വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരത്തൈടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ

വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരത്തൈടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരത്തൈടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതിനു പിന്നാലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2022-23ലെ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരത്തൈടുപ്പിന്റെയും കോവിഡ് മൂന്നാം തരംഗത്തിന്റെയും പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിലേക്കുള്ള 'അമൃതകാല' യാത്രയിൽ നഗരങ്ങളെ കൂടുതൽ പ്രാപ്തമാക്കുന്നതാണ് 2022-23 ലെ കേന്ദ്ര ബജറ്റ്. ഗ്രാമീണ മേഖലയെ ഈ നഗരകേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയുമായി ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ കൂട്ടിയിണക്കാനുള്ള ശ്രമമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. ഭാവിയിൽ സ്വകാര്യ മേഖലയെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു-സ്വകാര്യ പങ്കാളിത്ത വികസന പദ്ധതികളായിരിക്കും കാർഷിക മേഖലയിൽ കൂടുതലായി നടപ്പാക്കുക എന്ന സൂചനയും ബജറ്റ് നൽകുന്നു. 

കോവിഡ് മഹാമാരിയുടെ അനിശ്ചിതാവസ്ഥയ്ക്കും ആളിക്കത്തിയ കർഷക പ്രക്ഷോഭത്തിനുമിടയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും കാർഷിക മേഖല തിളക്കമാർന്ന വളർച്ച നേടി. ഈ വർഷത്തെ സാമ്പത്തിക സർവേ പ്രകാരം 3.6 ശതമാനമായിരുന്നു 2020-21 ലെ കാർഷിക വളർച്ചാ നിരക്ക്. 2021-22 ൽ പ്രതീക്ഷിക്കുന്നത് 3.9 ശതമാനം വളർച്ചാ നിരക്കാണ്. 2020-21 ലെ ഭക്ഷ്യധാന്യ ഉൽപാദനം 308.65 ദശലക്ഷം ടണ്ണാണ്. 2019 -20 വർഷത്തേക്കാൾ 11.5 ദശലക്ഷം ടൺ കൂടുതലാണിത്. 330 ദശലക്ഷം ടൺ ഹോർട്ടികൾച്ചർ വിളകളും 2020-21 ൽ ഉൽപാദിപ്പിച്ചു. 2020-21 ൽ രാജ്യത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ കാർഷിക മേഖലയുടെ വിഹിതം 20 ശതമാനമായിരുന്നെങ്കിൽ 2021-22ൽ അത് 18.8 ശതമാനമാണ്. കാർഷിക കയറ്റുമതിയിൽ 2020-21ൽ 25 തലേ വർഷത്തേക്കാൾ 25 ശതമാനം വളർച്ചയുണ്ടായി. മൂന്നു ലക്ഷം കോടി രൂപയുടെ കാർഷിക കയറ്റുമതിയാണ് 2020-21 ൽ നടന്നതെന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.

ADVERTISEMENT

എന്നാൽ കർഷകരുടെ വരുമാന വർധനയിൽ ഇതൊന്നും പ്രതിഫലിച്ചിട്ടില്ല. 2020 ആകുമ്പോഴേക്ക് കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016-17 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി നടത്തിയ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു വർഷവും മോദി സർക്കാരിന്റെ ഏറ്റവും വലിയ അവകാശവാദവും ഇതായിരുന്നു. എന്നാൽ ഈ ലക്ഷ്യത്തിന് അടുത്തൊന്നുമെത്താൻ സർക്കാരിനായിട്ടില്ല. കർഷക വരുമാനം വർധിപ്പിക്കാൻ നിയോഗിച്ച അശോക് ദൽവായി കമ്മറ്റിയുടെ റിപ്പോർട്ട് പ്രകാരം ഈ ലക്ഷ്യം നേടാൻ പ്രതിവർഷം കുറഞ്ഞത് 10 ശതമാനം വളർച്ചയെങ്കിലും കാർഷിക മേഖല കൈവരിക്കണമായിരുന്നു. അതുണ്ടായില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഇല്ല.

നെല്ല് - ഗോതമ്പ് സംഭരണത്തിനായി 2.37 ലക്ഷം കോടി രൂപ 163 ലക്ഷം കർഷകർക്ക് നൽകുമെന്നതാണ് ബജറ്റിലെ ഏറ്റവും വലിയ കാർഷിക പ്രഖ്യാപനം. 2021-22 ലെ ഖാരിഫ്, റാബി സീസണുകളിലായി 1208 ലക്ഷം ടൺ നെല്ലും ഗോതമ്പും സംഭരിക്കുന്നതിന് കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടു നൽകുന്ന തുകയാണിത്. എല്ലാ കാർഷികോൽപന്നങ്ങൾക്കും ഉൽപദനച്ചെലവിന്റെ ഒന്നര ഇരട്ടി കുറഞ്ഞ താങ്ങു വില (എം എസ് പി ) നിയമപരമായി പ്രഖ്യാപിക്കണമെന്ന കർഷകരുടെ ആവശ്യം ബജറ്റ് പരിഗണിച്ചിട്ടില്ല.

ADVERTISEMENT

കർഷകരുടെ ഇടയിൽ ഡ്രോൺ ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി കിസാൻ ഡ്രോൺ പദ്ധതി നടപ്പാക്കും. ഭൂരേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും കാർഷികോൽപാദനം വിലയിരുത്താനും കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനും ഡ്രോൺ ഉപയോഗം വ്യാപകമാക്കും. പ്രകൃതി കൃഷി, ചെലവില്ലാ പ്രകൃതി കൃഷി, ജൈവകൃഷി, ആധുനിക കൃഷി, മൂല്യവർധന, മാനേജ്മെന്റ് തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക കോഴ്സുകളുടെ സിലബസ് പരിഷ്കരിക്കാൻ കാർഷിക യൂണിവേഴ്സിറ്റികളെ പ്രോത്സാഹിപ്പിക്കും.

രാസവസ്തുക്കൾ ഉപയോഗിക്കാത്ത ജൈവ കൃഷി രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കും. ഗംഗാ നദിയുടെ അഞ്ചു കിലോമീറ്റർ വീതിയുള്ള ഇടനാഴികളിൽ കർഷകരുടെ വയലുകളിലായിരിക്കും പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. സംയുക്ത നിക്ഷേപ മാതൃകയിൽ നബാർഡിൽ പ്രത്യേക നിക്ഷേപ ഫണ്ട് രൂപീകരിക്കും. കാർഷികോൽപന്നങ്ങളുടെ മൂല്യശൃംഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാർഷിക ഗ്രാമീണ സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ഈ ഫണ്ട് വിനിയോഗിക്കും. കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാടകയ്ക്കു നൽകുക, കർഷകരുടെ ഉൽപാദക സംഘടനകളെ സഹായിക്കുക, വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് സാങ്കേതിക വിദ്യ കൈ മാറുക തുടങ്ങിയവയായിരിക്കും ഈ സ്റ്റാർട്ട് അപ്പുകളുടെ പ്രധാന ദൗത്യങ്ങൾ

ADVERTISEMENT

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പിഎം ഗതിശക്തിയുടെ ഭാഗമായി കർഷകരുടെ ഉല്പനങ്ങൾ കൊണ്ടു പോകുന്നതിനും മറ്റും റെയിൽവേ സേവനം കൂടുതൽ വിപുലീകരിക്കും. 'ഒരു സ്റ്റേഷൻ ഒരു ഉൽപന്നം ' എന്ന ആശയത്തിന് കൂടുതൽ പ്രചാരം നൽകും. പരമ്പരാഗത റോഡുകൾക്കു ബദലായി ദേശീയ റോപ് വേ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭാഗമായി റോപ് വികസനത്തിന് മലമ്പ്രദേശങ്ങളിൽ പർവത് മാല പദ്ധതി നടപ്പാക്കും. 44605 കോടി രൂപ ചെലവിൽ കെൻ - ബെട്വാ നദീ സംയോജന പദ്ധതി നടപ്പാക്കും. ഇത് 9.08 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനം എത്തിക്കും. മറ്റ് 5 നദീസംയോജന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകളും തയാറാക്കിയിട്ടുണ്ട്.

പഴം-പച്ചക്കറി വിളകളുടെ മികച്ച ഇനങ്ങൾ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സമഗ്രമായ പാക്കേജ് നടപ്പാക്കും. ഐക്യരാഷ്ട്രസഭ 2022 ചെറു ധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ബ്രാണ്ടിംഗ് നടത്തി ചെറു ധാന്യങ്ങളുടെ ഉപയോഗം വർധിപ്പിക്കും. ചെറുധാന്യങ്ങളുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുന്നതിനും മൂല്യവർധനയ്ക്കും കേന്ദ്രം സഹായം നൽകും. ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിന് എണ്ണക്കുരു വിളകൾക്കു വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കും. കർഷകർക്ക് ഹൈടെക് - ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പൊതുമേഖലയിലെ കാർഷിക ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യ അഗ്രി ടെക് കമ്പനികളും ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള ഒരു പദ്ധതി തുടങ്ങും. എല്ലാ മേഖലകളിലും കുറഞ്ഞ കാർബൺ ഉപഭോഗം ലക്ഷ്യമിടുന്ന സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കും. താപോർജ നിലയങ്ങളിൽ അഞ്ചു മുതൽ എഴുശതമാനം വരെ കർഷകരുടെ വിള അവശിഷ്ടങ്ങൾ പെല്ലറ്റ് രൂപത്തിൽ കത്തിക്കും. കാർഷിക വനവൽകരണവും സ്വകാര്യ വനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരും. കാർഷിക വനവൽകരണം നടപ്പാക്കാൻ താൽപര്യമുള്ള പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട കർഷകർക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും 

കാർഷിക മേഖലയിലെ മൂലധന നിക്ഷേപം വർധിപ്പിക്കുമെന്ന് സാമ്പത്തിക സർവേയിൽ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപമാണ് സർക്കാർ കൂടുതലായി ലക്ഷ്യമിടുന്നത്. ബജറ്റിലെ പുതിയ കാർഷിക പദ്ധതികളിൽ പലതും പൊതു-സ്വകാര്യ മേഖലകളുടെ സംയുക്ത പങ്കാളിത്തത്തോടെ നടപ്പാക്കുന്നവയാണ്. കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം നൽകുന്ന പിഎം കിസ്സാൻ സമ്മാൻ നിധിയിലും വർധനയില്ല.

English summary: Agriculture related budget allocations- Analysis