കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി

കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി പ്രേരിതപ്രജനത്തിലൂടെ വംശവർധന നടത്തിയിരിക്കുകയാണ് എറണാകുളം കറുകുറ്റി സ്വദേശി ലിജോ ജോസ് പൈനാടത്ത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിലുള്ള നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനെറ്റിക് റിസോഴ്സസിന്റെ (എൻബിഎഫ്‌ജിആർ) സാങ്കേതിക പിന്തുണയോടെയായിരുന്നു ഈ പ്രജനനം.

കരിങ്കഴുത്തൻ കൂരിയും (മഞ്ഞ പാത്രത്തിൽ) മഞ്ഞക്കൂരിയും (പുറത്ത്). ഇൻസെറ്റിൽ ലിജോ

ഒന്നര വർഷം മുൻപ് മഞ്ഞക്കൂരിയുടെ പ്രജനനത്തെക്കുറിച്ച് പഠിക്കാൻ എൻബിഎഫ്‌ജിആറിൽ എത്തിയപ്പോഴാണ് ലിജോ കരിങ്കഴുത്തൻ കൂരിയെക്കുറിച്ച് അറിയുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു താഴെ ചാലക്കുടി പുഴയിൽ 10 കിലോമീറ്റർ ദൈർഘ്യത്തിൽ മാത്രം കണ്ടുവരുന്ന ഈ മത്സ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവയെക്കൂടി തന്റെ പ്രജനനപദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. എൻബിഎഫ്‌ജിആർ അതിനുള്ള പിന്തുണകൂടി നൽകിയതോടെ മത്സ്യങ്ങളെ തേടിയിറങ്ങി.

മഞ്ഞക്കൂരി (മുകളിൽ). കരിങ്കഴുത്തൻ കൂരി (താഴെ)
ADVERTISEMENT

അതിരപ്പള്ളി പ്രദേശത്തെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നാൽപതോളം കരിങ്കഴുത്തൻ കൂരിമത്സ്യങ്ങളെ സംഘടിപ്പിച്ചു. പൊതുവെ ഇരുട്ടു നിറഞ്ഞ അന്തരീക്ഷവും ആഴമുള്ള സ്ഥലത്ത് പാറക്കെട്ടുകളിൽ കഴിഞ്ഞിരുന്ന കരിങ്കഴുത്തൻ കൂരിമത്സ്യങ്ങളെ പെല്ലെറ്റ് തീറ്റ നൽകി ശീലിപ്പിച്ചു. ഈ മത്സ്യങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ആറു ജോടി കഴിഞ്ഞ മാസം മുട്ടയിടുകയും ചെയ്തു. സാധാരണ ഡിസംബർ–ജനുവരി മാസങ്ങളിലാണ് ഇവയുടെ പ്രജനനം നടക്കുകയെങ്കിലും കൃത്യമായി പരിചരിച്ചതാണ് നേരത്തെ മുട്ടയിടാൻ പാകത്തിലേക്ക് മത്സ്യങ്ങൾ എത്തിയതെന്ന് ലിജോ. പ്രേരിതപ്രജനനം (Induced Breeding) വഴി ലഭിച്ച മുട്ടകൾ ഫ്ലോ ത്രൂ സംവിധാനത്തിലൂടെ വിരിയിച്ച് വളർത്തിയെടുക്കുകയായിരുന്നു. ആറു ജോടികളിൽനിന്നായി 10,000നു മുകളിൽ കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. അവ ഒരിഞ്ച് വലുപ്പത്തിലേക്ക് എത്തിയാൽ പുഴയിലേക്ക് വിടുമെന്നും ലിജോ. 

ചാലക്കുടി പുഴയിൽ മാത്രം കണ്ടുവരുന്നവയാണെങ്കിലും വളർത്തുമത്സ്യഗണത്തിലും ഇവയെ പെടുത്താമെന്ന് ലിജോ. ആഴമുള്ള ജലാശയമാണ് ആവശ്യം. മിശ്രഭുക്ക് ആണ്. അതിനാൽ പെല്ലെറ്റ് തീറ്റകളും നൽകം. മഞ്ഞക്കൂരിയെ അപേക്ഷിച്ച് അൽപം വളർച്ച നിരക്ക് കുറവാണെങ്കിലും രുചിയിൽ മുൻപിലാണെന്നു ലിജോ.

ADVERTISEMENT

ഫോൺ: 9447433631

വേണം സംരക്ഷണം

ചാലക്കുടി പുഴയിൽ കണ്ടെത്തിയിട്ടുള്ള 104 ഇനം മത്സ്യങ്ങളിൽ 9 എണ്ണം വംശനാശ ഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും വംശനാശ ഭീഷണി ഉണ്ടാവുന്നതും 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ്. ചാലക്കുടിപ്പുഴയിൽ ഹൊറബാഗ്രസ് ജീനസിൽപ്പെടുന്ന രണ്ടു മത്സ്യങ്ങളാണുള്ളത്, മഞ്ഞക്കൂരിയും കരിങ്കഴുത്തൻ കൂരിയും. 

കരിങ്കഴുത്തൻ കൂരി ചാലക്കുടി പുഴയിൽ മാത്രം കണ്ടുവരുന്നവയാണ്. കഴുത്തിൽ കറുത്ത വരയുള്ളതുകൊണ്ടാണ് ഇവ ഈ പേരിൽ അറിയപ്പെടുന്നത്. മഞ്ഞ കലർന്ന സ്വർണ നിറത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് പരമാവധി 27 സെ.മീ. നീളവും 150–180 ഗ്രാം തൂക്കവുമുണ്ടാകും. ചാലക്കുടിപ്പുഴയിലെ വെറ്റിലപ്പാറ പ്രദേശങ്ങളിൽനിന്നു മാത്രമാണ് ഈ മത്സ്യങ്ങളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഭക്ഷ്യയോഗ്യമായ ഈ മത്സ്യങ്ങളെ അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്നു. 

പുഴകളുടെ മലിനാവസ്ഥയും കാലാവസ്ഥ വ്യതിയാനങ്ങളും ഈ മത്സ്യത്തിന്റെ എണ്ണത്തിൽ ഗണ്യമായ കുറവു വരുത്തിയിട്ടുണ്ട്. മഞ്ഞലേട്ട അല്ലെങ്കിൽ കരിങ്കഴുത്തൻകൂരി എന്നിങ്ങനെ അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ  പ്രജനനം ആദ്യമായി ഐസിഎആർ - നാഷനൽ ബ്യൂറോ ഓഫ് ഫിഷ് ജെനെറ്റിക് റിസോഴ്സസ് ആണ് നടത്തിയത്. ഇതിനായി പ്രത്യേക പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഇങ്ങനെ വിരിയിച്ചെടുത്ത രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെ കൊച്ചി മേഖലയിലെ എൻബിഎഫ്‌ജിആർ ശാഖയായ പിഎജിആർ (Centre for Peninsular Aquatic genetic Resources) കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബറിൽ നടത്തിയ റാഞ്ചിങ് (Ranching) പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ നിക്ഷേപിച്ചിരുന്നു. പശ്ചിമഘട്ട മത്സ്യവൈവിധ്യത്തെപ്പറ്റി ഗവേഷണം നടത്തുന്ന ഗവേഷകരായ ഡോ. വി.എസ്.ബഷീർ, ഡോ. ചരൺ രവി എന്നിവരുടെ നേതൃത്വത്തിൽ വംശനാശ ഭീഷണി നേരിടുന്ന വിവിധയിനം മത്സ്യങ്ങളുടെ കൃത്രിമപ്രജനനം സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഈ സാങ്കേതികവിദ്യകൾ മത്സ്യക്കൃഷിയോടു താൽപര്യമുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

ഡോ. ചരൺ രവി (ശാസ്ത്രജ്ഞൻ, പിഎജിആർ, കൊച്ചി)