ഇന്ത്യയിൽ വിപണിയിൽ ലഭ്യമായ തേനുകളിൽ 10ൽ 7 ബ്രാൻഡുകളും മായം ചേർന്നതോ കൃത്രിമമായി നിർമിക്കുന്നതോ ആണെന്ന് ആധുനിക പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തേനിലെ മായം ചേർക്കൽ ലോകമെമ്പാടും നടക്കുന്ന ഒരു പ്രക്രിയയാണ്. തേനിന്റെ ഉൽപാദനവും തേനിന്റെ ആവശ്യവും തമ്മിലുള്ള വലിയ അന്തരമാണ് തേനിൽ മായം ചേർക്കുന്നവർക്ക്

ഇന്ത്യയിൽ വിപണിയിൽ ലഭ്യമായ തേനുകളിൽ 10ൽ 7 ബ്രാൻഡുകളും മായം ചേർന്നതോ കൃത്രിമമായി നിർമിക്കുന്നതോ ആണെന്ന് ആധുനിക പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തേനിലെ മായം ചേർക്കൽ ലോകമെമ്പാടും നടക്കുന്ന ഒരു പ്രക്രിയയാണ്. തേനിന്റെ ഉൽപാദനവും തേനിന്റെ ആവശ്യവും തമ്മിലുള്ള വലിയ അന്തരമാണ് തേനിൽ മായം ചേർക്കുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ വിപണിയിൽ ലഭ്യമായ തേനുകളിൽ 10ൽ 7 ബ്രാൻഡുകളും മായം ചേർന്നതോ കൃത്രിമമായി നിർമിക്കുന്നതോ ആണെന്ന് ആധുനിക പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തേനിലെ മായം ചേർക്കൽ ലോകമെമ്പാടും നടക്കുന്ന ഒരു പ്രക്രിയയാണ്. തേനിന്റെ ഉൽപാദനവും തേനിന്റെ ആവശ്യവും തമ്മിലുള്ള വലിയ അന്തരമാണ് തേനിൽ മായം ചേർക്കുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ വിപണിയിൽ ലഭ്യമായ തേനുകളിൽ 10ൽ 7 ബ്രാൻഡുകളും മായം ചേർന്നതോ കൃത്രിമമായി നിർമിക്കുന്നതോ ആണെന്ന് ആധുനിക പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. തേനിലെ മായം ചേർക്കൽ ലോകമെമ്പാടും നടക്കുന്ന ഒരു പ്രക്രിയയാണ്. തേനിന്റെ ഉൽപാദനവും തേനിന്റെ ആവശ്യവും തമ്മിലുള്ള വലിയ അന്തരമാണ് തേനിൽ മായം ചേർക്കുന്നവർക്ക് സഹായകമാകുന്നത്. 

തേനിന്റെ പരിശുദ്ധി പരിശോധിക്കാൻ പരമ്പരാഗത മാർഗങ്ങൾ നിരവധി ഉണ്ടെകിലും അവയിൽ ഒന്നുപോലും ശാസ്ത്രീയമല്ല എന്നതാണ് വസ്തുത. വിശ്വസനീയമായ ഏക മാർഗം കെമിക്കൽ അഥവാ ലബോറട്ടറി പരിശോധനകൾ മാത്രമാണ്. 

ADVERTISEMENT

തേനിൽമായം ചേർക്കുന്നവർ അഥവാ കൃത്രിമ തേൻ നിർമാതാക്കൾ അനുദിനം മായം ചേർക്കലിൽ പുതിയ രീതികൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. റെഗുലേറ്ററി അധികാരികൾ രൂപകൽപന ചെയ്തിരിക്കുന്ന പതിവു ലബോറട്ടറി പരിശോധനകൾ  അവർ മറികടക്കുന്നു. ഏതു മായം ചേർക്കലും കൃത്യമായി തിരിച്ചറിയാൻ കഴിയുന്ന പുതിയ നൂതന ലബോറട്ടറി ടെസ്റ്റുകൾ വന്നിട്ടുണ്ടെങ്കിലും ഈ നൂതന പരിശോധനകൾ റെഗുലേറ്ററി അധികാരികളുടെ പരിശോധനകളിൽ  ഇതുവരെ ഇല്ല എന്നതാണ് വിരോധാഭാസം. ഈ സുപ്രധാന പോരായ്മ വിപണിയിൽ തേനിൽ മായം ചേർക്കുന്നവർക് സുവർമാവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, പൊതുജന അവബോധം വഴി ഈ ചൂഷണത്തെ മറികടക്കാൻ സാധിക്കും.

തേനിൽ മായമായി ചേർക്കുന്ന ഉൽപന്നങ്ങളോ തേനായി വിൽക്കുന്ന കൃത്രിമ വസ്തുക്കളോ ചുവടെ ചേർക്കുന്നു. 

1. മൊളാസസ് (Molasses)

കരിമ്പു ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന കട്ടിയുള്ള ദ്രാവകമാണ് മൊളാസസ്. ഇത് ഇരുണ്ട നിറത്തോടു കൂടിയതും തേൻ പോലെ മധുരമുള്ളതുമാണ്. വർഷങ്ങൾക്കു മുമ്പ് കാട്ടുതേനിലും മറ്റും മായമായി ചേർത്തിരുന്നത് ഈ മൊളാസസ് ആയിരുന്നു. ഇതു വെള്ളത്തിൽ എളുപ്പം അലിഞ്ഞു ചേരുന്നതിനാലും വ്യവസായികമായി വളർത്തിയെടുക്കുന്ന തേനീച്ചയുടെ തേനിൽ ചേർക്കാൻ സാധിക്കാത്തതിനാലും ഇത് ഇപ്പോൾ ഉപയോഗത്തിൽ ഇല്ല. 

ADVERTISEMENT

2. ദ്രാവക ഗ്ലൂക്കോസ് (Liquid Glucose)

മിഠായി നിർമാണത്തിൽ ഉപയോഗിക്കുന്ന കട്ടിയുള്ള തിളങ്ങുന്ന ഒരു ദ്രാവകമാണ് ദ്രാവക ഗ്ലൂക്കോസ്. ഇത് എളുപ്പത്തിൽ ലഭിക്കുന്നതും വളരെ വില കുറഞ്ഞതും ആയതിനാൽ ലേബൽ ഇല്ലാതെ ബോട്ടിലുകളിലും  കന്നാസുകളിലും തേൻ എന്ന പേരിൽ വിറ്റു വരുന്നു. ഫ്രക്ടോസ്:ഗ്ളൂക്കോസ് (F/G) അനുപാതം പരിശോധനയിലൂടെ ഇത് എളുപ്പം തിരിച്ചറിയാൻ സാധിക്കും. 

3. വിപരീത പഞ്ചസാര (Invert Sugar)

സുക്രോസ് എന്നൊരു കരിമ്പിൻപഞ്ചസാരയെ ജലാംശം നൽകി ഫാക്ടറികളിൽ നിർമിക്കുന്നതാണ് വിപരീത പഞ്ചസാര (Invert Sugar). ഇതിന്റെ ഫ്രക്ടോസ്:ഗ്ളൂക്കോസ് (F/G) അനുപാതം തേനിന്റെ സമാന ഘടനയിലാണ്. ഇത് വളരെ കട്ടിയുള്ളതും തിളക്കമുള്ളതുമാണെന്നു മാത്രമല്ല വിവിധ ഗ്രേഡുകളിൽ നിർമിച്ചു വരുന്നു. മിഠായി, ബേക്കറി, മധുരപലഹാര നിർമാണം എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. പല ചെറിയ തേൻ ബ്രാൻഡുകളും ഈ ഇനം പഞ്ചസാരയാണ് തേൻ ആയി വിൽക്കുന്നത്. HMF പരിശോധനയിലൂടെ ഇതു തിരിച്ചറിയാൻ സാധിക്കും. 

ADVERTISEMENT

4. ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് (High Fructose Corn Syrup (HFCS))

ആധുനിക യുഗത്തിൽ തേനിൽ മായം ചേർക്കാനോ തേനായോ വിൽക്കാൻ ഉപയോഗിക്കുന്ന ഒരു നൂതന ഉൽപന്നമാണ് ഹൈ ഫ്രക്ടോസ് കോൺ സിറപ്പ് (HFCS). തേനിൽ ചേർക്കാനും, തേനായി വിൽക്കാനും ഇന്ത്യയിലേക് വൻ തോതിൽ ഇറക്കുമതി ചെയ്തു വരുന്നു. സ്വാഭാവിക തേൻ പോലെ (Natural Honey) കട്ടിയുള്ള തിളങ്ങുന്ന ദ്രാവകമാണിത്. ചോളം സംസ്കരിച്ച് നിർമിക്കുന്ന ഈ ഉൽപന്നം ഇന്ത്യയിലെ പല കമ്പനികളും ഉപയോഗിക്കുന്നുണ്ടെങ്കിലും നിലവിലുള്ള തേൻ പരിശോധനകളിൽ ഇതു കണ്ടെത്താൻ സാധിക്കില്ല. തേൻ പരിശോധിക്കാനുള്ള നൂതന പരിശോധനയായ കാർബൺ ഐസോടോപ് ടെസ്റ്റിലൂടെ (For C4 Sugars)മാത്രമേ ഇതു തിരിച്ചറിയാൻ സാധിക്കൂ. 

5. അരി സിറപ്പ് (Rice Syrup)

ഇക്കാലത് തേനിൽ മായം ചേർക്കാനോ തേനായോ ലോക വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് റൈസ് സിറപ്പ്. അരി ഫാക്ടറികളിൽ സംസ്കരിച്ചാണ് ഇത് നിർമിക്കുന്നത്. ഫുഡ്‌ റെഗുലേറ്ററി അഥോറിറ്റി ഉപയോഗിക്കുന്ന നിരവധി ലബോറട്ടറി പരിശോധനകൾ ഒഴിവാക്കാൻ ഇവയ്ക്കു സാധിക്കും. സ്പെഷ്യൽ മാർക്കർ (SMR) പോലെ നൂതന പരിശോധനകൾ ലഭ്യമാണെങ്കിലും ലബോറട്ടറികളിൽ റൈസ് സിറപ്പ് തിരിച്ചറിയുക എന്നുള്ളത് വെല്ലുവിളിയാണ്. കൂടാതെ, റൈസ് സിറപ്പ് സാന്നിധ്യം ഉറപ്പിക്കുന്ന ട്രേസ് മാർക്കറും (TMR) എല്ലാത്തരം മായങ്ങളും കണ്ടെത്താൻ സാധിക്കുന്ന ന്യുക്ലിയർ മാഗ്നെറ്റിക് റെസൊണൻസ് ടെസ്റ്റും (NMR) വളരെ ചെലവേറിയതും പലതും ഇന്ത്യയിൽ നിലവിൽ ഇല്ലാത്തതുമാണ്.  ഇന്ത്യയിൽനിന്ന്  തേൻ ഇറക്കുമതി ചെയ്യുന്നവർ ജർമനിയിലും അമേരിക്കയിലുമുള്ള ലാബുകളിൽ മേൽ പരിശോധനകൾ നടത്തിയാണ് ഗുണമേന്മ ഉറപ്പുവരുത്തുന്നത്. 

പരിഹാര മാർഗങ്ങൾ 

തേനിലെ മായം ചേർക്കൽ തിരിച്ചറിയുക എളുപ്പമല്ല. അത് എളുപ്പം ആയിരുന്നുവെങ്കിൽ ലോക വ്യാപകമായി ഇത്രയേറെ മായം ചേർക്കൽ നടക്കുക്കില്ലായിരുന്നു. ഇവയിൽ  ഭൂരിഭാഗവും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്, മാത്രമല്ല പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം സ്വാഭാവിക തേനിൽ ഭൂരിപക്ഷം ഫ്രക്ടോസും ഗ്ലൂക്കോസുമാണ്. അപകടകാരിയായ സുക്രോസ് ആണ് മായം ആയി ചേർക്കുന്നവയിലുള്ളത്. അതിനാൽ, എപ്പോഴും സ്വാഭാവിക തേൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സ്വാഭാവിക തേൻ (Natural Honey) തിരിച്ചറിയുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ഓർത്തുവച്ചാൽ മതി. 

തേനുകളെ അതു ലഭിക്കുന്ന ഉറവിടം അനുസരിച്ച് 2 ആയി തരം തിരിക്കാം. 

1. മോണോഫ്ലോറ ഹണി (Monoflora honey)

മോണോ ഫ്ലോറ എന്നാൽ ഏതെങ്കിലും ഒരു സസ്യത്തിന്റെ പൂവിൽനിന്ന് മാത്രമുള്ള തേൻ  ആണ്. ഉദാ: കടുക് പൂന്തേൻ, ലിച്ചി തേൻ, സൂര്യകാന്തി തേൻ, തുളസി തേൻ, ശീഷംപൂന്തേൻ, മുരിങ്ങ പൂന്തേൻ, യൂക്കാലിപ്റ്സ് പൂന്തേൻ, അജ്‌വെയ്ൻ തേൻ, ബെറിതേൻ, അക്കേഷ്യ തേൻ തുടങ്ങിയവ ഒക്കെ ആണ് ഇന്ത്യയിൽ ലഭിക്കുന്ന പ്രധാന മോണോഫ്ലോറ തേനുകൾ. 

2. മൾട്ടി ഫ്ലോറ ഹണി (Multi Flora)

ഒന്നിൽ അധികം സസ്യങ്ങളുടെ പൂവിൽനിന്ന് ശേഖരിക്കപ്പെടുന്ന തേൻ മൾട്ടി ഫ്ലോറ ഹണി എന്ന് അറിയപ്പെടുന്നു. ഉദാ: ഹിമാചൽ മൾട്ടി ഫ്ലോറ ഹണി, കശ്മീർ മൾട്ടി ഫ്ലോറ ഹണി, ഫോറെസ്റ്റ് ഹണി, നാടൻ തേൻ മുതലായവ. 

സ്വാഭാവിക തേനിൽ ഇതുപോലെ അത് ഏതു തരത്തിലുള്ള തേനാണെന്നും, അത് എവിടെനിന്ന് ശേഖരിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് രേഖപ്പെടുത്തുന്നതിൽ ഏതെങ്കിലും ബ്രാൻഡ് പരാജയപ്പെട്ടാൽ അതിനർഥം അതിൽ മായം ചേർന്നു എന്നോ കൃത്രിമമായി ഉണ്ടാക്കിയത് എന്നോ ആണ്. കൃത്രിമമായി വിത്യസ്ത തരത്തിലുള്ള തേൻ നിർമിക്കുക സാധ്യമല്ല.  ആയതിനാൽ പലതരം തേനുകളുള്ള ബ്രാൻഡുകൾ കണ്ടെത്തുകയോ, കർഷകരിൽനിന്ന് നേരിട്ട് വാങ്ങുകയോ ചെയ്യുക എന്നുള്ളതാണ് ശ്വാശ്വത പരിഹാരം. കട്ട പിടിച്ച തേൻ ഒരിക്കലും നിരസിക്കരുത് അത് മായം ചേർത്തത് അല്ല. അത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ഗ്ലൂക്കോസ് അനുപാതം കൂടിയ തേനുകളാണ് വേഗത്തിൽ കട്ടപിടിക്കുക. തേനീച്ചക്കോളനിയിൽനിന്ന് എടുത്ത് ദിവസങ്ങൾക്കുള്ളിൽ കട്ട പിടിക്കുന്ന തേനുകളുണ്ട്. 

തേൻ ശുദ്ധമാണോ എന്ന് പരീക്ഷിക്കുന്നതിനുള്ള തെറ്റായ/തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും  കാലഹരണപ്പെട്ടതുമായ രീതികളാണ് വെള്ളത്തിൽ ഒഴിച്ചു നോക്കുന്നതും തീ കത്തിച്ചു നോക്കുന്നതുമെല്ലാം. 

തേൻ വെള്ളത്തിൽ ഒഴിച്ചുള്ള  പരിശോധന: ഏറ്റവും പ്രചാരമുള്ള പരീക്ഷണം. തേൻ ഒരു ഗ്ലാസ് വെള്ളത്തിൽ പതുക്കെ വീഴുന്നു. തേൻ ഗ്ലാസിന്റെ അടിയിലെത്തി സാവധാനം അലിഞ്ഞുചേർന്നാൽ, ആ തേൻ ശുദ്ധമായി കണക്കാക്കപ്പെടുന്നു. എങ്കിലും, മോളാസസുകൾ ഒഴികെ മറ്റെല്ലാ വ്യാജ തേനുകളും ശുദ്ധമായ തേൻപോലെ തന്നെയാണ് പെരുമാറുന്നതെന്ന് പലർക്കും അറിയില്ല, കാരണം അത് വെള്ളത്തിൽ ലയിക്കുന്നത് നൽകിയ ഉൽപ്പന്നത്തിന്റെ കട്ടി അനുസരിച്ചായിരിക്കും.  ഉപഭോക്താക്കളെ പറ്റിക്കാൻ ശുദ്ധമായ തേൻ പോലെ പ്രത്യക്ഷപ്പെടാൻ വ്യാജ തേനുകൾ മനപൂർവം കട്ടിയുള്ളതാക്കുന്നു.  അതിനാൽ ഈ പരിശോധന തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

തയാറാക്കിയത്: ഡെന്നീസ് ജോസഫ്, റൂറൽ ഗ്രാമീണ് ഹണി, കുടിയാൻ മല, കണ്ണൂർ. ഫോൺ: 9495091682

English summary: How to Check if Your Honey is Pure or Adulterated