മലയാള സാഹിത്യത്തിലെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനു വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിൻ, കുടംപുളിയുടെ അടുത്ത ബന്ധുവാണ്. രൂപഭംഗിയേറിയ മാങ്കോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള ട്രോപ്പിക്കൽ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.

മലയാള സാഹിത്യത്തിലെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനു വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിൻ, കുടംപുളിയുടെ അടുത്ത ബന്ധുവാണ്. രൂപഭംഗിയേറിയ മാങ്കോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള ട്രോപ്പിക്കൽ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സാഹിത്യത്തിലെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനു വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിൻ, കുടംപുളിയുടെ അടുത്ത ബന്ധുവാണ്. രൂപഭംഗിയേറിയ മാങ്കോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള ട്രോപ്പിക്കൽ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സാഹിത്യത്തിലെ സുൽത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിനു വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിൻ, കുടംപുളിയുടെ അടുത്ത ബന്ധുവാണ്. രൂപഭംഗിയേറിയ മാങ്കോസ്റ്റിൻ ‘പഴങ്ങളുടെ റാണി’ എന്ന പേരിൽ ലോകമെങ്ങും ആരാധകരുള്ള ട്രോപ്പിക്കൽ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനും ധാതുക്കളും നിരോക്സീകാരകങ്ങളും അടങ്ങിയ മാങ്കോസ്റ്റിൻ പഴം പോഷകക്കലവറ തന്നെയാണ്. 

പരാഗണവും അനുബന്ധ ബീജസങ്കലനവും സാധ്യമല്ലാത്തതിനാൽ പാർത്തനോകാർപി എന്ന പ്രതിഭാസം വഴിയാണു മാങ്കോസ്റ്റിൻ വിളയുന്നത്. വിത്തു മുളച്ചുണ്ടാകുന്ന തൈ, മാതൃവൃക്ഷത്തിന്റെ തനിപ്പകർപ്പാണ്. അതിനാൽ മാങ്കോസ്റ്റിനിൽ ജനിതക വൈവിധ്യം അത്ര പ്രകടമല്ല. എന്നാൽ 50 വർഷത്തിനുമേൽ പ്രായമുള്ള, തുടർച്ചയായി ധാരാളം ഫലം നൽകുന്ന മരത്തിന്റെ വിത്തു ശേഖരിച്ചു തൈ ഉൽപാദിപ്പിച്ചാൽ മാത്രമേ ഗുണമേന്മയുള്ള തൈ ലഭിക്കുകയുള്ളൂ. ഗ്രാഫ്റ്റ് തൈകൾ നന്നായി വളരുന്നതായോ തുടർച്ചയായി നല്ല വിളവ് നൽകുന്നതായോ കണ്ടുവരുന്നില്ല.

ADVERTISEMENT

വളപ്രയോഗത്തോടു നന്നായി പ്രതികരിക്കുന്ന ഫലവൃക്ഷമാണു മാങ്കോസ്റ്റിൻ എന്നതിനാൽ ധാരാളം ജൈവവളങ്ങളും മിതമായ തോതിൽ സംയുക്ത വളങ്ങളും നൽകണം. തൈ നട്ട് നാലു മാസത്തിനുശേഷം ആദ്യ വളപ്രയോഗം നടത്താം. ആരംഭത്തിൽ 500 ഗ്രാം 18:18:18 വളം തടത്തിനു ചുറ്റും വിതറി അഞ്ചു കിലോ കമ്പോസ്റ്റ് നൽകണം. പിന്നീട് ഓരോ വർഷവും 250 ഗ്രാം വീതം കൂട്ടി നാലു വർഷം ആകുമ്പോൾ ഒന്നേകാൽ കിലോ വീതം 18:18:18 വളം വർഷത്തിൽ രണ്ടു തവണയായി നൽകണം. സംയുക്ത വളങ്ങളോടൊപ്പം ധാരാളം കമ്പോസ്റ്റ് / പച്ചിലവളങ്ങൾ നൽകിയാൽ മണ്ണിലെ ജൈവാംശം വർധിച്ച് ചെടികൾ കരുത്തോടെ വളർന്ന് ഉയർന്ന വിളവു നൽകുന്നതായി  കണ്ടുവരുന്നു.

നല്ല നീർവാർച്ചയും ധാരാളം ജൈവാംശവും അഞ്ചിനും ആറിനുമിടയ്ക്കു പിഎച്ച് മൂല്യവുമുള്ള മണ്ണാണ് മാങ്കോസ്റ്റിൻകൃഷിക്ക് യോജ്യം. ആഹാരം വലിച്ചെടുക്കുന്ന വേരുകൾ ഉപരിതലത്തിൽതന്നെ വളരുന്നതിനാൽ മണ്ണ് ഇളക്കാൻ പാടില്ല. വളമിടുമ്പോൾ മണ്ണിളക്കാതെ, വശങ്ങളിൽനിന്നു മണ്ണു വെട്ടി കൂന കൂട്ടുന്നതാണു നല്ലത്. ഓരോ മാസവും കൊന്നപോലുള്ള പയർവർഗങ്ങളുടെ ഇല തടങ്ങളിൽ പുതയിട്ട്, അതിനു മുകളിൽ ജീവാമൃതംപോലുള്ള ലായനി ഒഴിച്ചാൽ മണ്ണിൽ ഉപകാരികളായ സൂക്ഷ്മജീവികൾ പെരുകി മണ്ണ് ജീവസ്സുറ്റതാകും. അതോടെ ചെടി രോഗപ്രതിരോധശേഷി ആർജിച്ച് കൂടുതൽ കരുത്തോടെ വളരും.

ADVERTISEMENT

വരൾച്ചാമാസങ്ങളിൽ സൂര്യപ്രകാശം നേരിട്ടു പതിച്ചാൽ ഇലകൾ പൊള്ളി കരിഞ്ഞുപോകാനിടയുള്ളതിനാൽ മരങ്ങൾക്കു മുപ്പതു ശതമാനം എങ്കിലും തണൽ നല്‍കേണ്ടതുണ്ട്. തനിവിളയായി കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിൽ 30 അടി അകലം പാലിക്കാം. തൈ നട്ട് നാലു വർഷം കഴിയുമ്പോൾ പാർശ്വശിഖരങ്ങളെ ചെറിയ രീതിയിൽ പ്രൂൺ ചെയ്ത് മരങ്ങൾ ഇൻവേർട്ടഡ് പരാബോളിക് ആകൃതിയിൽ രൂപപ്പെടുത്തുന്നതും തലപ്പ് പന്ത്രണ്ട് അടി വ്യാസത്തിൽ പരിമിതപ്പെടുത്തി ധാരാളം ശാഖകള്‍ കായ്പിടിത്തത്തിനു സജ്ജമാക്കുന്നതും തായ്‍ല‍ൻഡിൽ സാധാരണമാണ്. ഇങ്ങനെ ചെയ്യാമെന്നുണ്ടെങ്കില്‍ മരങ്ങൾ തമ്മിലുള്ള അകലം 20 x 20 അടി ആയി കുറയ്ക്കാം. പ്രൂണിങ് വഴി ധാരാളം പുതിയ ശാഖകൾ പുറപ്പെടുവിച്ച് അവയിൽ കൂടുതൽ ഫലങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. മരങ്ങൾ പുഷ്പിക്കുന്ന വരൾച്ചാമാസങ്ങളിൽ മരത്തിന്റെ പ്രധാന ശാഖയുടെ മുകൾ നിരപ്പിൽ മൈക്രോ സ്പ്രിങ്ഗ്ലർ ചേർത്തുവച്ച് വെള്ളം സ്പ്രേ ചെയ്തു തലപ്പു മുഴുവൻ നനച്ച് ഈർപ്പം കൂട്ടി കായ്പിടിത്തം വർധിപ്പിക്കുന്ന രീതി ചില രാജ്യങ്ങളിലുണ്ട്. 

കായ് പൊഴിച്ചിൽ തടയാനും ഗുണമേന്മയേറിയ പഴങ്ങൾ വിളയിക്കാനും പല രീതികള്‍ പരീക്ഷിക്കാം. വെള്ളത്തിൽ നന്നായി ലയിക്കുന്ന കാത്സ്യം നൈട്രേറ്റ് നാലു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി കായ്കളിൽ തളിച്ചാല്‍ കായ്കളുടെ മഞ്ഞക്കറ ഒരു പരിധിവരെ നിയന്ത്രിക്കാം. വിരിഞ്ഞ് ഒരു മാസത്തിനുശേഷം ആദ്യ സ്പ്രേയും തുടർന്നു മൂന്നാഴ്ച ഇടവിട്ട് കായ്കൾ വിളവെടുക്കുന്നതിനു മൂന്നാഴ്ച മുൻപുവരെ ഇപ്രകാരം തളിക്കേണ്ടതാണ്. വിരിഞ്ഞശേഷം കായ്കൾ നെല്ലിക്കാ വലുപ്പത്തിൽ ആകുമ്പോൾ പ്ലാനോഫിക്സ് അല്ലെങ്കിൽ സൂപ്പർഫിക്സ് (NAA-Naphthalane Acetic Acid ) 20 ppm  (2 മില്ലി 4.5 ലീറ്റർ വെള്ളത്തിൽ ലയിപ്പിക്കുക) തളിക്കുന്നതാണു മറ്റൊരു രീതി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT