കേരളത്തിൽ അധികമായി മുണ്ടകൻ കൃഷിയാണ് നടന്നുവരുന്നത്. ജനുവരിയോടെ കൊയ്ത്ത് കഴിഞ്ഞാൽ കർഷകർക്ക് വരുമാനം നേടിത്തരാൻ മറ്റു ഹ്രസ്വകാല വിളകൾക്കു സാധിക്കും. ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറി പ്രത്യേകിച്ച്‌ വെള്ളരി വിളകൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രചാരം കൂടി വരികയാണ്. വെള്ളത്തിന്റെ

കേരളത്തിൽ അധികമായി മുണ്ടകൻ കൃഷിയാണ് നടന്നുവരുന്നത്. ജനുവരിയോടെ കൊയ്ത്ത് കഴിഞ്ഞാൽ കർഷകർക്ക് വരുമാനം നേടിത്തരാൻ മറ്റു ഹ്രസ്വകാല വിളകൾക്കു സാധിക്കും. ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറി പ്രത്യേകിച്ച്‌ വെള്ളരി വിളകൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രചാരം കൂടി വരികയാണ്. വെള്ളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ അധികമായി മുണ്ടകൻ കൃഷിയാണ് നടന്നുവരുന്നത്. ജനുവരിയോടെ കൊയ്ത്ത് കഴിഞ്ഞാൽ കർഷകർക്ക് വരുമാനം നേടിത്തരാൻ മറ്റു ഹ്രസ്വകാല വിളകൾക്കു സാധിക്കും. ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറി പ്രത്യേകിച്ച്‌ വെള്ളരി വിളകൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രചാരം കൂടി വരികയാണ്. വെള്ളത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ അധികമായി മുണ്ടകൻ കൃഷിയാണ് നടന്നുവരുന്നത്. ജനുവരിയോടെ കൊയ്ത്ത് കഴിഞ്ഞാൽ കർഷകർക്ക് വരുമാനം നേടിത്തരാൻ മറ്റു ഹ്രസ്വകാല വിളകൾക്കു സാധിക്കും. ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറി പ്രത്യേകിച്ച്‌ വെള്ളരി വിളകൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രചാരം കൂടി വരികയാണ്. വെള്ളത്തിന്റെ കാര്യക്ഷമമായ ഉപയോഗം, കുറഞ്ഞ വിള ദൈർഘ്യം വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്. വേനലിലെ ഉയർന്ന താപനിലയിൽ നല്ല വിളവ് തരുന്നവയാണിവ. അധിക ശ്രദ്ധ ആവശ്യമില്ലാത്ത ഏതാനും ഹ്രസ്വകാല വിളകൾ പരിചയപ്പെടാം. 

ചെറു ധാന്യങ്ങൾ 

ADVERTISEMENT

നെല്ല് കൊയ്തതിനുശേഷം മണ്ണിലുള്ള ജലാംശവും പോഷണവും മതിയാകും എന്നതോടൊപ്പം ലളിതമായ പരിപാലനം മതി എന്നതും വരൾച്ചയെ അതിജീവിക്കും എന്നതും ചെറുധാന്യക്കൃഷിയുടെ സവിശേഷതയാണ്. എളുപ്പം ദഹിക്കാത്ത ചെറുധാന്യങ്ങൾ പ്രമേഹരോഗികൾക്കും കൊളസ്‌ട്രോൾ ഉള്ളവർക്കും ആഹാരത്തിന് നിർദേശിക്കപ്പെടുന്നുണ്ട്. സൂക്ഷ്മ പോഷകങ്ങൾ, നാരുകൾ, അന്നജം, മാംസ്യം, ഫോളിക് അമ്ലം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. റാഗി, മണിച്ചോളം, കമ്പ് എന്നിവയ്ക്ക് കട്ടിയുള്ള പുറംതോട് ഇല്ലാത്തതിനാൽ തുടക്കക്കാർക്ക് വിൽപന എളുപ്പമാക്കും. കുതിരവാലി, തിന എന്നിവ വേനലിൽ നല്ല വിളവ് തരുന്നതാണ്. അട്ടപ്പാടിയിലെ ആദിവാസികൾ ജൈവരീതിയിൽ കൃഷിചെയ്തുവരുന്ന ചെറുധാന്യങ്ങളുടെ വിത്തുകൾ അഗളിയിലുള്ള അറ്റ്ഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽനിന്നും ലഭിക്കും. ഫോൺ: 8301026975 . 

  • മണിച്ചോളം (ജോവർ/സ്വർഗം)
    വരൾച്ചാ ബാധിത പ്രദേശങ്ങളിൽ വിജയകരമായി കൃഷി ചെയ്യാവുന്ന ധാന്യവിളയാണിത്. ഹെക്ടറിന് 7 - 8 കിലോ വിത്ത് വേണം. 100–120 ദിവസംകൊണ്ട് വിളവെടുക്കാം. സിഒ 20, സിഒ 26, സിഎസ്‌വി 15, സിഎസ്‌വി 17, സിഎസ്‌വി 20, സിഎസ്‌വി 23 എന്നിവ നല്ല ഇനങ്ങളാണ്.
  • കമ്പ് (ബജ്‌റ/ പേൾ മില്ലെറ്റ്)
    കുറഞ്ഞ വളർച്ചാ ദൈർഘ്യവും, വരൾച്ചയെ അതിജീവിക്കുകയും ചെയ്യുന്ന കമ്പത്തിന്റെ മൂപ്പെത്തിയ ധാന്യമണികൾ ചെറു മുത്തുകൾ പോലെ മനോഹരമാണ്. പച്ചപുല്ലിന് ബദലായി കാലിത്തീറ്റയായും ഇത് പ്രചാരത്തിലുണ്ട്. സിഒ 1, സിഒ7 , ഐസിഎംവി 221 , സിഒ(സിയു) 9,  സിഒ(സിയു) 10, ധൻശക്തി (ഐസിപിടി 8203) എന്നിവ മികച്ച ഇനങ്ങളാണ്. ഹെക്ടറിന് മൂന്നു മുതൽ അഞ്ചു വരെ കിലോ വിത്ത് വേണം.
  • റാഗി പഞ്ഞപുല്ല് (ഇന്ത്യൻ മില്ലറ്റ്)
    കുഞ്ഞുങ്ങളുടെ ആഹാരമായി കുറുക്കി കൊടുക്കുന്ന പതിവുണ്ട്. ഒരു ഹെക്ടറിലേക്ക് 8 - 10 കിലോ വിത്ത് ആവശ്യമാണ്. രത്‌ന, ഹിമ , സിഒ 15, ഗോദാവരി, കെഎംആർ 201, ജിപിയു 28 എന്നിവ നല്ല ഇനങ്ങളാണ്. വിളവെടുത്ത റാഗി കതിരുകൾ രണ്ടു ദിവസം കൂന കൂട്ടി ഇട്ടശേഷം മെതിച്ച് ധാന്യം വെയിലത്ത് ഉണക്കി സൂക്ഷിക്കാം. വിളവെടുക്കാൻ ഏകദേശം 5 മാസം വേണം എന്നുള്ളതിനാൽ കൃഷി നേരത്തെ ആരംഭിക്കണം (കിലോയ്ക്ക് ഏകദേശം 56 രൂപ വിലയുണ്ട്).
    തനിവിളയായി റാഗിക്കും മണിച്ചോളത്തിനും നിലമൊരുക്കുമ്പോൾ ഹെക്ടറിന് 5  ടൺ കാലിവളം കംപോസ്റ്റ്, 20 കിലോ വീതം എൻപികെ എന്നിവ ചേർക്കാം. ഒരാഴ്ച ഇടവിട്ട് ജലസേചനം നടത്താം. 20 ദിവസത്തിനുശേഷം കള പറിച്ച് ഇട ഇളക്കി 20 കിലോ നൈട്രജൻകൂടി ചേർത്തുകൊടുക്കാം. ബജ്റയ്ക്ക് 10 ടൺ കാലിവളവും, രാസവളം 35 കിലോ വീതം എൻപികെയും ചേർത്തു കൊടുക്കാം.  30 ദിവസത്തിൽ കളമാറ്റിയശേഷം 35 കിലോ നൈട്രജൻകൂടി ചേർക്കണം. ഹെക്ടറിന് 2 - 3 ടൺ വിളവ് ലഭിക്കും. മൂന്നുവിളകൾക്കും വിതയ്ക്കുന്ന സമയത്ത് മണ്ണിൽ ജലാശം ആവശ്യമാണ്. ബജ്റയ്ക്ക് (കമ്പ്) രണ്ടാഴ്ചയിലൊരിക്കൽ ജലസേചനം മതിയാവും.
  • തിന (ഇറ്റാലിയൻ മില്ലറ്റ്)
    ഹെക്ടറിന്  8-10 കിലോ വിത്ത് വേണം, മൂന്ന് മാസംകൊണ്ട് വിളവെടുക്കാം. വൈക്കോൽ കാലിത്തീറ്റയായി ഉപയോഗിക്കാം. സിഒ1, സിഒ2, സിഒ4, സിഒ5, സിഒ6, സിഒ(ടിഇ)7, ടിഎൻഎയു 43 , സൂര്യനന്ദി എന്നിവ മികച്ച ഇനങ്ങളാണ്. അലങ്കാരപ്പക്ഷികളുടെ തീറ്റയായി ഉപയോഗിക്കുന്നുണ്ട്. 
  • ചാമ (ലിറ്റിൽ മില്ലറ്റ്)
    വരൾച്ചയെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന വിളയാണ് ചാമ. ഇതൊരു ക്ഷാമകാല വിളയാണ്. ചാമയ്ക്ക് കാര്യമായ വളപ്രയോഗം ഒന്നും വേണ്ട. വൈക്കോൽ നല്ല കാലിത്തീറ്റയാണ്. സിഒ 3, സിഒ 4, പയൂർ 1, പയൂർ 2, ടിഎൻഎയു 63 , ഒഎൽഎം 217 എന്നിവ നല്ല ഇനങ്ങളാണ്. 60–75 ദിവസത്തിൽ വിളവെടുക്കാനാകും. അലങ്കാരപ്പക്ഷികളുടെ തീറ്റയായി ഉപയോഗിക്കുന്നുണ്ട്. 
  • കുതിരവാലി (ജാപ്പനീസ് മില്ലറ്റ് / കൊറിയൻ മില്ലറ്റ്)
    വൈക്കോലിന് പുറമെ പച്ചയ്ക്ക് തീറ്റയായി അരിഞ്ഞെടുക്കാറുണ്ട്. സിഒ1, സിഒ(കെവി)2 എന്നിവ മികച്ച ഇനങ്ങളാണ്. ഒരു ഹെക്ടറിലേക്ക് 8 - 10 കിലോ വിത്ത് ആവശ്യമാണ്. മൂന്നുനാല് മാസം കൊണ്ട് വിളവെടുക്കാം.
    കൂടാതെ വരക് , പനിവരക് , ബ്രൗൺ ടോപ് മില്ലെറ്റ് എന്നിവയും കൃഷിക്ക് യോജിച്ചതാണ്.

പയറുവർഗ്ഗ വിളകൾ 

പയറുവർഗ്ഗവിളകൾ പ്രോട്ടീൻ കലവറയാണ്. ഇവയുടെ ഉൽപാദനത്തിന് ഏറ്റവും അത്യാവശ്യമായ ഫോസ്ഫറസ് കേരളത്തിലെ മണ്ണിൽ സുലഭവുമാണ്. ചെറുധാന്യങ്ങളെപ്പോലെ തന്നെ വരൾച്ചയെ പ്രതിരോധിക്കുന്നവയാണ് ഇവ. നെല്ല് കൊയ്തശേഷം നിലം ഉഴുത് വിത്ത് വിതയ്ക്കാം. ഉഴുന്ന്, ചെറുപയർ എന്നിവ ഒരേ സമയം വിളവെടുക്കാൻ സാധിക്കാത്തതിനാൽ ഇത് അധികമായി കേരളത്തിൽ കൃഷി ചെയ്യാൻ കർഷകർ മടിച്ചിരുന്നു, എന്നാൽ പുതിയ ഇനങ്ങൾ ആ വെല്ലുവിളി മറികടക്കുന്നവയാണ്.

  • ചെറുപയർ (ഗ്രീൻ ഗ്രാം)
    ഓണക്കറികളിതെന്തെല്ലാം ചേന ചെത്തും ചെറുപയറും, എന്തിന് തെക്കൻ കേരളത്തിൽ സദ്യ ആരംഭിക്കുന്നത് ചെറുപയർ പരിപ്പ് കറിയോടെയാണ്. പരിപ്പ് പ്രഥമൻ പ്രത്യേകിച്ച് മധ്യ കേരളത്തിലെ സദ്യകളിൽ ഒഴിവാക്കാനാവില്ല. കേരളത്തിലെ മാറിയ സാഹചര്യത്തിൽ പ്രത്യകിച്ച് ചെറുപയർ കൃഷിക്ക് സാധ്യതകളേറെയുണ്ട്. വിബിഎൻ 4, വിബിഎൻ 5, വിബിഎൻ 6, വിബിഎൻ 7, സിഓ8 എന്നിവ മികച്ച ഇനങ്ങളാണ്.  എൽജിജി600, വിരാട്, സിഓജിജി 912, വിബിഎൻ 6 ഒരേ സമയം മൂപ്പെത്തി ഒറ്റത്തവണ വിളവെടുക്കാൻ അനുയോജ്യമാണ്. 70–75 ദിവസം കൊണ്ട് വിളവെടുക്കാം. ശരിയായി പരിപാലിച്ചാൽ ഹെക്ടറിന് 900 കിലോ വരെ വിളവ് ലഭിക്കും. 
  • ഉഴുന്ന് (ബ്ലാക്ക് ഗ്രാം)
    ഉഴുന്ന് അതിന്റെ പുറം തൊലിയോടുകൂടി ഇഡ്ഡലി/ദോശ എന്നിവയ്ക്ക്  സാധാരണയായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഉഴുന്ന് ചതച്ച് രണ്ടു പരിപ്പായി പിളർത്തിയ ശേഷം വെള്ളത്തിൽ കുതിർത്താൽ പുറം തൊലി നീക്കം ചെയ്യാനുമാകും. ഒരു ഹെക്ടറിന് 30 കിലോ വിത്ത് വേണ്ടിവരും. 80 ശതമാനം തിരികളും മൂപ്പെത്തുന്ന മുറയ്ക്ക് വിളവെടുക്കാം. വിളവെടുപ്പിന് 60–65 ദിവസം ആവശ്യമാണ്. ശരിയായി പരിപാലിച്ചാൽ ഹെക്ടറിന് 900 കിലോ വിളവ് ലഭിക്കും. വിബിഎൻ 8 , വിബിഎൻ 9, വിബിഎൻ 10, വിബിഎൻ 11, സിഓ 7 എന്നിവ ശുപാർശ ചെയ്യുന്ന ഉഴുന്ന് ഇനങ്ങളാണ്. എൽബിജി 787, വിബിഎൻ 7, വിബിഎൻ 8 എന്നിവ ഒരേ സമയം മൂപ്പെത്തി ഒറ്റത്തവണ വിളവെടുക്കാൻ അനുയോജ്യമാണ്
  • പയർ (കൗ പീ)
    ഒരു ഹെക്ടറിന് 25–30 കിലോ വിത്ത് വേണ്ടിവരും. അനശ്വര, കൈരളി, കനകമണി, വരുൺ, കൂടാതെ അർക്ക ഗരിമ തുടങ്ങിയ ഇനങ്ങൾക്ക് പച്ചക്കറിയായും കൂടുതൽ ആവശ്യക്കാരുണ്ട്. കാർഷിക സർവകലാശാല  വികസിപ്പിച്ചെടുത്ത കുറ്റിപ്പയർ ഇനങ്ങളാണ് ഭാഗ്യലക്ഷ്മി, ഹൃദ്യ, കൃഷ്ണമണി, പൗർണമി, ശുഭ്ര, ശ്രേയ. ഇവയ്ക്ക് പുറമെ പിജിസിപി6,  പിജിസിപി23, കെബിസി 4, ഡിസി15, സിഓ 2 , വിബിഎൻ 2, പൂസ കോമൾ, പികെഎം 1 തുടങ്ങിയവ മികച്ച ഇനങ്ങളാണ്. 60–90 ദിവസം കൊണ്ട് വിളവെടുക്കാം. ഹെക്ടറിന് 900 കിലോ വിളവ് ലഭിക്കും.

ജലസേചനം 

ADVERTISEMENT

വിത്ത് മുളച്ചു വരുന്നസമയം  മണ്ണിൽ കൂടിയ ജലാംശം ആവശ്യമാണ്. മുണ്ടകനു ശേഷം വേനലിൽ കൃഷി ചെയ്യുമ്പോൾ 7–10 ദിവസം ഇടവിട്ട് ജലസേചനം നൽകാം. പുഷ്പിക്കുകയും തിരി വീഴുകയും  ചെയ്യുന്ന സമയത്ത് ജലസേചനം ഒഴിവാക്കരുത്. 

റെയിൻ ഗൺ ഉപയോഗിച്ചുള്ള ജലസേചനമാണ് നല്ലത്. ഇന്ത്യയിൽ ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ പതിറ്റാണ്ടുകളായി സ്പ്രിങ്ക്ലെർ/ റെയിൻ ഗൺ ഉപയോഗിച്ച് ജലസേചനം നടത്തുന്നുണ്ട്, പയർവർഗ്ഗവിളകൾക്ക് അധിക ജലം ആവശ്യമില്ല താനും. 4000–7000 രൂപവരെ മുടക്കിയാൽ റെയിൻ ഗൺ ലഭിക്കും. ഇത് എച്ച്ഡിപിഇ/ പിവിസി പൈപ്പുകളിൽ ഘടിപ്പിക്കാൻ കഴിയും.

പയർ / കുറ്റിപ്പയറിന്റെ വിത്ത് അഗ്രികൾചർ റിസേർച് സ്റ്റേഷൻ മണ്ണുത്തിയിൽ ലഭ്യമാണ്. പയർ വിത്തുകൾക്ക് പുറമെ ഉഴുന്നിന്റെയും ചെറുപയറിന്റെയും വിത്തുകൾ കാർഷിക സർവകലാശാലയുടെ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന റീജണൽ അഗ്രികൾചർ റിസേർച് സ്റ്റേഷനിൽ  ലഭ്യമാണ്. സെയിൽസ് കൗണ്ടറിന്റെ നമ്പർ 0466 2214123. തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ https://seed.tnau.onceptual.in/ എന്ന വെബ് സൈറ്റിൽനിന്നും അതാത് വിത്ത് സംഭരണകേന്ദ്രങ്ങളുടെ വിലാസത്തിൽ ബന്ധപ്പെട്ടാൽ കൊറിയർ ആയി വിത്ത് ലഭിക്കാനുള്ള സംവിധാനം ഉണ്ട്. (ചെറുധാന്യങ്ങളുടെ വിത്തുകളും ഇങ്ങനെ ലഭ്യമാണ്, വിബിഎൻ , സിഒ എന്നീ ചുരുക്കപ്പേരിലുള്ള വിത്തുകൾ തമിഴ്‌നാട് കാർഷിക സർവകലാശാലയുടെതാണ്) കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളിൽ പി. ജയമണി പ്രഫസ്സർ തമിഴ്‌നാട് കാർഷിക സർവകലാശാല ഫോൺ: 9442342443 (തമിഴ്/ ഇംഗ്ലീഷ്) ബന്ധപ്പെടാവുന്നതാണ്.

പച്ചക്കറികൾ 

ADVERTISEMENT

വേനൽ പൊതുവെ പച്ചക്കറികൾക്ക് അനുയോജ്യമാണ്. പ്രത്യേകിച്ച് വെള്ളരിവർഗ്ഗ വിളകൾ കൊയ്തൊഴിഞ്ഞ പാടത്ത് നല്ല വിളവ് തരുന്നതാണ്. തണ്ണിമത്തൻ, ഷമാം, പൊട്ടുവെള്ളരി മുതലായവ ശരീരത്തെ തണുപ്പിക്കുന്നവയാണ്. നല്ല വേനലിൽ അവ വിളവെടുക്കാൻ സാധിക്കണം. അതിന് അനുസരിച്ച് വേണം കൃഷി ആരംഭിക്കാൻ. തണ്ണിമത്തനും ഷാമാമിനും നീർവാർച്ചയുള്ള മണ്ണു വേണം. മത്തൻ, കുമ്പളം മുതലായവ ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാം.

മസ്ക്മെലൺ (ഷമാം)

ഒരു സെന്റിന് 2 ഗ്രാം വിത്ത്  2.5-3 കിലോ കുമ്മായം, 90 കിലോ ജൈവവളം, 600 ഗ്രാം യൂറിയ, 550 ഗ്രാം ഫോസ്‌ഫേറ്റ്, 200 ഗ്രാം പൊട്ടാഷ് എന്നിവ വേണ്ടിവരും. വിത്തിടുമ്പോളും പിന്നീട് ഒരാഴ്ച ഇടവേളയിലും നനയ്ക്കാം. കൃത്യതാ കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കും. പഴം പാകമാകുമ്പോൾ അത് തണ്ടിൽ നിന്നും അടർന്നു വീഴും. സൂക്ഷിപ്പുകാലം കൂടുതൽ ലഭിക്കുന്നതിന് കായ നിറം മാറുമ്പോൾ തന്നെ വിളവെടുക്കണം. 75 -80 ദിവസത്തിൽ വിളവെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് കെ.പ്രശാന്ത്, അസിസ്റ്റന്റ് പ്രഫസർ, കേരള കാർഷിക സർവകലാശാല. ഫോൺ: 9535925507 

തണ്ണിമത്തൻ 

വിത്തിടുമ്പോളും പിന്നീട് ഒരാഴ്ച ഇടവേളയിലും നനയ്ക്കാം. പൂക്കുമ്പോഴും കായ്‌ പിടിക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ നനയ്ക്കണം. മൂപ്പെത്തുന്നമുറയ്ക്ക് നന കുറയ്ക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും 25 ഗ്രാം യൂറിയ മേൽവളമായി ചേർത്തുകൊടുക്കാം. വൈകുന്നേരങ്ങളിൽ ഇലകളിൽ വെള്ളം നിൽക്കുന്നത് അസുഖങ്ങൾ ക്ഷണിച്ചുവരുത്തും. കൃത്യതാ കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കും. തണ്ണിമത്തന് സെന്റിന് 2.5-3  കിലോ കുമ്മായം, 90 കിലോ ജൈവവളം, എകദേശം 600 ഗ്രാം യൂറിയ, 500 ഗ്രാം ഫോസ്‌ഫേറ്റ്, 200 ഗ്രാം പൊട്ടാഷ് എന്നിവ വേണം. തണ്ണിമത്തൻ വിളവെടുപ്പിന് പാകമായാൽ കായ്കൾ കൈ കൊണ്ട് കൊട്ടുമ്പോൾ അകം പൊള്ളയായ ശബ്ദം കേൾക്കാം. തണ്ണിമത്തൻ ഇനങ്ങൾ അനുസരിച്ച് 75 മുതൽ 115  ദിവസത്തിനകം വിളവെടുക്കാം. ഷുഗർ ബേബി, കിരൺ എന്നിവ വിപണിയിലെ താരങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രമോദ് മാധവൻ, അസിസ്റ്റന്റ് ഡയറക്റ്റർ ഓഫ് അഗ്രികൾചർ, ഫോൺ: 9383470028.

തണ്ണിമത്തൻ ഇനങ്ങളായ അർക്ക മാണിക്, അർക്ക ജ്യോതി, അർക്ക ആകാശ്, മസ്ക് മെലൺ ഇനമായ അർക്ക സിരി എന്നിവ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് പുറത്തിറക്കിയ ഇനങ്ങളാണ്. https://seed.iihr.res.in/ എന്ന വിലാസത്തിൽ ഓൺലൈൻ ആയി വിത്തുകൾ ലഭിക്കും.

കുരുവില്ലാത്ത ഹൈബ്രിഡ് തണ്ണിമത്തൻ ഇനങ്ങളാണ് ശോണിമയും സ്വർണ്ണയും (നല്ല വിളവിന് കൃത്രിമ പരാഗണം നിർദേശിക്കുന്നുണ്ട്). കേരള കാർഷിക സർവകലാശാലയിൽ തണ്ണിമത്തൻ വിത്തുകൾ ലഭിക്കും. ഫോൺ: 9188248481 അല്ലെങ്കിൽ vegseedkau@gmail.com  

കണിവെള്ളരി, സാലഡ് വെള്ളരി, മത്തൻ, കുമ്പളം, വെണ്ട, ചീര, മറ്റു പച്ചക്കറിവിത്തുകളും മുകളിൽ നൽകിയ വിലാസങ്ങളിൽ നിന്നു ലഭിക്കും. പൊട്ടുവെള്ളരിയും വേനലിൽ മികച്ച വരുമാനം തരും എന്നാൽ തനിച്ച് കൃഷിചെയ്യുന്നതാണ് ഉത്തമം. കണിവെള്ളരിയുമായി പരസ്പരം പരാഗണം വിളയെ മോശമായി ബാധിക്കും എന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

എണ്ണക്കുരുക്കൾ 

  • എള്ള് 
    മലയാളികൾ പൊതുവെ ഭക്ഷ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ലെങ്കിലും ചക്കിലാട്ടിയത്, പരിശുദ്ധമായത് തുടങ്ങിയ ടാഗ്‌ലൈനോട് കൂടിയ എള്ളെണ്ണയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. മൂന്നോ നാലോ തവണ ഉഴുത് കട്ടയുടച്ച നിലത്ത് വിത്ത് വിതക്കാം. ഹെക്ടറിന് 4 - 5 കിലോ വിത്ത് മൂന്നിരട്ടി മണലുമായി കലർത്തി ഒരുപോലെ വീഴത്തക്ക വിധം വിതയ്ക്കണം. പല്ലിവലിച്ച് നിരപ്പലകകൊണ്ട് അമർത്തി വിത്ത് ചെറുതായി മണ്ണിട്ട് മൂടുക. കൃഷിക്ക് 80 - 90 ദിവസം മൂപ്പുള്ള ഇനങ്ങൾ തിരഞ്ഞെടുക്കാം. പൂവ് ഉണ്ടാകുന്ന സമയത്ത് നന അഭികാമ്യമാണ്‌. കാർഷിക സർവകലാശാലയുടെ ഓണാട്ടുകര റീജണൽ അഗ്രികൾചർ റിസർച് സ്റ്റേഷനിൽ കായംകുളം 1 , തിലക്‌ , തിലധാര, തിലറാണി വിത്തുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും വിത്തിനും പ്രവൃത്തിദിനങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ, ഫോൺ: 8590682059. വിത്ത് ലഭിക്കുന്നതിന് ഓണാട്ടുകര വികസന ഏജൻസിയെയും ബന്ധപ്പെടാവുന്നതാണ്. ഫോൺ 0479 2442890 (ഡിസംബർ, ജനുവരി)
    കൂടുതൽ ശ്രദ്ധ നൽകുകയാണെങ്കിൽ നിലമൊരുക്കുന്ന സമയത്ത് ഹെക്ടറിന്  5 ടൺ കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ ചേർത്തുകൊടുക്കാം, രാസവളം 30 : 15 : 30  (kg) നൈട്രജൻ(യൂറിയ) 75 ശതമാനവും അടിവളമായി നൽകാം. ബാക്കി 20 - 25 ദിവസത്തിനുശേഷം ഇലകളിൽ തളിക്കാം (3 % വീര്യം). വിതച്ച് 15, 35 ദിവസങ്ങളിൽ കള നീക്കണം. നാലഞ്ച് ഇല പരുവത്തിലും ശിഖരങ്ങൾ ഉണ്ടാകുമ്പോളും പൂക്കുന്ന സമയത്തും കായ്ക്കുമ്പോഴും നനയ്ക്കാം. കായ്കൾ മൂത്തു തുടങ്ങുമ്പോൾ നന നിർത്തണം. കായ്കൾക്ക് മഞ്ഞനിറം ആകുമ്പോൾ ചെടികൾ പിഴുതെടുത്ത് വേരുകൾ മുറിച്ചുമാറ്റി 3 -4 ദിവസം കെട്ടുകളാക്കി വയ്ക്കണം. ഇലകൾ കൊഴിയുമ്പോൾ വെയിലത്ത് നിരത്തി വടികൊണ്ട് അടിച്ച് കായ്കൾ പൊട്ടിച്ച് വിത്തെടുക്കാം. ഇത് മൂന്നുദിവസം ആവർത്തിക്കണം. ഇങ്ങനെ എടുക്കുന്ന എള്ള് ഉണക്കി സൂക്ഷിക്കാം. ഇലകളും കായും തിന്നുന്ന പുഴുക്കളെ തുരത്താൻ കൃഷിഭവനുമായി ബന്ധപ്പെടണം.
    സൂര്യകാന്തി എണ്ണ എടുക്കുന്നതിന് ആവശ്യമായ മുൻനിരയിലുള്ള എക്സ്പെല്ലെർ സേവനം കേരളത്തിൽ ലഭ്യമല്ല. എന്നാൽ വിവിധയിനം അലങ്കാരപ്പക്ഷികളുടെ ഭക്ഷണാവശ്യങ്ങൾക്ക് സൂര്യകാന്തിക്കുരു വിപണിയിലുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ സീഡ്സ് റിസർച്ചിന്റെ ഇ-തിൽഹൻ മൊബൈൽ ആപ്പിൽ എള്ള്, സൂര്യകാന്തി കൃഷിയെക്കുറിച്ച് വിവരങ്ങളുണ്ട്. ചെറുധാന്യങ്ങൾക്ക് ജലസേചനം ചെയ്യാതെ മഴയെ ആശ്രയിച്ചും മണ്ണിലെ ജലാംശം മാത്രം ആശ്രയിച്ചുമാണ് സാധാരണ കൃഷി ചെയ്യുന്നത്. എള്ള്, സൂര്യകാന്തി എന്നിവയുടെ ജലസേചനത്തിന് റെയിൻ ഗൺ ഉപയോഗിക്കാം. വിള ഏതായാലും ഏറ്റവും കാര്യക്ഷമവും പ്രായോഗികമായ കൃഷിക്ക് അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.