? പത്തു പശുക്കളുടെ ഡെയറി യൂണിറ്റ് തുടങ്ങാൻ എത്ര രൂപ മുതൽമുടക്കു വേണ്ടിവരും ∙ ഉദ്ദേശം 10 ലക്ഷം രൂപ മൂലധനമായി വേണ്ടിവരും. തൊഴുത്തു നിർമാണം, ഉരുക്കൾ, ഉപകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി എന്നീ ഇനങ്ങള്‍ക്കാണിത്. ? തീറ്റപ്പുൽകൃഷിക്ക് എത്ര സ്ഥലം വേണ്ടിവരും ∙ഒരേക്കർ സ്ഥലത്തു കൃഷി ചെയ്താൽ വർഷം മുഴുവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? പത്തു പശുക്കളുടെ ഡെയറി യൂണിറ്റ് തുടങ്ങാൻ എത്ര രൂപ മുതൽമുടക്കു വേണ്ടിവരും
∙ ഉദ്ദേശം 10 ലക്ഷം രൂപ മൂലധനമായി വേണ്ടിവരും. തൊഴുത്തു നിർമാണം, ഉരുക്കൾ, ഉപകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി എന്നീ ഇനങ്ങള്‍ക്കാണിത്.

? തീറ്റപ്പുൽകൃഷിക്ക് എത്ര സ്ഥലം വേണ്ടിവരും
∙ ഒരേക്കർ സ്ഥലത്തു കൃഷി ചെയ്താൽ വർഷം മുഴുവനും വൈക്കോലിനെ ആശ്രയിക്കാതെ തീറ്റപ്പുല്ല് നൽകാൻ കഴിയും. സ്വന്തമായി സ്ഥലമില്ലെങ്കിൽ പാട്ടത്തിനെടുത്താലും മതി.

ADVERTISEMENT

? മൂലധനം എങ്ങനെ കണ്ടെത്താം
∙ ക്ഷീരവികസന വകുപ്പ് / പഞ്ചായത്ത് എന്നിവയുടെ ധനസഹായം, ബാങ്ക് വായ്പ എന്നിവയിലൂടെ കണ്ടെത്താം. സർക്കാർ പദ്ധതികൾ പ്രധാനമായും തൊഴുത്തുനിർമാണം, പശുവിനെ വാങ്ങൽ, പുൽകൃഷി, ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്കാവും. ദൈനംദിന നടത്തിപ്പിനുള്ള പ്രവർത്തന മൂലധനം കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബാങ്കുകളിൽനിന്നു ലഭ്യമാക്കാം. 1.6 ലക്ഷം രൂപ വരെ ഈടില്ലാതെ 7% പലിശ നിരക്കിൽ ഇപ്രകാരം പ്രവർത്തന മൂലധനം ലഭിക്കും. തിരിച്ചടവിൽ മുടക്കമില്ലാതിരുന്നാൽ 3%  പലിശ സബ്സിഡിയും ലഭിക്കും.

? 10 പശുക്കളുടെ യൂണിറ്റിന് പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമോ
∙ 10 പശുക്കളും അവയുടെ ഒന്നര വയസ്സിൽ താഴെയുള്ള കിടാക്കളുമുള്ള സംരംഭത്തിന് ലൈസൻസ് ആവശ്യമില്ല. എന്നാൽ, മാലിന്യനിർമാർജനത്തിനായി മേൽക്കൂരയുള്ള വളക്കുഴി, ദ്രവമാലിന്യശേഖരണ ടാങ്ക് എന്നിവ നിർബന്ധമായും വേണം.

ADVERTISEMENT

? 10 പശുക്കൾക്ക്  തൊഴുത്ത് ഉണ്ടാക്കാൻ കെട്ടിടനിർമാണച്ചട്ടങ്ങൾ പ്രകാരം പെർമിറ്റ് ആവശ്യമുണ്ടോ 
∙ 20 പശുക്കൾക്കുവരെ തൊഴുത്തു നിർമിക്കാൻ ബിൽഡിങ് പെർമിറ്റ് വേണ്ടാ. എന്നാൽ, മതിലിൽനിന്ന് 1.5 മീറ്റർ സെറ്റ് ബാക്ക് നിർബന്ധം.

? തൊട്ടടുത്ത വീട്ടിൽനിന്ന് തൊഴുത്തിനു ദൂരപരിധിയുണ്ടോ
∙ മലിനീകരണ നിയന്ത്രണ ബോർഡ് 6 മുതൽ 20 പശുക്കൾവരെയുള്ള സംരംഭങ്ങൾക്ക് അടുത്ത വീട്ടിൽ നിന്ന് 10 മീറ്റർ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലിയറൻസ് 20 പശുക്കളിൽ താഴെയുള്ള സംരംഭങ്ങൾക്ക് ആവശ്യമില്ല.

ADVERTISEMENT

? പാലും പാലുൽപന്നങ്ങളും വിൽക്കുന്നതിന് അനുമതി ആവശ്യമാണോ
∙ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റജിസ്ട്രേഷൻ ആവശ്യമാണ്. 12 ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള സംരംഭമായതിനാൽ റജിസ്ട്രേഷൻ മാത്രം മതി. ലൈസൻസ് ആവശ്യമില്ല. റജിസ്ട്രേഷനുവേണ്ടി ഓൺലൈനായി അപേക്ഷിക്കാം.

? തൊഴിലുറപ്പുപദ്ധതിയുമായി ഈ സംരംഭത്തെ സംയോജിപ്പിക്കാൻ കഴിയുമോ
∙ തൊഴുത്ത്, വളക്കുഴി നിർമാണം, പുൽകൃഷി എന്നിവയെല്ലാം തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ സേവനം ലഭ്യമാണ്.

? 10 പശുക്കളുടെ തൊഴുത്തിന് എത്ര സ്ഥലം വേണ്ടിവരും
∙ പത്തു പശുക്കൾക്കും അവയുടെ കുട്ടികൾക്കുമായി (ഒരു ഉരുവിനും കുട്ടിക്കുമായി 70 ചതുരശ്ര അടി എന്ന കണക്കിൽ) ആകെ 700 ചതുരശ്ര അടി വിസ്തൃതി വേണ്ടിവരും. നിലവിലെ നിർമാണ നിരക്കുകൾ പ്രകാരം ചതുരശ്ര അടിക്ക് 500 മുതൽ 600 രൂപവരെ ചെലവു പ്രതീക്ഷിക്കാം.

? സംരംഭം ലാഭകരമാകാൻ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് എന്താണ്
∙ ഓരോ പശുവിന്റെയും 2 പ്രസവങ്ങൾക്കിടയിലുള്ള കാലയളവ് 15 മാസത്തിലധികമാകാതെ നോക്കുകയാണ് ഏറ്റവും പ്രധാനം. ശാസ്ത്രീയ തീറ്റക്രമം, യഥാസമയം ശാസ്ത്രീയ രോഗപ്രതിരോധം എന്നിവ ഉറപ്പാക്കണം.

വിലാസം: ഡപ്യൂട്ടി ഡയറക്ടർ (റിട്ട), മൃഗസംരക്ഷണ വകുപ്പ്, ഫോൺ: 9387830718

English Summary:

10 Questions Answered: Starting a Dairy Farm with 10 Cows