തേനീച്ചകൃഷിയിൽ ഒരു വർഷത്തെ വളർച്ചാക്കാലം, തേൻകാലം, ക്ഷാമകാലം എന്നിങ്ങനെ മൂന്നായി കർഷകർ തിരിച്ചിട്ടുണ്ട്. ഒരു തേനീച്ചക്കോളനിയുടെ വളർച്ചയ്ക്ക് എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന സമയമാണ് വളർച്ചാക്കാലം. മഴ മാറി പ്രകൃതിയിൽ പൂമ്പൊടി നിറയുമ്പോൾ തേനീച്ചകൾ കൂടുതൽ മുട്ട ഇടാനുള്ള ഒരുക്കങ്ങൾ തുടങ്ങും.

തേനീച്ചകൃഷിയിൽ ഒരു വർഷത്തെ വളർച്ചാക്കാലം, തേൻകാലം, ക്ഷാമകാലം എന്നിങ്ങനെ മൂന്നായി കർഷകർ തിരിച്ചിട്ടുണ്ട്. ഒരു തേനീച്ചക്കോളനിയുടെ വളർച്ചയ്ക്ക് എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന സമയമാണ് വളർച്ചാക്കാലം. മഴ മാറി പ്രകൃതിയിൽ പൂമ്പൊടി നിറയുമ്പോൾ തേനീച്ചകൾ കൂടുതൽ മുട്ട ഇടാനുള്ള ഒരുക്കങ്ങൾ തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനീച്ചകൃഷിയിൽ ഒരു വർഷത്തെ വളർച്ചാക്കാലം, തേൻകാലം, ക്ഷാമകാലം എന്നിങ്ങനെ മൂന്നായി കർഷകർ തിരിച്ചിട്ടുണ്ട്. ഒരു തേനീച്ചക്കോളനിയുടെ വളർച്ചയ്ക്ക് എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന സമയമാണ് വളർച്ചാക്കാലം. മഴ മാറി പ്രകൃതിയിൽ പൂമ്പൊടി നിറയുമ്പോൾ തേനീച്ചകൾ കൂടുതൽ മുട്ട ഇടാനുള്ള ഒരുക്കങ്ങൾ തുടങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേനീച്ചകൃഷിയിൽ ഒരു വർഷത്തെ വളർച്ചാക്കാലം, തേൻകാലം, ക്ഷാമകാലം എന്നിങ്ങനെ മൂന്നായി കർഷകർ തിരിച്ചിട്ടുണ്ട്. ഒരു തേനീച്ചക്കോളനിയുടെ വളർച്ചയ്ക്ക് എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന സമയമാണ് വളർച്ചാക്കാലം. മഴ മാറി പ്രകൃതിയിൽ പൂമ്പൊടി നിറയുമ്പോൾ തേനീച്ചകൾ കൂടുതൽ മുട്ട ഇടാനുള്ള ഒരുക്കങ്ങൾ തുടങ്ങും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് ലാർവാവസ്ഥയിൽ തേനും പൂമ്പൊടിയുമാണ് നൽകുന്നത്. ഈ വളർച്ചാവസ്ഥയിൽ തേനീച്ചകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഒരു തേനീച്ചക്കർഷകന്റെ ജോലി.

പഴയ അടകൾ മാറ്റണം

ADVERTISEMENT

മുട്ടയിടുന്ന അടകൾ കാലപ്പഴക്കത്തിൽ ഒഴിവാക്കുക എന്നത് തേനീച്ചകളുടെ സ്വഭാവമാണ്. അങ്ങനെ അവർ ഒഴിവാക്കുന്ന അടകൾ കൃത്യമായി മാറ്റി പകരം കാലി ഫ്രെയിമുകൾ നൽകി പുതിയ അടകൾ നിർമിക്കാൻ അവസരം നൽകണം. ഇത് വളർച്ചാക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ടതാണ്. 6 ഫ്രെയിമുകളുള്ള കൂട്ടിൽ 2 ഫ്രെയിം പഴകിപ്പോയാൽ ആ കോളനിയുടെ ആറിൽ രണ്ട് വളർച്ച കുറയുന്നതായി കർഷകർ മനസിലാക്കണം.

പഞ്ചസാര ലായനി

പഞ്ചസാര ലായനി

വൻതേനീച്ചയുടെ വളർച്ചയിൽ ഭക്ഷണം നൽകലിൽ അതീവ പ്രാധാന്യമുണ്ട്. പ്രകൃതിയിൽ പൂന്തേൻ കുറവുള്ള സമയം പഞ്ചസാര ലായനിയാണ് തേനീച്ചകൾക്ക് ഭക്ഷണമായി നൽകുക. അടകൾ നിർമിക്കാൻ ഭക്ഷണം കൂടിയേ തീരൂ. ഒരു കിലോഗ്രാം മെഴുക് നിർമിക്കാൻ 8–12 കിലോഗ്രാം തേൻ ആവശ്യമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ ഒരു കൂടിന് 300 ഗ്രാം പഞ്ചസാര 300 മില്ലി വെള്ളത്തിൽ കലക്കി കൂടിനുള്ളിൽ കൊടുക്കേണ്ടതാണ്. ആഴ്ചയിൽ ഒന്ന് എന്ന കണക്കിന് ഇത് കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതുവഴി അടനിർമാണം കൂടുതൽ വേഗത്തിലാകുകയും കൂടുതൽ മുട്ടകളിട്ട് കോളനി കരുത്താർജിക്കുകയും ചെയ്യും. കരുത്തായാൽ കോളനി വിഭജനവും നടത്താം.

തേനട നിർമാണം

കോളനി വിഭജനം

ADVERTISEMENT

ഈ കാലയളവിൽ കോളനി വിഭജനം നടത്തി എണ്ണം കൂട്ടുകയോ അധികം വരുന്ന കോളനി വിറ്റ് കർഷകർക്ക് വരുമാനമാർഗമാകുകയോ ചെയ്യാം. ഒരു സീസണിൽ ഒരു കോളനി, 4 കോളനിയായി വരെ വിഭജിക്കാൻ കഴിയും. കാലാവസ്ഥ ഒത്തുവന്നാൽ മേൽപറഞ്ഞ എണ്ണത്തിൽ കൂടുതൽ വിഭജനം നടത്താൻ സാധിക്കും.

കൃത്യമായി വിഭജനം നടത്താതിരുന്നാൽ കോളനി പറന്നുപോകൽ (Swarming) എന്ന പ്രതിഭാസം തേനീച്ചകളിൽ സംഭവിക്കും. തേൻ മാത്രമല്ല തേനീച്ച കോളനിയും കർഷകന്റെ വരുമാനമാണ് എന്നോർക്കണം.

വിഭജിച്ച കോളനി

വിഭജനം എങ്ങനെ?

വിഭജനത്തിന് മുന്നോടിയായി കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. ആരോഗ്യകരമായ കോളനിയായിരിക്കണം വിഭജനത്തിന് വേണ്ടത്. കുറഞ്ഞത് 4 അടകളിൽ മുട്ട, പുഴു, ലാർവ എന്നിവ ഉറപ്പാക്കേണ്ടതാണ്. വിഭജന സമയത്ത് രണ്ട് കൂട്ടിലും ലാർവ, പുഴു സാന്നിധ്യമുള്ള 2 അടകൾ ഉണ്ടായിരിക്കണം. കൂടാതെ രണ്ട് കൂട്ടിലും തേനീച്ചകളുടെ അളവുണ്ടായിരിക്കണം. 3 അടകളും പൊതിഞ്ഞ് തേനീച്ചകൾ രണ്ട് കൂട്ടിലും ഉണ്ടാവണം.

ADVERTISEMENT

റാണിയുള്ള കൂട് 500 മീറ്റർ മാറ്റി സ്ഥാപിക്കേണ്ടതാണ്. റാണി ഇല്ലാത്ത കൂട് പഴയ സ്ഥലത്ത് തുടരുക.

എട്ടാം ദിവസം ആരോഗ്യമുള്ള ഒരു റാണി സെൽ നിലിനിർത്തി ബാക്കി എല്ലാ സെല്ലുകളും നശിപ്പിച്ചുകളയുകയോ അല്ലെങ്കിൽ കൂടുതൽ കോളനികളുള്ള പക്ഷം മറ്റു കോളനികൾ വിഭജനം നടത്താൻ ഉപയോഗിക്കുകയോ ചെയ്യാം.

പുതിയ റാണിയു‌ടെ വരവ്

വിഭജനശേഷം പത്താം ദിവസം മുതൽ പുതിയ റാണി വിരിഞ്ഞുവരാം. ഈ കോളനിയെ ശല്യപ്പെടുത്താതെ പരമാവധി ശ്രദ്ധിക്കണം. പ്രസ്തുത കോളനി ശോഷിക്കുന്നു എന്ന് ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യമുള്ള കൂട്ടിൽനിന്നു നല്ല അട ഒരെണ്ണം കൊടുത്ത് കോളനി സംരക്ഷിക്കണം. ഏകദേശം 18 ദിവസത്തിനുശേഷം മുട്ടയിടീൽ ആരംഭിക്കുകയും 45 ദിവസത്തിനുള്ളിൽ കോളനി വീണ്ടും വിഭജനത്തിനു തയാറാകുകയും ചെയ്യും. ഏകദേശം ഡിസംബർ 15 വരെ ഈ പ്രക്രിയ തുടരാം.

റാണി സെല്ലുകൾ

റാണിയെ പുതുക്കൽ

പഴയ റാണിയെ മാറ്റി പുതിയ റാണിയെ കൊടുക്കേണ്ടത് കോളനിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. കാരണം, പഴയ റാണിക്ക് ജോലിക്കാരി ഈച്ചകൾ ഉണ്ടാകുന്ന മുട്ടകൾ ഇടാനുള്ള ശേഷി കുറയുന്നു എന്നതാണ് കാരണം. നവംബറിനു മുമ്പ് ഇപ്രകാരം പഴയ റാണിയെ മാറ്റാൻ ശ്രമിക്കണം. എപ്പോഴെങ്കിലും റാണി സെൽ അധികമായി കിട്ടുന്ന സമയം റാണിയെ മാറ്റി പുതിയ സെൽ വച്ചുകൊടുക്കാവുന്നതാണ്. 

തേൻ കാലത്തിന് മുമ്പ് നമ്മുടെ കോളനികൾ ഇപ്രകാരം ആരോഗ്യമുള്ളതാക്കിയാൽ മെച്ചപ്പെട്ട തേൻ ഉൽപാദനം പ്രതീക്ഷിക്കാവുന്നതാണ്. 

(ദീർഘകാലമായി തേനീച്ചവളർത്തൽ മേഖലയിലുള്ള വ്യക്തിയാണ് ലേഖകൻ. മാത്രമല്ല റബർ ബോർഡിന്റെ അംഗീകാരമുള്ള തേനീച്ചവളർത്തൽ പരിശീലനകേന്ദ്രത്തിലെ പരിശീലകൻകൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക്: 9447227186)