62 ഹിറ്റുകൾ. അതിൽ പലതും മെഗാഹിറ്റ്. സിനിമയിലല്ല, വയലിലാണ്. ലോകമാകെ രുചിയുടെയും മികവിന്റെയും പേരിൽ ലോകമറിയുന്ന ഏറ്റവും മികച്ച നെൽവിത്തുകൾ സൃഷ്ടിച്ച കാർഷിക സർവകലാശാലയുടെ പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിന്റെ വിജയകഥയാണിത്. ഏറ്റവും പുതിയതായി ഇറങ്ങിയ സുപ്രിയ, അക്ഷയ എന്നീ ഇനങ്ങളും വയലിൽ മികച്ച വിളവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

62 ഹിറ്റുകൾ. അതിൽ പലതും മെഗാഹിറ്റ്. സിനിമയിലല്ല, വയലിലാണ്. ലോകമാകെ രുചിയുടെയും മികവിന്റെയും പേരിൽ ലോകമറിയുന്ന ഏറ്റവും മികച്ച നെൽവിത്തുകൾ സൃഷ്ടിച്ച കാർഷിക സർവകലാശാലയുടെ പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രത്തിന്റെ വിജയകഥയാണിത്. ഏറ്റവും പുതിയതായി ഇറങ്ങിയ സുപ്രിയ, അക്ഷയ എന്നീ ഇനങ്ങളും വയലിൽ മികച്ച വിളവു നൽകുന്നു. 3 പുതിയ ഇനങ്ങളുടെ പണിപ്പുരയിലാണ് നെല്ല് ഗവേഷണകേന്ദ്രം. 

അരിയെത്ര?

ADVERTISEMENT

മട്ടയരി, പുഴങ്ങലരി, പച്ചരി എന്നൊക്കെയാണ് പൊതുവേ പറയാറുണ്ടെങ്കിലും ഇതിനുമപ്പുറമാണ് നെല്ലിന്റെ ശരിക്കുള്ള വേർതിരിവ്. ഉണ്ണുന്നവനറിയില്ല ഉണ്ട നെല്ലിന്റെ മികവ്. 

അരിയുടെ രുചിയെന്നത് നെല്ലിനെ ആശ്രയിച്ചാണ്. ഓരോ മണ്ണിനു ചേരുന്ന തരത്തിൽ രോഗപ്രതിരോധ ശേഷി, കീടപ്രതിരോധശേഷി, മൂപ്പ്, കൃഷിക്ക് ആവശ്യമുള്ള ജലത്തിന്റെ അളവ്, ഉൽപാദനക്ഷമത തുടങ്ങി വിവിധ ഘടകങ്ങൾ നോക്കിയാണ് കർഷകർ വിത്തിറക്കുന്നത്. വൈക്കോലിന്റെ അളവും ഘടകമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഒരിനം തന്നെ ഏറെ കാലം ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ലാബുകളിലും വയലിലും ഒരുപോലെ പഠനങ്ങൾക്കു ശേഷമാണ് ഓരോ നെൽവിത്തും പുറത്തിറക്കുക. നാടൻ നെല്ലിനങ്ങൾ ഉപയോഗിച്ചും ദേശീയ–രാജ്യാന്തര നെല്ലിനങ്ങൾ ഉപയോഗിച്ചുമാണ് ഒരു പ്രത്യേക ഇനം വിത്ത് വികസിപ്പിക്കുക. ചെറിയ അളവിൽ കൃഷി ചെയ്ത ശേഷമാണ വൻതോതിൽ ഇവ  ഉപയോഗിക്കുക. 

ADVERTISEMENT

നെല്ലിന്റെ അഴകളവുകൾ

അരിയുടെ ഗുണമെന്നാൽ നെല്ലിന്റെ അഴകളവുകളാണ്. ഇവയൊക്കെയാണു നെല്ലിന്റെ ഗുണമേന്മ  നിർണയിക്കുന്ന ഘടകങ്ങൾ:

  • നെൽച്ചെടിയുടെ  ഉയരം
  • ഇലയുടെ വീതി
  • കതിരിന്റെ നീളം
  • നെൽമണിയുടെ നീളം, വീതി
  • 1000 നെൽമണിയൂടെ തൂക്കം
  • വാസന (മണം) 
  • അരിയുടെ നീളം, വീതി, നിറം, ആകൃതി,
  • പാചക ഗുണം 
ADVERTISEMENT

കലാമണ്ഡലം പോലൊരു പിടിബി 

കലാമണ്ഡലത്തിലെ കലാകാരന്മാർക്ക് പേരിനു മുന്നിൽ ആ പേരു ചേർക്കുന്നതിന്റെ അഭിമാനം പോലെയാണ് പട്ടാമ്പിയിൽനിന്നിറങ്ങുന്ന നെല്ലിനങ്ങളുടെ പേരുകളുടെ മുന്നിൽ പിടിബി എന്ന മൂന്നക്ഷരം വരുന്നത്. പിടിബി എന്ന പേരിനൊപ്പമാണ് നെല്ല് അറിയുക. ഉദാഹരണത്തിന് അക്ഷയ എന്ന ഇനം അറിയപ്പെടുക പിടിബി–62 (കെഎയു അക്ഷയ ) എന്ന പേരിലാണ്. പട്ടാമ്പി ഗവേഷണകേന്ദ്രത്തിലെ അറുപത്തിരണ്ടാമത്തെ ഇനം എന്നതാണ് പിടിബി–62 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കെഎയു എന്നത് കേരള കാർഷിക സർവകലാശാല എന്നതിന്റെ ചുരുക്കെഴുത്ത്

പട്ടാമ്പിയിലെ ഇനങ്ങൾ

പൊന്നാര്യൻ, എരവപ്പാണ്ടി, വെള്ളരി, വെളുത്തരി കയമ, അതിക്കിരായ, പറമ്പുവട്ടൻ, തവളക്കണ്ണൻ (ചുവപ്പ്),  തവളക്കണ്ണൻ (വെള്ള), തെക്കൻചീര, ഹള്ളിഗ, തെക്കൻ ചിറ്റേനി, കമയ, മസ്കരി, കവുങ്ങിൻ പൂത്താല, കവുങ്ങിൻ പൂത്താല (വെള്ള), ഗഡുഹള്ളിഗ, വടക്കൻ ചിറ്റേനി, വെളുത്തവട്ടൻ, ചെറിയ ആര്യൻ, ചുവന്ന വട്ടൻ, തൊണ്ണൂറാൻ, ചെങ്കയമ, കൊടിയൻ, കട്ടമോടൻ, കറുത്തമോടൻ, ചുവന്നമോടൻ, എലപ്പൂചമ്പാൻ, അരുവക്കാരി. അരിക്കിരായി, വലിയ ചമ്പാൻ, അന്നപൂർണ, അശ്വതി, ജ്യോതി, ശബരി, ഭാരതി, സുവർണമോടൻ, സ്വർണപ്രഭ, മട്ടത്രിവേണി,ജയതി, ആതിര, ഐശ്വര്യ, ഹർഷ, വർഷ, അനശ്വര, സംയുക്ത,വൈശാഖ്, സുപ്രിയ, അക്ഷയ.

English summary: Regional Agricultural Research Station, Pattambi