30 ഏക്കറിലെ പച്ചക്കറി വിസ്മയം ; കൃഷിയിൽ വ്യത്യസ്തനായി പാസ്റ്റർ ജേക്കബ് ജോസഫ്
ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ്
ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ്
ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ്
ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ് ജോസഫിന്റെ കൃഷികൾ.
ഗിൽഗാൽ ആശ്വാസഭവൻ
പാസ്റ്റർ ജേക്കബ് ജോസഫിന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിലുള്ള ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ആതുര സേവന കേന്ദ്രമാണ് ഗിൽഗാൽ ആശ്വാസഭവൻ. കിടപ്പു രോഗികളായവരും മാനസിക വെല്ലുവിളി നേരിടുന്നവരായും വാർധക്യസഹജമായ അസുഖങ്ങൾ ഉള്ളവരുമൊക്കെയായി 400ൽപരം അന്തേവാസികൾ ഇവിടുണ്ട്.
ഇവർക്കെല്ലാം നല്ല ഭക്ഷണം എന്ന രീതിയിൽ ആരംഭിച്ച കൃഷി ഇന്ന് സ്ഥാപനത്തിന്റെ അടിത്തറയായി മാറിയിരിക്കുന്നു. വഴുതന, പയർ, പാവൽ, പടവലം, മുളക്, തക്കാളി എന്നു തുടങ്ങി എല്ലാവിധ പച്ചക്കറികളും ചോളവും പാഷന്‍ഫ്രൂട്ടും എല്ലാം പാസ്റ്റർ കൃഷി ചെയ്യുന്നുണ്ട്. ഗിൽഗാൽ ആശ്വാസഭവനു സ്വന്തമായുള്ള 2.5 ഏക്കർ സ്ഥലം കൂടാതെ ബാക്കിയുള്ള കൃഷിസ്ഥലം സുമനസ്സുകൾ പാട്ടം പോലും വാങ്ങാതെ കൃഷിക്കായി വിട്ടു നൽകിയതാണ്. തരിശ്ശായി കാടുപിടിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ വെട്ടിയൊരുക്കി പരുവപ്പെടുത്തിയെടുത്താണ് കൃഷി ആരംഭിച്ചത്.
ഗിൽഗാൽ ആശ്വാസഭവന്റെ ആസ്ഥാന മന്ദിരത്തിനു ചുറ്റും ഗ്രോബാഗുകളിൽ പച്ചക്കറി കൃഷിയുണ്ട്. കൂടാതെ വലിയൊരു പോളിഹൗസ് പച്ചക്കറിത്തൈ ഉൽപാദനത്തിനായി ഉപയോഗിക്കുന്നു. തൈ ഉൽപാദനവും വിപണവും മികച്ച വരുമാനം നൽകുന്നുണ്ട്.
ഡെയറി ഫാം
10–15 ലീറ്റർ ഉൽപാദനമുള്ള ജേഴ്സി പശുക്കളെയാണ് പാസ്റ്റർ ഇവിടെ പരിചരിക്കുന്നത്. 16 വർഷം മുൻപ് തുടങ്ങിയ ഡെയറി ഫാമിൽ അന്നുണ്ടായിരുന്ന പശുക്കളില്‍ നിന്നുള്ള വംശപരമ്പരയാണ് ഇന്നുള്ളത്. എപ്പോഴും 15 പശുക്കൾ കറവയിലുണ്ടാകും.
ദിവസം രണ്ടു നേരം തീറ്റ. തീറ്റപ്പുല്ല്, കപ്പയില, കൊന്നയില തുടങ്ങിയ എല്ലാം ഒരുമിച്ച് ചാഫ് കട്ടറിൽ അരിഞ്ഞ് തിരിത്തീറ്റയോടൊപ്പം പുൽക്കൂട്ടിൽ ഇട്ടു നൽകുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞാൽ പുൽത്തൊട്ടി വൃത്തിയാക്കി അതിൽ വെള്ളം നിറച്ചിടും. പെല്ലെറ്റും പുല്ലും പശുക്കൾ ചവച്ചരച്ച് കഴിക്കണം എന്നതാണ് പാസ്റ്ററുടെ രീതി. രണ്ടുനേരം കറവ. ആശ്വാസഭവനിലേക്ക് പാൽ എടുക്കുന്നു. എങ്കിലും പുറമേ നിന്നും പാലിന് ആവശ്യക്കാരുണ്ട്. 55 രൂപ നിരക്കിലാണ് വിൽപന.
തൊഴുത്തിൽ നിന്നുള്ള ചാണകവും മൂത്രവും മലിനജലവുമെല്ലാം പ്രത്യേക ടാങ്കിലേക്ക് എത്തിച്ച് അവിെട നിന്ന് അരിച്ച് വെള്ളം കൃഷിയിടത്തിലേക്ക് എത്തിക്കും. മികച്ച വളമാണിത്. അരിച്ചു മാറ്റിയ ചാണകത്തിന്റെ സ്ലറി അവശിഷ്ടങ്ങൾ മണ്ണിര കമ്പോസ്റ്റ് യൂണിറ്റിലേക്ക് മാറ്റും.
തൊഴുത്ത് നിർമാണത്തിലുമുണ്ട് പ്രത്യേകത. ചെലവു കുറഞ്ഞ വിധത്തിൽ തയാറാക്കിയ പ്രധാന തൊഴുത്തിന് 15 വർഷത്തിനു മുകളിൽ പഴക്കമുണ്ട്. ടെയിൽ ടു ടെയിൽ രീതിയിൽ ആണ് പശുക്കളെ കെട്ടിയിട്ടിരിക്കുക. കിടാരികളെ പാർപ്പിച്ചിരിക്കുന്ന തൊഴുത്തിന് മുകളിലാണ് ആടുകളുടെ പാർപ്പിടം. 40ൽപരം മലബാറി ഇനം ആടുകൾ ഇപ്പോൾ ഇവിടുണ്ട്. കുഞ്ഞുങ്ങളെയും ഇറച്ചിയാടുകളെയുമാണ് വിൽക്കുക.
മേലോട്ട് വളരുന്ന കൃഷിയിടം
കുറഞ്ഞ സ്ഥലത്ത് മുകളിലേക്ക് കെട്ടിപ്പൊക്കിയ വെർട്ടിക്കൽ ഫാമിങ് സംവിധാനം ഇവിടുത്തെ ശ്രദ്ധാകേന്ദ്രമാണ്. ഇരുമ്പ് കമ്പികളിൽ തയാറാക്കിയ ചട്ടക്കൂട്ടിൽ ചതുരാകൃതിയിലുള്ള പാത്തിയിൽ ഇലക്കറിച്ചെടിയായ പാലക്ക് ആണ് ഇവിടെ വളരുന്നത്. തുടക്കം ചീരക്കൃഷി ആയിരുന്നുവെങ്കിലും പാലക്കിനുള്ള സ്വീകാര്യതയാണ് അതിലേക്ക് തിരിയാൻ പാസ്റ്ററെ പ്രേരിപ്പിച്ചത്. പാലക്കിന്റെ ഇലയ്ക്ക് കിലോയ്ക്ക് 50 രൂപ വിലയുണ്ട്. ഒരിക്കൽ നട്ടാൽ നാളുകളോളം വിളവെടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ലംബകൃഷി സംവിധാനത്തിൽ മാത്രമല്ല ഗ്രോബാഗുകളിലും പാലക്ക് വളരുന്നു.
വളത്തിന് കംപോസ്റ്റ്
തൊഴുത്തിൽനിന്നുള്ള അരിച്ച മലിനജലം കൂടാതെ മണ്ണിര കംപോസ്റ്റും ഇലകൾ ഉപയോഗിച്ചുള്ള കംപോസ്റ്റുമാണ് കൃഷിയിടത്തിലെ പ്രധാന വളം. കൃഷിയിടത്തിലെ കരിയിലയും മറ്റും ശേഖരിച്ച് കൂട്ടിയിട്ട് ചാണകവും വേസ്റ്റ് ഡികംപോസറും ചേർത്താണ് കംപോസ്റ്റ് തയാറാക്കുന്നത്. മണ്ണിലെ പിഎച്ച് സന്തുലനത്തിനായി മുട്ടത്തോടാണ് ഉപയോഗിക്കുക. ബേക്കറികളിൽ നിന്നും തട്ടുകടകളിൽ നിന്നും ഇത് ശേഖരിക്കും.
മണ്ണിനു പകരം പാറപ്പൊടി
മണ്ണിൽ നട്ടാൽ ദ്രുതവാട്ടമാണ് വഴുതനയ്ക്കും തക്കാളിക്കും വെല്ലുവിളി. ഇതിനൊരു പരിഹാരരീതി പാസ്റ്റർ സ്വീകരിച്ചിട്ടുണ്ട്. മണ്ണിനു പകരം പാറപ്പൊടിക്കൊപ്പം കംപോസ്റ്റ് ചേർത്ത് നടീൽ മിശ്രിതം തയാറാക്കുന്നു. ഇത് പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച് അതിൽ വഴുതനത്തൈ നടും. ശേഷം ഇത് മണ്ണിൽ കുഴിച്ചു വയ്ക്കും. വരിയായി കൂടയോടൊപ്പം മണ്ണിൽ കുഴിച്ചു വച്ച വഴുതനച്ചെടികൾക്ക് 4 എണ്ണത്തിന് നടുവിൽ എന്ന രീതിയാണ് പിന്നീടുള്ള വളപ്രയോഗം. ഒരു വർഷത്തെ ഉൽപാദനകാലം കഴിഞ്ഞ് പ്രൂൺ ചെയ്ത വഴുതനച്ചെടികളാണ് ഇപ്പോൾ ഇവിടെയുള്ളത്.
ഒരേക്കറോളം സ്ഥലത്ത് പാഷൻഫ്രൂട്ടും കൃഷി ചെയ്തിട്ടുണ്ട്. കുറഞ്ഞ ചെലവിൽ തയാറാക്കിയ പന്തലിൽ ആണ് പാഷൻ ഫ്രൂട്ട് വള്ളികൾ കയറ്റിയിരിക്കുന്നത്. ഉൽപാദനം തുടങ്ങിയിട്ടേയുള്ളൂ. പഴമായും മൂല്യവർധിത ഉൽപന്നമായും വിൽക്കാനാണ് തീരുമാനം.
നാടൻ ഇനം പാവലും പയറും പ്രധാനമായും വളർത്തുന്നു. പച്ചക്കറികളുടെ കൃഷിക്കായി മാത്രം ഇരുപതോളം സ്ഥിരം തൊഴിലാളികൾ ഇവിടെയുണ്ട്.
ഭക്ഷണമാണ് പല രോഗങ്ങൾക്കും മൂലകാരണം. നല്ല ഭക്ഷണം എന്നാൽ നല്ല ആരോഗ്യമാണെന്ന് പാസ്റ്റർ. ഭക്ഷണത്തിനൊപ്പം കൃഷി മാനസിക സന്തോഷം നൽകുന്നുവെന്നും പാസ്റ്റർ.
ഫോൺ: 9447064922
English summary: Kerala's best vegetable farmer is Pastor Jacob Joseph