‘വിദേശത്തൊക്കെ തേനിന്റെ അഞ്ചിരട്ടി വരെ വിലയുണ്ട് തേനടയ്ക്ക്. തേൻ നിറഞ്ഞു നിൽക്കുന്ന ഈ തേനറകൾ (Honey Comb) അതേപടി വിപണിയിലെത്തിക്കുന്നത് കർഷകനും ഉപഭോക്താവിനും നേട്ടമാണ്. വിപണിയിൽ ലഭിക്കുന്ന തേനിന്റെ ഗുണമേന്മയിൽ മിക്ക ഉപഭോക്താക്കൾക്കും സംശയമുണ്ട്. തേനറകൾ തേനീച്ചപ്പെട്ടിയിൽനിന്നെടുത്ത പടി ലഭ്യമായാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിദേശത്തൊക്കെ തേനിന്റെ അഞ്ചിരട്ടി വരെ വിലയുണ്ട് തേനടയ്ക്ക്. തേൻ നിറഞ്ഞു നിൽക്കുന്ന ഈ തേനറകൾ (Honey Comb) അതേപടി വിപണിയിലെത്തിക്കുന്നത് കർഷകനും ഉപഭോക്താവിനും നേട്ടമാണ്. വിപണിയിൽ ലഭിക്കുന്ന തേനിന്റെ ഗുണമേന്മയിൽ  മിക്ക ഉപഭോക്താക്കൾക്കും സംശയമുണ്ട്. തേനറകൾ തേനീച്ചപ്പെട്ടിയിൽനിന്നെടുത്ത പടി ലഭ്യമായാല്‍ ആശങ്കയില്ലാതെ  വാങ്ങാം.’, കണ്ണൂരിലെ തേനീച്ചക്കർഷകനായ പൂവം പള്ളിവയൽ ശൗര്യാംകുഴിയിൽ റോയി വർഗീസ് പറയുന്നു. 

ഇരുപതിലേറെ വർഷമായി തേനീച്ചക്കൃഷിയിലും തേൻ മൂല്യവർധനയിലും സജീവമാണ് റോയിയും ഭാര്യ ഷീബയും. തേനീച്ചക്കർഷകർക്കു സഹായമാകുന്ന ഉപകരണങ്ങൾ വികസിപ്പിക്കാനും കൂടുതൽ വരുമാനം നൽകുന്ന മൂല്യവർധനരീതികൾ പരിചയപ്പെടുത്താനും ഈ ദമ്പതികൾ താൽപര്യമെടുക്കുന്നു. കോമ്പ് ഹണിയുടെ വിപണനസാധ്യത നമ്മുടെ കർഷകർ പ്രയോജന പ്പെടുത്തണമെന്നു നിർദേശിക്കുന്നതും  അതുകൊണ്ടാണ്.

റോയി തേനടയുമായി
ADVERTISEMENT

തേനറകൾ ചില്ലുഭരണിയിലും മറ്റും നിക്ഷേപിച്ച് കടകളിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടാവും. അതു പക്ഷേ, തേൻപെട്ടിയിലെ  ചട്ടത്തിൽനിന്ന് കത്തിയുപയോഗിച്ച് മുറിച്ചെടുത്തവയാണ്. ഇങ്ങനെ പരുക്കൻ മട്ടിൽ മുറിച്ചെടുക്കുമ്പോൾ സ്വാഭാവികമായും തേനറകൾ പൊട്ടി യടർന്ന് തേനിൽ കുതിരും. വാങ്ങാനെത്തുന്നവര്‍ക്ക്  അതത്ര സുഖകരമായ കാഴ്ചയല്ലെന്നു റോയി. അതുകൊണ്ടുതന്നെ അവയ്ക്ക് ആവശ്യക്കാർ  കുറവാണ്. മറിച്ച്, ഒട്ടും കേടില്ലാതെയും തേൻ പുരളാതെയും തേനറകൾ നൽകാൻ കഴിഞ്ഞാൽ ആവശ്യക്കാേരറും. 2ലക്ഷം രൂപയുടെ കോമ്പ് ഹണി കഴിഞ്ഞ സീസണിൽ റോയി വിറ്റഴിച്ചതും ഈ രീതിയിൽത്തന്നെ . 

തേനറകൾ  ഈ രീതിയിൽ ലഭ്യമാകണമെങ്കിൽ പക്ഷേ, തേനീച്ചപ്പെട്ടിക്കുള്ളിൽ ചില ക്രമീകരണങ്ങൾ വേണം. തേനറകൾ നിർമിക്കാനായി സ്ഥാപിക്കുന്ന തടിച്ചട്ടത്തിനു പകരം ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് ചട്ടം ഉപയോഗിക്കണം. തേനീച്ച വളരുന്നതും വംശവർധന നടക്കുന്നതും തേൻപെട്ടിയുടെ അടിയിലെ അറയായ ബ്രൂഡ് ചേംബറിലാണല്ലോ. അതിനു മുകളിൽ രണ്ടോ മൂന്നോ തട്ടുകളായി വയ്ക്കുന്ന സൂപ്പർ ചേംബറുകളിൽ സീസണിൽ അവ തേൻ നിറയ്ക്കുന്നു. ഈ സൂപ്പർ ചേംബറിലാണ് പ്ലാസ്റ്റിക് ചട്ടങ്ങൾ ക്രമീകരിക്കുന്നത്. ചട്ടത്തില്‍ മാത്രം ഒതുങ്ങി നിൽക്കുന്നതുപോലെ അട നിർമിക്കുന്നതിനു പാകത്തില്‍ കോമ്പ് ഫൗണ്ടേഷൻ ഷീറ്റ് കൂടി ചട്ടത്തോടു ചേർത്തുവയ്ക്കണം. തേൻമെഴുക് ഉരുക്കി തയാറാക്കുന്നതാണ് ഈ ഷീറ്റ് എന്നതിനാൽ അതു സുരക്ഷിതം തന്നെ. 

ADVERTISEMENT

റാണിയീച്ച ചിലപ്പോഴെങ്കിലും ബ്രൂഡ് ചേംബറിൽനിന്ന് സൂപ്പർ ചേംബറിൽ കടന്ന് മുട്ടയിടാം.  ഇതൊഴിവാക്കാനായി ബ്രൂഡ് ചേംബറിനും സൂപ്പർ ചേംബറിനുമിടയിൽ ക്യൂൻ എക്സ്ട്രൂഡർ ഷീറ്റ് ക്രമീകരിക്കേണ്ടതുണ്ട്. ഈ മാറ്റങ്ങൾ വരുത്തിയാൽ തൊട്ടടുത്ത തേൻ സീസണിൽ അതിമനോഹരമായി വിന്യസിക്കപ്പെട്ട തേനറകൾ ലഭ്യമാകും. തേൻ നിറഞ്ഞ തേനറകളോടു കൂടിയ ചട്ടങ്ങൾ അതേപടി എടുത്ത് അതിനു യോജിച്ച കണ്ടെയ്നറിലാക്കി വിപണിയിലെത്തിക്കുന്നതാണ് റോയിയുടെ രീതി. ഒരു ചട്ടത്തിൽ ശരാശരി അര കിലോ തേനുണ്ടാവും. നിലവില്‍ അതിന് 400 രൂപ വിലയിടുന്നു. 

‘തേനിലെ ജലാംശം നീക്കാന്‍ ചൂടാക്കുകയാണ് പതിവ്. എന്നാൽ ചൂടാകുമ്പോൾ ഗുണമേന്മ തെല്ലു കുറയും. തേനറകൾ അതേപടി ലഭിക്കുമ്പോൾ തേനിന്റെ ഗുണമേന്മയിൽ തുള്ളിപോലും കുറവുണ്ടാകുന്നില്ല. തേൻകട്ട വായിലിട്ട് ചവച്ച് തേൻ നുകരുന്നത് ആസ്വാദ്യമേറിയ അനുഭവമാണു താനും’, റോയി പറയുന്നു. 

ADVERTISEMENT

തണുപ്പിച്ചു സൂക്ഷിച്ച് തേനറകളുടെ സ്വാഭാവികനിറവും പുതുമയും സംരക്ഷിക്കാം എന്നതിനാൽ ഉപഭോക്താക്കളെത്തുന്ന മുറയ്ക്ക് വിറ്റഴിക്കാനുള്ള സാവകാശം കർഷകനു ലഭിക്കുമെന്ന് റോയി. ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രതയുള്ള  സമൂഹം രൂപപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിന് അനുസൃതമായി കർഷകൻ വളരണമെന്നു റോയി ഓർമിപ്പിക്കുന്നു.

ഫോൺ: 8281811206

English summary: Is selling honey with comb more profitable?