പൊള്ളലിന് ബാൻഡേജായി തിലാപ്പിയ മത്സ്യത്തിന്റെ തൊലി; വേദന കുറയും ചെലവും
തൊലിപ്പുറത്തേൽക്കുന്ന പൊള്ളലിന് പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലി ഉപയോഗിച്ചുള്ള ചികിത്സാരീതി ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് തിലാപ്പിയ മത്സ്യത്തിന്റെ തൊലി ബാൻഡേജ് ആയി പൊതിയുകയാണ് ചെയ്യുക. ബ്രസീലാണ് ഈ ചികിത്സാരീതിക്ക് തുടക്കംകുറിച്ചത്. വികസിത

തൊലിപ്പുറത്തേൽക്കുന്ന പൊള്ളലിന് പരമ്പരാഗത ചികിത്സാരീതിയിൽനിന്ന് വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലി ഉപയോഗിച്ചുള്ള ചികിത്സാരീതി ലോകവ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് തിലാപ്പിയ മത്സ്യത്തിന്റെ തൊലി ബാൻഡേജ് ആയി പൊതിയുകയാണ് ചെയ്യുക. ബ്രസീലാണ് ഈ ചികിത്സാരീതിക്ക് തുടക്കംകുറിച്ചത്.
വികസിത രാജ്യങ്ങളിൽ പൊള്ളൽ ചികിത്സയ്ക്ക് മൃഗങ്ങളുടെ തൊലി ഉപയോഗിക്കാറുണ്ട്. എന്നാൽ, ബ്രസീലിന് ആ ചികിത്സാരീതി അന്യമായിരുന്നു. മാത്രമല്ല മൂന്നു ചർമബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന്റെ ഒരു ശതമാനം മാത്രമേ അവിടെ ലഭ്യമായിരുന്നുള്ളൂ. ആ സാഹചര്യത്തിലാണ് ഡോ. എഡ്മാർ മാർഷിയൽ എന്ന പ്ലാസ്റ്റിക് സർജൻ തിലാപ്പിയയുടെ തൊലി ഉപയോഗിച്ചുള്ള പരീക്ഷണത്തിനു മുതിർന്നത്. സാധാരണ ഉപയോഗിക്കുന്ന മനുഷ്യചർമം, പന്നിയുടെ ചർമം, കൃത്രിമ ചർമം എന്നിവയ്ക്ക് വലിയ ചെലവായിരുന്നെങ്കിൽ തിലാപ്പിയ ഉപയോഗിച്ചാൽ ചികിത്സാച്ചെലവിൽ 60 ശതമാനം വരെ കുറവ് വരും. ഇതാണ് അദ്ദേഹത്തെ തിലാപ്പിയയിലേക്ക് ആകർഷിച്ചത്. മാത്രമല്ല ബ്രസീലിൽ തിലാപ്പിയകൃഷി വ്യാപകമായുണ്ട്.
സാധാരണ പൊള്ളലിന് ഉപയോഗിക്കുന്ന ബാൻഡേജിൽനിന്നു വ്യത്യസ്തമായി മത്സ്യത്തിന്റെ തൊലിയിൽ ഈർപ്പം കൂടുതലുണ്ട്. മാത്രമല്ല കൊളാജൻ പ്രോട്ടീന്റെ അളവും മനുഷ്യശരീരത്തിലുള്ളതിനേക്കാൾ ഏറെയുണ്ട്. ബഹുകോശ ജീവികളിൽ കോശങ്ങളെയും കലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് കൊളാജൻ ആണ്. മനുഷ്യ ശരീരത്തിൽ ഏറ്റവുമധികമുള്ള പ്രോട്ടീനാണിത്. അതുകൊണ്ടുതന്നെയാണ് പൊള്ളൽ ചികിത്സയ്ക്ക് മത്സ്യത്തൊലിക്ക് പ്രാധാന്യം ലഭിച്ചത്.
സാധാരണ പൊള്ളൽ ചികിത്സയിൽ സിൽവർ സൾഫാഡയസിൻ ക്രീം പുരട്ടി പൊതിയാറാണ് പതിവ്. എന്നാൽ, ദിവസേന വൃത്തിയാക്കി ചെയ്യേണ്ടിവരും. ഇത് രോഗിക്ക് വലിയ വേദന നൽകും. എന്നാൽ, മത്സ്യത്തൊലി ഉപയോഗിച്ചാൽ ദിവസേനയുള്ള ഡ്രസിങ് ഒഴിവാക്കാനാകും. മാത്രമല്ല, പാടുകൾ അവശേഷിക്കാതെ വേഗം സുഖമാകാൻ തിലാപ്പിയയുടെ തൊലി സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. ചെതുമ്പൽ നീക്കി വിവിധ അണുനശീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനുശേഷമാണ് തിലാപ്പിയയുടെ തൊലി മുറിവുകളിൽ വച്ചുകെട്ടാൻ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വിവിധ ശുദ്ധീകരണപ്രവർത്തനങ്ങൾ നടത്തുന്നതിനാൽ രണ്ടു വർഷംവരെ സൂക്ഷിക്കാൻ കഴിയും. ദുർഗന്ധവും ഉണ്ടാവില്ല. ഇന്ന് ലോകത്താകെ മുന്നൂറിലധികം പേരിൽ പൊള്ളൽ ചികിത്സയ്ക്ക് തിലാപ്പിയയുടെ തൊലി ഉപയോഗിച്ചിട്ടുണ്ട്.
മൃഗങ്ങളിൽ ഉപയോഗിച്ചു വിജയിച്ചതിനുശേഷമാണ് മനുഷ്യരുടെ ശരീരത്തിൽ തിലാപ്പിയയുടെ തൊലി ഉപയോഗിച്ചുതുടങ്ങിയത്. ആദ്യമൊക്കെ രോഗികൾ തിലാപ്പിയയുടെ തൊലി ഉപയോഗിക്കുന്നതിൽ ഭയപ്പെട്ടിരുന്നുവെന്ന് ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സിയറയിലെ ഗവേഷകനായ ഫെലിപ് റോച്ചർ പറയുന്നു. ഇവിടെയായിരുന്നു തിലാപ്പിയയുടെ തൊലി ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനുള്ള ആദ്യഘട്ട പഠനങ്ങൾ നടന്നത്.