പാൽ വിറ്റു ജീവിക്കാൻ കഴിയാത്തവർ തേൻ വിറ്റു ജീവിക്കുമോ? എന്നാൽ പാലായ്ക്കു സമീപം പാലാക്കാട് മീനച്ചിൽ ബീ ഗാർഡനിൽ തേൻവിജയം കാണാം. റബർപാലിനു നൽകാൻ കഴി യാത്ത വരുമാനം റബർതോട്ടങ്ങളിലെ തേനിലൂടെയും തേനീച്ചകളിലൂടെയും നേടുകയാണ് മീനച്ചിൽ പൂവത്താനിക്കുന്നേൽ ബിജു ജോസഫും ഭാര്യ റെൻസിയും. പാലാ പൊൻകുന്നം സ്റ്റേറ്റ്

പാൽ വിറ്റു ജീവിക്കാൻ കഴിയാത്തവർ തേൻ വിറ്റു ജീവിക്കുമോ? എന്നാൽ പാലായ്ക്കു സമീപം പാലാക്കാട് മീനച്ചിൽ ബീ ഗാർഡനിൽ തേൻവിജയം കാണാം. റബർപാലിനു നൽകാൻ കഴി യാത്ത വരുമാനം റബർതോട്ടങ്ങളിലെ തേനിലൂടെയും തേനീച്ചകളിലൂടെയും നേടുകയാണ് മീനച്ചിൽ പൂവത്താനിക്കുന്നേൽ ബിജു ജോസഫും ഭാര്യ റെൻസിയും. പാലാ പൊൻകുന്നം സ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽ വിറ്റു ജീവിക്കാൻ കഴിയാത്തവർ തേൻ വിറ്റു ജീവിക്കുമോ? എന്നാൽ പാലായ്ക്കു സമീപം പാലാക്കാട് മീനച്ചിൽ ബീ ഗാർഡനിൽ തേൻവിജയം കാണാം. റബർപാലിനു നൽകാൻ കഴി യാത്ത വരുമാനം റബർതോട്ടങ്ങളിലെ തേനിലൂടെയും തേനീച്ചകളിലൂടെയും നേടുകയാണ് മീനച്ചിൽ പൂവത്താനിക്കുന്നേൽ ബിജു ജോസഫും ഭാര്യ റെൻസിയും. പാലാ പൊൻകുന്നം സ്റ്റേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാൽ വിറ്റു ജീവിക്കാൻ കഴിയാത്തവർ തേൻ വിറ്റു ജീവിക്കുമോ? എന്നാൽ പാലായ്ക്കു സമീപം പാലാക്കാട് മീനച്ചിൽ ബീ ഗാർഡനിൽ തേൻവിജയം കാണാം. റബർപാലിനു നൽകാൻ കഴി യാത്ത വരുമാനം റബർതോട്ടങ്ങളിലെ തേനിലൂടെയും തേനീച്ചകളിലൂടെയും നേടുകയാണ് മീനച്ചിൽ പൂവത്താനിക്കുന്നേൽ ബിജു ജോസഫും ഭാര്യ റെൻസിയും.

പാലാ പൊൻകുന്നം സ്റ്റേറ്റ് ഹൈവേ യുടെ അരികിലായി മീനച്ചിൽ ബീ ഗാർ ഡൻ എന്ന സ്ഥാപനം നടത്തുന്ന ബിജു ഈച്ചകളെക്കൊണ്ടു നേടുന്നത് ലക്ഷങ്ങ ളാണ്. റബർമരങ്ങളുടെ നാടായ മീനച്ചി ലിലെ പാലാക്കാട് റബർ ഉൽപാദക സം ഘത്തിന്റെ ഓഫിസും ഇദ്ദേഹത്തിന്റെ വീടി നോടു ചേർന്നുതന്നെ. പക്ഷേ റബറിന്റെ വിലയിടിവൊന്നും ഇവിടെ ഇപ്പോൾ ചർച്ചയാവുന്നില്ല. റബർതോട്ടത്തിലെ പാലിനു നൽകാനാവാത്ത വരുമാനം തേനിലൂടെ ഇവർ നേടുന്നുണ്ട്. 

ADVERTISEMENT

ഉയർന്ന വരുമാനം നേടാൻ കഴിയുന്ന തൊഴിൽമേഖലയായി തേനീച്ചവളർത്തൽ വളർന്നു കഴിഞ്ഞെന്നു ബിജു ചൂണ്ടിക്കാട്ടി. ഹോബിയായി മാത്രം ഇതിനെ കണ്ടി രുന്ന കാലമൊക്കെ കഴിഞ്ഞു. തേനീച്ച വളർത്തലിലൂടെ അര ലക്ഷം രൂപയിലധി കം മാസവരുമാനമുണ്ടാക്കുന്ന ഒട്ടേറെപ്പേർ ഇന്നു കേരളത്തിലുണ്ട്. പ്രഫഷനൽ സമീ പനത്തോടെ വർഷം മുഴുവൻ ഈ രംഗത്ത് ഉറച്ചു നിൽക്കണമെന്നു മാത്രം – സംശയം അശേഷമില്ലാതെയാണ് ബിജു സംസാരിക്കുന്നത്. കാൽ നൂറ്റാണ്ടായി തേനീച്ചകളെ വളർത്തുകയും പത്തു വർഷമായി തേനീച്ചക്കൃഷിയിൽനിന്നു മികച്ച വരുമാനം നേടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വാക്കു കളിൽ ആത്മവിശ്വാസം തുടിക്കുന്നു. നാടു മുഴുവൻ തേനീച്ചപ്പെട്ടികളുമായി നടക്കുന്ന രീതിയൊന്നും ബിജുവിനില്ല. വീടിന്റെ നാലു ദിക്കിലേക്കും പരമാവധി നാ ലു കിലോമീറ്റർവരെ മാത്രമാണ് അദ്ദേഹം പെട്ടികൾ വയ്ക്കുക. ഇപ്രകാരം അറുപ തോളം കൃഷിയിടങ്ങളിലായി ആകെ ആ യിരത്തിലധികം ഇന്ത്യൻ തേനീച്ചപ്പെട്ടിക ളാണ് മീനച്ചിൽ ബീഗാർഡനുള്ളത്. കൂടാതെ, 400 ചെറുതേനീച്ചപ്പെട്ടികളും. തേനീ ച്ചവളർത്തലിനെക്കുറിച്ചുള്ള തെറ്റിദ്ധാര ണകളിലൊന്ന് തേനാണ് ഈ രംഗത്തെ മുഖ്യവരുമാനമെന്നതാണ്. സീസൺ അനു സരിച്ച് കിട്ടുന്ന തേനിന്റെ അളവ് കൂടുക യോ കുറയുകയോ ചെയ്യാം. എന്നാൽ അ തിലും വലുതാണ് തേനീച്ചക്കോളനികളു െട വിൽപനയിലൂടെ കിട്ടുന്ന വരുമാനം – ബിജു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണിൽ ആകെ 5000 കിലോ തേനാണ് വിറ്റത്. മുന്നൂറു രൂപ നിരക്കിൽ പതിനഞ്ചു ലക്ഷം രൂപയുടെ വരുമാനം. അഞ്ഞൂറു രൂപ നിരക്കിൽ തേനീച്ച ക്കോളനി വിറ്റ് അതിലേറെ നേടിയിട്ടുണ്ടെന്നു ബിജു പറയുന്നു. തീരദേശങ്ങളിലു ള്ളവർക്കുപോലും തേനീച്ചക്കോളനികളു ണ്ടാക്കി വരുമാനം നേടാനാവും. അതേ സമയം എടുത്തുചാട്ടക്കാർക്ക് പറ്റിയ മേഖലയല്ല ഇതെന്നും ബിജു ചൂണ്ടിക്കാട്ടി.

ADVERTISEMENT

അറിവും പരിചയസമ്പത്തും ആർജി ച്ചാൽ മാത്രമേ തേനീച്ചവളർത്തൽ വരുമാ നമാർഗമായി കൊണ്ടുനടക്കാൻ സാധി ക്കൂ. നൂറു പെട്ടി സ്ഥാപിച്ചതുകൊണ്ടു മാത്രം തേനീച്ചകൾ വരുമാനമേകില്ല. പ്രതി മാസം മുപ്പതിനായിരം രൂപ ശമ്പളമുള്ള നഴ്സിങ് പഠിക്കാനായി നാലു വർഷവും ലക്ഷക്കണക്കിനു രൂപ ചെലവാക്കുന്നവ രാണ് മലയാളികൾ. അതിലധികം വരുമാന മേകുന്ന തേനീച്ചവളർത്തലിനായി കൂടു തൽ പണവും സമയവും ചെലവഴിക്കാൻ മടിക്കേണ്ടതുണ്ടോ– ബിജു ചോദിക്കുന്നു. മിതമായ തോതിൽ തേനീച്ച വളർത്തൽ ആരംഭിച്ച് പരിചയസമ്പത്ത് ആർജിക്കുക യും ക്രമേണ സംരംഭമായി വളരുകയുമാ ണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. സീ സണിൽ മാത്രം ജോലിയുള്ള തൊഴിലാ യി തേനീച്ചവളർത്തലിനെ കാണരുത്. വർ ഷം മുഴുവൻ മുടങ്ങാതെ പരിചരണം നൽ കിയാൽ മാത്രമേ ആദായകരമായ തേനീ ച്ചവളർത്തൽ സാധ്യമാകൂ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മഴക്കാലത്ത് തേനീച്ച കൾക്ക് വറവുകാല പരിചരണം നൽകണം. വേണ്ടത്ര ആഹാരവസ്തുക്കൾ കിട്ടുന്നു ണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമേ കോള നികൾ ആരോഗ്യത്തോടെ നിലനിൽക്കു കയുള്ളൂ. സെപ്റ്റംബർ മുതൽ ഡിസംബർവരെ യുള്ള പ്രജനനകാലത്താണ് കോളനികൾ പിരിച്ച് കൂടുതൽ പെട്ടികളുണ്ടാക്കേണ്ടത്. ശാസ്ത്രീയമായി കോളനിവിഭജനം നട ത്തിയാൽ പരിചയസമ്പന്നരായ കൃഷിക്കാർക്ക് ഒരു പെട്ടിയിൽനിന്നു സീസണിൽ 8–10 കോളനികൾ വരെ പിരിച്ചെടുക്കാം. തു ടക്കക്കാർക്കുപോലും ഒരു കോളനി നാലായി വർധിപ്പിക്കാനാവും. 

പത്തു പെട്ടികളുള്ള ഒരു സംരംഭകനു മുപ്പത് കോളനികൾ വിൽക്കാൻ കഴിഞ്ഞാൽ15,000 രൂപ വരുമാ നമായി. കുറഞ്ഞത് 50 കിലോ തേൻ വിൽ ക്കുന്നതിലൂടെ വീണ്ടുമൊരു 15,000 രൂപ കൂ ടി പ്രതീക്ഷിക്കാം– ബിജു ചൂണ്ടിക്കാട്ടി. ഡി സംബർ മുതൽ മാർച്ച് വരെയുള്ള തേനു ൽപാദനകാലം തേനീച്ചവളർത്തലിലെ ഉ ത്സവകാലമാണ്. ശരിയായി പരിപാലിച്ചാൽ കാലാവസ്ഥയനുസരിച്ച് ഒരു പെട്ടി യിൽനിന്ന് 5–15 കിലോ തേൻ വരെ കിട്ടും. വിപണി ഉറപ്പാക്കി മാത്രമേ തേനുൽപാദ നം വർധിപ്പിക്കാനാവൂ.

ADVERTISEMENT

വിപണനത്തിലും ബിജുവിനു പ്രഫഷനൽ ശൈലിയുണ്ട്. ആകെ ഉൽപാദനത്തി ന്റെ 40 ശതമാനവും ഓൺലൈൻ ഓർഡ റുകളിലൂടെയാണ്. ഫെയ്സ്ബുക്കും വാ ട്സ് ആപ്പും പോലുള്ള സമൂഹമാധ്യമങ്ങൾ സമർഥമായി ഉപയോഗിക്കുന്നതിനു ഭാര്യ റെൻസിയുടെ മികച്ച പിന്തുണയുമുണ്ട്. 

കേരളത്തിലാദ്യമായി ഒരു റബർ ഉൽപാദകസംഘം തേനീച്ചവളർത്തലിൽ ഏക വർഷ പരിശീലനം ആരംഭിച്ചത് മീനച്ചിലി ലായിരുന്നെന്ന് ബിജു ചൂണ്ടിക്കാട്ടി. പിന്നീട് റബർ ബോർഡ് ഈ കോഴ്സ് ഏറ്റെടുത്ത് കേരളത്തിലെ എല്ലാ ജില്ലകളിലും നടപ്പാ ക്കി. ഇപ്പോഴും കോട്ടയം ജില്ലയ്ക്കായുള്ള ബോർഡിന്റെ പരിശീലനം മീനച്ചിൽ ബീ ഗാർഡനിലാണ്. ഇന്ത്യൻ തേനീച്ചകളെ വളർത്തുന്നതിനുള്ള പരിശീലനം എല്ലാ രണ്ടാം ശനിയാഴ്ചകളിലും ചെറുതേനീച്ചകളെ വളർത്തുന്നതിനുള്ള പരിശീലനം എല്ലാ നാലാം ശനിയാഴ്ചകളിലുമായി ക്രമീകരി ച്ചിരിക്കുന്നു. തേനുൽപാദന സീസണായ‌ തിനാൽ ജനുവരി മുതൽ ഏപ്രിൽ വരെ പ രിശീലനം നിർത്തിവച്ചിരിക്കുകയാണ്. ഒരു വർഷത്തെ പരിശീലനം നേടുന്നവർക്ക് തേ നീച്ച വളർത്തലിലൂടെ മികച്ച വരുമാനം ഉ ണ്ടാക്കാനാവുമെന്ന് ബിജു ചൂണ്ടിക്കാട്ടി.

ഫോൺ– 9447227186