ഒരേക്കർ റബർ തോട്ടത്തിൽനിന്നു അഞ്ചു ലക്ഷം രൂപ വരുമാനം കിട്ടുമോ? കിട്ടും. സംശയമുണ്ടെങ്കിൽ ജോമിയുടെ തോട്ടം വരെ ഒന്നു പോയാൽ മതി. എംബിഎക്കാരൻ ജോമി മാത്യു മൂവാറ്റുപുഴയിൽ നിന്നു ഷിമോഗയ്ക്ക് വണ്ടി കയറിയത് റബറിൽ നിന്ന് പൊന്നു വിളയിക്കാമെന്ന് ആ ചങ്കുറപ്പുള്ളതു കൊണ്ടാണ്. ജീവിതത്തിൽ കൃഷിയും എംബിഎയെയും കൂട്ടിച്ചേർത്ത ജോമി കൃഷിയിടത്തിൽ റബറും കുരുമുളകും കൂട്ടിച്ചേർത്തു. ഇരു വിളകളെയും പൊന്നു പോലെ നോക്കി. ഇരുവരും ജോമിയെ കൈവിട്ടില്ല. പകരം കൈ നിറയെ നൽകി. അതാണ് ജോമിയുടെ വിജയ രഹസ്യം.

ഒരേക്കർ റബർ തോട്ടത്തിൽനിന്നു അഞ്ചു ലക്ഷം രൂപ വരുമാനം കിട്ടുമോ? കിട്ടും. സംശയമുണ്ടെങ്കിൽ ജോമിയുടെ തോട്ടം വരെ ഒന്നു പോയാൽ മതി. എംബിഎക്കാരൻ ജോമി മാത്യു മൂവാറ്റുപുഴയിൽ നിന്നു ഷിമോഗയ്ക്ക് വണ്ടി കയറിയത് റബറിൽ നിന്ന് പൊന്നു വിളയിക്കാമെന്ന് ആ ചങ്കുറപ്പുള്ളതു കൊണ്ടാണ്. ജീവിതത്തിൽ കൃഷിയും എംബിഎയെയും കൂട്ടിച്ചേർത്ത ജോമി കൃഷിയിടത്തിൽ റബറും കുരുമുളകും കൂട്ടിച്ചേർത്തു. ഇരു വിളകളെയും പൊന്നു പോലെ നോക്കി. ഇരുവരും ജോമിയെ കൈവിട്ടില്ല. പകരം കൈ നിറയെ നൽകി. അതാണ് ജോമിയുടെ വിജയ രഹസ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേക്കർ റബർ തോട്ടത്തിൽനിന്നു അഞ്ചു ലക്ഷം രൂപ വരുമാനം കിട്ടുമോ? കിട്ടും. സംശയമുണ്ടെങ്കിൽ ജോമിയുടെ തോട്ടം വരെ ഒന്നു പോയാൽ മതി. എംബിഎക്കാരൻ ജോമി മാത്യു മൂവാറ്റുപുഴയിൽ നിന്നു ഷിമോഗയ്ക്ക് വണ്ടി കയറിയത് റബറിൽ നിന്ന് പൊന്നു വിളയിക്കാമെന്ന് ആ ചങ്കുറപ്പുള്ളതു കൊണ്ടാണ്. ജീവിതത്തിൽ കൃഷിയും എംബിഎയെയും കൂട്ടിച്ചേർത്ത ജോമി കൃഷിയിടത്തിൽ റബറും കുരുമുളകും കൂട്ടിച്ചേർത്തു. ഇരു വിളകളെയും പൊന്നു പോലെ നോക്കി. ഇരുവരും ജോമിയെ കൈവിട്ടില്ല. പകരം കൈ നിറയെ നൽകി. അതാണ് ജോമിയുടെ വിജയ രഹസ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരേക്കർ റബർ തോട്ടത്തിൽനിന്നു അഞ്ചു ലക്ഷം രൂപ വരുമാനം കിട്ടുമോ? കിട്ടും. സംശയമുണ്ടെങ്കിൽ ജോമിയുടെ തോട്ടം വരെ ഒന്നു പോയാൽ മതി. എംബിഎക്കാരൻ ജോമി മാത്യു മൂവാറ്റുപുഴയിൽ നിന്നു ഷിമോഗയ്ക്ക് വണ്ടി കയറിയത് റബറിൽ നിന്ന് പൊന്നു വിളയിക്കാമെന്ന് ആ ചങ്കുറപ്പുള്ളതു കൊണ്ടാണ്. ജീവിതത്തിൽ കൃഷിയും എംബിഎയെയും കൂട്ടിച്ചേർത്ത ജോമി കൃഷിയിടത്തിൽ റബറും കുരുമുളകും കൂട്ടിച്ചേർത്തു. ഇരു വിളകളെയും പൊന്നു പോലെ നോക്കി. ഇരുവരും ജോമിയെ കൈവിട്ടില്ല. പകരം കൈ നിറയെ നൽകി. അതാണ് ജോമിയുടെ വിജയ രഹസ്യം. 

ഷിമോഗയിലെ ജോമിയുടെ തോട്ടത്തിൽ വിളയുന്നത് വെറും കൃഷിയല്ല മറ്റുള്ളവർക്കുള്ള കൃഷി പാഠമാണ്. റബർ കൃഷി ചെയ്യാനായി 25 വർഷം മുമ്പ് കർണാടകത്തിലെ ഷിമോഗയിൽ കൃഷിയിടം വാങ്ങിയ ജോമി കുരുമുളകു കൃഷിയിലൂടെ സൃഷ്ടിച്ച നേട്ടങ്ങൾ അറിയണം. റബറിനൊപ്പം കുരുമുളകുകൂടി നട്ടുവളർത്തി അധികാദായം നേടുന്ന രീതി കർഷകശ്രീ പണ്ടേ അവതരിപ്പിച്ചിട്ടുണ്ട്. ലോകം തന്നെ ശ്രദ്ധിക്കുന്ന വിധത്തിൽ റബർ–കുരുമുളക് കൂട്ടുകെട്ടിനെ മാറ്റിയെടുത്തതാണ് ജോമിയുടെ ഒരു മികവ്.  എന്നാൽ, പുതിയ തോട്ടങ്ങളിൽ റബർ–കുരുമുളക് കൂട്ടുകെട്ടിന്റെ ആവശ്യമില്ലെന്നും ശരിയായ കൃഷിരീതിയിലൂടെ കുരുമുളകിനെ ആദായവിളയാക്കാമെന്നും ജോമി കൂട്ടിച്ചേർത്തു. 

ജോമിയുടെ കുരുമുളകു തോട്ടം
ADVERTISEMENT

വിരട്ടാൻ വിയറ്റ്നാം കുരുമുളക്, രക്ഷപെടാൻ വിളവു കൂട്ടണം 

കേരളത്തിന്റെ കറുത്തപൊന്നിന്റെ എതിരാളി ആരാണ്. അവരുടെ ശക്തി എന്താണ്. ഇതു തിരിച്ചറിഞ്ഞതാണ് ജോമിയുടെ മാസ്റ്റർ സ്ട്രോക്ക്. 

വിലയിടിയുമ്പോഴും അഞ്ചു ലക്ഷം രൂപ കിട്ടിയെങ്കിൽ ഈ തോട്ടത്തിലെ കുരുമുളകിന്റെ ഉൽപാദനക്ഷമത എത്രയധികമാണെന്നു ചിന്തിച്ചുനോക്കൂ. ഇന്ത്യയിലെ കുരുമുളക് കൃഷി നിലനിൽക്കാൻ പ്രയാസപ്പെടുന്നത് ഉൽപാദനക്ഷമതയുടെ കുറവ് മൂലമാണെന്ന് എല്ലാവർക്കുമറിയാം. വിയറ്റ്നാം കർഷകന്റെ മുളക് ഒളിഞ്ഞും തെളിഞ്ഞും വിപണിയിലെത്തുമ്പോൾ മേന്മയേറിയ മലബാർ പെപ്പറിനു സ്വന്തം നാട്ടിൽപോലും ആവശ്യക്കാരില്ലാതാവുകയാണ്. നമ്മുടെ മുളകിന്റെ പകുതി വിലയ്ക്ക് വിയറ്റ്നാം ചരക്ക് നാട്ടിൽ സുലഭമാണിപ്പോൾ. ഒരു ഏക്കറിൽ നിന്ന് അവർ ശരാശരി 1200 കിലോ മുളക് പറിക്കുമ്പോൾ നമ്മുടെ കർഷകർക്ക് 200-250 കിലോ മാത്രമാണ് കിട്ടുക.  അതുകൊണ്ടുതന്നെയാണ് വിയറ്റ്നാംകാരൻ വില കുറയ്ക്കുമ്പോൾ അതേ തോതിൽ വില താഴ്ത്താൻ നമുക്ക് കഴിയാതെ വരുന്നത്. അവരെക്കാൾ  ഉൽപാദനക്ഷമത നേടുക മാത്രമാണ് ഇതിനു പരിഹാരം.

കുരുമുളകിന് ഇടവിളയായി കാപ്പിയും

വിയറ്റ്നാമിൽ ചെന്നു, ജോമി കൃഷിപാഠം പകർത്തി 

ADVERTISEMENT

എതിരാളിയെ തിരിച്ചറിഞ്ഞാൽ മാത്രം കാര്യമില്ല. എങ്ങനെ തിരിച്ചടിക്കുമെന്നും അറിയണം. അതെങ്ങനെ സാധ്യമാകുമെന്നതാണ് അടുത്ത ചോദ്യം– അതിസാന്ദ്രതാ ശൈലിയിൽ കൃത്രിക്കാലുകളിൽ കുരുമുളക് വളർത്തുന്നതാണ് വിയറ്റ്നാം മാതൃകയെന്നു പലരും പറയാറുണ്ട്. എന്നാൽ കൃഷി പഠിക്കാനായി മാത്രം വിയറ്റ്നാം സന്ദർശനം നടത്തിയ ജോമി ഈ രണ്ടു ധാരണകളെയും തിരുത്തുന്നു. സാന്ദ്രത കൂട്ടണമെന്നതു ശരിതന്നെ. പക്ഷേ അതിസാന്ദ്രതാശൈലിയും കോൺക്രീറ്റ് കാലുകളും ആദായക്ഷമത നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇവ രണ്ടുമില്ലാത്ത കൃഷിയിടത്തിൽ നിന്നു ഹെക്ടറിൽ 7.38 ടൺ  എന്ന റിക്കാർഡ് ഉൽപാദനം സാധ്യമാണെന്നു കാണിച്ചു തന്ന ജോമി മാത്യുവിനെ ലോകം അംഗീകരിച്ചു കഴിഞ്ഞു. ഏഷ്യ പസിഫിക് പെപ്പർ കമ്യൂണിറ്റി 2020ലെ മികച്ച കുരുമുളകു കർഷകനുള്ള അവാർഡ് നൽകി ആദരിച്ച ഈ മൂവാറ്റുപുഴക്കാരൻ ഒരു പക്ഷേ കൃഷിയിലൂടെ രാജ്യാന്തര അംഗീകാരം നേടുന്ന പ്രഥമ മലയാളിയായിരിക്കും. യുഎൻ മലയാളിക്ക് നൊബേലും ഓസ്കറും ഗ്രാമിയും മഗ്സസെയും ബുക്കറുമൊക്കെ കിട്ടിയാലെന്ന പോലെ ആഘോഷിക്കപ്പെടേണ്ട നേട്ടം. ഏഷ്യ–പസഫിക് മേഖലയ്ക്കുവേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക– സമൂഹിക കമ്മീഷനു കീഴിലാണ് അന്താരാഷ്ട്ര കുരുമുളകു സമൂഹം പ്രവർത്തിക്കുന്നത്. അദ്ദേഹത്തിനൊപ്പം അവാർഡ് നേടിയ മലേഷ്യക്കാരൻ  നഗരാന്തർ അനഗ്ഗാലുവിനോ വിയറ്റ്നാംകാരൻ നുഗിയൻ തിന്തുവിനോ ഇത്രയും ഉൽപാദനക്ഷമതയില്ലെന്നറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ തിളക്കം വ്യക്തമാവുക.  

കുരുമുളക് ബഹുവിളയാക്കി, വിളവ് കൂടി ലാഭവും 

പതിവ് ഞാറ്റുവേല – സാമൂതിരി കഥകൾക്കും വിയറ്റ്നാം മോഡൽ കോൺക്രീറ്റുകാൽ സ്വപ്നങ്ങൾക്കുമപ്പുറം ആത്മാർഥമായി കുരുമുളകുകൃഷിയെ സമീപിക്കുന്നവർക്ക് കർണാടകത്തിലെ ഷിമോഗയിലുള്ള ജോമിയുടെ തോട്ടത്തിൽനിന്നു പഠിക്കാനേറെ. വിയറ്റ്നാമിനെ മറികടക്കുന്ന ഉൽപാദനക്ഷമത ഇവിടെ സാധ്യമാക്കുന്നതിനായി കേരളത്തിലെ കുരുമുളകു കൃഷിയ്ക്കു തീരെ ബോധിക്കാത്ത പല മാറ്റങ്ങളും വേണ്ടിവന്നു. 

കുരുമുളകിനെ ബഹുവിള സമ്പ്രദായത്തിലേക്കു മാറ്റുകയും കൃത്യമായ ഇടയകലം പാലിക്കുകയും തെറ്റായ കൃഷിരീതികൾ ഉപേക്ഷിക്കുകയും ചെയ്ത്  ശാസ്ത്രീയപരിചരണം നൽകിയതാണ് തന്റെ വിജയരഹസ്യമെന്നു ജോമി പറയുന്നു. നോ നോൺസെൻസ് സമീപനമാണ് ജോമിയെ വ്യത്യസ്തമാക്കുന്നത്. വസ്തുനിഷ്ഠമായി മാത്രം കാര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കുകയാണ് അദ്ദേഹത്തിന്റെ രീതി.  റബറിന്റെ വിലയിടിവിനെ റബർ ഉൽപാദകസംഘം പ്രസിഡന്റായിരുന്ന ജോമി നേരിട്ട രീതി നോക്കൂ. 2011ലാണ് മണ്ഡകത്തെയിലെ പത്തേക്കറിൽ അദ്ദേഹം റബർ നട്ടത്. പിന്നാലെ റബർവിലയുടെ പതനവും ആരംഭിച്ചു. എംബിഎ പഠനശേഷം ലഭിച്ച ജോലി ഉപേക്ഷിച്ച് അന്യനാട്ടിൽ റബർകൃഷി ചെയ്യുകയായിരുന്ന ജോമിക്ക് ബദൽമാർഗങ്ങൾ ചിന്തിക്കാതെ നിർവാഹമില്ലാതായി. ടാപ്പിങ് പ്രായമെത്തുന്നതുവരെ സമയം പാഴാക്കാൻ അദ്ദേഹം തയാറായില്ല.

ADVERTISEMENT

റബറിൽ മാത്രമല്ല സിൽവർ ഓക്കിലും കുരുമുളക് കായ്ക്കും 

എന്നാൽ ജോമിയുടെ പ്രതിസന്ധി ഈ ശ്രമങ്ങളിൽ തീർന്നില്ല. അതോടെ മറ്റു മാർഗങ്ങളിലേക്ക് ജോമി തിരിഞ്ഞു. 2013ലും കാര്യങ്ങൾ മെച്ചപ്പെടുന്നില്ലെന്നു കണ്ടതോടെ  10x20 അടി അകലത്തിൽ നിൽക്കുന്ന റബറിനിടയിലൂടെ അതേ അകലത്തിൽ സിൽവർ ഓക്ക് തൈകൾ നട്ടുവളർത്തി കുരുമുളകുകൃഷിയാരംഭിച്ചു. പിന്നാലെ റബർ  മരങ്ങളിലും കുരുമുളക് പടർത്തി തുടങ്ങി.  റബറിലും സിൽവർ ഓക്കിലുമായി ഹെക്ടറിൽ 1000 ചുവട് കുരുമുളക്. ഭാവിയിൽ ടാപ്പിങ് പുനരാരംഭിക്കാവുന്ന വിധത്തിലാണ് കുരുമുളക് വള്ളികൾ റബറിൽ കയറ്റിവിട്ടത്. ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷവും റബറിനു വില ഉയരാതായപ്പോൾ ജോമി നിലപാട് കടുപ്പിച്ചു. ടാപ്പിങ് പ്രായമെത്തിയ റബർമരങ്ങളുടെ ഇലച്ചാർത്ത് വെട്ടിയൊതുക്കി പരമാവധി സൂര്യപ്രകാശം തോട്ടത്തിലേക്കു കടന്നുവരുന്നുണ്ടെന്നുറപ്പാക്കി. ക്രമേണ തോട്ടത്തിലെ ഉൽപാദനക്ഷമത ഉയർന്നു തുടങ്ങി. പരമാവധി 25 അടി ഉയരത്തിൽ താങ്ങുകാലുകളുടെ വളർച്ച ക്രമീകരിച്ചിരിക്കുന്ന ഈ തോട്ടത്തിൽ ഒരു ചുവട്ടിൽ നിന്ന് 20–30 കിലോ പച്ചക്കുരുമുളക് കിട്ടുന്നു. ഇപ്പോഴും റബർ മരങ്ങളെ പൂർണമായി ഉപേക്ഷിക്കാത്ത ജോമിക്ക് റബർവില ഉയർന്നാൽ ടാപ്പിങ് പുനരാരംഭിക്കാൻ ഏതാനും മാസങ്ങൾ മാത്രം മതിയാവും. വെട്ടിയൊതുക്കിയ ഇലച്ചാർത്ത് പൂർവസ്ഥിതിയാലാകുന്നതിനുള്ള താമസം മാത്രം.

6 ഏക്കർ, 177 ക്വിന്റൽ കുരുമുളക് 

റബർതോട്ടത്തിലെ ഈ കുരുമുളകുകൃഷിയിൽ നിന്നുള്ള ഉൽപാദനക്ഷമതയാണ് എപിപിസി അവാർഡിനു പരിഗണിച്ചത് ഇരുപതടിയോളം ഉയരത്തിൽ റബർ മരങ്ങളെ പൊതിഞ്ഞുനിൽക്കുന്ന കുരുമുളകുകൊടികളിൽ നിറയെ തിരി പിടിച്ചിരിക്കുന്നു. ഒരു ചുവട്ടിൽ നിന്ന് ശരാശരി 25 കിലോ പച്ചക്കുരുമുളക് ഉറപ്പ്. ഇവിടുത്തെ ആറേക്കറിൽനിന്ന് 177 ക്വിന്റൽ കുരുമുളക് ജോമി വിളവെടുത്തിട്ടുണ്ടെന്നാണ് ഫീൽഡ് പരിശോധന നടത്തിയ എപിപിസി വിദഗ്ധർ കണ്ടെത്തിയത്. പ്രതിസന്ധിയെ അവസരമാക്കി വളരുകയായിരുന്നു ജോമി. തീർത്തഹള്ളി താലൂക്ക് മണ്ഡകത്തെയിലെ പത്തേക്കർ റബർതോട്ടത്തിൽ ഇടവിളയായി കാപ്പിയുമുണ്ട്. ഹൊസനഗര ഹാലുഗുഡെയിലെ റബർതോട്ടത്തിലാവട്ടെ കുരുമുളക് പടർന്ന മരങ്ങളിൽ ടാപ്പിങ് തുടരുന്നുണ്ട്. കൂടാതെ വിവിധ പ്ലോട്ടുകളിലെ സിൽവർഓക്കിലും സുബാബുളിലുമൊക്കെയായി ആകെ മുപ്പതിനായിരത്തിലേറെ കുരുമുളകാണ് ജോമിക്കുള്ളത്  ഹെസനഗരയിലെ നൗഡൂരും സാഗര താലൂങ്കിലെ ലിങ്കനഹള്ളിയിലും ഇദ്ദേഹത്തിനു കൃഷിയിടങ്ങളുണ്ട്. അടയ്ക്കയും തെങ്ങും നെല്ലും ജാതിയും ഫലവൃക്ഷങ്ങളുമൊക്കെ കൃഷി ചെയ്യുന്ന ജോമി ബഹുവിള സമ്പ്രദായത്തിന്റെ ശക്തനായ വക്താവാണ്. കർണാടകയിൽ നാലിടങ്ങളിലായി ജോമിക്കും കുടുംബാംഗങ്ങൾക്കും നൂറേക്കറോളം ഭൂമിയുണ്ട്. എന്നാൽ ചെറുകിടകർഷകർക്കു പകർത്താവുന്ന മാതൃകകളാണ് അദ്ദേഹം ഇവിടെ സ്വീകരിച്ചിരിക്കുന്നതിലേറെയും.

വിളവ് കൂട്ടിയാൽ വിജയം, ഇതു കുരുമുളകിലെ വിജയ രഹസ്യം 

കുരുമുളക് കൃഷി ലാഭകരമാണോ. സംശയം തീർക്കാം. ശരിയായ സമീപനത്തിലൂടെ  ഉയർന്ന ഉൽപാദനക്ഷമത നേടുക മാത്രമാണ്  നമ്മുടെ കുരുമുളകുകൃഷിയുടെ പ്രതാപം വീണ്ടെടുക്കാനുള്ള മാർഗമമെന്ന് ജോമി അഭിപ്രായപ്പെട്ടു. ഹൈറേഞ്ചിലെങ്കിലും  അത് അത്ര അസാധ്യവുമല്ല. ഒരേക്കറിൽ 11 അടി അകലത്തിൽ 400 ചുവട് കുരുമുളകിന് ഇടം കണ്ടെത്താമെന്ന് ജോമി ചൂണ്ടിക്കാട്ടി. ഒരു ചുവട്ടിൽനിന്ന് 4 കിലോ ഉൽപാദനം കണക്കാക്കിയാൽ പോലും ഏക്കറിന് 1600 കിലോ കുരുമുളക് ലഭിക്കും. കിലോയ്ക്ക് 400 രൂപ കണക്കാക്കിയാൽ പോലും 6,40,000 രൂപ വരുമാനം കിട്ടും. കാപ്പി, കോക്കോ, ഫലവൃക്ഷങ്ങൾ തുടങ്ങിയ ഇടവിളകളിൽ നിന്നുള്ള അധികവരുമാനസാധ്യതകൾ മാത്രം മതിയാവും കൃഷിച്ചെലവുകൾക്ക്. എന്തുകാര്യം? നമ്മുടെ നാട്ടിലെ ശരാശരി ഉൽപാദനക്ഷമത 200-250 കിലോ മാത്രമാണ്. കൃഷി ഓഫീസറായി വിരമിച്ച മൂവാറ്റുപുഴ പോത്താനിക്കാട് സി.വി.മത്തായിസാറിന്റെ മകൻ കാണിച്ചുതരുന്ന പാഠങ്ങളുടെ പ്രസക്തിയും ഇവിടെയാണ്.

റബറും മുളകും സംയോജിപ്പിച്ച ജോമി മാത്യുവിന്റെ കൃഷി പാഠങ്ങൾ ആർക്കും സ്വന്തം പുരയിടത്തിൽ നടപ്പിലാക്കാം. കൃത്യമായ പഠനം, ശാസ്ത്രീയമായ സമീപനം എന്നിവയാണ് കൃഷിയിൽ ജോമിയെ വിജയിപ്പിച്ചത്. വിജയത്തിന് 10 കാര്യങ്ങൾ ജോമി മുന്നോട്ടു വയ്ക്കുന്നു. അവ പരിചയപ്പെടാം. 

1 മികച്ച ഇനങ്ങൾ തിരഞ്ഞെടുക്കുക 

സ്ഥലത്തിനും കാലാവസ്ഥയ്ക്കും യോജ്യമായതും രോഗപ്രതിരോധശേഷിയും ഉൽപാദനക്ഷമതയും ഒത്തിണങ്ങിയതുമായ നാലോ അഞ്ചോ ഇനങ്ങൾ കണ്ടെത്തണം. കൂടുതൽ സ്ഥലമുള്ളവർ കൂടുതൽ ഇനങ്ങൾ പ്രയോജനപ്പെടുത്തണം. അമ്പതോളം മികച്ച കുരുമുളക് ഇനങ്ങളുടെ ശേഖരം സ്വന്തമായുണ്ടെങ്കിലും  ജോമി ഉൽപാദനമെടുക്കുന്നത് പ്രധാനമായും ആറ് ഇനങ്ങളിൽ നിന്നു മാത്രം. ഏറ്റവും മികച്ച കുരുമുളകിനങ്ങളുടെ ഒരു മുൻഗണനാപട്ടിക തന്നെ ഇദ്ദേഹത്തിനുണ്ട്.  മികവേറിയ എ കാറ്റഗറിയിൽ പന്നിയൂർ 1,2, അറക്കളം മുണ്ടി , സ്വന്തം കണ്ടെത്തലുകളായ വി–1, വി–2, വി–3 ഏന്നിവയാണുള്ളത്. ഇവ മാത്രമാണ് വരുമാനത്തിനായി ജോമി കൃഷി ചെയ്യുക.  വി പരമ്പരയിൽപ്പെട്ട ഇനങ്ങൾ ജോമിയുടെ സെലക്ഷനിലൂടെ സ്വയം വികസിപ്പിച്ചവയാണ്. തന്റെ ഗുരുനാഥനായ കരുമുളുകു ഗവേഷകൻ ഡോ. വേണുഗോപാലിന്റെ (റിട്ട.ഐഐഎസ്ആർ സയന്റിസ്റ്റ്) ബഹുമാനാർഥമാണ് ഈയിനങ്ങൾക്ക് വി സീരീസ് എന്നു പേരിട്ടതെന്ന് ജോമി പറഞ്ഞു. അവ സംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. സിഗന്ധിനി, വിജയ്, കുമ്പുക്കൽ തുടങ്ങിയ ഇനങ്ങളെക്കുറിച്ചും ജോമിക്ക് നല്ല അഭിപ്രായമാണുള്ളത്.  അത്യുൽപാദനശേഷിയുള്ള ഇനങ്ങൾക്ക് ആനുപാതികമായ പരിചരവും പോഷണവും നൽകാതെ കുറ്റം പറയുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരിമുണ്ട പോലുള്ള നാടൻ ഇനങ്ങളാണ് കേരളത്തിൽ പലർക്കും പഥ്യം. എന്നാൽ ജോമിയുടെ അനുഭവത്തിൽ കരിമുണ്ടയ്ക്കു കേടിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഏതെങ്കിലും ഒരു ഇനം പ്രത്യേകം ശുപാർശ ചെയ്യാനും ഇദ്ദേഹം തയാറല്ല. ഓരോ പ്രദേശത്തിനും സൂക്ഷ്മകാലാവസ്ഥയ്ക്കും യോജിച്ച ഇനങ്ങൾ കൃഷിക്കാർ തന്നെ കണ്ടെത്തണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.

2. ചെന്തലകൾക്കു പകരം കേറുതലകൾ ഉപയോഗിക്കാം 

ചെന്തലകൾ മുറിച്ചെടുത്ത് കുരുമുളകിന്റെ തൈകളുണ്ടാക്കണമെന്നാണ് നാം പഠിച്ചിട്ടുള്ളത്. എന്നാൽ അവയേക്കാൾ അനുയോജ്യം കേറുതലകൾ തന്നെയാണെന്ന് ജോമി സാക്ഷ്യപ്പെടുത്തുന്നു. വിയറ്റ്നാമിലേക്കു നടത്തിയ പഠനയാത്രയിലെ കണ്ടെത്തലായിരുന്നു ഇത്. ഇതുമൂലം  പല മെച്ചങ്ങളുമുണ്ട്– താരതമ്യേന രോഗസാധ്യത കുറവാണെന്നതു തന്നെ പ്രധാന മെച്ചം. രണ്ടാംവർഷം തന്നെ പൂവിടുകയും മൂന്നാം വർഷം ആദായത്തിലെത്തുകയും ചെയ്യുമെന്നതും  കേറുതലകളെ കൂടുതൽ സ്വീകാര്യമാക്കുന്നു. അതിവേഗം മുകളിലേയ്ക്കു വളരുമെന്നതും ചുവടുമുതൽ ഇരുവശങ്ങളിലേക്കും സിലിണ്ടർ ആകൃതിയിൽ  പടർന്ന് പരമാവധി ഉൽപാദനം തരുമെന്നതും കേറുതലകളെ കൂടുതൽ സ്വീകാര്യമാക്കുന്നു. കേറുതലകളിൽ നിന്നുള്ള കുരുമുളകുവള്ളിയിൽ ചെന്തലകൾ കുറഞ്ഞ തോതിലേ കാണൂ. രോഗസാധ്യത കൂടുതലുള്ള ചെന്തലകൾ കുറയുന്നത് ചെടിയുടെ പൊതുവായ ആരോഗ്യത്തിനും പ്രയോജനപ്പെടും

‌3. ഇടയകലവും ഇടവിളക്കൃഷിയും പാലിക്കുക 

കുരുമുളകിന്റെ ഇടയകലം കൂടിയാലും കുറ‍ഞ്ഞാലും പ്രശ്നമാണ്. കൂടുതൽ അടുപ്പിച്ചു കുരുമുളക് നട്ടതാണ് കേരളത്തിലെ കുരുമുളകകൃഷി പരാജയത്തിലേക്കു നീങ്ങാനുള്ള ഒരു പ്രധാന കാരണമെന്നു ജോമി അഭിപ്രായപ്പെടുന്നു. അമിതമായി അടുത്തുനിൽക്കുന്ന കുരുമുളകിൽ രോഗവ്യാപനത്തിനുള്ള സാധ്യതയേറും വിവിധ ഇനങ്ങൾക്കു നൽകേണ്ട ഇടയകലത്തിൽ വ്യത്യാസമുണ്ട്. അതേസമയം ഇടയകലം കൂടുതലായാൽ ഉൽപാദനക്ഷമത കുറയുമെന്ന കാര്യവും വിസ്മരിക്കരുത്. പതിനൊന്നടി അകലമാണ് കുരുമുളകു കൃഷിക്ക് ജോമി എറ്റവും യോജ്യമായി കണ്ടെത്തിയത്. 6 അടി മുതൽ 20 അടി വരെ അകലത്തിൽ പരീക്ഷണകൃഷി നടത്തിയ അനുഭവസമ്പത്തുമായാണ് ഇതു പറയുന്നത്.

കുരുമുളകുകർഷകർ  ബഹുവിള സമ്പ്രദായത്തിലേക്കു മാറണമെന്നു ജോമി. മറ്റു വിളകൾക്കൊപ്പം നടുമ്പോൾ വേണ്ടത്ര അകലം പാലിക്കപ്പെടുമെന്നു മാത്രമല്ല അധികവരുമാനം ലഭിക്കുകയും ചെയ്യും. അതേസമയം വിളസാന്ദ്രത തീരെ കുറയുകയുമരുത്. കൃഷിയിലെ നഷ്ടസാധ്യത കുറയ്ക്കുന്ന പ്രധാന ഘടകമാണ് ഇടവിളക്കൃഷി. ജോമിയുടെ കുരുമുളകു തോട്ടങ്ങളിൽ  റബറിനു പുറമെ കാപ്പി, കൊക്കോ, അവക്കാഡോ എന്നിവയൊക്കെ കാണാം. കൊക്കോയേക്കാൾ മെച്ചം കാപ്പിയാണെന്നു പറഞ്ഞ ജോമി അവക്കാഡോ നട്ടുതുടങ്ങുന്നതേയുള്ളൂ. മങ്കോസ്റ്റിൻ, പാഷൻഫ്രൂട്ട് എന്നിവയും ഇദ്ദേഹത്തിന്റെ കുരുമുളകു തോട്ടത്തിലെ ഇടവിളകളാണ്. ഹാലുഗുഡെയിലെ റബർ– കുരുമുളക്  തോട്ടത്തിലാണ് മാങ്കോസ്റ്റിൻ നട്ടുതുടങ്ങിയിട്ടുള്ളത്. മറ്റൊരിടത്ത് പാഷൻഫ്രൂട്ടും. വ്യത്യസ്തരീതികൾ പരീക്ഷണത്തിലാണെങ്കിലും അധികവരുമാനം ഉറപ്പാക്കാൻ ഇവ ഉപകരിക്കുമെന്ന കാര്യത്തിൽ തെല്ലും സംശയമില്ല

4.  കൃഷിക്ക് പ്രധാനം താങ്ങുകാലുകൾ  

താങ്ങുകാലുകളും ഏറെ പ്രധാനപ്പെട്ടതാണ്. ദീർഘകാലവിളയായ കുരുമുളകിനൊപ്പം നിലനിൽക്കുന്ന താങ്ങുകാലുകൾ പ്രാദേശിക ലഭ്യതയും യോജ്യതയ്ക്കുമനുസരിച്ച് കണ്ടെത്തണം. സുബാബുളും സിൽവർ ഓക്കുമാണ് ജോമിയുടെ പ്രിയപ്പെട്ട താങ്ങുകാലുകൾ. റബർമരങ്ങളിൽ കുരുമുളക് പടർത്തിയെങ്കിലും പുതിയ തോട്ടങ്ങളിൽ കുരുമുളകിന്റെ താങ്ങുകാലായി റബർ നടുന്നതിനോട് ജോമി തീരെ യോജിക്കുന്നില്ല. റബറും കുരുമുളകും രണ്ടു വ്യത്യസ്ത കാലാവസ്ഥാമേഖലകളിൽ വളരേണ്ട വിളകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കർഷകനും സ്വന്തം സാഹചര്യങ്ങൾക്കു യോജിച്ച താങ്ങുകാലുകൾ തെരഞ്ഞെടുക്കണമെന്നു നിർദ്ദേശിക്കുന്ന ജോമി  25 അടി ഉയരമാണ് അവയ്ക്ക് നിർദ്ദേശിക്കുന്നത്. ഉയരത്തിനു ആനുപാതികമായി ഉൽപാദനക്ഷമത വർധിക്കുമെങ്കിലും വിളവെടുപ്പിനുള്ള അസൗകര്യം പരിഗണിച്ചാണ് 25 അടി ഉയരം നിജപ്പെടുത്തിയത്. കോൺക്രീറ്റ് കാലുകളിലെ കുരുമുളകു കൃഷിയോട് ജോമിക്കു തീരെ മമതയില്ല. ചൂടും ചെലവും കൂടുന്നതുമാത്രമല്ല,  സിൽവർ ഓക് പോലുള്ള ജൈവതാങ്ങുകാലുകൾ വേണ്ടത്ര കിട്ടാനുണ്ടെന്നതും ഈ മമമതക്കുറവിനു കാരണമാണ്. സുസ്ഥിരമായ ഒരു പരിഹാരം കൺമുന്‍പിലുള്ളപ്പോൾ കൃത്രിമക്കാലുകൾക്കു പിന്നാലേ പോകേണ്ടതില്ലല്ലോ? വിയറ്റ്നാമിൽ പൂർണമായും  കോൺക്രീറ്റ് കാലുകളിലാണ് കുരുമുളകുകൃഷിയെന്ന ധാരണ ശരിയല്ല– ജോമി ചൂണ്ടിക്കാട്ടി. താങ്ങുകാലുകളുടെ ബലത്തിലല്ല, പരമാവധി വിളസാന്ദ്രത നിലനിർത്തുന്നതുകൊണ്ടാണ് അവർ നേട്ടമുണ്ടാക്കുന്നത്. 

5. ശാസ്ത്രീയമായ വളപ്രയോഗം നടത്തുക 

ശാസ്ത്രീയമായ വളപ്രയോഗം കുരുമുളകിന് അനിവാര്യമാണ്.  ഉൽപാദനക്ഷമതയ്ക്കുമാത്രമല്ല  രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഇതാവശ്യമാണ്. രാസവളങ്ങളും ജൈവവളങ്ങളുമൊക്കെ ശരിയായ വിധത്തിൽ നൽകുന്ന രീതിയാണ് ഇവിടെ. ചാണകം ജൈവവസ്തുക്കൾക്കൊപ്പം കമ്പോസ്റ്റ് ചെയ്തു വർഷത്തിലൊരിക്കൽ നൽകും. മണ്ണുപരിശോധിയുടെ അടിസ്ഥാനത്തിൽ നിശ്ചിത അനുപാതത്തിലുള്ള എൻപികെ കൂട്ടുവളം ചുവട്ടിൽ നിന്ന് തെല്ലകലെയായി 300 ഗ്രാം വീതം വിതറിയ ശേഷം ജൈവ പുത നൽകും.  വർഷത്തിൽ രണ്ടുതവണയാണ് രാസളമിശ്രിതം നൽകുക.  സൂക്ഷ്മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കാനായി പത്രപോഷണവും നടത്തും ഐഐഎസ്ആർ പെപ്പർ സ്പെഷൽ, പന്നിയൂർ തുടങ്ങിയ ഫോളിയാർ വളങ്ങളാണ് ഇതിനായി ഉപയോഗിക്കുക

6. നീർവാർച്ച കീറി വെള്ളം ഉറപ്പാക്കുക 

കേരളത്തിലെ പല കർഷകരും വിസ്മരിക്കുന്ന  കാര്യമാണ് നീർവാർച്ച. കൊടിയുടെ ചുവട്ടിൽ അൽപം പോലും വെള്ളം കെട്ടിനിൽക്കില്ലെന്ന് ഉറപ്പാക്കണം. വേണ്ടത്ര ചാലുകൾ കീറുകയാണ് ഇതിനുള്ള പോംവഴി. ചാലുകൾ പരിധിയിലേറെ താഴ്ത്താനാവാത്തതിനാൽ  ദ്വാരങ്ങളിട്ട പിവിസി കുഴലുപയോഗിച്ച് ഭൂഗർഭ നീർച്ചാലുകളും ഇദ്ദേഹം സ്ഥാപിക്കാറുണ്ട്. അമിതമായ ജലസാന്നിധ്യം കുരുമുളകിനുണ്ടാക്കുന്ന ദോഷത്തെക്കുറിച്ച് അത്രയേറെ ബോധവാനാണ് ജോമി. 

7. നനയ്ക്കലിൽ പിശുക്കു വേണ്ട 

കുരുമുളകിനു ആവശ്യമുള്ള സമയങ്ങളിലെല്ലാം നന നൽകാനും  മറ്റ് സന്ദർഭങ്ങളിൽ നന നിഷേധിക്കാനും സാധിക്കണം. വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്കനുസൃതമായി നന നൽകിയാൽ മാത്രമേ പരമാവധി ഉൽപാദനക്ഷമത ലഭിക്കൂ. ജോമിയുടെ എല്ലാ തോട്ടങ്ങളിലും തുള്ളിനന സംവിധാനമേർപ്പെടുത്തിയിരിക്കുകയാണ്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൃത്യമായ ജലം എത്തിക്കാൻ  ഇതു സഹായിക്കുന്നു. മഴ മാറുന്നതിനു പിന്നാലെ നവംബറിൽ നന ആരംഭിക്കും, ഡിസംബർ, ജനുവരി മാസങ്ങളിൽ മുടങ്ങാതെ നന നൽകും. പ്രധാന വിളവെടുപ്പ് സീസണായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നന നൽകാറില്ല. വിളവെടുപ്പ് കഴിഞ്ഞ 30–40 ദിവസത്തേക്കു കൂടി നന നിർത്തിവച്ച് ചെടി വാടാൻ അനുവദിക്കും. പുതുമഴയ്ക്കു ശേഷം ആവശ്യമുണ്ടെങ്കിൽ മാത്രമേ നന പുനരാരംഭിക്കുകയുള്ളൂ

8. രോഗ പ്രതിരോധം പ്രധാനം, മുടക്കിമില്ലാതെ 

രോഗപ്രതിരോധത്തിനു മരുന്നുതളി വേണ്ടിവരും. വർഷത്തിൽ രണ്ടുതവണയാണ് കുമിൾ നാശിനിയായ ബോർഡോ മിശ്രിതം കുരുമുളകിൽ തളിക്കുക– മഴയ്ക്കു മുമ്പും പിന്നാലെയും.  ഇതുകൂടാതെ കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിലെ മണ്ണിലൊഴിച്ചു കുതിർക്കുകയും ചെയ്യും.രോഗബാധകളെ തടയുന്ന മരുന്നുകൾ മുൻകൂട്ടി തളിച്ച്  അവയ്ക്കെതിരേ പ്രതിരോധശേഷി കൈവരിക്കുകയാണ് ഏറ്റവും ഫലപ്രദം. കൂടാതെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐഐഎച്ച്ആർ പുറത്തിറക്കുന്ന അർക്ക മൈക്രോബിയൽ കൺസോർഷ്യവും രോഗബാധകളെ പ്രതിരോധിക്കാനായി വർഷം തോറും ചുവട്ടിലൊഴിച്ചു നൽകും

9. കള പറിക്കണം, ശ്രദ്ധയോടെ 

കളനിയന്ത്രണമാണ് പലർക്കും അബദ്ധം പറ്റുന്ന മറ്റൊരു പ്രവർത്തനമെന്ന് ജോമി ചൂണ്ടിക്കാട്ടുന്നു. ഒരിക്കലും കുരുമുളകിന്റെ ചുവട്ടിൽ തൂമ്പകൊണ്ടു ചെത്തി ചെത്തി കളകളെ നശിപ്പിക്കരുത്. മണ്ണിളകുന്നതും വേരുമുറിയുന്നതുമൊക്കെ കുരുമുളകിനു ദോഷം ചെയ്യും. പകരം അവ വെട്ടിനീക്കി പുതയിടുകയാണ് വേണ്ടത്. കളനാശിനി പ്രയോഗവും കുരുമുളകിനു ദോഷകരമാകും. കളനിയന്ത്രണത്തോടൊപ്പം തണൽക്രമീകരണം നടത്താൻ മറക്കരുത്. താങ്ങുകാലുകളിലും സമീപവൃക്ഷങ്ങളിലും അമിതമായുള്ള ഇലകളും ചെറുചില്ലകളും വെട്ടിനീക്കി യഥേഷ്ടം സൂര്യപ്രകാശം ലഭ്യമാക്കണം. ഇപ്രകാരം നീക്കിയ ഇലകൾ പുതയായി ഉപയോഗപ്പെടുത്തുകയുമാകാം

10. വിളവെടുപ്പും ശേഷവും കൃത്യസമയത്ത് 

യഥാസമയം വിളവെടുക്കുകയും ശരിയായി സംസ്കരിക്കുകയും ചെയ്താൽ നിലവാരമുളള ഒന്നാംതരം കുരുമുളക്  വിപണിയിലെത്തിച്ച് പരമാവധി വില നേടാൻ കൃഷിക്കാർക്ക് സാധിക്കും. പത്തു ശതമാനം കുരുമുളകെങ്കിലും പഴുത്ത ശേഷമേ ജോമിയുടെ തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിക്കൂ.ഓരോ ദിവസവും വിളവെടുത്ത കുരുമുളകിൽ നിന്നും പഴുത്ത മണികൾ വേർതിരിച്ച് അന്നുതന്നെ വൈറ്റ് പെപ്പർ ഉൽപാദനത്തിനായി മാറ്റുന്നു. പച്ചക്കുരുമുളക് പിറ്റേന്ന് വലിയ ഷേഡ്നെറ്റിൽ രണ്ടു സെ.മി കനത്തിൽ വിരിക്കുന്നു. ദ്വാരങ്ങളിലൂടെ ജലാംശം നിലത്തേക്കിറങ്ങുന്നതിനാണ് തണൽവല ഉപയോഗിക്കുന്നത്. ഇപ്രകാരം നിരത്തിയ കുരുമുളകിനു മീതേ സൂതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് സൗരതാപീകരണം നടത്തുന്നു. ഒരു ദിവസംകൊണ്ടുതന്നെ മുളക് വാടി ഇരുണ്ടനിറത്തിലാകും. തുടർന്ന് രണ്ടുദിവസം കൂടി ഉണങ്ങി ജലാംശം 10 ശതമാനമാകുന്നതോടെ ഗ്രേഡ് ചെയ്ത് വിപണനത്തിനു തയാറാക്കുന്നു. സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടു മൂടുക വഴി കുരുമുളകിന്റെ നിറവും ഗുണവും മെച്ചപ്പെടുമെന്നും വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കുമെന്നും ജോമി ചൂണ്ടിക്കാട്ടി. 

English summary: India's Most Profitable Black Pepper Farmer