‘ഇതൊന്നും സാമ്പത്തിക നേട്ടത്തിന്റെ ഗണത്തിൽ പെടുത്താനാവില്ല... അതൊരു ആനന്ദമാണ്’
പഴമക്കാരുടെ ഓർമകളിൽ, നാട്ടിൽനിന്ന് പടിയിറങ്ങിപ്പോയ ഒരുത്സവം ഉണ്ട്, കപ്പ വാട്ട്. പണ്ട് ഇംഗ്ലിഷുകാരൻ ചോദിച്ച അതേ ചോദ്യം ഇന്നത്തെ തലമുറയും ചോദിക്കും. വാട്ട് കപ്പ? അതെ, വാട്ടു കപ്പ തന്നെ. പച്ചക്കപ്പ പറിച്ച്, തൊലി പൊളിച്ച്, അരിഞ്ഞ്, തിളച്ച വെള്ളത്തിൽ വാട്ടി, ഉണക്കിയെടുക്കുന്ന പരിപാടി. അങ്ങനെ ഒരു പരിപാടി
പഴമക്കാരുടെ ഓർമകളിൽ, നാട്ടിൽനിന്ന് പടിയിറങ്ങിപ്പോയ ഒരുത്സവം ഉണ്ട്, കപ്പ വാട്ട്. പണ്ട് ഇംഗ്ലിഷുകാരൻ ചോദിച്ച അതേ ചോദ്യം ഇന്നത്തെ തലമുറയും ചോദിക്കും. വാട്ട് കപ്പ? അതെ, വാട്ടു കപ്പ തന്നെ. പച്ചക്കപ്പ പറിച്ച്, തൊലി പൊളിച്ച്, അരിഞ്ഞ്, തിളച്ച വെള്ളത്തിൽ വാട്ടി, ഉണക്കിയെടുക്കുന്ന പരിപാടി. അങ്ങനെ ഒരു പരിപാടി
പഴമക്കാരുടെ ഓർമകളിൽ, നാട്ടിൽനിന്ന് പടിയിറങ്ങിപ്പോയ ഒരുത്സവം ഉണ്ട്, കപ്പ വാട്ട്. പണ്ട് ഇംഗ്ലിഷുകാരൻ ചോദിച്ച അതേ ചോദ്യം ഇന്നത്തെ തലമുറയും ചോദിക്കും. വാട്ട് കപ്പ? അതെ, വാട്ടു കപ്പ തന്നെ. പച്ചക്കപ്പ പറിച്ച്, തൊലി പൊളിച്ച്, അരിഞ്ഞ്, തിളച്ച വെള്ളത്തിൽ വാട്ടി, ഉണക്കിയെടുക്കുന്ന പരിപാടി. അങ്ങനെ ഒരു പരിപാടി
പഴമക്കാരുടെ ഓർമകളിൽ, നാട്ടിൽനിന്ന് പടിയിറങ്ങിപ്പോയ ഒരുത്സവം ഉണ്ട്, കപ്പ വാട്ട്. പണ്ട് ഇംഗ്ലിഷുകാരൻ ചോദിച്ച അതേ ചോദ്യം ഇന്നത്തെ തലമുറയും ചോദിക്കും. വാട്ട് കപ്പ? അതെ, വാട്ടു കപ്പ തന്നെ. പച്ചക്കപ്പ പറിച്ച്, തൊലി പൊളിച്ച്, അരിഞ്ഞ്, തിളച്ച വെള്ളത്തിൽ വാട്ടി, ഉണക്കിയെടുക്കുന്ന പരിപാടി. അങ്ങനെ ഒരു പരിപാടി നമ്മുടെ നാട്ടിൽ പണ്ട് സാധാരണമായിരുന്നു. റബർ കേരളം കീഴടക്കിയപ്പോൾ, പൊറോട്ട നമ്മുടെ രുചിയെ മാറ്റിമറിച്ചപ്പോൾ ഒതുങ്ങിപ്പോയ ഒരു പരിപാടി.
വീട്ടുകാരും അയൽക്കാരും കുട്ടികളും പണിക്കാരും എല്ലാം ചേർന്നുള്ള ഒരു കൂട്ടായ്മ. അതിന് ഒരു ഉത്സവത്തിന്റെ കൊഴുപ്പ് ഉണ്ടായിരുന്നു. ആനന്ദമുണ്ടായിരുന്നു. ഒരുമയുടെ താളമുണ്ടായിരുന്നു. സംവിധായകൻ ദിലീഷ് പോത്തൻ ഇടുക്കിയുടെ പശ്ചാത്തലത്തിൽ എടുത്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കപ്പ വാട്ടിന്റെ നല്ല ഫ്രെയിമുകൾ നാം കണ്ടതാണ്.
കപ്പ വാട്ടുത്സവം
ഒരു പുരയിടത്തിലെ കപ്പ മുഴവൻ പറിച്ചെടുത്ത്, വലിയ ചെമ്പിൽ തിളച്ച വെള്ളത്തിൽ വാട്ടിയെടുത്ത്, പാറപ്പുറത്തും പറമ്പിലും ഇട്ട് ഉണക്കിയെടുക്കുക. അതൊരു നീണ്ട പ്രക്രിയയാണ്. ഒരുപാട് പേരുടെ അധ്വാനം വേണം. കുടുംബക്കാരും, അയൽക്കാരും പ്രതിഫലമില്ലാതെ ഈ പ്രക്രിയയിൽ പങ്കാളികളാകും. കപ്പ വാട്ടാനും അരിയാനും അറിയാവുന്ന കുറെ വിദഗ്ധർ ഉണ്ടാവും. അവരാണ് പരിപാടി മുന്നോട്ടു കൊണ്ടുപോകുക.
രാവിലെ കപ്പ പറിച്ചു കൂട്ടുന്നു. നല്ല തണ്ട് ശേഖരിച്ച് അടുത്ത നടീലിനായി കരുതി വയ്ക്കുന്നു. കൂട്ടിയിട്ട കപ്പക്കിഴങ്ങിന്റെ തൊലികളയൽ ആണ് അടുത്ത പരിപാടി. സ്ത്രീകളും കുട്ടികളും ആണ് ഈ ജോലി ചെയ്യാനിറങ്ങുക. പ്രദേശങ്ങൾ അനുസരിച്ച് തൊലി നീക്കുന്നതിന് മാറ്റുണ്ടാകും. ചിലർ കപ്പക്കിഴങ്ങിന്റെ പുറത്തെ കരിന്തൊലിയും അതിനുള്ളിലെ തൊലിയും പൊളിച്ചുനീക്കുമ്പോൾ മറ്റു ചിലർ പുറത്തെ കരിന്തൊലി മാത്രം ചുരണ്ടിക്കളയുന്ന രീതി സ്വീകരിക്കും. അതിനു ശേഷം അരിയൽ. പിന്നെ വലിയ ചെമ്പിലേക്ക്. അവിടെ നിന്ന് ഉണങ്ങാനിടുന്ന സ്ഥലത്തേക്ക്. രാവിലെ തുടങ്ങി രാവേറെ ചെന്ന് അവസാനിക്കുന്ന ജോലി. കപ്പപ്പുഴുക്ക്, മീൻകറി, കപ്പ ചുട്ടെടുത്തത്, കട്ടൻ കാപ്പി, ലഹരി പ്രിയർക്ക് നാടൻ കള്ള് എന്നിവയൊക്കെ ഒരുക്കേണ്ടത് വീട്ടുകാരുടെ ചുമതലയാണ്. ഈ കൂട്ടായ്മയിൽ പഴമ്പുരാണങ്ങൾ, കുടുംബ ചരിത്രങ്ങൾ, പരദൂഷണങ്ങൾ, പരിഹാസങ്ങൾ എല്ലാം വിളമ്പും. പൊട്ടിച്ചിരികളും അട്ടഹാസങ്ങളും ഉയരും. വിളവെടുപ്പ് ഉത്സവത്തിന്റെ ആഹ്ളാദം നിറയുന്ന ദിനം, അതാണ് കപ്പ വാട്ടിന് ഉത്സവഛായ പകരുന്നത്.
ആ നാളുകൾ പുനർജനിച്ചു
കോവിഡ് കാലം പലതും നഷ്ടമാക്കിയപ്പോൾ, ഏറെക്കുറെ വിസ്മൃതിയിലായ കപ്പവാട്ട് നാട്ടിൽ പുനർജനിക്കുകയായിരുന്നു. കോട്ടയം കുടക്കച്ചിറ അന്തീനാട്ട് വീട്ടിൽ കഴിഞ്ഞ ആഴ്ച ആ ഉത്സവം കൊടിയേറി. കോവിഡ് കാലത്ത് നട്ട കപ്പയുടെ വിളവെടുപ്പും കപ്പ വാട്ടും. പഴയ അതേ വീര്യത്തോടെ. അതിനു ചുക്കാൻ പിടിച്ചാതാകട്ടെ, 25 വർഷം മുൻപ് ഇന്ദ്രപ്രസ്ഥ നഗരത്തിലെ ആകർഷണീയമായ ജോലി വിട്ട് നാട്ടിലെ കൃഷിയിടത്തിൽ സജീവമായ റോയി മാത്യു.റോയിയുടെ വാക്കുകൾ ..
‘എനിക്ക് വേണമെങ്കിൽ ഡൽഹിയിലെ ജോലിയിൽ തുടരാമായിരുന്നു. എന്റെ ജ്യേഷ്ഠനും അനുജനും എൻജിനീയർമാരാണ്. ഞാനും അവരെപ്പോലെയാകണം എന്നാണ് എന്റെ അപ്പനും അമ്മയും ആഗ്രഹിച്ചത്. എന്നാൽ, നാട് വിട്ടുള്ള ഒരു പരിപാടിക്കും എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല . ഉന്നത വിദ്യാഭ്യാസത്തിനായി എന്നെ ഡൽഹിയിലാക്കി. അതിനാൽ എനിക്ക് ഹിന്ദി പഠിക്കാനായി. ജോലിയുമായി കുറച്ചുകാലം അവിടെ നിന്നു. പിന്നെ നാട്ടിൽ അപ്പനും അമ്മയ്ക്കുമൊപ്പം..
കൃഷികൊണ്ട് മാത്രം കാര്യമില്ല എന്ന തിരിച്ചറിവിൽ മറ്റ് രംഗങ്ങളിൽ കൂടി കൈവച്ചു.
ഹോളോ ബ്രിക്സ് , ടൈൽസ് ഫാക്ടറി, സിമന്റ്, കമ്പി വ്യാപാരം. ഇതിനിടയിൽ കൃഷിയും.
കോവിഡ് വന്നതോടെ ഇവിടെയും തൊഴിൽ സ്തംഭനം ഉണ്ടായി. പണിക്കാർക്ക് ജോലിയില്ല. അപ്പോഴാണ് പുരയിടത്തിൽ കപ്പ നടാൻ തീരുമാനം എടുത്തത്. ജോലിക്കാർക്ക് പണി, ഭാവിയിൽ ഒരു വരുമാനം. അതായിരുന്നു ലക്ഷ്യം.
അൻപതോളം ജോലിക്കാർക്ക് ദിവസവും ഭക്ഷണം, കൂലി. എന്നിവ സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ലല്ലോ. കപ്പ നല്ല വിളവ് കിട്ടി. പക്ഷെ, വില ഇല്ല. സാധനം കളയാൻ പറ്റില്ല. അങ്ങനെ കപ്പ വാട്ടാൻ തീരുമാനിക്കുകയായിരുന്നു.
കപ്പ അരിയുന്ന യന്ത്രം കൊണ്ടുവന്നത് ജോലി എളുപ്പമാക്കി. പിന്നെ , കപ്പ വാട്ടുന്നതിന്റെ രീതികൾ പിള്ളേർക്ക് കണ്ടു പഠിക്കാനായി. അവരും ആവേശത്തോടെ അതിൽ പങ്കാളികളായി. ഇതൊന്നും സാമ്പത്തിക നേട്ടത്തിന്റെ ഗണത്തിൽപെടുത്താനാവില്ല.’
അനുഭവ പാഠം
കോവിഡ് കാലത്ത് കൃഷിയിൽ ഇറങ്ങിയ പലർക്കും കൈപൊള്ളിയ അനുഭവമാണുള്ളത്. പ്രത്യേകിച്ച് കപ്പ, നേന്ത്ര വാഴ, പൈനാപ്പിൾ, നെല്ല് എന്നിവ കൃഷി ചെയ്തവർക്ക് . കപ്പ, നേന്ത്രക്കായ, പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞു. ഉൽപാദനം കൂടിയിതും ഇവ പുറത്തേക്ക് കയറി പോകാത്തതുമാണ് വിലയിടിവന് കാരണമായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ വരവ് നിലച്ചതും വിപണിയെ ബാധിച്ചു.
ഇവർക്കായി റോയി നൽകുന്ന ഉപദേശം: ‘ഓർക്കുക, ഓഹരി വിപണി പോലെ കാർഷിക മേഖലയും ചാഞ്ചാട്ടം നിറഞ്ഞതാണ്. പ്രതീക്ഷിക്കുന്ന നേട്ടം എപ്പോഴും ഉണ്ടായെന്നു വരില്ല. ബദൽ മാർഗം കണ്ടെത്തുക. സമ്മിശ്ര കൃഷി നടത്തുക. അമിത പ്രതീക്ഷകൾ അരുത്. വെല്ലുവിളികൾ നേരിടുക.’
English summary: Tapioca Processing in Kerala