കാടിന്റെ രുചി പങ്കുവയ്ക്കാന്‍ കാടിന്റെ മക്കളുടെ സ്വന്തം ബ്രാന്‍ഡ്
പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമം. നിലമ്പൂരിലെ ഒരു കൂട്ടം ആദിവാസികളുടെ നേതൃത്വത്തിലാണ് ഈ മുന്നേറ്റം. ചാലിയാർ,പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്കർ, മുതുവാൻ വിഭാഗത്തിൽ പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപീകരിച്ച

പൂർണമായും കാട്ടുചേരുവകൾ അടങ്ങിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ ശ്രമം. നിലമ്പൂരിലെ ഒരു കൂട്ടം ആദിവാസികളുടെ നേതൃത്വത്തിലാണ് ഈ മുന്നേറ്റം.
ചാലിയാർ,പോത്തുകൽ, കരുളായി പഞ്ചായത്തുകളിലെ പണിയ, കാട്ടുനായ്ക്കർ, മുതുവാൻ വിഭാഗത്തിൽ പെട്ട പതിനാലോളം ആദിവാസി കോളനികളിലെ കുടുംബങ്ങളുടെ ഊരുകൂട്ടങ്ങൾ ചേർന്ന് രൂപീകരിച്ച ‘തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ’ എന്ന സംരംഭക ഗ്രൂപ്പിന്റെ കീഴിലാണ് ആദിവാസി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.
കാട്ടുനായ്ക്ക ഭാഷയിൽ ‘തൊടുവെ’ എന്നാൽ മൺപുറ്റുകളിൽനിന്ന് എടുക്കുന്ന കാട്ടുതേൻ എന്നാണ് അർഥം.
കോവിഡ് കാലത്തെ അനിശ്ചിതത്വവും പട്ടിണിയുമാണ് ഇങ്ങനെയൊരു സംരംഭക യത്നത്തിന് മുൻകയ്യെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പാലക്കയം കോളനിയിലെ അംഗവും മുതുവാൻ വിഭാഗത്തിൽ പെടുന്ന യുവാവുമായ ശ്യാംജിത് പറയുന്നു. ആന്ത്രപ്പോളജിയിൽ എംഫിൽ നേടിയ ഈ യുവാവാണ് സൊസൈറ്റിയുടെ സിഇഒ.
ഓരോ ആദിവാസി മേഖലകളിലുമുള്ള ഊരുകൂട്ടങ്ങളിൽ നിന്നാണ് തൊടുവെ കമ്യൂണിറ്റി ഫൗണ്ടേഷൻ രൂപപ്പെട്ടത്. കരുളായി ആസ്ഥാനമായി ഒരു ഓഫിസ് തുടങ്ങി. ഇവിടെയാണ് തേൻ പ്രോസസിങ് യൂണിറ്റും ബോട്ട്ലിങ് കേന്ദ്രവും. ലിപ്ബാം, പെയ്ൻ ബാം തുടങ്ങിയ ഉൽപന്നങ്ങളും ഇവിടെ നിർമിക്കും.
ഹോർട്ടി കോർപ്, വയനാട്ടിലെ സിവൈഡി എന്ന സന്നദ്ധ സംഘടന സെന്റർ ഫോർ യൂത്ത് ഡവലപ്മെന്റ്, നിലമ്പൂർ അമൽ കോളജിലെ ടൂറിസം, ഫുഡ് ആൻഡ് ടെക്നോളജി ഡിപ്പാർട്മെന്റ് തുടങ്ങിയവയാണ് ഈ പ്രസ്ഥാനത്തെ വിവിധ രീതികളിൽ സഹായിക്കുന്നത്.
കാട്ടു തേൻ ബ്രാൻഡ് ആയി വിപണിയിലെത്തിക്കാനുള്ള പരിശ്രമമായിരുന്നു ആദ്യം. ‘ജേൻ ഉറഗ്’ എന്നാണ് പായ്ക്ക് ചെയ്ത തേനിന് നൽകിയിരിക്കുന്ന പേര്. കാട്ടുനായ്ക്ക ഭാഷയിൽ ‘ജേൻ’ എന്നാൽ തേൻ എന്നാണ് അർഥം. ‘ഉറഗ്’ എന്നാൽ അറനാടൻ ഭാഷയിൽ ഉറവ എന്നും. ‘ജേൻ ഉറഗ്’ എന്നാൽ തേൻ ഉറവ. തേൻ സംസ്കരണത്തിലുള്ള പരിശീലനം നൽകിക്കഴിഞ്ഞു. വയനാട്ടിൽ ഉള്ള ‘എന്നൂർ’ പ്രോജക്ടിൽ ഉൾപ്പെടുത്തി ആദിവാസി ഉൽപന്നങ്ങൾ വിൽപന നടത്താനുള്ള ഷോപ് അനുവദിച്ചിട്ടുണ്ട്. നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്തും ഷോപ് ഉണ്ട്. ‘തൊടുവെ ഗ്രീൻ ഷോപ്’ എന്നാണ് ഇത് അറിയപ്പെടുക.
ബാബുരാജ് പ്രസിഡന്റും വാണിയമ്പുഴ കോളനിയിലെ കെ. ബാബു സെക്രട്ടറിയും പാലക്കയം കോളനിയിലെ ശ്യാംജിത് ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ആയ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
English summary: Food Products Brand by Tribal Communities