ഒരു കുപ്പി യൂറിയ... വളക്കടയിൽനിന്ന് ഇങ്ങനെ കേട്ടാൽ അന്തം വിടേണ്ട. നേരത്തെ 45 കിലോ യൂറിയ ചാക്ക് തലയിലേറ്റി പോയ കർഷകൻ കുപ്പിയിൽ നിറച്ച 500 മില്ലിയുടെ ‘യൂറിയ വെള്ളവും’ കയ്യിൽ പിടിച്ച് പോകുന്നത് ഇനി കാണാം. അതേ വിപ്ലവകരമായ തീരുമാനം എന്ന അവകാശവാദവുമായി യൂറിയ ദ്രാവക രൂപത്തിൽ ഉൽപാദിപ്പിച്ച്

ഒരു കുപ്പി യൂറിയ... വളക്കടയിൽനിന്ന് ഇങ്ങനെ കേട്ടാൽ അന്തം വിടേണ്ട. നേരത്തെ 45 കിലോ യൂറിയ ചാക്ക് തലയിലേറ്റി പോയ കർഷകൻ കുപ്പിയിൽ നിറച്ച 500 മില്ലിയുടെ ‘യൂറിയ വെള്ളവും’ കയ്യിൽ പിടിച്ച് പോകുന്നത് ഇനി കാണാം. അതേ വിപ്ലവകരമായ തീരുമാനം എന്ന അവകാശവാദവുമായി യൂറിയ ദ്രാവക രൂപത്തിൽ ഉൽപാദിപ്പിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുപ്പി യൂറിയ... വളക്കടയിൽനിന്ന് ഇങ്ങനെ കേട്ടാൽ അന്തം വിടേണ്ട. നേരത്തെ 45 കിലോ യൂറിയ ചാക്ക് തലയിലേറ്റി പോയ കർഷകൻ കുപ്പിയിൽ നിറച്ച 500 മില്ലിയുടെ ‘യൂറിയ വെള്ളവും’ കയ്യിൽ പിടിച്ച് പോകുന്നത് ഇനി കാണാം. അതേ വിപ്ലവകരമായ തീരുമാനം എന്ന അവകാശവാദവുമായി യൂറിയ ദ്രാവക രൂപത്തിൽ ഉൽപാദിപ്പിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുപ്പി യൂറിയ... വളക്കടയിൽനിന്ന് ഇങ്ങനെ കേട്ടാൽ അന്തം വിടേണ്ട. നേരത്തെ 45 കിലോ യൂറിയ ചാക്ക് തലയിലേറ്റി പോയ കർഷകൻ കുപ്പിയിൽ നിറച്ച 500 മില്ലിയുടെ ‘യൂറിയ വെള്ളവും’ കയ്യിൽ പിടിച്ച് പോകുന്നത് ഇനി കാണാം. അതേ വിപ്ലവകരമായ തീരുമാനം എന്ന അവകാശവാദവുമായി യൂറിയ ദ്രാവക രൂപത്തിൽ ഉൽപാദിപ്പിച്ച് വിപണിയിലെത്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ചാക്ക് യൂറിയയുടെ ഗുണം മുഴുവൻ 500 മില്ലി ലീറ്റർ നാനോ യൂറിയയിലുണ്ടാകുമെന്നാണ് ഉൽപാദകർ വ്യക്തമാക്കുന്നത്.

തീരുമോ ക്ഷാമം

ADVERTISEMENT

നാനോ യൂറിയ ഇന്ത്യയിലെ കാർഷിക രംഗത്തെ നൈട്രജന്റെ ക്ഷാമം തീർക്കുമോ എന്ന ചർച്ചയാണ് ഇപ്പോൾ കൃഷി മേഖലയിൽ. ലോകത്ത് ആദ്യമായി ദ്രാവകരൂപത്തിലുള്ള യൂറിയയെ നിർമിച്ച് വിപണിയിലെത്തിക്കുന്നു എന്ന അവകാശവാദവുമായാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കലോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാനോ യൂറിയയുടെ പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 

ലോകമെമ്പാടുമുള്ള കൃഷി മേഖലകളിൽ നൈട്രജന്റെ കുറവ് പരിഹരിക്കാൻ മണ്ണിൽ ചേർത്തു നൽകുന്ന ഏറ്റവും ചെലവു കുറഞ്ഞ വളങ്ങളിലൊന്നാണ് യൂറിയ; തരി രൂപത്തിലാണ് ഇത് കാണപ്പെടുന്നത്. എന്നാൽ കൈകാര്യം ചെയ്യാൻ സൗകര്യപ്രദം, കൊണ്ടു നടക്കാനും ഉപയോഗിക്കാനും എളുപ്പം തുടങ്ങിയ വിശേഷണങ്ങളോടെയാണ്  നാനോ യൂറിയ വലിയ വാർത്താ പ്രാധാന്യവും കൃഷി മേഖലയ്ക്ക് 2022 ലെ ഇന്ത്യയുടെ വിപ്ലവകരമായ സംഭാവന എന്ന രീതിയിലുള്ള പബ്ലിസിറ്റിയും നേടിക്കൊണ്ട് അവതരിപ്പിക്കപ്പെട്ടത്. ലോകത്ത് ആദ്യമായി യൂറിയയെ ദ്രാവകരൂപത്തിൽ ഉൽപാദിപ്പിച്ചത് ഇന്ത്യയിലെ ഗവേഷകരാണ് എന്നും അവകാശവാദമുണ്ട്. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ ആണ് ദ്രാവകരൂപത്തിലുള്ള നാനോ യൂറിയ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത്. രാജ്യത്തെ യൂറിയ ക്ഷാമം പരിഹരിക്കാൻ നാനോ യൂറിയയുടെ ഉൽപാദനം വഴിവയ്ക്കും എന്നാണ് നിർമാതാക്കൾ പറയുന്നത്. എന്നാൽ പബ്ലിസിറ്റി ഹൈപ് മാത്രം കൊണ്ട് നാനോ യൂറിയ രാജ്യത്തിന്റെ യൂറിയ ക്ഷാമത്തിന് പകരക്കാരനാകില്ല എന്ന് വാദിക്കുന്നവരും ഉണ്ട്.

ദിവസം 500 മില്ലി ലീറ്ററിന്റെ 1.5 ലക്ഷം ബോട്ടിൽ നാനോ യൂറിയ ഉൽപാദിപ്പിക്കാൻ കലോളിലെ പ്ലാന്റിന് സാധിക്കും. 45 കിലോയുടെ തരി രൂപത്തിലുള്ള ഒരു ചാക്ക് യൂറിയയ്ക്ക് സമാനമാണ് 500 മില്ലിയുടെ ഒരു ബോട്ടിൽ നാനോ യൂറിയ, 3-4 മില്ലി ലീറ്റർ നാനോ യൂറിയ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി വിളകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണു വേണ്ടത്. 500 മില്ലിയുടെ ഒരു ബോട്ടിൽ കൊണ്ട് ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാനാകും.

നേരിട്ടുള്ള യൂറിയ ഉപയോഗവും നാനോയുടെ ഉപയോഗവും പരിഗണിക്കുമ്പോൾ നാനോയാണ് കൂടുതൽ ഫലപ്രദം എന്ന് പറയപ്പെടുന്നു, മണ്ണിൽ തരി രൂപത്തിലുള്ള യൂറിയ ഉപയോഗിക്കുന്നതിൽ 30 മുതൽ 50 ശതമാനം വരെ ചെടികൾക്ക് ഉപകാരപ്രദമാകാതെ പോകുന്നു. 

ADVERTISEMENT

ഉപയോഗിക്കാൻ എളുപ്പം

സസ്യങ്ങളുടെ ആരോഗ്യപൂർവകമായ വളർച്ച, പൂവിടൽ, കായ്ക്കൽ തുടങ്ങിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ വളമാണ് യൂറിയ. കർഷകർക്ക് കൈകാര്യം ചെയ്യാൻ എളുപ്പം എന്ന രീതിയിലും പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാം എന്നതിനാലും നാനോ യൂറിയ ഉപകാരപ്രദമാണ്. എന്നാൽ ഇതിന്റെ ഉപയോഗ രീതി, റിസൽറ്റ് എങ്ങനെ എന്ന കാര്യത്തിൽ പഠനങ്ങൾ നടന്നിട്ടില്ലെന്ന് കൃഷി വിദഗ്ധരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വലിയ കൃഷികളിൽ ഇത് ലാഭകരമാകില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ ദ്രാവക രൂപത്തിലായതിനാൽ ഇലകളിൽ തളിച്ചു കൊടുക്കുന്ന പത്രപോഷണ രീതിയും വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കുന്നതിനാൽ ഡ്രിപ് ഇറിഗേഷൻ രീതിയും നാനോ യൂറിയയുടെ ഉപയോഗത്തിൽ സ്വീകരിക്കാം. ഇത് ചെടികൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും മണ്ണിൽ ചേർത്ത് ഉപയോഗിക്കുന്നതു വഴിയുള്ള മൂലക നഷ്ടം നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കുമെന്നും കൃഷി വിദഗ്ധരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് നെൽക്കൃഷിയിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ തരിരൂപത്തിലുള്ള യൂറിയ ഉപയോഗിക്കുന്നത് പ്രയാസകരമാകും. അപ്പോൾ ദ്രാവക രൂപത്തിലുള്ള ഉൽപന്നം ഇലകളിൽ തളിച്ചു കൊടുക്കാനാകും. ഇലയിൽ തളിച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് ഫലം കിട്ടുന്നു.

സാധാരണ യൂറിയ മണ്ണിൽ ചേർക്കുമ്പോൾ കുറേ നഷ്ടമാകുന്നു. ചെടികൾക്ക് കിട്ടാതെ പോകുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നമ്മൾ ഒരു രോഗത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് ഗുളിക രൂപത്തിൽ നൽകുമ്പോൾ അത് വയറ്റിലെത്തി ദഹിച്ച് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുകയാണ് പതിവ്. എന്നാൽ ഇതേ മരുന്ന് ഇൻജക്ഷൻ രൂപത്തിൽ നൽകിയാൽ നേരെ രക്തത്തിൽ കലർന്ന് വേഗം ശരീരത്തിലെത്തുകയും ചെയ്യുന്നു. ഇതേ രീതിയാണ് നാനോ രീതിയിലും തരി രൂപത്തിലുള്ള ഉപയോഗത്തിലും സംഭവിക്കുകയ തരി രൂപത്തിലുള്ളവ മണ്ണിൽ ചേർന്ന് വേരുകൾ വലിച്ചെടുത്ത് ചെടികളിലെത്തിക്കുമ്പോൾ സ്പ്രേ ചെയ്തു കൊടുക്കുന്നവ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. ചെറിയ തോതിൽ കൃഷി ചെയ്യുന്നവർക്കും പൂന്തോട്ടങ്ങളിലും നെൽക്കൃഷിയിലും ഒക്കെ ഏറെ സൗകര്യമായി ഉപയോഗിക്കാനാകുമെന്നത് ഇതിനെറെ പ്രത്യേകതയാണ്. തരി രൂപത്തിലുള്ളവ സംഭരിച്ച് വയ്ക്കുമ്പോൾ വേഗം കട്ടയായി പോകും. എന്നാൽ ദ്രാവകത്തിന് അങ്ങനെയൊരു കുഴപ്പമില്ല. ഇന്ത്യയിൽ ഏകദേശം 11,000 സ്ഥലങ്ങളിലെ 90 വിവിധങ്ങളായ വിളകളിൽ നാനോ യൂറിയ പരീക്ഷിച്ചിട്ടുണ്ട്. ഐസിഎആറിന്റെ കീഴിൽ കൃഷി വിജ്ഞാൻ കേന്ദ്രകൾ, കാർഷിക സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവ ഈ പരീക്ഷണത്തിന് നേതൃത്വം നൽകി.

ചെലവ് കുറവ്

ADVERTISEMENT

വിളകളുടെ വളർച്ചയും ഉൽപാദനവും ഉയർത്താൻ ദ്രാവക രൂപത്തിലുള്ള നാനോ യൂറിയ സഹായിക്കുമെന്ന് ഇഫ്കോ എംഡി ഡോ. യു.എസ്.അവസ്തി പറയുന്നു. 175 കോടി രൂപ ചെലവിൽ സജ്ജമാക്കിയ പ്ലാന്റിൽ ഒരു ദിവസം അര ലീറ്ററിന്റെ ഒന്നര ലക്ഷം കുപ്പികൾ തയാറാക്കാം. 45 കിലോയുടെ ഒരു ചാക്ക് യൂറിയയ്ക്ക് ഏതാണ്ട് 260 രൂപയാകും. ഒരു ചാക്ക് യൂറിയയിലുള്ളയത്ര നൈട്രജൻ ഒരു കുപ്പിയിൽനിന്നു ലഭിക്കും. ഒരു കുപ്പി നാനോ യൂറിയയ്ക്ക് ഏതാണ്ട് 240 രൂപയാണ് വില. ഇതോടെ കർഷകർക്കു യൂറിയ വാങ്ങുന്നതിനുള്ള ചെലവു കുറയും. ഒരു ലീറ്റർ വെള്ളത്തിൽ 4 മില്ലി ലീറ്റർ ദ്രാവക നാനോ യൂറിയ ചേർത്താണു വിളകളിൽ തളിക്കുന്നത്.  അതേസമയം, നാനോ യൂറിയയുടെ ഉപയോഗ രീതി, അന്തിമഫലം എന്നിവ സംബന്ധിച്ചു കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്നു കൃഷിവിദഗ്ധർ പറയുന്നു. ഇപ്പോൾ ഇഫ്കോ പറയുന്ന വിശേഷണങ്ങളല്ലാതെ പുറത്ത് ഗവേഷണത്തിലൂടെ ഇതിന്റെ ഗുണദോഷങ്ങൾ അറിയാൻ ശ്രമം വേണം.

ഉപയോഗിക്കാൻ എളുപ്പം

100 കിലോഗ്രാം  യൂറിയയിൽ 46 കിലോഗ്രാം നൈട്രജൻ മാത്രമാണുള്ളത്. ബാക്കി 54 കിലോഗ്രാമും ഫില്ലറുകളാണ്. ഇത്രയും നൈട്രജന് അരലീറ്ററിന്റെ ഒരു കുപ്പി നാനോ യൂറിയ മതി. വലിയ ഫാമുകളിൽ ഡ്രോൺ ഉപയോഗിച്ചു തളിക്കാം. പാടങ്ങളിൽ വെള്ളം നിറഞ്ഞുനിൽക്കുമ്പോഴും ഇലകളിൽ തളിക്കാൻ ബുദ്ധിമുട്ടില്ല.  ഇലകളിൽ വീഴുന്നതിനാൽ മണ്ണിന്റെ അമ്ലത കൂടില്ല. കേരളത്തിലെ മണ്ണിൽ അമ്ലത കൂടുതലാണ്. യൂറിയ വളത്തിലുള്ള ഫില്ലറുകൾ കൃഷിയിടത്തിൽ വീണുണ്ടാകുന്ന ദോഷവും ഒഴിവാകും. കുപ്പിയിലാവുമ്പോൾ സൂക്ഷിക്കാനും കൊണ്ടുപോകാനും എളുപ്പം. കേരളത്തിലെ വലിയ വളവിൽപനശാലകളിൽ നാനോ ദ്രാവക യൂറിയ എത്തിത്തുടങ്ങിയിട്ടുണ്ട്.  240 രൂപയാണ് ഒരു ബോട്ടിലിന്റെ വില. പ്രധാന വിൽപനശാലകളിലും ആമസോൺ പോലുള്ള ഏജൻസികൾ വഴിയും നാനോ യൂറിയ ലഭിക്കും.

യൂറിയ ഇനി ദ്രവ രൂപത്തിൽ

വിളകളുടെ വളർച്ചയും ഉൽപാദനവും ഉയർത്താൻ ദ്രവ രൂപത്തിലുള്ള നാനോ യൂറിയ സഹായിക്കും. കേരളത്തിൽ ഒരു വർഷം  ഒരു ലക്ഷം വരെ ടൺ യൂറിയയാണ് ഉപയോഗിക്കുന്നത്. ദ്രാവക രൂപത്തിലുള്ള നാനോ യൂറിയ ആവുമ്പോൾ ഇതു പതിന്മടങ്ങു കുറയും. ഒരു ലക്ഷം ടണ്ണിലേറെ ഉപയോഗിക്കുന്ന 10 സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. യൂറിയ ഉപയോഗത്തിൽ രാജ്യത്തു കേരളത്തിന് 14-ാം സ്ഥാനമാണ്.  ദ്രവ യൂറിയകുപ്പി വിപണിയിൽ ലഭ്യമാകുന്നതോടെ  കർഷകർക്കു ചെലവു കുറയ്ക്കാനാവും. ഒരു ലീറ്റർ വെള്ളത്തിൽ 4 മില്ലി ലീറ്റർ നാനോ യൂറിയ ചേർത്താണു വിളകൾക്കു മേൽ തളിക്കേണ്ടത്. 

ദ്രാവക രൂപത്തിൽ യൂറിയ ലോകത്ത് ആദ്യമാണ് വിപണിയിൽ ഇറങ്ങുന്നത്. ഇതുവരെയുണ്ടായിരുന്നത് പൗഡർ രൂപത്തിലുള്ള 500 ഗ്രാമിന്റെ പാക്കറ്റിലുള്ള നാനോ യൂറിയ മാത്രം. കാർഷിക സഹകരണ സൊസൈറ്റിയായ ഇഫ്കോ വികസിപ്പിച്ചതാണ് നാനോ യൂറിയ. ഇത് കുപ്പിയിലായതിനാൽ ഗതാഗത ചെലവ് ഗണ്യമായി കുറയും. 

ഇപ്പോൾ രാജ്യത്തെ യൂറിയയുടെ 25% ഇറക്കുമതിയാണ്. പൊട്ടാഷും ഫാക്ടംപോസും മുഴുവൻ ഇറക്കുമതി ചെയ്യുന്നു. ഒരു ചാക്ക് യൂറിയയുടെ ഉൽപാദനച്ചെലവ് 3500 രൂപയാണ്. എന്നാൽ, 300 രൂപയ്ക്കാണു വിൽക്കുന്നത്. 3200 രൂപ സർക്കാർ സബസിഡിയാണ്. വർഷം 1.6 ലക്ഷം കോടി രൂപയാണു വളം സബ്സിഡിക്കായി സർക്കാർ ചെലവഴിക്കുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന യൂറിയയിൽ നല്ലൊരു ശതമാനം നശിച്ചുപോവുകയാണ്. ഇതിനു കൂടി പരിഹാരമാണു ദ്രവ യൂറിയ. ഗാന്ധിനഗറിലെ കലോളിൽ തുടങ്ങിയതുപോലുള്ള 8 പ്ലാന്റുകൾ കൂടി രാജ്യത്ത് ആരംഭിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു.  94 വിളകളിൽ നാനോ യൂറിയ പരീക്ഷിച്ച് വിജയകരമെന്നു തെളിഞ്ഞിട്ടുണ്ട്. വെള്ളം, വായു, മണ്ണ് എന്നിവയിൽ മലിനീകരണം കുറവാണ്. 

English summary: IFFCO Nano Urea: Best Fertilizer for Your Agriculture Crop