ജനുവരി വരണ്ട മാസങ്ങളിൽ മണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്താൻ പച്ചിലക്കംപോസ്റ്റ്കൊണ്ടു പുതയിടണം. ഇതിനു മുകളിൽ ജീവാമൃതം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിച്ച് ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും പരമാവധി വർധിപ്പിക്കാം. ഈ മാസംതന്നെ പ്രായമായ മരങ്ങൾക്ക് 50 ഗ്രാം വരെ ബോറോൺ മണ്ണിൽ വിതറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി
വരണ്ട മാസങ്ങളിൽ മണ്ണിനെ ഈർപ്പമുള്ളതാക്കി നിലനിർത്താൻ പച്ചിലക്കംപോസ്റ്റ്കൊണ്ടു പുതയിടണം. ഇതിനു മുകളിൽ ജീവാമൃതം രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിച്ച് ഉപകാരികളായ സൂക്ഷ്മജീവികളുടെ സാന്നിധ്യവും പ്രവർത്തനവും പരമാവധി വർധിപ്പിക്കാം. ഈ മാസംതന്നെ പ്രായമായ മരങ്ങൾക്ക് 50 ഗ്രാം വരെ ബോറോൺ മണ്ണിൽ വിതറി നന്നായി നനയ്ക്കണം.

ഫെബ്രുവരി
റംബുട്ടാൻ മരങ്ങൾ പൂക്കാൻ ആരംഭിക്കുന്നു. പൂങ്കുലകൾ വികസിച്ചു വരുമ്പോൾ നന്നായി മരങ്ങളെ നനയ്ക്കണം. പൂക്കൾ കുലകളായി രൂപപ്പെടുകയും പൂക്കൾക്കു ചെറിയ സുഗന്ധവും തേനും ഉള്ളതിനാൽ ധാരാളം തേനീച്ചകളെ ആകർഷിച്ച് പരാഗണം സാധ്യമാക്കുകയും ചെയ്യുന്നു.

ADVERTISEMENT

മാർച്ച്
പരാഗണം നടന്ന് കായ്കൾ പയർമണിയുടെ വലുപ്പമായാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കണം. ഇത് രാവിലെ ഒമ്പതു മണിക്കു മുമ്പ് തീർക്കണം. നന തുടരണം.
മേയ് മാസത്തിൽ തൈകൾ നടണമെങ്കിൽ കോഴിവളം, ചാണകം എന്നിവ ട്രൈക്കോഡെർമ സമ്പുഷ്ടമാക്കാനുള്ള നടപടി ആരംഭിക്കണം.

ഏപ്രിൽ
പത്രപോഷണം (foliar spray) തുടരണം. പുതയിടണം. മഴയില്ലെങ്കിൽ മണ്ണിൽ ഈർപ്പം നിലനിർത്താൻ നന്നായി നനയ്ക്കണം.

ADVERTISEMENT

മേയ്
റംബുട്ടാൻ മരങ്ങളിൽ കായ്പൊഴിച്ചിൽ സ്വാഭാവികം. സൾഫേറ്റ് ഓഫ് പൊട്ടാഷ് മരങ്ങളുടെ ചുവട്ടിൽ നൽകണം. ഓഗസ്റ്റ് മാസത്തിൽ തൈകൾ വയ്ക്കുന്നവർക്ക് കുഴികൾ എടുക്കാം. വേണ്ട ജൈവവളങ്ങളും തയാറാക്കാം. മഴക്കാലത്ത്  ഉണ്ടാകുന്ന കുമിൾരോഗം പ്രതിരോധിക്കാൻ വെറ്റബിൾ സൾഫർ രണ്ടു–മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മരങ്ങളിൽ തളിക്കാം.

ജൂൺ
റംബുട്ടാൻ കായ്കൾക്കു വർണഭേദം വന്നാൽ വലയിടാനുള്ള ഒരുക്കം ആരംഭിക്കാം. പുതിയ തൈകൾ കൂനരീതിയിൽ വയ്ക്കാം.

ADVERTISEMENT

ജൂലൈ
റംബുട്ടാൻ വലയിടൽ തുടരാം. പാകമായ കായ്കൾ വിളവെടുക്കാം. ശാസ്ത്രീയ രീതിയിലുള്ള വിളവെടുപ്പിന് കട്ട് ഹോൾഡ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാം.

ഓഗസ്റ്റ്
വിളവെടുപ്പ് തുടരുന്നു. അതോടൊപ്പം തന്നെ വല മാറ്റി, പ്രൂണിങ് ആരംഭിക്കാം. ഒപ്പം ധാരാളം ജൈവവളങ്ങൾ നൽകി മരങ്ങളെ കായിക വളർച്ചയ്ക്കു സജ്ജമാക്കണം.

സെപ്റ്റംബർ
ജീവാമൃതം നൽകണം. സൂര്യപ്രകാശവും വായുവും മരത്തലപ്പിനുള്ളിൽ പ്രവേശിക്കാൻ ചില ശാഖകള്‍ മുറിച്ചു മാറ്റേണ്ടി വരും. ചെറു ശാഖകളും ഉണങ്ങിയ ശാഖകളും മുറിച്ചു മാറ്റണം.

‌ഒക്ടോബർ
തോട്ടത്തിലെ കളകൾ നീക്കി പച്ചിലകളെ ട്രൈക്കോഡെർമ ഉപയോഗിച്ച് കമ്പോസ്റ്റാക്കി മാറ്റാം. ഇത് പിന്നീട് പുതയിടലിന് ഉപയോഗിക്കുന്നതു വഴി മണ്ണിലെ അനുപാതം നിലനിർത്താൻ കഴിയും.

നവംബർ
മരങ്ങൾക്ക് 500 ഗ്രാം വീതം സൾഫേറ്റ് ഓഫ് പൊട്ടാഷ് നൽകണം. പുതയിടലിന് മുൻപായി നികന്ന മണ്ണ് ചുവടെ കിളയ്ക്കാതെ കൂനക്കൂട്ടി ധാരാളം ചെറിയ വേരുകൾ ഉണ്ടാകാൻ സജ്ജമാക്കാം.

ഡിസംബർ
മണ്ണിൽ ഉയർന്ന ജൈവാംശം ഉള്ളതിനാൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മുഖ്യമൂലകങ്ങളെ വേരിന് വലിച്ചെടുക്കാൻ സഹായിക്കുന്ന ജൈവ എന്‍പികെ ( Bio NPK) എന്ന് അറിയപ്പെടുന്ന അസോസ് പൈറില്ലം, സ്യൂഡോമോണസ് സ്ട്രയേറ്റ, ഫ്രക്റ്റ്യൂറിയ എന്നീ ഉപകാരികളായ സൂക്ഷ്മാണുക്കളുടെ ലായനി ഒഴിച്ചുകൊടുക്കാം. ഒരു ലീറ്റർ ബയോ ലായനി 10 ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഒരു മരത്തിന് ഒരു ലീറ്റർ വീതം കൊടുക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT