പനങ്കള്ളും കപ്പയും മുളകുപൊട്ടിച്ചതും രുചിയോർമയായി കപ്പവാട്ടുത്സവം: ഇത് കപ്പവാട്ടിന്റെ നാളുകൾ
മലയോര കാർഷിക മേഖലയിൽ ഇത് കപ്പവാട്ടിന്റെ നാളുകളാണ്. കഴിഞ്ഞ വർഷം പലയിടങ്ങളിലും കപ്പക്കൃഷി ആരംഭിക്കാൻ വൈകിയതിനാൽ വിളവ് കുറവാണെന്നാണ് കാർഷികമേഖലയിൽനിന്നുള്ള റിപ്പോർട്ട്. എങ്കിലും മിക്ക സ്ഥലങ്ങളിലും കപ്പവാട്ട് ആരംഭിച്ചുകഴിഞ്ഞു. പനങ്കള്ളും കപ്പപുഴുങ്ങിയതും മുളകുപൊട്ടിച്ചതുംമെല്ലാം കപ്പവാട്ടിന്
മലയോര കാർഷിക മേഖലയിൽ ഇത് കപ്പവാട്ടിന്റെ നാളുകളാണ്. കഴിഞ്ഞ വർഷം പലയിടങ്ങളിലും കപ്പക്കൃഷി ആരംഭിക്കാൻ വൈകിയതിനാൽ വിളവ് കുറവാണെന്നാണ് കാർഷികമേഖലയിൽനിന്നുള്ള റിപ്പോർട്ട്. എങ്കിലും മിക്ക സ്ഥലങ്ങളിലും കപ്പവാട്ട് ആരംഭിച്ചുകഴിഞ്ഞു. പനങ്കള്ളും കപ്പപുഴുങ്ങിയതും മുളകുപൊട്ടിച്ചതുംമെല്ലാം കപ്പവാട്ടിന്
മലയോര കാർഷിക മേഖലയിൽ ഇത് കപ്പവാട്ടിന്റെ നാളുകളാണ്. കഴിഞ്ഞ വർഷം പലയിടങ്ങളിലും കപ്പക്കൃഷി ആരംഭിക്കാൻ വൈകിയതിനാൽ വിളവ് കുറവാണെന്നാണ് കാർഷികമേഖലയിൽനിന്നുള്ള റിപ്പോർട്ട്. എങ്കിലും മിക്ക സ്ഥലങ്ങളിലും കപ്പവാട്ട് ആരംഭിച്ചുകഴിഞ്ഞു. പനങ്കള്ളും കപ്പപുഴുങ്ങിയതും മുളകുപൊട്ടിച്ചതുംമെല്ലാം കപ്പവാട്ടിന്
മലയോര കാർഷിക മേഖലയിൽ ഇത് കപ്പവാട്ടിന്റെ നാളുകളാണ്. കഴിഞ്ഞ വർഷം പലയിടങ്ങളിലും കപ്പക്കൃഷി ആരംഭിക്കാൻ വൈകിയതിനാൽ വിളവ് കുറവാണെന്നാണ് കാർഷികമേഖലയിൽനിന്നുള്ള റിപ്പോർട്ട്. എങ്കിലും മിക്ക സ്ഥലങ്ങളിലും കപ്പവാട്ട് ആരംഭിച്ചുകഴിഞ്ഞു. പനങ്കള്ളും കപ്പപുഴുങ്ങിയതും മുളകുപൊട്ടിച്ചതുംമെല്ലാം കപ്പവാട്ടിന് ഉത്സവപ്രതീതി നൽകിയിരുന്നെങ്കിലും ഇന്നത്തെ തലമുറയ്ക്ക് അത് അന്യമാണ്. അതേസമയം, കപ്പവാട്ട് എന്നാൽ പലർക്കും ഗൃഹാതുരുത്വം നൽകുന്ന ഒരുപിടി നല്ലോർമകളാണ്.
പുതുമഴ പെയ്യുന്നതോടെയാണ് കേരളത്തിൽ കപ്പക്കൃഷി ആരംഭിക്കുക. വരണ്ടുണങ്ങിയ മണ്ണിൽ പുതുമഴ പെയ്തിറങ്ങി മണ്ണ് കുതിർന്നാൽ മണ്ണു കിളച്ചിളക്കുകയായി. മണ്ണ് കിളച്ചൊരുക്കി തടമെടുത്ത് ചാണകപ്പൊടിയും ചാരവും അടിവളമായി നല്‍കി കപ്പത്തണ്ട് നടുമ്പോള്‍ ഓരോ കര്‍ഷകന്റെ മനസിലും ഒരു പ്രതീക്ഷയുണ്ട് 8 മാസം കഴിയുമ്പോള്‍ മികച്ച വിളവ് ലഭിക്കുമെന്നുള്ള പ്രതീക്ഷ.
കളകള്‍ നീക്കാന്‍ ഇട കിളച്ചും ആവശ്യമായ വളങ്ങളും നല്‍കി ഏകദേശം എട്ടു മുതല്‍ പത്ത് മാസങ്ങള്‍ വരെയുള്ള കാത്തിരിപ്പിനുശേഷം വിളവെടുപ്പുകാലം ആരംഭിക്കുകയായി. പന്നിയെലിയും മുള്ളന്‍പന്നിയും കാട്ടുപന്നിയുമെല്ലാം വിളവെടുത്തതിന്റെ ബാക്കി മാത്രമേ കര്‍ഷകന് ലഭിക്കൂ. ഓരോ ചുവട് കപ്പ പറിക്കുമ്പോഴും കിഴങ്ങുകളില്‍ നല്ലൊരു പങ്കും എലികൾ കൊണ്ടുപോയതായി കാണാം. പന്നിയെലി എന്നു വിളിക്കുന്ന പെരുച്ചാഴിയും തുരപ്പനുമാണ് പ്രധാനമായും കര്‍ഷകരുടെ മൂഷിക ശത്രുക്കള്‍.
ഉറച്ചുകിടക്കുന്ന മണ്ണില്‍നിന്ന് തണ്ടു വെട്ടി കപ്പ ഇളക്കി ഉയര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഉറപ്പുള്ളവ ചുവട്ടില്‍ കയര്‍ കെട്ടി കമ്പി ഉപയോഗിച്ച് ഉയര്‍ത്തുന്ന രീതിയുമുണ്ട്. ആയാസം കുറയ്ക്കാനായി ടപ്പിയൊക്ക പ്ലക്കര്‍ എന്ന ലഘു ഉപകരണവും പ്രചാരത്തിലായിക്കഴിഞ്ഞു.
ചുവട്ടില്‍നിന്ന് കപ്പക്കിഴങ്ങ് വെട്ടിമാറ്റി വല്ലത്തിലാക്കി നേരെ തണലുള്ള സ്ഥലത്തേക്ക്. മലയോര കാര്‍ഷികമേഖലയില്‍ കപ്പവാട്ട് എന്നാല്‍ ഒരു ഉത്സവപ്രതീതിയാണ്. കുടുംബാംഗങ്ങളും തൊഴിലാളികളും ഒത്തുചേരുന്നൊരു ഉത്സവായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്നത്. പനങ്കള്ളിന്റെയും കപ്പ പുഴുങ്ങിയതിന്റെയും മുളകുപൊട്ടിച്ചതിന്റെയുമെല്ലാം രുചി ഇന്നും കപ്പവാട്ടിന്റെ ഓര്‍മകള്‍ അയവിറക്കുന്നവര്‍ക്കുണ്ടാകും.
ഇന്നത്തെ സാഹചര്യത്തില്‍ കപ്പവാട്ടിന് പഴയ ഉത്സവപ്രതീതി എല്ലാ സ്ഥലത്തും ഇല്ലെന്നു പറയാം. മഴയെ പേടിച്ച് അല്‍പാല്‍പം പറിച്ച് വാട്ടുന്നവരാണ് ഇന്ന് കൂടുതല്‍. തണലില്‍ കൂട്ടിയിട്ടിരിക്കുന്ന കപ്പയ്ക്കു ചുറ്റും വര്‍ത്തമാനം പറഞ്ഞ് മൂര്‍ച്ച കുറഞ്ഞ ചെറു വിച്ചാത്തിയുമായി ഇരുന്നാണ് തൊലി പൊളിക്കുക. ചില പ്രേദേശങ്ങളില്‍ തൊലി പൊളിച്ചുനീക്കാതെ ചുരണ്ടി മാറ്റുന്നവരുമുണ്ട്.
വാട്ടു കപ്പയുടെ അരിയല്‍ രീതി അല്‍പം വ്യത്യസ്തമാണ്. ചെരിഞ്ഞ രീതിയില്‍ കപ്പപ്പോള ലഭിക്കുന്ന വിധത്തിലാണ് അരിയല്‍. കപ്പക്കത്തിയും അടയ്ക്കാക്കത്തിയെന്നു വിളക്കപ്പെടുന്ന കത്തിയുമെല്ലാം കപ്പ അരിയുന്നതിന്റെ ഭാഗമാകും. അതോടൊപ്പം ഇപ്പോള്‍ ആയാസം കുറയ്ക്കാനുള്ള കപ്പ അരിയല്‍ ഉപകരണങ്ങളും വിപണിയിലുണ്ട്.
കല്ലുവച്ച് അടുപ്പുകൂട്ടി അതില്‍ ചെമ്പുവച്ച് പകുതിയോളം വെള്ളം നിറച്ച് ചൂടാകുമ്പോള്‍ വല്ലത്തില്‍ വാരിയെടുത്ത കപ്പ നിക്ഷേപിക്കും. ചെമ്പില്‍ നികന്ന രീതിയിലോ കൂന കൂട്ടിയ രീതിയിലോ കപ്പ നിറയ്ക്കും. കപ്പപ്പോളകള്‍ക്ക് മഞ്ഞ നിറം വന്നാല്‍ ഇളക്കിമറിക്കും. തുഴകോലിന് സമാനമായ പനന്തടികൊണ്ട് നിര്‍മിച്ചതാണ് കപ്പ ഇളക്കുന്നതിന് ഉപയോഗിക്കുന്ന കോല്‍.
കപ്പ വെന്തുവെങ്കില്‍ നടുഭാഗത്തിന് വിള്ളലുണ്ടാകും. അപ്പോള്‍ കുട്ട ഉപയോഗിച്ച് വല്ലത്തിലേക്ക് കോരിമാറ്റുകയായി. വെള്ളത്തില്‍ അവശേഷിക്കുന്ന അവസാന കപ്പപ്പോള പോലും കിട്ടത്തക്ക വിധത്തില്‍ കുട്ട വട്ടത്തില്‍ കറക്കിക്കോരുകയാണ് ചെയ്യുക.
വിശാലമായ പാറയാണ് മലയോര മേഖലയില്‍ കപ്പ ഉണങ്ങാനായുള്ളത്. ചെമ്പില്‍നിന്ന് കോരിമാറ്റി വല്ലത്തില്‍ നിറച്ച കപ്പ വെള്ളം വാര്‍ന്നശേഷം പാറപ്പുറത്ത് നിരത്തും. പാറയില്ലാത്തവര്‍ നിലത്ത് നെറ്റ് വിരിച്ചോ ടെറസിനു മുകളിലോ ഉണങ്ങാനായി നിരത്തും.
അടുത്ത ഘട്ടമാണ് കര്‍ഷകറെ സമ്മര്‍ദത്തിലാക്കുന്നത്. കപ്പ ഉണങ്ങാന്‍ നിരത്തിയശേഷമുള്ള അടുത്ത മൂന്നു ദിവസം നിർണായകമാണ്. വൈകുന്നേരങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് പലയിടങ്ങളിലും. മഴ പെയ്ത സാഹചര്യവുമുണ്ട്. മൂന്ന് പകല്‍ വെയില്‍ ലഭിച്ചാല്‍ കപ്പ നന്നായി ഉണങ്ങി ലഭിക്കും. എന്നാല്‍, ഇക്കാലയളവില്‍ മഴ പെയ്താല്‍ സംഗതി അവതാളത്തിലാകും. മഴ നനഞ്ഞാല്‍ കപ്പയില്‍ പൂപ്പല്‍ബാധയുണ്ടാവുകയും കറുത്ത നിറിത്തിലേക്ക് എത്തുകയും ചെയ്യും. അതോടെ അത് ഉപയോഗശൂന്യമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ മഴക്കാര്‍ കണ്ടാല്‍ കര്‍ഷകര്‍ തൂത്തുവാരി മൂടി വയ്ക്കും. മഴപെയ്താൽ കപ്പയ്ക്കു ഡിമാൻഡ് കുറയുമെന്ന പേടിയും കർഷകർക്കുണ്ട്.
മൂന്നു വെയില്‍ കൊണ്ട് നന്നായി ഉണങ്ങിയ കപ്പ വാരി ചാക്കില്‍ക്കെട്ടി വയ്ക്കുന്നതോടെ കര്‍ഷകന്റെ ഏകദേശം ഒരു വര്‍ഷം നീണ്ട അധ്വാനത്തിന്റെ പരിസമാപ്തിയില്‍ എത്തുകയാണ്. ബുദ്ധിമുട്ടില്ലാതെ കപ്പ വില്‍ക്കാന്‍ കഴിഞ്ഞാല്‍ കൃഷി വിജയമായി എന്നു പറയാം. ഒരു തുലാം അഥവാ പത്തു കിലോ കണക്കിലാണ് നട്ടിന്‍പുറങ്ങളില്‍ കപ്പയുടെ വില്‍പന. ഒരു തുലാം കപ്പയ്ക്ക് ഇപ്പോള്‍ 500 മുതല്‍ 800 വരെ രൂപ പ്രദേശമനുസരിച്ച് വില വരുന്നുണ്ട്.
English summary: Dried Tapioca making at home