പല പ്രതീക്ഷകളും മോഹങ്ങളും നെഞ്ചിലേറ്റിയാണ് പലരും ചെറുതേനീച്ച വളർത്തൽ രംഗത്തേക്കു വരുന്നത്. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വിജയഗാഥ കണ്ട് ഈ രംഗത്തേക്ക് വരുന്നവരോട് ഒന്നേ പറയാനുള്ളു, വഞ്ചിതരാകരുത്. ചെറുതേനീച്ചകൾ വളരെ സെൻസിറ്റീവ് ആണ്. ഒരു വർഷം ഒരു കൂട്ടിൽനിന്നു പരമാവധി ഒരു കിലോ തേൻ അത്യപൂർവമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല പ്രതീക്ഷകളും മോഹങ്ങളും നെഞ്ചിലേറ്റിയാണ് പലരും ചെറുതേനീച്ച വളർത്തൽ രംഗത്തേക്കു വരുന്നത്. മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വിജയഗാഥ കണ്ട് ഈ രംഗത്തേക്ക് വരുന്നവരോട് ഒന്നേ പറയാനുള്ളു, വഞ്ചിതരാകരുത്.

ചെറുതേനീച്ചകൾ വളരെ സെൻസിറ്റീവ് ആണ്. ഒരു വർഷം ഒരു കൂട്ടിൽനിന്നു പരമാവധി ഒരു കിലോ തേൻ അത്യപൂർവമായി കിട്ടാറുണ്ടെങ്കിലും സാധാരണ എന്റെ അനുഭവം വച്ചു കിട്ടുന്നത് ശരാശരി 100-400 ഗ്രാം തേനാണ്. അതും കാലാവസ്ഥ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവാം.

ADVERTISEMENT

ഇനി വളർച്ചയുടെ കാര്യം. ഒരു കൂട് വിഭജനം ചെയ്താൽ ആ കൂട്ടിൽനിന്നു തേൻ ശേഖരിക്കാനുള്ള വളർച്ച ആ വർഷം തന്നെ ആകണം എന്നു നിർബന്ധമില്ല. ചിലപ്പോൾ അൽപം തേൻ കിട്ടിയേക്കാം. രണ്ടാമത്തെ വർഷമാണ് മേൽ പറഞ്ഞ തേൻ കിട്ടിത്തുടങ്ങുക. കാരണം ചെറുതേനീച്ചകളുടെ വളർച്ചയ്ക്ക് അനുകൂലമായ ഭൂപ്രകൃതി കിട്ടിയാൽ മാത്രമേ വളർച്ച ഉണ്ടാവൂ. 

ഇനി കൂടു വയ്ക്കുന്ന സ്ഥലങ്ങളുടെ കാര്യം. ഒരു സ്ഥലത്ത് 30 പെട്ടിയാണ് വയ്ക്കാൻ അനുകൂലമായ സാഹചര്യം. പൂമ്പൊടി ധാരാളമായി കിട്ടുന്ന സ്ഥലങ്ങളിൽ 50 വരെ ആയാലും വളർച്ചയുള്ളതായി കാണുന്നു. അതിനപ്പുറം കോളനി സ്ഥാപിക്കുന്നത് നല്ല രീതിയല്ല എന്ന് അനുഭവം. ആപ്പോഴാണ് പുതിയ സ്ഥലങ്ങളിലേക്ക് കോളനി മാറ്റി വയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. 

ADVERTISEMENT

ഇനി 100 കോളനിയുള്ള ഒരു കർഷകന്റെ വാർഷിക അനുഭവം ചുരുക്കത്തിൽ... 100ൽ 10 കോളനി ഒരു വർഷം പല കാരണംകൊണ്ട് നഷ്ടപെടാം. 10 കൂട്ടിൽ മതിയായ തേൻ ഉണ്ടാവില്ല. 60 കൂട്ടിൽ ശരാശരി തേൻ ഉൽപാദനവും 20 കൂട്ടിൽ മെച്ചപ്പെട്ട തേൻ ഉൽപാദനവും പ്രതീഷിക്കാം. 

അവസാനമായി, ചെറുതേനീച്ച വളർത്തൽ ഒരു ഇഷ്ടമായി കാണുക എന്നുള്ളതാണ്. പ്രതിവർഷം കിലോ കണക്കിനു തേൻ ഉൽപാദനം ഒരു കൂട്ടിൽനിന്നു പ്രതീക്ഷിച്ച് ആരെങ്കിലും നിങ്ങളെ ഈ മേഖലയിൽ ഇറക്കുന്നുണ്ടെങ്കിൽ മനസിലാക്കാം, നിങ്ങൾ വഞ്ചിക്കപ്പെട്ടു.