീച്ചകളെ വാങ്ങിയായിരുന്നു തുടക്കം. അതായത് പത്തു വർഷം മുൻപ്. പിതാവ് ബേബിച്ചൻ വർഷങ്ങളായി ചെറിയ തോതിൽ തേനീച്ചകളെ വളർത്തുന്നത് കണ്ടിട്ടുള്ളതായിരുന്നു അനൂപിന് തേനീച്ചയുമായുള്ള പരിചയം. ശാസ്ത്രീയ അറിവുകളോ പരിചരണ രീതികളോ അറിയാതെയുള്ള ആ തുടക്കം പരാജയത്തിൽ കലാശിച്ചു. വച്ച പത്തു പെട്ടികളിൽ ഏഴും നഷ്ടപ്പെട്ടു. അവശേഷിച്ച മൂന്നെണ്ണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വീണ്ടും ശ്രമിച്ചു. പത്തു വർഷം പിന്നിടുമ്പോൾ പത്തിൽനിന്ന് പെട്ടികളുടെ എണ്ണം 550ലെത്തി. ഉൽപാദനം 5 ടണ്ണും.  

പിതാവ് ബേബിച്ചനൊപ്പം അനൂപ്

തേനീച്ചക്കൃഷി വെറും കൃഷിയല്ല
തേനീച്ചകളുള്ള പെട്ടി വെറുതെ കൃഷിയിടത്തിൽവച്ചാൽ കൃഷിയാവില്ല. അവയുടെ പരിചരണം, വിഭജനം, തേനെടുക്കേണ്ട കാലം, തേനെടുക്കേണ്ട രീതികൾ എന്നിങ്ങനെ അറിഞ്ഞിരിക്കാൻ ഏറെ കാര്യങ്ങളുണ്ട്. ഹോർട്ടി കോർപ്, ഖാദി ബോർഡ് എന്നിവയുടെ പരിശീലന പരിപാടികളിൽ പങ്കെടുത്ത് ഇത്തരം കാര്യങ്ങളിൽ അറിവു നേടി. ഒപ്പം സ്വന്തം കൃഷിയിടത്തിൽനിന്ന് പ്രായോഗിക അറിവും. അങ്ങനെ പടിപടിയായി തേനീച്ചപ്പെട്ടികളുടെ എണ്ണം ഉയർത്തി. 2024ലെ തേൻ വിളവെടുപ്പുകാലത്ത് 550 പെട്ടികളാണ് അനൂപിനുള്ളത്. ഈ പെട്ടികളിൽനിന്ന് കുറഞ്ഞത് 5 ടൺ തേൻ ഉറപ്പ്.

ബ്രൂഡ് ചേംബറിനും ഹണി ചേംബറിനും ഇടയിൽ അകലം നൽകിയിരിക്കുന്നു
ADVERTISEMENT

Read also: തേനീച്ച: വിശ്രമമില്ലാത്ത അന്തേവാസികൾ, ഇനങ്ങളെ പരിചയപ്പെടാം

തെനീച്ചകളുള്ള പെട്ടികളിൽനിന്ന് തേൻ ശേഖരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പെട്ടി വയ്ക്കുന്നതു മുതൽ തേൻ എടുത്തശേഷം പെട്ടി അടയ്ക്കുന്നതുവരെ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടി തുറക്കേണ്ട രീതി, ബ്രൂഡ് ചേംബറിനു മുകളിൽ ഹണി ചേംബർ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തേൻ എടുക്കുമ്പോൾ ആവശ്യമായ ഉപകരണങ്ങൾ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. (തേൻ വിളവെടുപ്പിനെക്കുറിച്ച് വിശദമായി അറിയാനും കാണാനും മുകളിലെ വിഡിയോ പ്രയോജനപ്പെടുത്താം.)

ഹണി ചേംബറിലെ ഫ്രെയിമിൽ അട നിർമിച്ചപ്പോൾ
ADVERTISEMENT

വരുമാനമുണ്ടാക്കാനുള്ള എളുപ്പവഴി
‘തുടങ്ങി 3 മാസത്തിനുള്ളിൽ മുതൽമുടക്കു തിരിച്ചുപിടിച്ച് ലാഭത്തിലേക്കു നീങ്ങുന്ന സംരംഭം’ എന്നാണ് തേനീച്ച വളർത്തലിനെക്കുറിച്ച് അനൂപിന്റെ അഭിപ്രായം. അതായത് തേൻ കാലം ആരംഭിക്കുന്നതിനു മുൻപ് 10 പെട്ടി വാങ്ങി കൃഷിയിടത്തിൽ വച്ച് കൃഷി ആരംഭിക്കാം. ഉദ്യോഗമുള്ള ആർക്കും 10 പെട്ടികൾ അനായാസം പരിപാലിക്കാം. 10 പെട്ടിയിൽനിന്ന് വർഷം 80–100 കിലോ തേൻ ലഭിക്കും. അടുത്ത സീസൺ വരെയുള്ള ഒരു വർഷംകൊണ്ട് പ്രാദേശികമായിത്തന്നെ കിലോ 300–400 രൂപയ്ക്ക് ചില്ലറ വിൽപന നടത്താം. 100 കിലോ 300–400 രൂപയ്ക്ക് വിൽക്കുന്നതിലൂടെ വർഷം 30,000–40,000 രൂപ നേട്ടം. 10 കോളനി വാങ്ങാൻ പരമാവധി ചെലവ് 15,000 രൂപയുമെന്ന് അനൂപ്. ഉദ്യോഗമുള്ള തനിക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. അതുകൊണ്ടുതന്നെ ജോലിക്ക് ശേഷം ഒഴിവുസമയം ധാരാളമുണ്ട്. ഈ സമയമാണ് തേനീച്ചവളർത്തലിനായി മാറ്റിവയ്ക്കുന്നത്.

വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ

തേനിൽനിന്ന് മൂല്യവർധന
തേൻ തേനായി മാത്രം വിൽക്കുകയല്ല അനൂപ്. അവയിൽനിന്ന് 25ൽപ്പരം മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. കൃഷിക്കാരൻ എന്നും കൃഷിക്കാരനായി മാത്രം നിന്നാൽ വിജയിച്ച് മുൻപോട്ടു പോകുക പ്രയാസമാണെന്നാണ് അനൂപിന്റെ പക്ഷം. അതു തിരിച്ചറിഞ്ഞതോടെയായിരുന്നു താൻ മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് തിരിഞ്ഞതെന്നും അനൂപ്. പെപ്പർ തുളസി ഹണി, തേൻ നെല്ലിക്ക, വിശപ്പുണ്ടാകാൻ സഹായിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഹണി അംല അമൃത്, കാന്താരി തേൻ, കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്ന വെളുത്തുള്ളി തേൻ, ഹണി ബനാന, ദഹനത്തിനു സഹായിക്കുന്ന ജിഞ്ചർ ഹണി, തേനട ഉപയോഗിച്ച് നിർമിക്കുന്ന മോയിസ്ചറൈസിങ് ക്രീം, ഫേസ് പായ്ക്ക്, കുങ്കുമപ്പൂവ് ചെർത്ത സോപ്, ചാർക്കോൾ സോപ്പ്, മുൾട്ടാണിമിട്ടി സോപ്, കറ്റാർവാഴ സോപ് തുടങ്ങിവയവയാണ് പ്രധാന ഉൽപന്നങ്ങൾ. ഇക്കൂട്ടത്തിൽ തേൻ അടയോടെ വിൽക്കുന്നുമുണ്ട്. തേനീച്ചപ്പെട്ടിക്കുള്ളിൽ പ്രത്യേക വലുപ്പത്തിലുള്ള ഫ്രെയിം നൽകിയാണ് വിൽപനയ്ക്കുള്ള സംസ്കരിക്കാത്ത തേൻ തയാറാക്കുന്നത്. ഇത് പ്രത്യേകം പായ്ക്കറ്റിലാക്കി ആളുകൾക്ക് നേരിട്ട് അയച്ചുനൽകുന്നു.

ADVERTISEMENT

Read also: തേനീച്ചകൾക്കു വേണം വളർച്ചാക്കാല പരിചരണം 

ചെറുതേനീച്ചക്കോളനിയുമായി അനൂപ്

കുറിയറായും ചെറുതേനീച്ചപ്പെട്ടി‌
തേനും തേനുൽപന്നങ്ങളും മാത്രമല്ല അനൂപിന്റെ വരുമാനരീതികൾ. ഈച്ചകളടങ്ങിയ പെട്ടിയും വിൽക്കാറുണ്ട്. ഈവശ്യക്കാർക്ക് ചെറുതേനീച്ചയെ പെട്ടിയോടെ കുറിയർ ചെയ്ത് നൽകും. പുറത്തുപോയ ഈച്ചകളെല്ലാം തിരികെ എത്തിയശേഷം വൈകുന്നേരം പെട്ടിയുടെ കവാടം പെപ്പർ ചുരുട്ടി അടച്ചു വയ്ക്കും. ഇതാണ് ആവശ്യക്കാർക്ക് അയച്ചു കൊടുക്കുന്നത്. ഏഴു ദിവസം വരെ ഈച്ചകൾക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്ന് അനൂപ്. ഡൽഹിയിലേക്ക് അയച്ച ചെറുതേനീച്ചകൾ സുരക്ഷിതമായി അവിടെ എത്തിയെന്നും അനൂപ് പറയുന്നു.

കർഷകനു വിജയം നേരിട്ടുള്ള വിൽപന
ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് തന്റെ തേനും തേനുൽപന്നങ്ങളും വിൽക്കുന്നതാണ് അനൂപിന്റെ രീതി. അതുകൊണ്ടുതന്നെ വിപണയിലുള്ള വില ഉൽപാദകനുതന്നെ ലഭിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും അനൂപ് ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ആവശ്യക്കാർ നേരിട്ട് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്നും അനൂപ്.

ഫോൺ: 9605527123