ADVERTISEMENT

പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത പശുക്കൾക്ക് മദി വരുന്നതിനായി നൽകാവുന്ന, ഡോ. എൻ. പുണ്യമൂർത്തി തയാറാക്കിയ ആയുർവേദ മരുന്നുകൂട്ട് ചുവടെ ചേർക്കുന്നു. 

ചികിത്സാരീതി

ദിവസേന 2 നേരം ഉപ്പും ശർക്കരയും ചേർത്തു താഴെപ്പറയുന്ന ക്രമത്തിൽ നൽകുക. ഓരോ വെള്ള മുള്ളങ്കി ദിവസേന 2 നേരം 5 ദിവസത്തേക്ക്. തുടർന്ന് ഓരോ കറ്റാർവാഴപ്പോള ദിവസേന 2 നേരം 4 ദിവസത്തേക്ക്. തുടർന്ന്  4 കൈപ്പിടി മുരിങ്ങയില ദിവസേന 2 നേരം 4 ദിവസത്തേക്ക്. തുടർന്ന് 4 കൈപ്പിടി ചങ്ങലംപെരണ്ട തണ്ട് ദിവസേന 2 നേരം 4 ദിവസത്തേക്ക്. ശേഷം 4 കൈപ്പിടി കറിവേപ്പില (5 ഗ്രാം മഞ്ഞൾ ചേർത്ത്) ദിവസേന 2 നേരം 4 ദിവസത്തേക്ക്. (ചികിത്സ ആരംഭിക്കുന്നതിന് 15 ദിവസം മുൻപേ ഉരുവിന് വിരമരുന്നു നൽകുക).

ഡോ. എൻ.പുണ്യമൂർത്തി

തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തഞ്ചാവൂർ കേന്ദ്രത്തിൽനിന്ന് പ്രഫസർ ആൻഡ് ഹെഡ് ചുമതലയിൽ വിരമിച്ച ഡോ. എൻ.പുണ്യമൂർത്തി പാരമ്പര്യ മൃഗചികിത്സാശാഖ(Ethno Veterinary Medicine)യുമായി ബന്ധപ്പെട്ട് ഇന്നു രാജ്യത്തും രാജ്യാന്തരതലത്തിലും ആദരിക്കപ്പെടുന്ന ഗവേഷകനും പ്രഭാഷകനുമാണ്. പഠിച്ചതും ദീർഘകാലം പ്രാക്ടീസ് ചെയ്തതും അലോപ്പതിയെങ്കിലും ഇടക്കാലത്ത് ഡോ. പുണ്യമൂർത്തിയുടെ ശ്രദ്ധ തമിഴ്നാടിന്റെ പാരമ്പര്യവൈദ്യമായ സിദ്ധയിലേക്കു തിരിഞ്ഞു. തുടർച്ചയായ പരീക്ഷണങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ മൃഗചികിത്സയില്‍  ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാൻ പാരമ്പര്യവൈദ്യത്തിനു കഴിയുമെന്ന് അദ്ദേഹത്തിനു ബോധ്യ‌പ്പെട്ടു. ഡോ. പുണ്യമൂർത്തി സ്വാംശീകരിച്ച പാരമ്പര്യമൃഗചികിത്സാവിധികൾക്ക് ഇന്ന് എൻഡിഡിബി (National  Dairy Development Board) ഉൾപ്പെടെ ഈ രംഗത്തെ പ്രമുഖ സ്ഥാപനങ്ങൾ പിന്തുണയും പ്രചാരവും നൽകുന്നുണ്ട്. 

English Summary:

Boost Cow Fertility: An Ayurvedic Solution for Delayed Heat, Kerala Farmers: Overcome Cow Infertility with this Natural Remedy, Dr. Punyamurthy's Ayurvedic Treatment for Cow Heat Cycles, Improve Cow Reproduction: A Traditional Approach to Fertility, Natural Remedy for Post-Partum Anestrus in Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com