കായലുകളിലെ മത്സ്യക്കൂടുകളിൽ കറുത്ത കല്ലുമ്മക്കായ; കൂടുവലകൾ ഉപേക്ഷിക്കേണ്ടിവരും
? കായലിൽ ഇട്ടിരിക്കുന്ന മത്സ്യക്കൂടുകളിൽ കറുത്ത കല്ലുമ്മക്കായ നിറയെ പിടിക്കുന്നു. ഇത് ഭക്ഷ്യയോഗ്യമാണോ. വിപണിസാധ്യതയുണ്ടോ. ഇവ മത്സ്യങ്ങള്‍ക്കു പ്രശ്നമാകുമോ. എങ്ങനെ നിയ ന്ത്രിക്കാം:ജാബർ മാട്ടുപുറം , മാഞ്ഞാലി തെക്കേ അമേരിക്കയിൽ മാത്രം കണ്ടിരുന്ന അമേരിക്കൻ ബ്ലാക്ക് മസ്സൽ എന്ന കറുത്ത

? കായലിൽ ഇട്ടിരിക്കുന്ന മത്സ്യക്കൂടുകളിൽ കറുത്ത കല്ലുമ്മക്കായ നിറയെ പിടിക്കുന്നു. ഇത് ഭക്ഷ്യയോഗ്യമാണോ. വിപണിസാധ്യതയുണ്ടോ. ഇവ മത്സ്യങ്ങള്‍ക്കു പ്രശ്നമാകുമോ. എങ്ങനെ നിയ ന്ത്രിക്കാം: ജാബർ മാട്ടുപുറം , മാഞ്ഞാലി
തെക്കേ അമേരിക്കയിൽ മാത്രം കണ്ടിരുന്ന അമേരിക്കൻ ബ്ലാക്ക് മസ്സൽ എന്ന കറുത്ത കല്ലുമ്മക്കായയാണിത്. കേരളത്തിലെ ഓരുജലാശയങ്ങളിൽ പരക്കെ പടർന്നത് ഈയിടെയാണ്. ഇതിന്റെ ഇറച്ചിഭക്ഷ്യയോഗ്യമാണ്. എന്നാൽ ഇറച്ചിയുടെ അളവ് വളരെ കുറവായതിനാൽ വളര്‍ത്തല്‍ ലാഭകരമല്ല. ഇവ മത്സ്യക്കൂടുകളുടെ പുറം, അക വലകളിലും പൊന്തുകളിലും ചട്ടക്കൂടിലും പറ്റിപ്പിടിക്കുമ്പോള്‍ ഉള്ളിലേക്കു വെള്ളത്തിന്റെ ഒഴുക്ക് കുറയുന്നു. അപ്പോള്‍ മത്സ്യങ്ങൾക്കു വേണ്ടത്ര ഓക്സിജൻ കിട്ടാതാകും. ഇവ കൂടുകളിൽ പറ്റിപ്പിടിച്ചു വളർന്നാൽ കൂടിന്റെ ഭാരം കൂടുകയും അതു മുങ്ങിപ്പോകുകയും ചെയ്യും. ഇവയെ മാറ്റാൻ ശ്രമിക്കുമ്പോൾ വല കീറാനിടയുണ്ട്. 4 തവണവരെ കൃഷി ചെയ്യാവുന്ന കൂടുവലകൾ ഒരു തവണകൊണ്ട് ഉപേക്ഷിക്കേണ്ടി വരും.
വലിയ കരിമീനുകൾ കല്ലുമ്മക്കായ ഭക്ഷിക്കാറുണ്ട്. കൂടുമത്സ്യക്കൃഷിയിൽ അകം വലകളിൽ വളർത്താൻ ഉദ്ദേശിക്കുന്ന ഇനത്തെ നിക്ഷേപിക്കുന്നതിനൊപ്പം അകം–പുറ വലകളുടെ ഇടയിൽ 75 ഗ്രാം തൂക്കമെങ്കിലുമുള്ള കരിമീനുകളെ നിക്ഷേപിക്കുകയും ഇവയ്ക്ക് പ്രത്യേകം തീറ്റ നൽകാതിരിക്കുകയും ചെയ്‌താൽ കറുത്ത കല്ലുമ്മക്കായകളെ അവ തിന്നുകൊള്ളും. 4 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള കൂട്ടിൽ 75 ഗ്രാം തൂക്കമുമുള്ള 50 കരിമീനുകളെയിടാം. വലകൾ, കൂടുകളുടെ പൊന്തുകൾ, പുറംചട്ട എന്നിവയും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എല്ലാ ഭാഗങ്ങളും ആഴ്ചയിൽ ഒരു ദിവസം വൃത്തിയാക്കുകയും മാസത്തിലൊരിക്കൽ കല്ലുമ്മക്കായ കൂടുതൽ കാണുന്ന കൂടുകളുടെ അകം വലകൾ മാറ്റുകയും വേണം. വിളവെടുത്താലുടന്‍ വലകൾ അഴിച്ച് കരയ്ക്കു കയറ്റി വൃത്തിയാക്കി വയ്ക്കുക. അടുത്ത കൃഷിയിറക്കുന്ന ദിവസം മാത്രം വലകൾ കൂടുകളിൽ പിടിപ്പിക്കുക. കറുത്ത കല്ലുമ്മക്കായ പറ്റിപ്പിടിച്ചു വളരുന്നത് ഒഴിവാക്കാം.
English summary: Invasive American brackish water mussel appears in Kerala