ഒട്ടേറെ തിരിച്ചടികൾ നേരിട്ടെങ്കിലും കാർഷികമേഖലയിൽ തന്റെ കയ്യൊപ്പ് ചാർത്താൻ കഴിഞ്ഞ കർഷകനാണ് തൊടുപുഴ നെടിയശാല സ്വദേശി എസ്.കെ.ഹരി. കൃഷിയോടുള്ള താൽപര്യത്തിൽ മണ്ണിലേക്കിറങ്ങിയ അദ്ദേഹം മികച്ച പച്ചക്കറിക്കർഷകനായി വളരുകയും ചെയ്തു. എന്നാൽ, ഒരു കയറ്റത്തിനുശേഷം ഒരു ഇറക്കവും ഉണ്ടാകുമെന്ന് പറയുന്നതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒട്ടേറെ തിരിച്ചടികൾ നേരിട്ടെങ്കിലും കാർഷികമേഖലയിൽ തന്റെ കയ്യൊപ്പ് ചാർത്താൻ കഴിഞ്ഞ കർഷകനാണ് തൊടുപുഴ നെടിയശാല സ്വദേശി എസ്.കെ.ഹരി. കൃഷിയോടുള്ള താൽപര്യത്തിൽ മണ്ണിലേക്കിറങ്ങിയ അദ്ദേഹം മികച്ച പച്ചക്കറിക്കർഷകനായി വളരുകയും ചെയ്തു. എന്നാൽ, ഒരു കയറ്റത്തിനുശേഷം ഒരു ഇറക്കവും ഉണ്ടാകുമെന്ന് പറയുന്നതുപോലെ കാർഷികമേഖലയിൽ തിരിച്ചടികളും ഹരിയെ തേടിയെത്തി. എങ്കിലും അവയിലൊന്നും തളരാതെ തന്റെ കൃഷിയോടുള്ള താൽപര്യത്തെ മുറുകെപ്പിടിച്ചുതന്നെയാണ് ഹരിയുടെ ഓരോ ചുവടുവയ്പ്പും.

അത്തരത്തിൽ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ ഹരി വികസിപ്പിച്ചെടുത്ത നടീൽ മിശ്രിതത്തിന് സംസ്ഥാന കൃഷിവകുപ്പിന്റെ ലൈസൻസും പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതിന് സാമ്പത്തിക പിന്തുണയും ലഭിച്ചു. തീരെ ഭാരംകുറവും അതേസമയം ചെടിക്ക് മികച്ച കായിക വളർച്ച സമ്മാനിക്കുന്നതുമാണ് തന്റെ എക്കോ ത്രൈവ് എന്ന നടീൽ മിശ്രിതമെന്ന് ഹരി പറയുന്നു. ചകരിച്ചോർ കംപോസ്റ്റ്, ചാണകക്കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ഈ നടീൽ മിശ്രതത്തിൽ അടങ്ങിയിട്ടുള്ളത്. നന്നായി പൊടിച്ചു ചേർത്തിരിക്കുന്നതിനാലും അരിച്ചെടുത്തിരിക്കുന്നതിനാലും പൂർണമായും പൊടി രൂപത്തിൽത്തന്നെയാണിത്.

എക്കോ ത്രൈവിൽ വളർന്ന പൂച്ചെടികൾക്കൊപ്പം ഹരി
ADVERTISEMENT

അമ്ല–ക്ഷാരനില 6.5–7ൽ ക്രമീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണുമായി കൂട്ടിക്കലർത്താതെ വേണം എക്കോ ത്രൈവ് ഉപയോഗിക്കാൻ. മണ്ണിലെ പിഎച്ച് മാറ്റം മിശ്രിതത്തിന്റെ മികവിനെ ബാധിക്കും. ചട്ടികളിൽ പകുതി കരിയില നിറച്ചതിനു ശേഷം ബാക്കി കാൽ ഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്ക്‌ മുകളിൽ വീണ്ടും കുറച്ചു മിശ്രിതം വിതറി കൊടുക്കണം. ചെടികൾക്ക് രണ്ടാഴ്ചത്തേക്കുള്ള പോഷകങ്ങൾ ഈ മിശ്രിത്തതിൽനിന്നു ലഭിക്കും. ശേഷം മിശ്രിതം വീണ്ടും നൽകുകയോ മറ്റു ജൈവവളങ്ങൾ നൽകുകയോ വേണം. വേരുകൾക്കും ആവശ്യമായ രീതിയിൽ വായു ലഭിക്കുന്നു എന്നതിനാൽ മികച്ച വളർച്ച ലഭിക്കുമെന്നും ഹരി പറയുന്നു. ഈർപ്പം കുറയുന്നതനുസരിച്ച് നനച്ചുകൊടുക്കുകയും വേണം.

ടെറസിലെ പ്രദർശനത്തോട്ടം

പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഈ മിശ്രിതം ഉപയോഗിക്കാം. ഇതിന്റെ ഗുണം കാണിക്കുന്നതിനായി നെടിയശാലയിൽ അയൽ വീടിന്റെ ടെറസിൽ ഒരു പ്രദർശനത്തോട്ടവും ഹരി ഒരുക്കിയിട്ടുണ്ട്. മാരിഗോൾഡും പച്ചക്കറികളും കേവലം അര കിലോ മുതലുള്ള മിശ്രിതത്തിൽ കരുത്തോടെ വളർന്നുനിൽക്കുന്നത് ഇവിടെ കാണാം. 

ADVERTISEMENT

Mob: 9447743596, 9400313266

Email: ecoknowagro@gmail.com 

ADVERTISEMENT

English summary: Lightweight Plant Potting Mixture