ഫിഷറീസ് വകുപ്പ് വര്‍ഷംതോറും വന്‍തോതില്‍ കരിമീന്‍കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. കൃഷിയും വ്യാപകമായി വര്‍ധിക്കുന്നു. എന്നിട്ടും വിപണിയില്‍ കരിമീന്‍ക്ഷാമം രൂക്ഷം. വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാരണങ്ങളും പോംവഴികളും എന്ത്– അന്വേഷണം സംസ്ഥാന മത്സ്യമായി 2010ൽ സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു

ഫിഷറീസ് വകുപ്പ് വര്‍ഷംതോറും വന്‍തോതില്‍ കരിമീന്‍കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. കൃഷിയും വ്യാപകമായി വര്‍ധിക്കുന്നു. എന്നിട്ടും വിപണിയില്‍ കരിമീന്‍ക്ഷാമം രൂക്ഷം. വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാരണങ്ങളും പോംവഴികളും എന്ത്– അന്വേഷണം സംസ്ഥാന മത്സ്യമായി 2010ൽ സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിഷറീസ് വകുപ്പ് വര്‍ഷംതോറും വന്‍തോതില്‍ കരിമീന്‍കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. കൃഷിയും വ്യാപകമായി വര്‍ധിക്കുന്നു. എന്നിട്ടും വിപണിയില്‍ കരിമീന്‍ക്ഷാമം രൂക്ഷം. വില കുത്തനെ ഉയരുകയും ചെയ്യുന്നു. കാരണങ്ങളും പോംവഴികളും എന്ത്– അന്വേഷണം സംസ്ഥാന മത്സ്യമായി 2010ൽ സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫിഷറീസ് വകുപ്പ് വര്‍ഷംതോറും വന്‍തോതില്‍ കരിമീന്‍കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നുണ്ട്. കൃഷിയും വ്യാപകമായി വര്‍ധിക്കുന്നു. എന്നിട്ടും വിപണിയില്‍ കരിമീന്‍ക്ഷാമം രൂക്ഷം. വില  കുത്തനെ ഉയരുകയും ചെയ്യുന്നു. കാരണങ്ങളും പോംവഴികളും എന്ത്– അന്വേഷണം

സംസ്ഥാന മത്സ്യമായി 2010ൽ സ്ഥാനക്കയറ്റം ലഭിച്ച കരിമീൻ ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ എവിടെ എത്തിനിൽക്കുന്നു? കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്തായിരുന്നു 2010 നവംബർ 1ന് കരിമീനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചത്. കരിമീൻ ഉൽപാദനം കൂട്ടുക, ഉപഭോഗം വർധിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.  എന്നാൽ, ഒരു പതിറ്റാണ്ട് മുൻപുള്ള അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും കരിമീനിന്റെ ലഭ്യതയെന്നു പറയാതെ വയ്യ. 

ADVERTISEMENT

അഴീക്കോട്, പൊയ്യ, ആയിരംതെങ്ങ്, ഇടക്കൊച്ചി തുടങ്ങിയ ഹാച്ചറികളിൽ കരിമീൻവിത്ത് ഉല്‍പാദിപ്പിച്ചു  കർഷകര്‍ക്ക് എത്തിക്കാൻ ഫിഷറീസ് വകുപ്പ് ശ്രമിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെ കരിമീൻ ഉപഭോഗത്തിനൊപ്പം എത്തുന്നില്ലെന്നുള്ളതു വസ്തുതയാണ്. സംസ്ഥാനത്തു പലയിടങ്ങളിലും കരിമീനിന്റെ  വില കിലോയ്ക്ക് 700 രൂപയ്ക്കു മുകളിലാണ്. പൊതുജലാശയങ്ങളിൽനിന്നുള്ള കരിമീൻ ലഭ്യത കുറഞ്ഞതു തന്നെ കരിമീന്‍ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം.

പൊതുജലാശയങ്ങളിൽ  മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ സജീവമായി തുടരുന്നുണ്ടെങ്കിലും വളര്‍ച്ചയെത്തിയ കരിമീനിന്റെ ലഭ്യത  കുറയുന്നതിനു കാരണങ്ങള്‍ പലതുണ്ട്.  കാർപ്പിനം മത്സ്യങ്ങളുടെ അളവിൽ കരിമീൻകുഞ്ഞുങ്ങളെ പൊതു ജലാശയങ്ങളിലേക്കു ഫിഷറീസ് വകുപ്പ് നിക്ഷേപിക്കാറില്ല എന്നതാണ് ഒരു കാരണം. കരിമീൻകുഞ്ഞുങ്ങളെ പ്രധാനമായും കർഷകര്‍ക്കു കൈമാറുകയാണ്.  എന്നാൽ, പുഴകളിൽ സ്വാഭാവികമായി വളരുന്നതും ഫിഷറീസ് വകുപ്പ് നിക്ഷേപിക്കുന്നതും കർഷകർ വളർത്തുന്നതുമായ കരിമീൻകുഞ്ഞുങ്ങൾ പല വിധത്തിൽ നഷ്ടപ്പെടാറുണ്ട്. പൊതുജലാശയങ്ങളിലെ കരിമീന്‍കുഞ്ഞുങ്ങളെ അനധികൃതമായി പിടിച്ചു വില്‍ക്കുന്നതു വ്യാപകമായതാണ് ഇവയിലേറ്റവും പ്രധാനം. 

അനധികൃത മീന്‍പിടിത്തം

കരിമീൻകുഞ്ഞുങ്ങൾക്ക് വിപണിയിലുള്ള ഡിമാന്‍ഡ് മുതലാക്കാന്‍ പുഴയിൽനിന്നു കുഞ്ഞുങ്ങളെ ശേഖരിച്ചു വിൽപന നടത്തുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാണ്. ഇത്തരത്തിലൊരു സംഘത്തെ ജനുവരിയിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽനിന്ന് ഫിഷറീസ് വകുപ്പ് പിടികൂടിയിരുന്നു. ചെറിയ കണ്ണികളുള്ള വലക ൾ ഉപയോഗിച്ചു പിടിക്കുന്ന കരിമീൻകുഞ്ഞുങ്ങളെ അപ്പോൾത്തന്നെ പ്ലാസ്റ്റിക് കവറുകളിലാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.   ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായിട്ടായിരുന്നു  സംഘത്തിന്റെ മീൻപിടിത്തം. ഇവർ ശേഖരിച്ച 2.5 ലക്ഷം രൂപ വിലവരുന്ന കുഞ്ഞുങ്ങളെ പുഴയിലേക്കു തിരികെ വിടുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ വള്ളങ്ങളിൽ മീന്‍പിടിത്തം ന‌ടത്തിയതിനും വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ നിരോധിത വലകൾ ഉപയോഗിച്ച് പിടികൂടിയതിനുമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. 

പൊതുജലാശയത്തിൽനിന്ന് കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുന്ന സംഘത്തെ അധികൃതർ പിടികൂടിയപ്പോൾ
ADVERTISEMENT

ഇത്തരം സംഭവങ്ങളേറിയതോടെ  കരിമീൻകുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി മത്സ്യബന്ധന– തുറമുഖ വകുപ്പ് പ്രത്യേക നിയമം കൊണ്ടുവന്നിട്ടുണ്ട്. ജനുവരി 24ന് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പൊതുജലാശയങ്ങളിൽനിന്നു പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലുപ്പം 100 മി.മീ. (10 സെ.മീ.) ആണ്. പുഴകളിൽനിന്നും കായലുകളിൽനിന്നും വൻതോതിൽ കുഞ്ഞുങ്ങളെ പിടികൂടിയാൽ അവയുടെ വ്യാപകമായ  വംശനാശത്തിനു കാരണമാകും. അതു തടയാനാണ്  പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

കരിമീന്‍ലഭ്യത കുറയുന്നതിനുള്ള മറ്റു ചില കാരണങ്ങള്‍കൂടി പരിശോധിക്കാം.

ജലമലിനീകരണം

പൊതുജലാശയങ്ങളിലെ മലിനീകരണം വർഷംതോറും ഏറിവരികയാണ്. വിഷാംശമുള്ള മാലിന്യങ്ങളും മറ്റും പുഴകളിലേക്കു ചെല്ലുന്നത് കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ പ്രജനനത്തിനും വളർച്ചയ്ക്കും തടസ്സമാകുന്നതിനൊപ്പം കൂട്ടത്തോടെ ചാകുന്നതിനും കാരണമാകുന്നു. സുരക്ഷിത സ്ഥാനം തേടിയുള്ള മത്സ്യങ്ങളുടെ യാത്രയ്ക്കും ഇത് തടസ്സമാകുന്നുണ്ട്. 

ADVERTISEMENT

ജലത്തിന്റെ അമ്ല–ക്ഷാര ഗുണം

ഉൾനാടൻ കരിമീൻ കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന പ്രധാന പ്രശ്നമാണ് ജലാശയത്തിലെ അമ്ലനില വര്‍ധന.  ജലത്തിന്റെ ഘടനാമാറ്റത്തോട് കരിമീന്‍ അതിവേഗം പ്രതികരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം കൃഷിയിടങ്ങളിൽ കരിമീനുകളുടെ കൂട്ടമരണം, വിശേഷിച്ച് വേനൽക്കാലത്തു പതിവാണ്. സമാന പ്രശ്നം ചെറു കുളങ്ങളിൽ കരിമീൻ വളർത്തുന്ന കർഷകരും നേരിടുന്നു. ചെറിയ കുളങ്ങളിൽ വളർച്ചനിരക്ക് കുറയുന്നതിനൊപ്പം പെട്ടെന്നുള്ള മരണവും കൂടുതലാണ്. പ്രധാന പ്രശ്നം പ്രതികൂല അമ്ല–ക്ഷാരനില(പിഎച്ച്)തന്നെ.

ഇനി കരിമീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനെന്താണ് വഴിയെന്നു നോക്കാം. 

നല്ല വിത്തിന് നല്ല ഫാമുകൾ

കരിമീൻ വിത്തുൽപാദനത്തിന് നേരത്തേ സൂചിപ്പിച്ച സർക്കാർ ഫാമുകളെക്കൂടാതെ സ്വകാര്യ ഫാമുകളും സംസ്ഥാനത്തുണ്ട്. കുഞ്ഞുങ്ങളെ വാങ്ങുന്നവർ മുഴുവൻ കുഞ്ഞുങ്ങളെയും വളർത്തിയെടുക്കാൻ ശ്രമിക്കാറുമുണ്ട്. എന്നാൽ, കരിമീനിന്റെ ഡിമാന്‍ഡ് കുത്തനെ ഉയരുന്നതിനാല്‍  ഇവയൊട്ടും തികയുന്നില്ല. കൃഷി വ്യാപകമാക്കുകയാണ് ഇതിനു പരിഹാരം. ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളക്കെട്ടുകളും പാടശേഖരങ്ങളും  കരിമീൻകൃഷിക്കും വിത്തുൽപാദനത്തിനും കൃത്രിമ–ചെറു ജലാശയങ്ങളെക്കാൾ യോജിച്ചതാണ്. 

കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ

വളര്‍ത്താന്‍ ഉദ്ദേശിക്കുന്നയിടത്തെ ജലത്തിന്റെ ഘടന അനുസരിച്ചായിരിക്കണം കരിമീൻകുഞ്ഞുങ്ങളെ എവിടെനിന്നു വാങ്ങണം എന്നു തീരുമാനിക്കാന്‍. ശുദ്ധജലാശയത്തിൽ വളർത്താൻ ശുദ്ധജലത്തിൽ വളർന്നുവന്ന കുഞ്ഞുങ്ങളെയായിരിക്കണം വാങ്ങേണ്ടത്. അതുപോലെ ഓരുജലത്തിൽ വളർത്താൻ ഓരുജലത്തിൽ വളർന്ന കുഞ്ഞുങ്ങളെത്തന്നെ വാങ്ങണം. അല്ലാത്തപക്ഷം വെള്ളത്തിന്റെ സ്വഭാവത്തിലെ വ്യതിയാനം കാരണം മത്സ്യക്കുഞ്ഞുങ്ങൾ അതിവേഗം ചത്തുപോകും. ശുദ്ധജലത്തിൽ കരിമീൻ  വളരുമെങ്കിലും ഓരുജലത്തിലെ അത്ര വേഗത്തില്‍ വളരില്ലെന്നു കർഷകർ പറയുന്നു. വിളവെടുപ്പിന് അൽപംകൂടി കാത്തിരിക്കേണ്ടിവരുമെന്നു സാരം.

ഒരു വർഷത്തെ കാത്തിരിപ്പ് 

ഒരു വർഷത്തോളം വളർത്തിയാൽ ശരാശരി 300 ഗ്രാം ആണ് കരിമീനിന്റെ വളർച്ച. ഒരു തവണ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ വീണ്ടും നിക്ഷേപിക്കേണ്ട ആവശ്യം വരുന്നില്ല എന്നതു മെച്ചമാണെങ്കിലും വലിയ രീതിയിൽ വളർത്തുന്നവർക്കു മാത്രമേ കരിമീൻകൃഷികൊണ്ട്  കാര്യമായ പ്രയോജനമുള്ളൂ. അതുകൊണ്ടുതന്നെ കൃത്രിമക്കുളങ്ങളിലെ ശുദ്ധജലത്തിൽ കരിമീൻ വളർത്തുന്നവർ  ഏറെയില്ല. അതേസമയം, പുഴകളിലും പാറമടകളിലും കൂടുകൃഷി ചെയ്യുന്നവർ തരക്കേടില്ലാത്ത വിളവും ആദായവും നേടുന്നുണ്ട്.

ഫിഷറീസിൽനിന്ന് വർഷം 9.86 ലക്ഷം കുഞ്ഞുങ്ങൾ

ഫിഷറീസ്‍ വകുപ്പിനു കീഴിലുള്ള ഹാച്ചറികളിൽ മറ്റു വളർത്തുമത്സ്യങ്ങളെപ്പോലെ കരിമീനിന്റെയും വിത്തുൽപാദനം നടക്കുന്നുണ്ട്. 2018–’19 വർഷത്തിൽ പത്തുലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്തു. തുടർവർഷങ്ങളിൽ ഉൽപാദനത്തിൽ വര്‍ധനയുണ്ട്. 2019-20ൽ 12.77 ലക്ഷം കരിമീൻ കുഞ്ഞുങ്ങൾ സർക്കാർ ഹാച്ചറികളിൽനിന്ന് കർഷകരിലെത്തി. ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഹാച്ചറികളിൽ 2018–’19 വർഷം ഉൽപാദിപ്പിച്ച കരിമീൻകുഞ്ഞുങ്ങളുടെ പട്ടിക ചുവടെ. 

ഇടക്കൊച്ചി ഫാമിലെ കരിമീൻ വിത്തുൽപാദനകേന്ദ്രം അടുത്തിടെ നവീകരിച്ച് ഉദ്ഘാടനം ചെയ്തു. ഈ ഹാച്ചറിയിൽ 2021–’22 വർഷം 2–3 ലക്ഷം കരിമീൻ കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. 2020–’21 വർഷം ഈ മാസം അവസാനിക്കുമ്പോൾ ഇവിടുത്തെ മാത്രം ഉൽപാദനം ഏകദേശം 80,000 കുഞ്ഞുങ്ങളാണ്. ഇതിനു പുറമേ  സ്വകാര്യഫാമുകളിൽനിന്നും കുഞ്ഞുങ്ങൾ വിൽപനയ്ക്കെത്തുന്നുണ്ട്. 

English summary: Problems in Pearlspot Fish Farming