അടുത്ത ഓണത്തിനായി ഇപ്പോഴേ വാഴ വയ്ക്കാം; ഒരേസമയം വിളവെടുക്കാൻ വേണം ടിഷ്യുകൾചർ തൈകൾ
അടുത്ത ഓണത്തിന് കുല വെട്ടണമെങ്കിൽ ഇപ്പോഴേ ഒരുങ്ങണം. ഓരോ നേന്ത്രൻ ഇനത്തിന്റെയും സാധാരണ വിളക്കാലയളവിന് 2 ആഴ്ച മുൻകൂട്ടി നടീൽ തുടങ്ങണം. അതായത് 11-12 മാസം കാലയളവുള്ള ക്വിന്റൽ നേന്ത്രൻ അഥവാ മിന്റോളി നേന്ത്രൻ അടുത്ത ഓണത്തിനു വിളവെടുക്കണമെങ്കിൽ ഇപ്പോൾ നടീൽ ആരംഭിക്കാം. 11 മാസം ദൈർഘ്യമുള്ള മഞ്ചേരി നേന്ത്രൻ,

അടുത്ത ഓണത്തിന് കുല വെട്ടണമെങ്കിൽ ഇപ്പോഴേ ഒരുങ്ങണം. ഓരോ നേന്ത്രൻ ഇനത്തിന്റെയും സാധാരണ വിളക്കാലയളവിന് 2 ആഴ്ച മുൻകൂട്ടി നടീൽ തുടങ്ങണം. അതായത് 11-12 മാസം കാലയളവുള്ള ക്വിന്റൽ നേന്ത്രൻ അഥവാ മിന്റോളി നേന്ത്രൻ അടുത്ത ഓണത്തിനു വിളവെടുക്കണമെങ്കിൽ ഇപ്പോൾ നടീൽ ആരംഭിക്കാം. 11 മാസം ദൈർഘ്യമുള്ള മഞ്ചേരി നേന്ത്രൻ, ചെങ്ങാലിക്കോടൻ എന്നിവ ഒക്ടോബർ ആദ്യവാരത്തോടെയും 10 മാസം ദൈർഘ്യമുള്ള നെടുനേന്ത്രൻ ഒക്ടോബർ അവസാനവാരത്തോടെയും നടാം.
നല്ല തൈകൾ
വാഴകൃഷി വിജയിക്കണമെങ്കിൽ വിശ്വാസയോഗ്യമായ തൈകൾ തിരഞ്ഞെടുക്കണം. കാർഷിക സർവകലാശാല, കൃഷി വകുപ്പ് ഫാമുകളിൽ ഉൽപാദിപ്പിച്ച ടിഷ്യു കൾചർ തൈകൾ വിശ്വസിച്ചു വാങ്ങാം.
എന്തുകൊണ്ട് ടിഷ്യു?
കന്നു നട്ടു പരിപാലിച്ചു വിളവെടുക്കുന്നതിനേക്കാൾ നേരത്തേ ടിഷ്യുകൾചർ തൈകൾ നട്ടു വിളവെടുക്കാൻ കഴിയും. ഒരേ വലുപ്പമുള്ള തൈകൾ ഒരേസമയം നടുകയാണെങ്കിൽ ഒരേസമയം തന്നെ വിളവെടുക്കാം. അതുപോലെ വൈറസ് ഇൻഡക്സിങ് നടത്തിയ തൈകൾക്കു രോഗകീട വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇങ്ങനെ ഉൽപാദനം 30-50% സാധാരണ കന്നിനേക്കാൾ കൂടുതൽ ലഭിക്കും. രണ്ടര മാസംവരെ പ്രായമുള്ള 5-8 ഇലകളുള്ള ടിഷ്യുകൾചർ തൈകളാണു നടേണ്ടത്.
നടീൽ രീതി
രണ്ട് അടി നീളവും വീതിയും ആഴവുമുള്ള കുഴികളിൽ അര കിലോ മുതൽ ഒരു കിലോ വരെ കുമ്മായം ചേർത്തു മേൽമണ്ണുമായി ഇളക്കി 5 ദിവസം നനച്ചിടണം. കുഴിയിൽ പച്ചിലയും ഉണക്കിപ്പൊടിച്ച ചാണകവും 15-20 കിലോ മേൽമണ്ണുമായി കൂട്ടിയിളക്കി കുഴികൾ മൂടണം. വേരുകൾക്ക് ഇളക്കം തട്ടാതെ തൈകൾ നടുക്കുഴിയിൽ നട്ട് മണ്ണ് അമർത്തി കൊടുക്കണം.
വളപ്രയോഗം
ടിഷ്യു കൾചർ വാഴകളിൽ നല്ല വേരുപടലമുള്ളതിനാൽ വേഗത്തിൽ വളരുകയും വളം വലിച്ചെടുക്കുകയും ചെയ്യും. അതിനാൽത്തന്നെ വളപ്രയോഗത്തിനനുസരിച്ചും പരിപാലന മുറകൾ ചെയ്യുന്നതിനനുസരിച്ചും വിളവു വർധിക്കും.
ടിഷ്യുകൾചർ തൈകൾ
കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ വൈറസ് ഇൻഡക്സിങ് നടത്തി, രോഗകീട വൈറസ് ബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയ ടിഷ്യുകൾചർ വാഴത്തൈകൾ ലഭ്യമാണ്. നേന്ത്രൻ, നെടുനേന്ത്രൻ, മഞ്ചേരി നേന്ത്രൻ, ആറ്റു നേന്ത്രൻ, മിന്റോളി, പൂവൻ, കുള്ളൻ കർപ്പൂര വള്ളി, യാം ഗാം ബി, ഗ്രാന്റ് നെയിൽ, പൊപ്പാലു തുടങ്ങി പതിനഞ്ചോളം വാഴയിനങ്ങൾ വാങ്ങാം. വില ഇനമനുസരിച്ച് 20-30 രൂപ വരെയാകും.
ഫോൺ: 0487 2699087