ചെറുപ്പക്കാരെ കാര്‍ഷികമേഖലയിലേക്ക് ആകര്‍ഷിക്കും; റബര്‍ കര്‍ഷകര്‍ക്ക് 50 കോടി
കാര്‍ഷികമേഖലയിലെ തലോടി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പച്ചക്കറിക്കൃഷി, വിതരണം, കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കുന്നതിനും റബര്‍ കര്‍ഷകരുടെ സബ്‌സിഡി കുടിശിക തീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിലത്തകര്‍ച്ചയ്ക്ക് ഒരു

കാര്‍ഷികമേഖലയിലെ തലോടി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. പച്ചക്കറിക്കൃഷി, വിതരണം, കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കുന്നതിനും റബര്‍ കര്‍ഷകരുടെ സബ്‌സിഡി കുടിശിക തീര്‍പ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിലത്തകര്‍ച്ചയ്ക്ക് ഒരു പരിഹാരമെന്നോണം മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തയാറാക്കാനുള്ള പദ്ധതിയും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്. എന്നാല്‍, മത്സ്യക്കൃഷി, മൃഗസംരക്ഷണമേഖലയെക്കുറിച്ച് ബജറ്റില്‍ യാതൊരു വിധത്തിലമുള്ള പരാമര്‍ശം നടന്നിട്ടില്ല. മറ്റു കാര്‍ഷിക വിഭാഗങ്ങള്‍ക്കൊപ്പം ഈ മേഖലകള്‍ക്കൂടി ശക്തിയാര്‍ജിച്ചാല്‍ മാത്രമേ കേരളത്തിലെ സാധാരണക്കാരായ കര്‍ഷകരുടെ ജീവിതനിലവാരം ഉയരുകയുള്ളൂ. അതിനാല്‍ ഫിഷറീസ്, മൃഗസംരക്ഷണമേഖലകള്‍ കൂടി പരിഗണിക്കേണ്ടതായിരുന്നു.
ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കുള്ള പ്രധാന പ്രഖ്യാപനങ്ങള്‍
കോവിഡ് 19നെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കാര്‍ഷികവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കേണ്ടതിനും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണത്തിനും കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, സംഭരണശാലകളുടെ ഉപയോഗം, കോള്‍ഡ് സ്‌റ്റോറേജ്, മാര്‍ക്കറ്റിങ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൗഡ് കംപ്യൂട്ടിങ്, ബ്ലോക്ക് ചെയിന്‍, നിര്‍മിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാംവിധം ആധുനികവല്‍കണം എന്നിവയുടെ പ്രാഥമിക ചെലവുകള്‍ക്ക് 10 കോടി രൂപ.
കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിന് സേവനശൃംഖല ആരംഭിക്കുന്നതിന് 10 കോടി രൂപ. ഈ വര്‍ഷം രണ്ടു ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പാക്കും.
സൂക്ഷിപ്പുകാലാവധി കുറഞ്ഞ കപ്പ, മറ്റു കിഴങ്ങുവര്‍ഗങ്ങള്‍, കശുമാങ്ങ, ചക്ക, മാങ്ങ, വാഴപ്പഴങ്ങള്‍, മറ്റു പഴവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍.
താഴ്ന്ന പലിശയ്ക്ക് കാര്‍ഷിക വായ്പ.
5 അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തം ഇതിനുണ്ടായിരിക്കും.
ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പാല്‍പ്പൊടി ഫാക്ടറിയുടെ നിര്‍മാണം നടന്നുവരുന്നു. പാലുല്‍പന്നങ്ങളുടെ ഫാക്ടറിയും ആരംഭിക്കും. ഇതിനായി 10 കോടി രൂപ.
പ്ലാന്റേഷന്‍ മേഖലയുടെ വികസനത്തിന് 2 കോടി രൂപ.
ആസിയാന്‍ കരാര്‍ കര്‍ഷകര്‍ക്കിടയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യും. കരാര്‍ പുനപരിശോധിക്കാന്‍ കേരളം മുന്‍കൈയെടുക്കും.
തോട്ടവിളകളുടെ വൈവിധ്യവല്‍കരണത്തെക്കുറിച്ചും മൂല്യവര്‍ധനയെക്കുറിച്ചും പഠിച്ച് പദ്ധതി തയാറാക്കാന്‍ ആറു മാസം. പ്രാധമിക പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ.
റബര്‍ സബ്‌സിഡി കുടിശിക തീര്‍പ്പാക്കുന്നതിന് 50 കോടി രൂപ.
മത്സ്യസംസ്‌കരണത്തിന് സൗകര്യമൊരുക്കുന്നതിന് 5 കോടി രൂപ.
കുടുംബശ്രീയിലൂടെ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പന്ന യൂണിറ്റുകള്‍ ആരംഭിക്കാന്‍ 10 കോടി രൂപ.
നാടന്‍ പച്ചക്കറിസ്റ്റോറുകള്‍ ആരംഭിക്കുന്നതിനും ഇതിന് ആവശ്യമായ വാഹനങ്ങള്‍, സ്‌റ്റോര്‍ നവീകരണം എന്നിവയ്ക്ക് കേരളാ ബാങ്കില്‍നിന്ന് വായ്പ. കൃത്യമായ തിരിച്ചടവിന് 2-3 ശതമാനം വരെ സബ്‌സിഡി.
English summary: Kerala revised budget agriculture sector highlights