1992ൽ 80 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്നു തുടങ്ങിയെ ഡെയറി സംരംഭം ഇന്ന് 2400 കോടി വിറ്റുവരവുള്ള സംരംഭമായി വളർന്നിരിക്കുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിവച്ച ‘ഹെറിറ്റേജ് ഫുഡ്സ്’ ഇന്ന് മുൻപോട്ടു കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ ഭാഗ്യ നാരാ ഭൂവനേശ്വരിയാണ്. ഒപ്പം മകൻ നാരാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1992ൽ 80 ലക്ഷം രൂപയുടെ നിക്ഷേപത്തിൽനിന്നു തുടങ്ങിയെ ഡെയറി സംരംഭം ഇന്ന് 2400 കോടി വിറ്റുവരവുള്ള സംരംഭമായി വളർന്നിരിക്കുന്നു. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിവച്ച ‘ഹെറിറ്റേജ് ഫുഡ്സ്’ ഇന്ന് മുൻപോട്ടു കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ ഭാഗ്യ നാരാ ഭൂവനേശ്വരിയാണ്. ഒപ്പം മകൻ നാരാ ലോകേഷിന്റെ ഭാര്യ ബ്രഹ്മണിയുമുണ്ട്.

ഗുജറാത്തിൽ വർഗീസ് കുര്യൻ തുടങ്ങിവച്ച അമൂൽ മോഡലിന്റെ ചുവടുപിടിച്ചാണ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡു തന്റെ ഹെറിറ്റേജ് ഫുഡ്സ് ആരംഭിക്കുന്നത്. തൊണ്ണൂറുകളിൽ ആന്ധ്രപ്രദേശിലെ കർഷകർക്ക് പാൽ വിൽക്കാനുള്ള വിപണി ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന സംഘങ്ങൾ കാര്യക്ഷമവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അമൂൽ മോഡൽ സംരംഭവുമായി ഹെറിറ്റേജ് ഫുഡ്സ് രംഗപ്രവേശം ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി, കർഷകരിൽനിന്ന് നേരിട്ട് പാൽ സംഭരിക്കുകയും അവർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയും ചെയ്തു. മാത്രമല്ല പാലും പാലുൽപന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കമ്പനി ശ്രദ്ധിച്ചു. 

ADVERTISEMENT

പ്രവർത്തനങ്ങൾ ഏകോപിക്കാനും മുന്നോട്ടുകൊണ്ടുപോകുവാനും 1993ൽ ആദ്യ സംസ്കരണ യൂണിറ്റ് കമ്പനി സ്ഥാപിച്ചു. തുടർന്ന് വളർച്ചയുടെ പടവുകൾ ഹെറിറ്റേജ് ഫുഡ്സ് ചവിട്ടിക്കയറി. 1994ൽ പ്രഥമ ഓഹരിവിൽപന നടന്നു.

കർഷകർ ഉൽപാദിപ്പിക്കുന്ന പാലിന് മെച്ചപ്പെട്ട വില നൽകാൻ കമ്പനി ശ്രദ്ധിക്കുന്നതുകൊണ്ടുതന്നെ പാലിനേക്കാളേറെ പാലുൽപന്നങ്ങളുടെ നിർമാണത്തിലും വിതരണത്തിലുമാണ് കൂടുതൽ ശ്രദ്ധ. തൈര്, പനീർ, ലസ്സി, ഐസ്ക്രീം തുടങ്ങിയവയാണ് പ്രധാന മൂല്യവർധിത ഉൽപന്നങ്ങൾ. ആന്ധ്രപ്രദേശ് കൂടാതെ, കേരളം, തെലുങ്കാന, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഉത്തർപ്രേദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഹെറിറ്റേജ് ഫുഡ്സിന്റെ സാന്നിധ്യത്തോടെ ഇന്ത്യയിലെ മുൻനിര പാൽ കമ്പനികളിൽ ഒന്നായി മാറാനും ഹെറിറ്റേജ് ഫുഡ്സിനു കഴിഞ്ഞു. രാജ്യവ്യാപകമായി 16 സംസ്കരണ യൂണിറ്റുകളും കമ്പനിക്കുണ്ട്. 2020–21 സാമ്പത്തികവർഷം 2,407 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. 

ADVERTISEMENT

ദിവസം രണ്ടു നേരമാണ് ഹെറിറ്റേജ് ഫുഡ്സിന്റെ പാൽ സംഭരണം. പശുവിന്റെയും എരുമയുടെയും പാൽ ഒരുപോലെ സംഭരിക്കുന്നു. 100 ശതമാനം പാലും കർഷകരിൽനിന്ന് നേരിട്ടുതന്നെയാണ് കമ്പനി ശേഖരിക്കുന്നതും. 

1.2 ലക്ഷം സാധാരണ വ്യാപരികളിലൂടെയും 500 സ്റ്റോറുകളിലൂടെയും ബിഗ്ബാസ്കറ്റ് പോലുള്ള ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വിൽപന. കൂടാതെ, സ്വന്തം ഉൽപന്നങ്ങൾക്കായി മാത്രം 1,400 ഹെറിറ്റേജ് പാർലറുകളും കമ്പനി തുറന്നിട്ടുണ്ട്. 

ADVERTISEMENT

ആറു ലക്ഷം കർഷകരിലേക്ക് തങ്ങളുടെ ബ്രാൻഡ് എത്തിക്കുക എന്നതാണ് ചന്ദ്രബാബു നായിഡുവിന്റെ ഡെയറി ബ്രാൻഡിന്റെ പ്രവർത്തനലക്ഷ്യം. 2024 ആകുമ്പോൾ ഈ ചരിത്ര ലക്ഷ്യത്തിലേക്ക് തങ്ങൾ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒപ്പം ഒരുപിടി പുതിയ പാലുൽപന്നങ്ങളും ഉപഭോക്താക്കൾക്കായി പുറത്തുവരും. 

English summary: The Heritage Foods by Nara Chandrababu Naidu