25 വർഷം മണലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കിയ തുക മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ അഞ്ചു പശുക്കളിൽ തുടങ്ങിയ ഫാം ഇന്ന് 35 പശുക്കളും ദിവസം 400 ലീറ്റർ പാലുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന ക്ഷീരസംരംഭമായി വളർന്നിരിക്കുന്നു. പാൽ വിൽപനയിലൂടെ ദിവസം 18,000 രൂപയോളം നേടുന്നതിൽനിന്ന് 8,000 രൂപയോളം ലാഭയിനമായി മാറ്റപ്പെടുന്നു. ഇപ്പോൾ ഫാം പൂർണമായും ഏറ്റെടുത്തു നടത്തുന്നത് ഇബ്രാഹിമിന്റെ മകൾ റിനി നിഷാദാണ്. അഞ്ചു പശുക്കളിൽനിന്ന് 35ലേക്ക് എത്തിച്ചതും പാൽവിൽപനയുമെല്ലാം റിനിയുടെ പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരം റിനിയെ തേടിയെത്തിയത്. കൂടാതെ കോട്ടയം ജില്ലയിലെ മികച്ച യുവകർഷകയ്ക്കുള്ള പുരസ്കാരവും റിനിക്ക് ലഭിച്ചു. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന പശുക്കളാണ് റിനിയുടെ സഫ ഫാമിലുള്ളത്. മികച്ച പാലുൽപാദനമുള്ള എച്ച്എഫ് പശുക്കളാണ് ഏറിയ പങ്കും. 25 മുതൽ 30 ലീറ്റർ വരെ പാൽ തരുന്നവയാണിവ. കൂടാതെ ശരാശരി 15 ലീറ്റർ പാൽ തരുന്ന ജേഴ്സിപ്പശുക്കളുമുണ്ട്. അതുകൊണ്ടുതന്നെ പാലിന്റെ കൊഴുപ്പ് ക്രമീകരിക്കാൻ കഴിയുന്നുണ്ട്. നിലവിൽ 5 പശുക്കൾ വറ്റുകാലത്താണ്. 30ൽ താഴെ പശുക്കളിൽനിന്നാണ് 400 ലീറ്റർ പാൽ ഉൽപാദിപ്പിക്കപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 വർഷം മണലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കിയ തുക മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ അഞ്ചു പശുക്കളിൽ തുടങ്ങിയ ഫാം ഇന്ന് 35 പശുക്കളും ദിവസം 400 ലീറ്റർ പാലുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന ക്ഷീരസംരംഭമായി വളർന്നിരിക്കുന്നു. പാൽ വിൽപനയിലൂടെ ദിവസം 18,000 രൂപയോളം നേടുന്നതിൽനിന്ന് 8,000 രൂപയോളം ലാഭയിനമായി മാറ്റപ്പെടുന്നു. ഇപ്പോൾ ഫാം പൂർണമായും ഏറ്റെടുത്തു നടത്തുന്നത് ഇബ്രാഹിമിന്റെ മകൾ റിനി നിഷാദാണ്. അഞ്ചു പശുക്കളിൽനിന്ന് 35ലേക്ക് എത്തിച്ചതും പാൽവിൽപനയുമെല്ലാം റിനിയുടെ പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരം റിനിയെ തേടിയെത്തിയത്. കൂടാതെ കോട്ടയം ജില്ലയിലെ മികച്ച യുവകർഷകയ്ക്കുള്ള പുരസ്കാരവും റിനിക്ക് ലഭിച്ചു. 

പ്രവാസം അവസാനിപ്പിച്ച് കൃഷിയിലേക്ക്

ADVERTISEMENT

വർഷങ്ങളോളം ജോലി ചെയ്തശേഷം വിശ്രമിക്കുന്നതിനാണ് പലരും നാട്ടിലേക്ക് തിരിച്ചെത്തുക. എന്നാൽ, വെറുതെയിരിക്കുന്ന രീതി ഇബ്രാഹിമിന് ഇല്ല എന്നതുകൊണ്ടുതന്നെയാണ് മികച്ചൊരു ഫാം പാറത്തോട്ടിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാമിന്റെ പൂർണ ഉത്തരവാദിത്തവും നടത്തിപ്പുമെല്ലാം റിനി തന്നെയാണ്. ബിടെക്കിനു ശേഷം എംബിഎ എടുത്ത റിനി, ഭർത്താവ് നിഷാദിനൊപ്പം വിദേശത്തായിരുന്നു. പിന്നീട് ഫാമിന്റെ കാര്യങ്ങൾ ഏറ്റെടുത്തു നാട്ടിൽ കൂടി. ഫാമിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതും നിയന്ത്രിക്കുന്നതും റിനിയാണ്. വൈകാതെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്ന ഇബ്രാഹിമിന് സഫയുടെ വളർച്ചയ്ക്ക് വ്യക്തമായ കണക്കുകൂട്ടലുകളുണ്ട്.

ഘട്ടം ഘട്ടമായുള്ള വളർച്ച

മികച്ച പാലുൽപാദനമുള്ള 5 പശുക്കളിൽനിന്നാണ് ഫാം വളർന്നത്. വളർച്ചയുടെ ഓരോ ഘട്ടവും ഫാമിലെ ഷെഡ്ഡുകളിലൂടെത്തന്നെ നമുക്ക് മനസ്സിക്കാൻ കഴിയും. ഘട്ടം ഘട്ടമായാണ് പശുക്കളെ പാർപ്പിച്ചിരിക്കുന്ന ഷെഡ്ഡിന്റെ നിർമാണം. അഞ്ചേക്കർ പുരയിടത്തിൽ, പാറകൾ നിറഞ്ഞ് മറ്റു കൃഷിക്ക് അനുയോജ്യമല്ലാതിരുന്ന സ്ഥലത്താണ് തൊഴുത്തും അനുബന്ധ സംവിധാനങ്ങളും നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരിഞ്ചു സ്ഥലവും വെറുതെ കളഞ്ഞിട്ടില്ല. റമ്പുട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും തെങ്ങും കമുകും ജാതിയും ആടും കോഴിയും തേനീച്ചയുമെല്ലാമുള്ള ഒരു സമ്മിശ്ര കൃഷിയിടമാക്കി റിനി കൃഷിയിടത്തെ വളർത്തിയെടുത്തു. 

റിനിയുടെ പിതാവ് വി.എം.ഇബ്രാഹിം റാവുത്തർ

ദിവസം 30 ലീറ്റർ പാൽ തരുന്ന പശുക്കൾ

ADVERTISEMENT

ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന പശുക്കളാണ് റിനിയുടെ സഫ ഫാമിലുള്ളത്. മികച്ച പാലുൽപാദനമുള്ള എച്ച്എഫ് പശുക്കളാണ് ഏറിയ പങ്കും. 25 മുതൽ 30 ലീറ്റർ വരെ പാൽ തരുന്നവയാണിവ. കൂടാതെ ശരാശരി 15 ലീറ്റർ പാൽ തരുന്ന ജേഴ്സിപ്പശുക്കളുമുണ്ട്. അതുകൊണ്ടുതന്നെ പാലിന്റെ കൊഴുപ്പ് ക്രമീകരിക്കാൻ കഴിയുന്നുണ്ട്. നിലവിൽ 5 പശുക്കൾ വറ്റുകാലത്താണ്. 30ൽ താഴെ പശുക്കളിൽനിന്നാണ് 400 ലീറ്റർ പാൽ ഉൽപാദിപ്പിക്കപ്പെടുന്നത്.

പുലർച്ചെ മൂന്നിന് ഉണരുന്ന ഫാം

രാവിലെ മൂന്നിനാണ് ഫാമിലെ പ്രവർത്തനങ്ങൾ ആരംഭിക്കുക. ചാണകം വാരി പശുക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പുല്ല് നൽകും. അതിനൊപ്പംതന്നെ യന്ത്രം ഉപയോഗിച്ചു കറവ. പച്ചപ്പുല്ല് ആസ്വദിച്ച് ചവച്ചരച്ച് അവ നറുംപാൽ ചുരത്തുന്നു. അഞ്ചുമണിയോടെ കറവ അവസാനിക്കും. രാവിലെ 150 ലീറ്റർ പാൽ പായ്ക്കറ്റുകളിലാക്കി ഉപഭോക്താക്കൾക്ക് വീടുകളിൽ എത്തിച്ചുനൽകും. ശേഷിക്കുന്നവ തമ്പലക്കാട് നോർത്ത് ക്ഷീരസംഘത്തിൽ അളക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കറവ ആരംഭിക്കും. ഉച്ചയ്ക്കു ശേഷമുള്ള മുഴുവൻ പാലും ക്ഷീരസംഘത്തിൽ അളക്കുന്നു. മുൻപ് മുഴുവൻ പാലും നേരിട്ടു വിൽക്കുന്ന രീതി സ്വീകരിച്ചിരുന്നു. എന്നാൽ, ചില സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ അത് ഒഴിവാക്കി 150 ലീറ്ററിൽ പരിമിതപ്പെടുത്തുകയായിരുന്നു. എന്നാൽ, ഭാവിയിൽ സ്വന്തമായുള്ളൊരു വിതരണശൃംഖലയിലേക്ക് കടക്കാനും റിനിക്ക് പദ്ധതിയുണ്ട്.

പാൽ കവറിലാക്കാൻ രണ്ടരലക്ഷം

ADVERTISEMENT

പാൽ പായ്ക്കറ്റിലാക്കി വിൽക്കുന്നതിനുവേണ്ടി രണ്ടരലക്ഷം രൂപ ചെലവിട്ട് യന്ത്രം വാങ്ങിയിരിക്കുന്നു. 150 ലീറ്റർ പാൽ പായ്ക്കറ്റിലാക്കാൻ പരമാവധി 25 മിനിറ്റ് മാത്രമേ വേണ്ടിവരുന്നുള്ളൂവെന്ന് റിനി. അതുകൊണ്ടുതന്നെ സമയലാഭം വലിയ നേട്ടമാണ്. സ്റ്റീൽ നിർമിതമായ പാൽ പായ്ക്കിങ് യന്ത്രത്തിൽത്തന്നെ കവർ ഫില്ലിങ്ങും സീലിങ്ങും നടക്കുന്നു. അര ലീറ്റർ പായ്ക്കറ്റാക്കിയാണ് നിറയ്ക്കുക. പ്രത്യേകം ഹോസ് വഴി യന്ത്രംതന്നെ പാത്രത്തിൽനിന്ന് പാൽ വലിച്ചെടുത്തുകൊള്ളും. പായ്ക്കറ്റ് പാൽ ലീറ്ററിന് 58 രൂപ നിരക്കിലാണ് വിൽപന. പായ്ക്കറ്റിലാക്കിയ പാൽ ഡീപ് ഫ്രീസറിൽ വച്ച് തണുപ്പിച്ചശേഷം വിതരണം ചെയ്യുന്നു.

തീറ്റപ്പുല്ലിന് പ്രാധാന്യം, കാലിത്തീറ്റയ്ക്കൊപ്പം ബിയർവേസ്റ്റും

ഒരു പശുവിന് രണ്ടു നേരവും കൂടി 45 കിലോയോളം പച്ചപ്പുല്ല് നൽകുന്നു. ഇതിനായി എട്ടേക്കറോളം സ്ഥലത്ത് സൂപ്പർ നേപ്പിയർ ഇനം പുല്ല് കൃഷി ചെയ്തിട്ടുണ്ട്. അടുത്തിടെ വാങ്ങിയ മൂന്നേക്കർ സ്ഥലത്തെ ടാപ്പിങ് ആരംഭിക്കാറായ റബർമരങ്ങൾ വെട്ടിമാറ്റി പുൽക്കൃഷി ചെയ്തിട്ടുണ്ട്. ഈ സ്ഥലത്താണ് കിടാരികളെയും ആടുകളെയും പാർപ്പിച്ചിരിക്കുന്നത്. പുല്ലിനൊപ്പം കൈതപ്പോളയും നൽകാറുണ്ട്. കൂടാതെ പുരയിടത്തിൽ വളരുന്ന പുല്ല് ചെത്തി നശിപ്പിക്കാതെ അവയും പശുക്കൾക്ക് നൽകും. മികച്ച പാലുൽപാദനമുള്ള പശുക്കൾക്ക് എട്ടു കിലോ സാന്ദ്രിത തീറ്റയാണ് നൽകുക. ഇതിൽ തിരി തീറ്റയും ബിയർ വേസ്റ്റും ഉൾപ്പെടും. പച്ചപ്പുല്ലിന് ശേഷമാണ് ഇത് നൽകുക. ദിവസം 6000 രൂപയോളം തീറ്റയിനത്തിൽ ചെലവാകുന്നുണ്ടെന്നും റിനി.

മലിനജലത്തിന് ഭൂഗർഭ കുളം, ചാണകത്തിന് ഡീവാട്ടറിങ് യന്ത്രം

പശുക്കളെ കുളിപ്പിക്കുന്നതും നിലം കഴുകുന്നതുമായ വെള്ളം തൊഴുത്തിന് അടിയിൽ നിർമിച്ചിട്ടുള്ള അറയിൽ ശേഖരിച്ചശേഷം പമ്പ് ഉപയോഗിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റും. കോരിമാറ്റുന്ന ചാണകം പ്രത്യേക ഷെഡ്ഡിൽ നിക്ഷേപിക്കും. ഇങ്ങനെ ശേഖരിക്കുന്ന ചാണകം നേരത്തേ ടാങ്കിൽ സൂക്ഷിച്ച വെള്ളവും ചേർത്ത് സ്ലറിയാക്കിയശേഷമാണ് ഡീവാട്ടറിങ് യന്ത്രത്തിന്റെ സഹായത്തോടെ പൊടിയാക്കി മാറ്റുന്നത്. ഇത് ചാക്കുകളിലാക്കി പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് വിൽക്കുന്നു. ചാണകത്തിൽനിന്നു നീക്കം ചെയ്യുന്ന വെള്ളം മറ്റൊരു ടാങ്കിൽ ശേഖരിച്ചശേഷം കൃഷിയിടത്തിലേക്ക് എത്തിക്കുന്നു. തീറ്റപ്പുല്ലിനും അവയ്ക്ക് ഇടവിളയായുള്ള ഫലവൃക്ഷങ്ങൾക്കും ഇതല്ലാതെ മറ്റൊരു വളപ്രയോഗമില്ല.

പശുക്കളുടെ വ്യായാമത്തിന് ‘ജിമ്മും’ ചികിത്സാമുറിയും

ആഴ്ചയിൽ ഒരു ദിവസം പശുക്കൾക്ക് വ്യായാമത്തിനുള്ള അവസരവും റിനി നൽകുന്നു. ഇതിനായി ഷെഡ്ഡിനു സമീപം വേലികെട്ടി തിരിച്ച സ്ഥലമുണ്ട്. രാവിലെ കറവയ്ക്കു ശേഷം 6 മുതൽ 10 വരെയാണ് പശുക്കളെ ഇവിടേക്കു മാറ്റുക. ഷെഡ്ഡിലെ ഒരു നിരയിൽ 6 പശുക്കളെയാണ് കെട്ടിയിരിക്കുക. അതുകൊണ്ടുതന്നെ ഓരോ ദിവസവും ഓരോ നിരയിലെ പശുക്കളെ ഇവിടേക്ക് ഇറക്കുന്നു. മണ്ണിൽ നടക്കുന്നത് അവയുടെ ആരോഗ്യത്തിനും കുളമ്പുകൾക്കും നല്ലതാണെന്നും റിനി. പത്തിന് തൊഴുത്തിലെത്തിയാൽ പിന്നെ വിശ്രമമാണ്. എന്തെങ്കിലും അസുഖമോ ശാരീരിക ബുദ്ധിമുട്ടുകളോ കാണുന്നപക്ഷം പശുക്കളെ പ്രത്യേകം മുറിയിലേക്ക് മാറ്റിപ്പാർപ്പിക്കും. അതുപോലെ പ്രസവവും ഈ മുറിയിൽത്തന്നെയാണ്.

കുടിവെള്ളം നൽകാൻ മീൻപെട്ടി

കുടിവെള്ളം നൽകാൻ മീൻപെട്ടി, തണുപ്പിക്കാൻ മഴ

ഓരോ പശുവിനും ആവശ്യാനുസരണം വെള്ളം ലഭിക്കാൻ ഓട്ടമാറ്റിക് ഡ്രിങ്കിങ് സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധാരണ ഈ സംവിധാനം ഒരുക്കാൻ ഫ്ലഷ് ടാങ്ക് ആണ് പലരും ഉപയോഗിക്കുക. എന്നാൽ, അതിൽനിന്നു വ്യത്യസ്തമായി ഇവിടെ പ്ലാസ്റ്റിക് ബോക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ പശുക്കൾ നിൽക്കുമ്പോൾ കുറയുന്ന വെള്ളത്തിന് ആനുപാതികമായി ടാങ്ക് നിറയാൻ സമയം എടുക്കുമെന്നതിനാലാണ് ഈ സംവിധാനം. ഓരോ നിരയിലും ഓരോ പെട്ടി വച്ചിട്ടുണ്ട്. ഫ്ലഷ് ടാങ്കിലെ ഫ്ലോട്ട് ആം (Float Arm) ഉപയോഗിച്ചുതന്നെയാണ് ജലനിരപ്പ് ക്രമീകരിച്ചിരിക്കുക. അന്തരീക്ഷ താപനില ഉയരുന്നതിനാൽ തണുപ്പിനുവേണ്ടി ഫോഗറുകളും ഫാമിനുള്ളിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ ഫാനുകളും ഒരുക്കിയിട്ടുണ്ട്. 

റിനിയുടെ മക്കൾ ആടുകൾക്കൊപ്പം

വരവ് 18,000; ചെലവ് 10,000‌

മികച്ച പാലുൽപാദനമുള്ള പശുക്കളെ ഫാമിൽ നിർത്താൻ റിനി ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ശരാശരി 400 ലീറ്റർ പാൽ എപ്പോഴും ഫാമിൽനിന്ന് ഉൽപാദിപ്പിക്കാനും കഴിയുന്നു. വറ്റുകാലത്തിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ പശുക്കൾ പ്രസവിച്ച് കറവയിലേക്ക് പ്രവേശിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ പാലുൽപാദനത്തിലും വരുമാനത്തിലും എപ്പോഴും സ്ഥിരത ഉറപ്പ്. പ്രസവിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് പ്രധാന ഷെഡ്ഡിലേക്ക് കറവപ്പശുക്കളെ മാറ്റുക.

തൊഴിലാളികളുടെ വേതനം, കാലിത്തീറ്റ, ബിയർ വേസ്റ്റ്, ധാതുലവണമിശ്രിതം, മരുന്ന് എന്നിങ്ങനെ ഒരു ദിവസം 10,000 രൂപയോളം ചെലവ് തനിക്കുണ്ടെന്ന് റിനി. ക്ഷീരസംഘത്തിൽനിന്ന് ലീറ്ററിന് 46 രൂപ ഇപ്പോൾ ലഭിക്കുന്നു. അതുപോലെ നേരിട്ടുള്ള വിപണത്തിൽ 58 രൂപയും കിട്ടും. എല്ലാ ചെലവുകളും കഴിഞ്ഞ് കുറഞ്ഞത് 8000 രൂപ ലാഭമായി കയ്യിൽ വരുന്നുവെന്നും റിനി പറയുന്നു.

സമ്മിശ്രത്തോട്ടം

പശുക്കളെ കേന്ദ്രീകരിച്ചാണ് റിനിയുടെ സഫ ഫാമിന്റെ പ്രവർത്തനം. പശുക്കളെ പാർപ്പിച്ചിരിക്കുന്ന ഷെഡ്ഡിനു ചുറ്റും റംബുട്ടാൻ, മാംഗോസ്റ്റിൻ, പുലോസാൻ, വിയറ്റ്നാം ഏർളി പ്ലാവ് തുടങ്ങിയവ വളരുന്നു. എൻ18 ഇനത്തിൽപ്പെട്ട റംബുട്ടാനിൽനിന്ന് കഴിഞ്ഞ തവണ ഒരു ലക്ഷം രൂപ ലഭിച്ചു. ഇവയ്ക്കൊപ്പം കശുമാവ്, കമുക്, തെങ്ങ്, മാവ് തുടങ്ങിയവയും നട്ടിട്ടുണ്ട്. ഇരുപതോളം പെട്ടി വൻതേനീച്ചക്കോളനികളും ഇവിടെയുണ്ട്. 

കുടുംബത്തിന്റെ പിന്തുണ

പിതാവ് വി.എം. ഇബ്രാഹിമും അമ്മ സലീനയും ഭർത്താവ് നിഷാദ് അലിയും മക്കളായ റിദ ഫാത്തിമയും (ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി) രണ്ടു വയസുകാരി ഐറ മറിയവും അടങ്ങുന്നതാണ് റിനിയുടെ കുടുംബം.

ഫോൺ: 94471 53273

English summary: 2.4 lakhs profit per month; Here is Rini's Safa Farm