ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. അതും വലിയ സന്നാഹങ്ങളോ

ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. അതും വലിയ സന്നാഹങ്ങളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. അതും വലിയ സന്നാഹങ്ങളോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. അതും വലിയ സന്നാഹങ്ങളോ സംവിധാനങ്ങളോ ഇല്ലാത്ത ഒരു സാധാരണ തൊഴുത്തിൽനിന്ന്. പ്രസവം കഴിഞ്ഞിട്ട് 7 മാസം ആയെങ്കിലും ഇപ്പോൾ 30 ലീറ്ററോളം ഈ കറുമ്പിപ്പശു ചുരത്തുന്നു. പത്തും പതിനഞ്ചും ലീറ്റർ പാൽ ചുരത്തുന്ന കേരളത്തിലെ പശുക്കൾക്കൊരു അപവാദമാണ് മേഴ്സിയുടെ ഈ കറുമ്പി. 

‌‌‌കേരളത്തിൽ ഏറ്റവും കൂടുതൽ പശുക്കളുള്ള പ‍ഞ്ചായത്തുകളിലൊന്നാണ് ഇടുക്കി ജില്ലയിലെ വാത്തിക്കുടി. 6700ലധികം പശുക്കൾ ഇവിടെയുണ്ടെന്ന് വെറ്ററിനറി സർജൻ ഡോ. റോമിയോ സണ്ണി കർഷകശ്രീ ഓൺലൈനോടു പറഞ്ഞു. മികച്ച പാലുൽപാദനമുള്ള പശുക്കളാണ് ഇവയിൽ പലതും. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖം ക്ഷീരോൽപാദക സംഘത്തിന്റെ പരിധിയിലാണ് മേഴ്സി. സംഘത്തിൽനിന്നുള്ള സെമൻ കുത്തിവച്ച് മേഴ്സിയുടെ വീട്ടിൽത്തന്നെ ജനിച്ച കുട്ടി വളർന്നാണ് 42 ലീറ്റർ പാൽ ചുരത്തുന്ന സ്ഥിതിയിലേക്കെത്തിയത്.

എച്ച്എഫ്–40116 എന്ന കാളയുടെ കുട്ടിയാണ് കറുമ്പി. കാളയുടെ വിശദ വിവരങ്ങൾ
ADVERTISEMENT

കുത്തിവച്ചത് ഇറക്കുമതി ചെയ്ത സെമൻ

നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡിന്റെ (എൻഡിഡിബി) സബ്സിഡിയറി സ്ഥാപനമായ എൻഡിഡിബി ഡെയറി സർവീസിന്റെ സെമൻ ബ്രാൻഡ് ആണ് സുപ്പീരിയർ ആനിമൽ ജനറ്റിക്സ് (എസ്എജി). എസ്എജിയുടെ ഇറക്കുമതി ചെയ്ത എച്ച്എഫ്–40116 എന്ന നമ്പരിലുള്ള അറ്റ്‌ലസ് എന്ന ഹോൾസ്റ്റീൻ ഫ്രീഷ്യൻ കാളയുടെ കുട്ടിയാണ് മേഴ്സിയുടേത്. 42 ലീറ്റർ പാലുൽപാദിപ്പിക്കുന്ന മേഴ്സിയുടെ പശു എൻഡിഡിബിയുടെ ഡയറിയിൽവരെ ഇടംപിടിച്ചു. വർഷങ്ങളായി എൻഡിഡിബിയുടെ സെമൻ പടമുഖം ക്ഷീരസംഘം കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്. അത്തരത്തിൽ ജനിച്ച കുട്ടികൾ ഇപ്പോൾ ശരാശരി 25 ലീറ്റർ പാലിനു മുകളിൽ നൽകുന്നുണ്ടെന്ന് പടമുഖം ക്ഷീരസംഘം പ്രസിഡന്റ് ജോബി വയലിൽ. എന്നാൽ, 42 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ ക്ഷീരസംഘത്തിനു കീഴിലോ വാത്തിക്കുടി പഞ്ചായത്തിലോ ഇല്ലെന്നും അദ്ദേഹം പറയുന്നു. കുട്ടിക്കാലത്തെ പരിചരണക്കുറവാകാം ഇതിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പരിചരണം പ്രധാനം

ഒന്നര പതിറ്റാണ്ടിനു മുകളിലായി മേഴ്സി പശുക്കളെ വളർത്തുന്നുണ്ട്. സഹോദരി തമിഴ്നാട്ടിൽനിന്നു വാങ്ങിയ ഒരു പശുവിനെ വീട്ടിലെത്തിച്ചായിരുന്നു തുടക്കം. ആ പശുവിനും നല്ല പാലുൽപാദനമുണ്ടായിരുന്നു. ആ പശുവിന്റെ കുട്ടികളിലൊരാളാണ് ഇപ്പോൾ വീട്ടിലുള്ള കുറുമ്പി. കുറുമ്പിയുടെ സഹോരിമാർക്കും 40 ലീറ്ററിനു മുകളിൽ പാലുണ്ടായിരുന്നുവെന്ന് മേഴ്സി. ഏഴു പശുക്കൾ വരെ തൊഴുത്തിൽ ഉണ്ടായിരുന്നെങ്കിലും ഭർത്താവിന്റെ വിയോഗവും മക്കൾ പഠനങ്ങൾക്കായി വിദേശത്തേക്കു പോയതും മൂലം കുറുമ്പിയെ മാത്രം വിൽക്കാതെ കൂടെ നിർത്തുകയായിരുന്നു. 

ADVERTISEMENT

പശുക്കുട്ടി ജനിക്കുന്നതു മുതൽ മികച്ച പരിചരണമാണ് മേഴ്സി നൽകുന്നതെന്ന് പറയാതിരിക്കാൻ കഴിയില്ല. കറവയ്ക്കൊപ്പം ഒരു കാമ്പ് പൂർണമായും കുട്ടിക്കുള്ളതാണ്. കൂടാതെ അമ്മയുടെ പാൽ പല നേരങ്ങളിലായി കുട്ടിക്കു നൽകും. ഇടവിട്ടിടവിട്ട് കുടിപ്പിക്കും. പതിയെ കാഫ് സ്റ്റാർട്ടറും നൽകിത്തുടങ്ങും. മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിരമരുന്നും നൽകും. നന്നായി പാൽ കുടിപ്പിക്കുന്നതുകൊണ്ട് തന്റെ വീട്ടിലുണ്ടാകുന്ന കുട്ടികളെല്ലാം ഏഴാം മാസം മദിലക്ഷണം കാണിക്കാറുണ്ടെന്ന് മേഴ്സി. എങ്കിലും ഒന്നര വയസ് കഴിയാതെ ബീജാധാനം നടത്താറില്ല.

ഇപ്പോൾ കറവ യന്ത്രസഹായത്തോടെ

പശുവിന് പ്രസവ സമയത്ത് ചെറുപയർ നൽകാറുണ്ട്. അതു കൂടാതെ 50 മില്ലി കാത്സ്യം സപ്ലിമെന്റും ഒപ്പം സോഡാപ്പൊടിയും തീറ്റയ്ക്കൊപ്പം നിത്യേന നൽകും. തീറ്റ നൽകുന്ന രീതിയിലുമുണ്ട് വ്യത്യാസം. ഇപ്പോൾ ദിവസം 16 കിലോ സാന്ദ്രീകൃത തീറ്റ രണ്ടു നേരവുംകൂടി നൽകും. പരുത്തിപ്പിണ്ണാക്ക്,  ഗോതമ്പുതവിട്, അരിത്തവിട്, പെല്ലറ്റ് എന്നിവ രണ്ടു കിലോവീതമാണ് ഒരു നേരം നൽകുക. കൂടാതെ യഥേഷ്ടം പച്ചപ്പുല്ലും നൽകും.

കന്നുകാലി പരിപാലനത്തിൽ മക്കളായ ബോബിനും ബിബിനും മെൽബിനുമായിരുന്നു മുന്നിട്ടുനിന്നിരുന്നതെന്ന് മേഴ്സി. പഠന–ജോലി കാര്യങ്ങൾക്കായി മക്കൾ വിദേശത്തേക്ക് പോയപ്പോൾ പശുവിന്റെ എണ്ണം കുറയ്ക്കേണ്ടിവന്നു. അവധിക്കു നാട്ടിലെത്തിയ ഇളയ മകൻ മെൽബിനാണ് ഇപ്പോൾ മേഴ്സിക്കൊപ്പം കറുമ്പിയെ പരിചരിക്കാനുള്ളത്. അടുത്തിടെ യന്ത്രം വാങ്ങിയതിനാൽ കറവ എളുപ്പമായി. 

ആധുനിക സന്നാഹങ്ങൾ ഒന്നുമില്ലാത്ത സാധാരണ തൊഴുത്ത്

രാവിലെ നാലിനാണ് മേഴ്സിയുടെ ഒരു ദിവസം ആരംഭിക്കുക. പശുവിനെ കുളിപ്പിച്ചശേഷം നാലരയോടെ കറവ ആരംഭിക്കും. ഇപ്പോൾ രാവിലെ 17 ലീറ്റും വൈകുന്നേരം 12 ലീറ്റരും പാൽ കറുമ്പി നൽകുന്നുണ്ട്. പടമുഖം ക്ഷീരസംഘത്തിലാണ് മുഴുവൻ പാലും നൽകുക. ഇളംകറവക്കാലത്ത് രാവിലെ വീട്ടിലേക്ക് എടുത്തതിനും കിടാവിനെ കുടിപ്പിച്ചതിനും ശേഷം 25 ലീറ്റർ പാൽ സംഘത്തിൽ അളന്നിട്ടുണ്ട്. ഇപ്പോൾ ശരാശരി 38 രൂപ പാലിന് സംഘത്തിൽനിന്ന് ലഭിക്കുന്നു.

ADVERTISEMENT

കറുമ്പിയെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെ പേരാണ് വിൽക്കുന്നുണ്ടോ എന്ന് ചോദിച്ച് മേഴ്സിയെ സമീപിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തവരുമുണ്ട്. എന്നാൽ, ഇത്രയും കാലം പശുക്കളാണ് തന്റെയും കുടുംബത്തിന്റെയും അടിത്തറയായിരുന്നത്. സാഹചര്യംകൊണ്ട് എണ്ണം കുറയ്ക്കേണ്ടിവന്നെങ്കിലും ഇവളെ വിൽക്കാൻ മനസ് വരുന്നില്ലെന്ന് മേഴ്സി പറയുന്നു.

മികച്ച പാലുൽപാദനത്തിനു പിന്നിൽ?

മാതൃഗുണമാണോ പിതൃഗുണമാണോ അതോ ഇതു രണ്ടുമാണോ അതല്ലെങ്കിൽ മേഴ്സി ചെറുപ്പത്തിൽ നൽകിയ പരിചരണമാണോ അതോ ഇപ്പോൾ നൽകുന്ന തീറ്റക്രമമാണോ ഈ മികച്ച പാലുൽപാദനത്തിനു പിന്നിൽ? കർഷകർ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഫോൺ: 9847910413

English summary: This is the Highest Milk Producing cow in Kerala