50,000 രൂപ സഹായധനം; ഒരേക്കറിൽനിന്ന് 1.25 ലക്ഷം രൂപ വരുമാനം: വാദമല്ല, കുറുന്തോട്ടി ലാഭമുള്ള കൃഷി
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല കേരളത്തിൽ എന്ന സ്ഥിതിയിലേക്കുപോകുമ്പോഴാണ് തൃശൂർ മറ്റത്തൂർ ലേബർ കോ ഓപറേറ്റീവ് സൊസൈറ്റി കുറുന്തോട്ടിക്കൃഷി ആരംഭിച്ചത്.
കുറുന്തോട്ടിയും കൃഷിയോ എന്നു സംശയം ചോദിക്കും മുൻപ് കൃഷിയുടെ ചെറിയൊരു സാമ്പത്തികകാര്യം പറയാം. ഒരേക്കറിൽ കുറുന്തോട്ടി കൃഷി ചെയ്യാൻ കൃഷി വകുപ്പിൽനിന്നു ലഭിക്കുന്ന സഹായധനം 50,000 രൂപ. ഒരേക്കറിൽനിന്നു വിളവെടുക്കുമ്പോൾ 25 കിലോഗ്രാം വിത്തും 1000 കിലോഗ്രാം ഉണക്കച്ചെടിയും ലഭിക്കും. ഒരു കിലോഗ്രാം വിത്തിന്റെ വില 2000 രൂപ, ചെടിയുടെ വില കിലോഗ്രാമിന് 75 രൂപ. ഇപ്പോൾ മനസ്സിലാകും കുറുന്തോട്ടിക്കൃഷി ലാഭകരമാണോയെന്ന്. കൃഷി ലാഭകരമാണെന്നു കണ്ട് കണ്ണൂർ ജില്ലയിലെ കർഷകസംഘങ്ങൾ 26 ഹെക്ടറിലാണ് കുറുന്തോട്ടി കൃഷി ആരംഭിച്ചത്. 10 കൃഷിഭവനു കീഴിൽ 125 കൃഷിക്കാരുണ്ട്.
വേണം 1000 ടൺ
കേരളത്തിലെ ആയുർവേദ മരുന്ന് നിർമാണശാലകൾക്ക് കൊല്ലത്തിൽ വേണ്ടത് 1000 ടൺ കുറുന്തോട്ടിയാണ്. ഇപ്പോൾ ലഭിക്കുന്നത് 100 ടൺ. 900 ടൺ കുറുന്തോട്ടി ഓരോ വർഷവും കേരളത്തിനു പുറത്തുനിന്ന് കൊണ്ടുവരുന്നുണ്ടെന്നർഥം. കേരളത്തിൽ ഔഷധകൃഷിക്കു സാധ്യതയെറെയാണെന്നു കണ്ടാണു മറ്റത്തൂർ ലേബർ സൊസൈറ്റി 2016ൽ ഈ മേഖലയിലേക്കു തിരിഞ്ഞത്. വിപണന സാധ്യത ഏറെയുള്ള കൊടുവേലി, ശതാവരി, കച്ചോലം, ഓരില, കരിംകുറിഞ്ഞി, മൂവില, ആടലോടകം തുടങ്ങിയവയൊക്കെ കർഷകരെക്കൊണ്ട് കൃഷി ചെയ്യിക്കാനുള്ള പദ്ധതി തുടങ്ങി. വിത്തോ തൈകളോ കൊടുത്ത് കൃഷി ചെയ്യിക്കും. വിളവു തിരിച്ചുവാങ്ങും. ഏറ്റവുമധികം കൃഷി ചെയ്യുന്നതു കുറുന്തോട്ടിയാണ്. കണ്ണൂർ, തൃശൂർ, ആലപ്പുഴ ജില്ലകളിലായി 40 ഹെക്ടർ സ്ഥലത്താണ് ഈ വർഷം കൃഷി. എറണാകുളം, കൊല്ലം, ഇടുക്കി ജില്ലകളിൽ കർഷകർക്കു പരിശീലനം നടക്കുകയാണ്.
കൃഷി
ജൂണിലാണ് കൃഷി തുടങ്ങുക. ഇടവിളയായോ തനിവിളയായോ ചെയ്യാം. വിത്തുമുളപ്പിച്ച് തൈകളാക്കിയാണു നടേണ്ടത്. ഒരേക്കറിൽ 70,000 തൈകൾ വരെ നടാം. ചെടികൾ തമ്മിൽ 10 സെന്റീമീറ്ററും വരികൾ തമ്മിൽ 15 സെന്റീമീറ്ററും അകലം വേണം. ചാണകപ്പൊടി, കുമ്മായം, കമ്പോസ്റ്റ് എന്നിവയിട്ട് മണ്ണൊരുക്കണം.
നടാനുള്ള തൈകൾ മറ്റത്തൂർ സൊസൈറ്റി നൽകും. ഔഷധസസ്യകൃഷിക്ക് കൃഷിവകുപ്പ് ഏക്കറിന് 50,000 രൂപ സാമ്പത്തിക സഹായം നൽകുന്നുണ്ട്. തുകയ്ക്ക് സൊസൈറ്റി തൈകളും വളവും നൽകും. മേയ് പകുതിയോടെ വിത്തുമുളപ്പിക്കും. ജൂൺ പകുതിയോടെ നടാം. ഒരു മാസം പ്രായമാകുമ്പോൾ ഗോമൂത്രമോ ചാണകസ്ലറിയോ ചെടിക്ക് ഒഴിച്ചുകൊടുക്കണം. രണ്ടുമാസത്തിനു ശേഷം വീണ്ടും ചാണകസ്ലറി ഒഴിച്ചുകൊടുക്കാം. കളകൾ നീക്കം
ചെയ്തില്ലെങ്കിൽ വിളവുകുറയും. ആറു മാസമാകുമ്പോഴേക്കും ചെടി ഉണങ്ങാൻ തുടങ്ങും. ഡിസംബർ പകുതിയോടെ വിത്തുശേഖരണം തുടങ്ങണം. ഉണങ്ങിയ ചെടികൾ വേരുപൊട്ടാതെ പറിച്ചെടുക്കണം. ഉണങ്ങിയ മണ്ണാണെങ്കിൽ നനച്ചതിനു ശേഷം വേണം പറിച്ചെടുക്കാൻ. താർപ്പായയിൽ ഇട്ടു മെതിച്ചാൽ വിത്ത് വേറെയാകും. ഉണങ്ങിയ ഇലകൾ നീക്കി വിത്തു ശേഖരിക്കാം. ഇലകൾ കൊഴിഞ്ഞ തണ്ടാണ് ഔഷധനിർമാണത്തിന് ഉപയോഗിക്കുക. ചെടി കഴുകി ഉണക്കിയെടുത്ത് കെട്ടിവയ്ക്കണം.
ഒരു കിലോഗ്രാം വിത്തിന് 2000 രൂപയാണ് ഇപ്പോഴത്തെ വില. ചെടിക്ക് 75 രൂപയും. വിത്തും ചെടിയും സൊസൈറ്റി തിരിച്ചെടുക്കും. അവരുടെ നിർമാണ കമ്പനിയിൽ കൊണ്ടുവന്ന ശേഷം കഴുക്കി ഉണക്കി പൊടിച്ച ശേഷമാണ് ആയുർവേദ മരുന്നു നിർമാണ കമ്പനികൾക്കു കൈമാറുകയെന്ന് സൊസൈറ്റി സെക്രട്ടറി കെ.പി.പ്രശാന്ത് പറഞ്ഞു.
ഒരേക്കറിൽ തുടക്കം
പീച്ചിയിലെ കേരള വനം ഗവേഷണകേന്ദ്രത്തിൽ (കെഎഫ്ഐആർ) പ്രവർത്തിക്കുന്ന ദേശീയ ഔഷധ സസ്യബോർഡിന്റെ റീജനൽ ഫെസിലിറ്റേഷൻ കേന്ദ്രം വഴി ശേഖരിച്ച വിത്തിൽനിന്നാണ് കൃഷിയുടെ തുടക്കം. ആദ്യം ഒരേക്കറിൽ തുടങ്ങി. അതിൽനിന്നു ശേഖരിച്ച വിത്തു വഴിയാണ് കൃഷി വ്യാപിപ്പിച്ചത്. ഇക്കുറി ഒരുകോടി തൈകളാണ് സൊസൈറ്റി മുളപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ഔഷധിക്കും കൊച്ചിയിലെ കേരള ആയുർവേദ ഫാർമസിക്കുമാണ് കുറുന്തോട്ടി നൽകുന്നത്.
ഫോൺ: 8589833855