സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാം, പാവപ്പെട്ടവന്റെ പശു എന്നുതുടങ്ങി ആടുവളര്‍ത്തലില്‍ പൊതുവെ കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ മാറ്റേണ്ട സമയമായി. കാരണം, മികച്ച വളര്‍ച്ചയും പാലുല്‍പാദനവുമുള്ള ഇതര സംസ്ഥാന ഇനങ്ങള്‍ കേരളത്തിലെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാം, പാവപ്പെട്ടവന്റെ പശു എന്നുതുടങ്ങി ആടുവളര്‍ത്തലില്‍ പൊതുവെ കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ മാറ്റേണ്ട സമയമായി. കാരണം, മികച്ച വളര്‍ച്ചയും പാലുല്‍പാദനവുമുള്ള ഇതര സംസ്ഥാന ഇനങ്ങള്‍ കേരളത്തിലെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാം, പാവപ്പെട്ടവന്റെ പശു എന്നുതുടങ്ങി ആടുവളര്‍ത്തലില്‍ പൊതുവെ കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ മാറ്റേണ്ട സമയമായി. കാരണം, മികച്ച വളര്‍ച്ചയും പാലുല്‍പാദനവുമുള്ള ഇതര സംസ്ഥാന ഇനങ്ങള്‍ കേരളത്തിലെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരക്ഷണമില്ലാത്ത മൃഗസംരക്ഷണമേഖല-4

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അനായാസം കൈകാര്യം ചെയ്യാം, പാവപ്പെട്ടവന്റെ പശു എന്നുതുടങ്ങി ആടുവളര്‍ത്തലില്‍ പൊതുവെ കേള്‍ക്കാറുള്ള സ്ഥിരം പല്ലവികള്‍ മാറ്റേണ്ട സമയമായി. കാരണം, മികച്ച വളര്‍ച്ചയും പാലുല്‍പാദനവുമുള്ള ഇതര സംസ്ഥാന ഇനങ്ങള്‍ കേരളത്തിലെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ലാഘവത്തോടെ സമീപിക്കാന്‍ കഴിയുന്ന ഒരു മേഖലയല്ല ഇപ്പോള്‍ ആടുവളര്‍ത്തല്‍.

ADVERTISEMENT

ജമ്‌നാപാരി, സിരോഹി, ബീറ്റല്‍ തുടങ്ങിയ ഒട്ടേറെ മറുനാടന്‍ ഇനങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ വളര്‍ത്തുന്നു. ഒരു വീട്ടില്‍ ഒന്നോ രണ്ടോ ആടുകള്‍ എന്ന പഴയ കാല രീതി മാറി വാണിജ്യാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തുന്നവര്‍ ഇന്ന് ഒരുപാടുണ്ട്. എന്നാല്‍, മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടത്തില്‍ ഇന്നും ആടുവളര്‍ത്തല്‍ ഒരു ഉപതൊഴില്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ആടു വളര്‍ത്തല്‍ മുഖ്യ തൊഴിലായി സ്വീകരിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് യാതൊരുവിധത്തിലുമുള്ള സഹായങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കാറില്ല. എന്തിന്, ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ്, ക്ഷേമനിധി പോലുള്ളവയും ആടുകര്‍ഷകര്‍ക്ക് അന്യമാണ്. അത് സര്‍ക്കാര്‍ തന്നെ പറയുന്നുമുണ്ട്.

ആടുകര്‍ഷകരോടുള്ള അവഗണന തൃശൂര്‍ ആസ്ഥാനമായുള്ള ഗോട്ട് ഫാര്‍മേഴ്‌സ് ഗ്രൂപ്പ് (ജിഎഫ്ജി) മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. യാതൊരു തരത്തിലുമുള്ള ആനുകൂല്യവും സഹായങ്ങളും ലഭിക്കാത്ത തങ്ങളെയും ക്ഷീരകര്‍ഷകരേപ്പോലെ കാണണമെന്ന് അപേക്ഷയില്‍ പറയുന്നു. അപേക്ഷയുടെ സംഗ്രഹം ചുവടെ,

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി മുന്‍പാകെ കേരളത്തിലെ ഒരു കൂട്ടം ആട് കര്‍ഷകരുടെ കൂട്ടായ്മയായ (GFG-(GOAT FARMERS GROUP-TSR/TC/163/2019) ബോധിപ്പിക്കുന്ന അപേക്ഷ... 

സര്‍... 

ADVERTISEMENT

കേരള സര്‍ക്കാരിന് കീഴിലെ വിവിധ ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായ പദ്ധതികള്‍ ആയി ധനസഹായവും പലിശ രഹിത വായ്പയും ബോണസും ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേരളത്തിലെ പതിനായിരക്കണക്കിന് വരുന്ന ആട് കര്‍ഷകരെ ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും പരിഗണിച്ചില്ല. ഈ കോവിഡ് കാലത്ത് മറ്റുള്ള മേഖലകളെ പോലെ ഒരുപാട് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നവരാണ് ആട് കര്‍ഷകരും. തീറ്റ ലഭ്യത, മേച്ചില്‍പ്പുറങ്ങള്‍ ഇല്ലായ്മ, വന്യമൃഗങ്ങളുടെ ഉപദ്രവം, രോഗങ്ങള്‍ തുടങ്ങിയവ ഇതിനു കാരണമായി പറയാം. ആയതിനാല്‍ ആട് കര്‍ഷകരേയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ധന സഹായപദ്ധതിയിലും, ക്ഷീര കര്‍ഷകരെപ്പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മൃഗാശുപത്രി വഴിയോ സാക്ഷിപത്രം മുഖേന ധനസഹായത്തിന് അര്‍ഹരായി പരിഗണിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു.

കര്‍ഷകരുടെ ഈ അപേക്ഷയ്ക്ക് മൃഗംസംരക്ഷണ വകുപ്പ് മുഖേന മറുപടിയും ലഭിച്ചു. 'നിലവില്‍ ആടുകര്‍ഷകര്‍ക്കു മാത്രമായി ക്ഷേമനിധിയില്ല. ആട് വളര്‍ത്തല്‍ ഉപതൊഴിലായി ചെയ്യുന്ന കര്‍ഷകരാണ് ബഹുഭൂരിപക്ഷവും. ആയതിനാല്‍ അവര്‍ മറ്റു ക്ഷേമനിധികളില്‍ അംഗങ്ങളായിരിക്കും. വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പദ്ധതികളില്‍ ആടു കര്‍ഷകര്‍ക്ക് അപേക്ഷിക്കാവുന്നതാണ്' എന്നായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ മറുപടി.

പണ്ടുകാലത്ത് ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്ന രീതി മാറി ആടുവളര്‍ത്തല്‍ മുഖ്യ തൊഴിലായി സ്വീകരിച്ച ഒട്ടേറെ കര്‍ഷകര്‍ ഇന്ന് കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ ഈ ആവശ്യം മൃഗസംരക്ഷണവകുപ്പ് ഗൗരവത്തിലെടുക്കേണ്ടത് അത്യാവശ്യമാണ്. കാലം മാറുന്നതിനനുസരിച്ചുള്ള ഭരണ പരിഷ്‌കരണസംവിധാനങ്ങള്‍ക്കൂടി വകുപ്പില്‍ നടത്തേണ്ടത് അനിവാര്യമാണ്. 

വിലയേറിയ ആടുകളാണ് ഇന്ന് മിക്ക കര്‍ഷകരുടെയും പക്കലുള്ളത്. അവയെ ഇന്‍ഷുര്‍ ചെയ്ത് പരിരക്ഷ ഉറപ്പാക്കാന്‍ പോലും കര്‍ഷകര്‍ക്ക് അര്‍ഹതയില്ല. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതുപോലെ മൃഗസംരക്ഷണമേഖലയിലെ മറ്റു വിഭാഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. ആടുവളര്‍ത്തല്‍ ഉപജീവനമാക്കിയവര്‍ക്ക് എന്തെങ്കിലും സാഹചര്യത്തില്‍ തന്റെ ആട് നഷ്ടപ്പെട്ടാല്‍ വലിയ സാമ്പത്തികബാധ്യത വരും. അതുകൊണ്ടുതന്നെ ആടു കര്‍ഷകരുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. 

ADVERTISEMENT

ആടു വളര്‍ത്തല്‍ അത്ര എളുപ്പമല്ല

ആടു വളര്‍ത്തി ലക്ഷങ്ങള്‍ ഉണ്ടാക്കാം എന്ന ഒരു യൂട്യൂബ് വിഡിയോ കണ്ട് ആകൃഷ്ടനായാണ് തൃശൂര്‍ സ്വദേശിയായ ഒരു യുവാവ് ആടുവളര്‍ത്തലിലേക്ക് ഇറങ്ങിയത്. ആടു വളര്‍ത്തല്‍ പൂര്‍ണ പരാജയം ആയെന്നു മാത്രമല്ല നഷ്ടം നികത്താന്‍ വിദേശജോലി തേടി പോകേണ്ടി വന്നു ആ യുവാവിന്. അതുകൊണ്ടുതന്നെ പ്രായോഗിക അറിവുകള്‍ നേടാതെ ആടുവളര്‍ത്തല്‍ മേഖലയിലേക്ക് ഇറങ്ങരുത്. യൂട്യൂബില്‍ പങ്കുവച്ച കണക്കുകളും മറ്റും കണ്ട് ആകൃഷ്ടരായ ഒട്ടേറെ പേര്‍ ഇന്ന് സംസ്ഥാനത്തുണ്ട്. 

മികച്ച തീറ്റപരിവര്‍ത്തനശേഷിയും വര്‍ഗഗുണവുമുള്ള ആടുകളെയാണ് ഫാമിങ് രീതിയില്‍ വളര്‍ത്താന്‍ അനുയോജ്യം. കേരളത്തിലെ മലബാറിയും അട്ടപ്പാടി ബ്ലാക്കിനുമൊപ്പം ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മികച്ച വളര്‍ച്ചയുള്ള ഇനങ്ങളെ തിരഞ്ഞെടുക്കാം. കുറഞ്ഞ കാലംകൊണ്ട് മികച്ച വളര്‍ച്ച നേടുകയും തീറ്റ പരിവര്‍ത്തനശേഷിയുള്ളവയുമായ ആടുകളെ വേണം ഫാമിലേക്ക് തിരഞ്ഞെടുക്കാന്‍. നിലവാരമില്ലാത്ത ആടുകളെ വളര്‍ത്തിയാല്‍ ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയേയുള്ളൂ.

അതുപോലെ അതിവേഗം അസുഖങ്ങള്‍ പിടിപെടാവുന്ന മൃഗവുമാണ് ആട്. പല രോഗങ്ങളും ആടുകളുടെ മരണത്തിലേക്കേ എത്തൂ. ആടുവസന്തയൊക്കെ ഇപ്പോള്‍ സംസ്ഥാനത്ത് സര്‍വസാധാരണമാണ്. കൃത്യമായ ചികിത്സ പലപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കാറുമില്ല. അതുകൊണ്ടുതന്നെ പെട്ടെന്ന് വലിയ ആട് ഫാം തുടങ്ങി വരുമാനം നേടാമെന്ന പ്രതീക്ഷ വേണ്ട. പതിയെ ചുവടുവച്ചാല്‍ മികച്ച നേട്ടത്തിലേക്ക് എത്താനും കഴിയും. 

പഴയ കാലത്ത് വീട്ടിലെ മിച്ചഭക്ഷണവും കഞ്ഞിവെള്ളവും നല്‍കിയാണ് ആടുകളെ വളര്‍ത്തിയിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല. സമീകൃതാഹാരം, പച്ചപ്പുല്ല്, സപ്ലിമെന്റുകള്‍ തുടങ്ങിയവയൊക്കെ മികച്ച ആടു പരിപാലനത്തിന് ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെലവുമുണ്ട്. 

അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ കൂടും മാലിന്യസംസ്‌കരണ സംവിധാനങ്ങളും ഒരുക്കുകയും വേണം. മാലിന്യസംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റോ കമ്പോസ്റ്റ് യൂണിറ്റോ ഇഎം ലായനിയോ ഉപയോഗിക്കാം. 

ചെലവ് കണക്കുകള്‍ ഏറെക്കുറെ മനസിലാക്കിവയ്ക്കുന്നത് നല്ലതാണ്. ശരാശരി 1 കിലോ തീറ്റയ്ക്ക് 26 രൂപ (എറ്റവും കുറഞ്ഞ വില നിലവില്‍ 30, 32 വരെ ഉണ്ട്) എന്നു കണക്കാക്കാം. മൂന്നു മാസം വരെ തള്ളയുടെ പാലുകുടിച്ചു വളരുന്ന കുട്ടിക്ക് 4 മാസം മുതലുള്ള പരുഷാഹാരം നല്‍കിത്തുടങ്ങാം. 8 മാസം വരെ ഏകദേശം 3000 രൂപയോളം ഒരു ആട്ടിന്‍കുട്ടിയെ വളര്‍ത്തിയെടുക്കുന്നതിന് ചെലവ് വരും. പുല്ല് പണം നല്‍കി വാങ്ങുന്നവര്‍ക്ക് തീറ്റച്ചെലവ് അല്‍പംകൂടി ഉയരും. ബീറ്റല്‍, ജമ്‌നാപാരി ഇനങ്ങളാകുമ്പോള്‍ 4 മുതല്‍ എട്ടു മാസം വരെ ഏകദേശം 3500 രൂപയും ചെലവ് വരും. വലിയ ആടുകള്‍ക്കും മുട്ടനാടുകള്‍ക്കും തീറ്റച്ചെലവ് ഉയരുമെന്നത് വിസ്മരിക്കരുത്.

English summary: Goat Farmer's Problems in Kerala