കാർഷികമേഖലയിൽ ജൈവ–പ്രകൃതിക്കൃഷിക്കു പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. രാസരഹിത പ്രകൃതിക്കൃഷി രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്ന പ്രഖ്യാപനം കൂടാതെ പ്രകൃതിക്കൃഷി, സീറോ ബജറ്റ് ഫാമിങ്, ജൈവക്കൃഷി, ആധുനിക കൃഷി, മൂല്യവർധന തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കാനും നിർദേശമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷികമേഖലയിൽ ജൈവ–പ്രകൃതിക്കൃഷിക്കു പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. രാസരഹിത പ്രകൃതിക്കൃഷി രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്ന പ്രഖ്യാപനം കൂടാതെ പ്രകൃതിക്കൃഷി, സീറോ ബജറ്റ് ഫാമിങ്, ജൈവക്കൃഷി, ആധുനിക കൃഷി, മൂല്യവർധന തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കാനും നിർദേശമുണ്ട്. താങ്ങുവില ഇനത്തിൽ 2.37 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടിൽ നേരിട്ടുനൽകുമെന്നും കൃഷിയിടത്തിലെ ജലസേചനത്തിനായി നദീസംയോജനപദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപന വിവരങ്ങൾ ചുവടെ

ADVERTISEMENT

1. 2021–22ൽ 163 ലക്ഷം കർഷകരുടെ റാബി സീസണിലെ ഗോതമ്പും ഖാരിഫ് സീസണിലെ നെല്ലും കൂടി 1208 മെട്രിക് ടൺ സംഭരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 2.37 ലക്ഷം കോടി രൂപ താങ്ങുവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കും.

2. രാസരഹിത പ്രകൃതിക്കൃഷി രാജ്യം മുഴുവൻ വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ ഗംഗാനദിക്കരയിലെ 5 കിലോമീറ്റർ വീതിയിലുള്ള കർഷകരുടെ കൃഷിയിടങ്ങൾക്ക് പ്രാധാന്യം നൽകും.

3. 2023 രാജ്യാന്തര ചെറുധാന്യ വർഷമായി ആചരിക്കുകയാണ്. ചെറുധാന്യങ്ങളുടെ മൂല്യവർധന, ഉപയോഗ വർധന, ആഭ്യന്തര–രാജ്യാന്തര തലത്തിലേക്കുള്ള ബ്രാൻഡിങ്ങ് എന്നിവയ്ക്ക് പ്രോത്സാഹനം.

4. എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിനുവേണ്ടി തദ്ദേശീയമായി എണ്ണക്കുരുക്കളുടെ ഉൽപാദനം ഉയർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കും.

ADVERTISEMENT

5. കർഷർക്ക് ഡിജിറ്റൽ, ഹൈ–ടെക് സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പൊതു–സ്വകാര്യമേഖലാ പങ്കാളിത്തത്തോടെയുള്ള പദ്ധതി.

6. വിളനിർണയം, ഭൂരേഖകളുടെ വിവരസഞ്ചയം, പോഷക–കീടനാശിനി പ്രയോഗം എന്നിവയ്ക്ക് കിസാൻ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.

7. പ്രകൃതിക്കൃഷി, സീറോ ബജറ്റ് ഫാമിങ്, ജൈവക്കൃഷി, ആധുനിക കൃഷി, മൂല്യവർധന തുടങ്ങിയവ ഉൾപ്പെടുത്തി കാർഷിക സർവകലാശാലകളുടെ സിലബസ് പരിഷ്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകും.

8. സഹനിക്ഷേപ രീതിയിൽ നബാർഡിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കർഷകർക്ക് വാടകയ്ക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്ന സംരംഭം, വിവരസാങ്കേതിക തലത്തിലുള്ള പിന്തുണ എന്നിങ്ങനെയുള്ള സംരംഭങ്ങളെയാണ് പ്രോത്സാഹിപ്പിക്കുക. 

ADVERTISEMENT

9. കൃഷിയിടത്തിലെ ജലസേചനത്തിനായി നദീസംയോജന പദ്ധതി. കെൻ–ബെത്‌വാ സംയോജന പദ്ധതിക്കായി 44,605 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 9.08 ലക്ഷം ഹെക്ടർ സ്ഥലത്ത് വെള്ളമെത്തും. ഒപ്പം 62 ലക്ഷം പേർക്ക് കുടിവെള്ളം, 103 മെഗാവാട്ട് ജലവൈദ്യുതി പദ്ധതി, 27 മെഗാവാട്ട് സൗരോർജ പദ്ധതി എന്നിവയുമുണ്ട്. 2021–22ൽ 4,300 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് 2022–23ൽ 1,400 കോടി രൂപകൂടി വകയിരുത്തും. ഒപ്പം മറ്റ് 5 നദീസംയോജന പദ്ധതികൂടെ അതാത് സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കും.

10. പഴം–പച്ചക്കറികൾ തിരഞ്ഞെടുക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കും. 

English summary: Agriculture related budget allocations