ഒരു കാന്താരിവിപ്ലവത്തിന്റെ കഥ അഥവാ കർഷകരെ സഹായിച്ച കാന്താരി
റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താൻ എത്ര വഴികളാണ്– കാപ്പി, കൊക്കോ, കോഴി.... പട്ടിക നീളുകയാണ്. എന്നാൽ ഈ സാധ്യതകൾ വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ്
റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താൻ എത്ര വഴികളാണ്– കാപ്പി, കൊക്കോ, കോഴി.... പട്ടിക നീളുകയാണ്. എന്നാൽ ഈ സാധ്യതകൾ വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ്
റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താൻ എത്ര വഴികളാണ്– കാപ്പി, കൊക്കോ, കോഴി.... പട്ടിക നീളുകയാണ്. എന്നാൽ ഈ സാധ്യതകൾ വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ്
റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താൻ എത്ര വഴികളാണ്– കാപ്പി, കൊക്കോ, കോഴി.... പട്ടിക നീളുകയാണ്. എന്നാൽ ഈ സാധ്യതകൾ വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ് സഹകരണ ബാങ്ക്. റബർത്തോട്ടങ്ങളിലെ കാന്താരിവിപ്ലവത്തിലൂടെ കേരളത്തിനാകെ മാതൃക സൃഷ്ടിച്ച ഇവർ മത്സ്യം, പോത്ത്, തേൻ തുടങ്ങിയ അധികവരുമാന സാധ്യതകളും പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഏതു വിളയായാലും മുൻകൂട്ടി നിശ്ചയിച്ച വില ഉറപ്പുനൽകാൻ കഴിയുന്നുവെന്നതാണ് ബാങ്കിന്റെ കർഷകസൗഹൃദ പദ്ധതികളുടെ മുഖമുദ്ര.
കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കം കുറിച്ച കാന്താരി വിപ്ലവമെടുക്കൂ, റബർമരങ്ങൾക്കിടയിലെ തണലിലും വളരുന്ന കാന്താരിമുളകിനു വിപണിയിൽ പൊന്നുവിലയുണ്ട്. എന്നാൽ ഒരു കൃഷിക്കാരൻ 250 ഗ്രാം കാന്താരിമുളകുമായി കടയിൽ ചെന്നാൽ ഇത്രയും വില കിട്ടാറില്ല. ഈ സാഹചര്യത്തിലാണ് തങ്ങളുടെ കൃഷിക്കാരിൽ നിന്നും കിലോയ്ക്ക് 250 രൂപ നിരക്കിൽ കാന്താരിമുളക് സംഭരിക്കാൻ ബാങ്ക് തയാറാണെന്നു പ്രസിഡന്റ് ബിനോയി ജോസ് മങ്കന്താനം പ്രഖ്യാപിച്ചത്. കാന്താരിയുടെ മൊത്തവ്യാപാരം കൂടുതലായി നടക്കുന്ന തൃശൂർ വിപണിയിൽ വേണ്ടത്ര പഠനം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം. കാന്താരി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകാമെന്നും പറഞ്ഞിരുന്നു. എന്നാൽ മുടക്കുമുതൽ ആവശ്യമില്ലാത്ത കാന്താരിക്കെന്തിനു കാർഷികവായ്പ! സ്വന്തം പറമ്പിലെ കാന്താരിവിത്തെടുത്ത് എല്ലാവരും കൃഷി തുടങ്ങി. കാന്താരി കർഷകനെ കടക്കെണിയിലാക്കില്ലെന്ന് സാരം.
കൃത്യം മൂന്നു മാസത്തിനുശേഷം കൃഷിക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് 250 രൂപ നിരക്കിൽ ബാങ്ക് കാന്താരിമുളക് വാങ്ങി. ആദ്യദിവസം 103 കിലോ കാന്താരിയാണ് സംഭരിക്കാനായത്. ഇതുവഴി 53 കൃഷിക്കാർക്ക് 25,750 രൂപ അധികവരുമാനം ലഭിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം നടന്ന അടുത്ത സംഭരണത്തിൽ മുളകിന്റെ അളവ് 123 കിലോയായി. കിലോയ്ക്ക് 250 രൂപ നിരക്കിൽ മുളകു സംഭരണം തുടങ്ങുമ്പോൾ ഒരു കിലോ റബറിന് അതിന്റെ പകുതി വില പോലും കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെയാവണം 90 ശതമാനമാളുകളും റബറിനെ ആശ്രയിക്കുന്ന ഗ്രാമത്തിൽ കാന്താരിവിപ്ലവം വലിയ ആവേശമാണുണ്ടാക്കിയത്. പല കൃഷിക്കാരും കാന്താരിക്കൃഷിക്കായി പ്രത്യേകം സ്ഥലം നീക്കിവച്ചു. വീട്ടമ്മമാരും വിദ്യാർഥികളും വരെ കാന്താരി വളർത്തി പോക്കറ്റ്മണി സമ്പാദിച്ചു. കൊറോണയും ലോക് ഡൗണുമൊക്കെ ജീവിതം ദുരിതമയമാക്കിയ നാളുകളിൽ വലിയ ആശ്വാസമാണ് കാന്താരിയുടെ എരിവ് കൃഷിക്കാർക്ക് സമ്മാനിച്ചത്.
ഒരു ദിവസം 500 കിലോ കാന്താരി സംഭരിക്കുന്ന തോതിൽ കണമലയിലെ കാന്താരിക്കൃഷി വർധിച്ചതായി അഡ്വ. ബിനോയി പറഞ്ഞു. ഈ സാഹചര്യത്തിൽ ഈ മാസം മുതൽ ആഴ്ചതോറും കാന്താരിസംഭരണം നടത്താനുള്ള തീരുമാനത്തിലാണ് ബാങ്ക്. മാത്രമല്ല ഫെബ്രുവരിയിൽ കാന്താരിയും തേനുമൊക്കെ ചേർത്തുള്ള മൂല്യവർധിത ഉൽപന്നങ്ങളും കണമല ബ്രാൻഡിൽ വിപണിയിലെത്തിക്കും. ഇതിനാവശ്യമായ 25 ലക്ഷം രൂപ നബാർഡ് ഗ്രാന്റായി അനുവദിച്ചുകഴിഞ്ഞു.
കണമലയുടെ കാന്താരിവിപ്ലവത്തിന്റെ കഥ പ്രസിദ്ധി നേടിയതോടെ കൂടുതൽ ആവശ്യക്കാർ കാന്താരി തേടിയെത്തി തുടങ്ങി. കയറ്റുമതിക്കാരും ആയുർവേദ വൈദ്യശാലകളുമൊക്കെ കാന്താരി വാങ്ങാൻ തയാറാണ്. അതുകൊണ്ടുതന്നെ തൃശൂർ വിപണിയെ അമിതമായി ആശ്രയിക്കാതെ ഉൽപാദനം വർധിപ്പിക്കാമെന്ന ആത്മവിശ്വാസവും ബാങ്ക് അധികൃതർക്കുണ്ട്. ഇപ്പോഴത്തെ രീതിയിൽ കാര്യങ്ങൾ മുന്നേറിയാൽ കണമലയിലെ റബർതോട്ടങ്ങളിൽ നിന്ന് ഒരു ടൺ കാന്താരി ഒരു വിളവെടുപ്പിൽ നേടാൻ പ്രയാസമുണ്ടാവില്ലത്രെ.
റബർതോട്ടങ്ങൾ നിറഞ്ഞ ഈ ഗ്രാമത്തിൽ കൂടുതൽ വരുമാനമാർഗങ്ങൾ സൃഷ്ടിച്ചുകൊണ്ട് പമ്പാവാലി പോത്തുഗ്രാമം, കണമല തേൻഗ്രാമം, കണമല മീൻഗ്രാമം തുടങ്ങിയ പദ്ധതികളും ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് പ്രഖ്യാപിച്ചുകഴിഞ്ഞു. ശബരിമല വനത്തോടു അതിർത്തി പങ്കിടുന്ന കണമലയിൽ വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടുമൃഗങ്ങൾ ഉപദ്രവിക്കാത്ത കൃഷികളെന്ന നിലയിലാണ് കാന്താരി, പോത്ത്, തേനീച്ച, മത്സ്യം എന്നിവ തെരഞ്ഞെടുത്തതെന്നു ബിനോയി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിയുണ്ടാക്കിയ കാലതാമസം മറികടന്ന് ഈ പദ്ധതികളെല്ലാം നടപ്പിലായിത്തുടങ്ങിയിട്ടുണ്ട്.
എല്ലാ കാർഷികപദ്ധതികളും ഏറക്കുറെ ഒരേ മാതൃകയിൽ തന്നെ. ഓരോ സംരംഭവും തുടങ്ങാനാവശ്യമായ തുക കുറഞ്ഞ പലിശയ്ക്കു ബാങ്ക് നൽകും. നിശ്ചിത കാലത്തിനു ശേഷം ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടാതെ വന്നാൽ മുൻകൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് ബാങ്ക് അവ സംഭരിക്കും. പോത്ത്, മത്സ്യം എന്നിവ കിലോയ്ക്ക് 300 രൂപയും തേൻ കിലോയ്ക്ക് 200 രൂപയും നൽകി സംഭരിക്കുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. കൃഷിയിറക്കാനാവശ്യമായ മുടക്കുമുതലും നിശ്ചിതവിലയും ഉറപ്പാക്കാനായാൽ സഹകരണപ്രസ്ഥാനത്തിന് ഇന്നും കാർഷികമേഖലയിൽ പ്രസക്തിയുണ്ടെന്ന് ‘കണമല മോഡൽ’ തെളിയിക്കുന്നു.
ഫോൺ: 9447366534
English summary: Tabasco pepper cultivation in Kerala