ഫ്ലാറ്റിലും തെങ്ങ് നടാം, നല്ല കുള്ളൻ ബോൺസായ് തെങ്ങ്
മുളച്ച് പാഴായിപ്പോയ തേങ്ങയ്ക്ക് എന്തുപയോഗം? ഉപയോഗമുണ്ട്. തേങ്ങയുടെ എത്രയോ ഇരട്ടി വില കിട്ടുന്ന ബോൺസായ് തെങ്ങായി ഇതിനെ രൂപാന്തരപ്പെടുത്താന്‍ കഴിയും. എന്താ ഒരു െകെ നോക്കുന്നോ? ഉദ്യാനത്തിൽ ചെന്തെങ്ങും മലയൻയെല്ലോയുമെല്ലാം അലങ്കാരയിനങ്ങളായി നട്ടുവളർത്താറുണ്ട്. എന്നാൽ വീട്ടുവരാന്തയിൽ ഒന്ന്–ഒന്നര അടി
മുളച്ച് പാഴായിപ്പോയ തേങ്ങയ്ക്ക് എന്തുപയോഗം? ഉപയോഗമുണ്ട്. തേങ്ങയുടെ എത്രയോ ഇരട്ടി വില കിട്ടുന്ന ബോൺസായ് തെങ്ങായി ഇതിനെ രൂപാന്തരപ്പെടുത്താന്‍ കഴിയും. എന്താ ഒരു െകെ നോക്കുന്നോ? ഉദ്യാനത്തിൽ ചെന്തെങ്ങും മലയൻയെല്ലോയുമെല്ലാം അലങ്കാരയിനങ്ങളായി നട്ടുവളർത്താറുണ്ട്. എന്നാൽ വീട്ടുവരാന്തയിൽ ഒന്ന്–ഒന്നര അടി
മുളച്ച് പാഴായിപ്പോയ തേങ്ങയ്ക്ക് എന്തുപയോഗം? ഉപയോഗമുണ്ട്. തേങ്ങയുടെ എത്രയോ ഇരട്ടി വില കിട്ടുന്ന ബോൺസായ് തെങ്ങായി ഇതിനെ രൂപാന്തരപ്പെടുത്താന്‍ കഴിയും. എന്താ ഒരു െകെ നോക്കുന്നോ? ഉദ്യാനത്തിൽ ചെന്തെങ്ങും മലയൻയെല്ലോയുമെല്ലാം അലങ്കാരയിനങ്ങളായി നട്ടുവളർത്താറുണ്ട്. എന്നാൽ വീട്ടുവരാന്തയിൽ ഒന്ന്–ഒന്നര അടി
മുളച്ച് പാഴായിപ്പോയ തേങ്ങയ്ക്ക് എന്തുപയോഗം? ഉപയോഗമുണ്ട്. തേങ്ങയുടെ എത്രയോ ഇരട്ടി വില കിട്ടുന്ന ബോൺസായ് തെങ്ങായി ഇതിനെ രൂപാന്തരപ്പെടുത്താന്‍ കഴിയും. എന്താ ഒരു െകെ നോക്കുന്നോ? ഉദ്യാനത്തിൽ ചെന്തെങ്ങും മലയൻയെല്ലോയുമെല്ലാം അലങ്കാരയിനങ്ങളായി നട്ടുവളർത്താറുണ്ട്. എന്നാൽ വീട്ടുവരാന്തയിൽ ഒന്ന്–ഒന്നര അടി ഉയരത്തിൽ കുള്ളൻ പ്രകൃതത്തിൽ, അലങ്കാരപ്പാത്രത്തിൽ വളരുന്ന തെങ്ങിന് പ്രത്യേക അഴകാണ്. ഫ്ലാറ്റിൽ താമസിക്കുന്നവർക്കും തെങ്ങ് നടാൻ സ്ഥലസൗകര്യമില്ലാത്ത മറ്റു നഗരവാസികൾക്കും ബോൺസായ് തെങ്ങ്, നാട്ടിൻപുറത്തിന്റെ നല്ല ഓർമകൾ ഉണർത്താൻ ഉപകരിക്കും. വരാന്തയും ബാൽക്കണിയും നല്ല വെളിച്ചം കിട്ടുന്ന മുറികളുമെല്ലാം ബോൺ സായ് തെങ്ങിന് യോജിച്ച ഇടങ്ങളാണ്.
തയാറാക്കുന്ന വിധം: ഏതിനം തെങ്ങിന്റെയും, അത്ര വലുപ്പമില്ലാത്ത തേങ്ങ ബോൺസായ് തയാറാക്കാൻ തിരഞ്ഞെടുക്കാം. മുളപുറത്തേക്കുവന്ന തേങ്ങയാണ് ഏറ്റവും യോജിച്ചത്. തേങ്ങയുടെ തൊണ്ട് അല്ലെങ്കിൽ മടൽ ശ്രദ്ധയോടെ മുഴുവനായി നീക്കം ചെയ്യണം; ഇതിനൊപ്പം ചിരട്ടയെ പൊതിഞ്ഞിരിക്കുന്ന ചകിരിനാരുകളും. തൊണ്ട് നീക്കം ചെയ്യുമ്പോൾ മുളയ്ക്ക് പരുക്കേൽക്കാതെനോക്കണം. സാൻഡ് പേപ്പർ ഉപയോഗിച്ച് ചിരട്ട നന്നായി മിനുക്കിയെടുക്കണം. ഇതിനുശേഷം ലാക്കർ പോളീഷ് ചെയ്ത് ചിരട്ടയ്ക്ക് കൂടുതൽ ഭംഗി നൽകാം.
ഇനി മുളപ്പിന്റെ ചുവട്ടിൽനിന്നു വേരുകൾ മുളപ്പിക്കാന്‍ ശ്രമം തുടങ്ങാം. ഇതിനായി പാത്രത്തിൽ നിറച്ച വെള്ളത്തിൽ ചിരട്ട മുക്കാലോളം മുങ്ങുന്നവിധം തേങ്ങ ഇറക്കിവയ്ക്കണം. തൊണ്ട് നീക്കംചെയ്ത തേങ്ങയുടെ മുളപ്പ് ഇൗർപ്പം നഷ്ടപ്പെട്ട് ഉണങ്ങുന്നത് ഒഴിവാക്കാനാണിത്. ഒന്നു രണ്ട് മാസത്തിനുള്ളിൽ മുളപ്പിനു ചുവട്ടിൽനിന്നു വേരുകൾ ഉണ്ടായിവരും. വേരുകൾ വളർന്നുവന്ന െതങ്ങിൻതൈ പാത്രത്തിൽ നിറച്ച മിശ്രിതത്തിലേക്ക് മാറ്റിനടാം. 3–4 ഇഞ്ച് എങ്കിലും ആഴമുള്ള ആകർഷകമായ പാത്രമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. നടീല്‍മിശ്രിതമായി ചകിരിച്ചോറിൽ അൽപം ചുവന്ന മണ്ണും വളമായി മണ്ണിര കംപോസ്റ്റും ചേർത്താൽ മതി. നടുന്നതിനു മുൻപായി വിടർന്നു വരുന്ന ഇലകളുടെ ചുവട്ടിൽ പൊതിഞ്ഞിരിക്കുന്ന വലപോലു ള്ള പൊറ്റ, മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുനീക്കണം. ഇലകൾ വേഗത്തിൽ വിടരാൻ ഇത് ഉപകരിക്കും. പൊറ്റ നീക്കം ചെയ്യുമ്പോൾ തണ്ടിനു മുറിവുണ്ടാകാതെ നോക്കണം. ചിരട്ട മു ഴുവനായി കാണുന്ന വിധത്തിൽ വേരുകൾ മാത്രമേ മിശ്രിതത്തിൽ ഇറക്കി ഉറപ്പിക്കാവൂ. പൊറ്റയോ വേരോ നീക്കം ചെയ്തശേഷം കുമിൾനാശിനി തളിച്ച് അണുബാധ തടയണം. നട്ടശേഷം മിശ്രിതം നനച്ചുകൊടുക്കാം. മിശ്രിതത്തിനു മുകളിൽ വെള്ളാരംകല്ലുകൾ നിരത്തി ഭംഗിയാക്കാം.
പാതി തണൽ കിട്ടുന്നിടത്ത് ബോൺസായ് തെങ്ങ് പരിപാലിക്കാം. മുറിക്കുള്ളിൽ വളർത്തുന്ന ചെടി രണ്ടാഴ്ചയിലൊരിക്കൽ പാതി വെയിൽ കിട്ടുന്നിടത്തുവച്ച് ഉൗർജം നൽകണം. മാസത്തിലൊരിക്കൽ ഒരില വീതമാണ് സാധാരണയായി വിരിഞ്ഞുവരിക. 3–4 ഇലകൾ നിലനിർത്തി താഴെയുള്ള ഇലകൾ ആവശ്യാനുസരണം നീക്കം ചെയ്യാം. മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ഇല ചുവടുൾപ്പെടെ മുഴുവനായി മുറിച്ചുമാറ്റണം. ഇലകൾ നീക്കംചെയ്ത ചെടി കുമിൾനാശിനി തളിച്ചു സംരക്ഷിക്കണം. ഇലകൾ നീക്കം ചെയ്യുക വഴി ചെടിയുടെ തണ്ട് വ്യക്തമായി തെളിഞ്ഞുവരികയും പിന്നീട് ബോൺസായ് തെങ്ങിന്റെ പ്രകൃതം ആകുകയും െചയ്യും. കാലാവസ്ഥയനുസരിച്ച് നന നൽകാം. വേനൽക്കാലത്ത് ദിവസവും രാവിലെ മിശ്രിതം നനച്ചുകൊടുക്കാം. വേഗത്തിൽ വളരുന്ന വേരുകൾ ക്രമേണ ചട്ടി മുഴുവനായി നിറയും. 6 മാസത്തിലൊരിക്കൽ പഴയ മിശ്രിതം മാറ്റി പുതിയതിലേക്ക് മാറ്റി നടാം. ഇൗ സമയത്ത് വേരുകൾ മുറിച്ച് നീളം കുറയ്ക്കാം. 2 വർഷത്തിലൊരിക്കൽ അൽപം കൂടി വലുപ്പമുള്ള ചട്ടിയിലേക്ക് തെങ്ങ് മാറ്റിനടാം. കുള്ളൻ പ്രകൃതം നിലനിർത്താനും ഇലകളുടെ വലുപ്പം കുറയ്ക്കുവാനും മിശ്രിതം മാറ്റുമ്പോൾ വേരുകൾ മുറിച്ചു നീക്കം ചെയ്യുന്നതും വല്ലപ്പോഴും വളം നൽകുന്നതും ഉപകരിക്കും.
തെങ്ങിന്റെ വേരുകൾ മിശ്രിതത്തിൽ നന്നായി ഇറങ്ങി വളവും ജലവും വലിച്ചെടുക്കുന്നതിനു മുൻപ് പ്രാരംഭദശയിലുള്ള വളർച്ചയ്ക്കായി ചിരട്ടയ്ക്കുള്ളിലുള്ള പൊങ്ങാണ് പ്രയോജനപ്പെടുത്തുക. എന്നാൽ വേരുകൾക്ക് ആവശ്യത്തിന് വളർച്ചയാകുകയും പൊങ്ങ് മുഴുവനായി ഉപയോഗപ്പെടുത്തുകയും ചെയ്താൽ തെങ്ങിൻതൈയും ചിരട്ടയുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിപോലുള്ള തണ്ട് ചുരുങ്ങും. പിന്നീട് ഇവ തമ്മിലുള്ള ബന്ധം വേർപെടാനും സാധ്യത യുണ്ട്. തെങ്ങിനൊപ്പം ചിരട്ടകൂടിയുള്ളപ്പോഴാണ് കൂടുതൽ ഭംഗി. തണ്ട് ചുരുങ്ങുന്നതായി കണ്ടാൽ ആ ഭാഗത്ത് പശ തേച്ച് ബന്ധം ബലപ്പെടുത്തണം. ചിരട്ടയുടെ പുറംഭാഗത്തെ പോളീഷ് മങ്ങുമ്പോൾ വീണ്ടും പോളീഷ് ചെയ്യാം. ആവശ്യ മെങ്കിൽ ആകർഷകമായ നിറം നൽകുകയും ആവാം. അവ സാനമായി ഒരു ചോദ്യം. ബോൺസായ് തെങ്ങിൽ തേങ്ങ ഉണ്ടാകുമോ? കാത്തിരുന്നു കാണാം.
സെബാസ്റ്റ്യന്റെ ശേഖരത്തിൽ തെങ്ങാണ് താരം
ബോൺസായ് ചെടികളുടെ പരിപാലനത്തില്‍ നാലു പതിറ്റാണ്ടു പരിചയമുണ്ട് എറണാകുളം കടവന്ത്ര പള്ളത്തുശേരി വീട്ടിൽ സെബാ സ്റ്റ്യന്. തെങ്ങ് ബോൺസായ് ആക്കി വളർത്തുന്നതിലും ഇദ്ദേഹം വിദഗ്ധന്‍. സുഹൃത്തിന്റെ തെങ്ങിൻതോട്ടത്തിൽനിന്ന് 5 വർഷങ്ങൾക്കു മുൻപ് ലഭിച്ച, മുളച്ച തേങ്ങയാണ് തെങ്ങ് ബോണ്‍സായ് ആക്കാന്‍ സെബാസ്റ്റ്യനു പ്രചോദനമായത്. പുറം രാജ്യങ്ങളിൽ ബോൺസായ് തെങ്ങുകൾ മുമ്പുതന്നെ പ്രചാരത്തിലുണ്ട്. നമ്മുടെ നാട്ടില്‍ ഇതി നോടു പ്രിയമേറിവരുന്നുവെന്നാണ് സെബാസ്റ്റ്യന്റെ അഭിപ്രായം.
പനവർഗത്തിൽപ്പെടുന്ന തെങ്ങ് ബോൺസായ് ആക്കാൻ മറ്റു ചെടികളെപ്പോലെ കമ്പുകോതി നിർത്തുന്നതും കമ്പി ഉപയോഗിച്ച് തണ്ടുകൾ ആവശ്യാനുസരണം വളച്ച് പ്രത്യേക ആകൃതിയിലാക്കുന്നതും പ്രാവർത്തികമല്ല. എങ്കിലും സെബാസ്റ്റ്യന്‍ തന്റെ കരവിരുതിൽ ബോൺസായ് തെങ്ങിന്റെ ഓലകൾ താഴേക്കു വളച്ച് ആകർഷകമാ ക്കുന്നു. കൂടാതെ, തെങ്ങിനെ പൊതിയുന്ന പൊറ്റ ആവശ്യാനുസരണം നീക്കം ചെയ്യുകവഴി ഓലകൾ വേഗത്തിൽ വിരിഞ്ഞ് കൂടുതൽ ആകർഷകമാകുന്നു. സെബാസ്റ്റ്യന്റെ ശേഖരത്തിലുള്ള എഴുപതോളം ബോൺസായ് തെങ്ങുകളില്‍ ഓരോന്നിനും സവിശേഷാകൃതിയാണ്. ആദ്യം നടത്തിയ പരീക്ഷണങ്ങളിൽ ചിലതു കത്തികൊണ്ടു മുറിവേറ്റ് കേടായി പ്പോയിരുന്നു. മറ്റു ചിലത് ഒന്നിൽ കൂടുതൽ മുളകൾ ഉൽപാദിപ്പിച്ചിരുന്നു. ഇവയിൽ പലതും പ്രത്യേക ആകൃതിയിൽ ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഇന്നുമുണ്ട്. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് ലളിതമായ പരിചരണത്തിൽ 1–2 വർഷത്തി നുള്ളിൽതന്നെ തെങ്ങ് ബോൺസായ് ആക്കാം. കൂടാതെ, മുളച്ച തേങ്ങ യഥേഷ്ടം നഴ്സറികളിൽ ലഭ്യവുമാണ്. ഫോൺ: 98474 53583
പ്രഫ. ജേക്കബ് വർഗീസ് കുന്തറ അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി–21. ഫോൺ: 9447002211. ഇ മെയിൽ: jacobkunthara123@gmail.com