ആദ്യ അടി ‘നീ പശുവിന്റെ മൂക്കിൽ കയറിടുമല്ലേ’ എന്നു ചോദിച്ച്..; പാലും പണവും തന്ന് 'ഡോക്ടറുടെ' പശുക്കൾ
‘നീ പശുവിനു മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്റിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്റിനറി ഡോക്ടറായതെന്നു പറയാം.
‘നീ പശുവിനു മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്റിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്റിനറി ഡോക്ടറായതെന്നു പറയാം.
‘നീ പശുവിനു മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്റിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്റിനറി ഡോക്ടറായതെന്നു പറയാം.
‘നീ പശുവിനു മൂക്കുകയറിടുമല്ലേ’ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കുമ്പോഴേക്ക് ആദ്യ അടി ഡോ. ചന്ദ്രകാന്തിന് കിട്ടി. എന്നാൽ ആ അടിയിൽ ചന്ദ്രകാന്ത് പതറിയില്ല. എങ്ങനെ പതറും. വെറ്ററിനറി സയൻസ് പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ ചന്ദ്രകാന്തിന് പലതരത്തിൽ അടി കിട്ടിത്തുടങ്ങിയതാണ്. പല നാട്ടിൽ പല തരം പോരാട്ടങ്ങൾ നടത്തിയാണ് ചന്ദ്രകാന്ത് ഒരു വെറ്ററിനറി ഡോക്ടറായതെന്നു പറയാം.
വെറ്ററിനറി പഠിക്കാൻ നേരെ രാജസ്ഥാനിലേക്ക്. പഠനം പൂർത്തിയാകാറായപ്പോൾ തിരിച്ചറിഞ്ഞു കോളജിന് അംഗീകാരമില്ല. പിന്നെ കേസ് നടത്തി കോളജിന് അംഗീകാരം വാങ്ങി വീണ്ടും പഠനം പൂർത്തിയാക്കി. അങ്ങനെ വെറ്ററിനറി ബിരുദം കരസ്ഥമാക്കി 2019ൽ നാട്ടിലെത്തിയപ്പോൾ പേര് ചീത്തപ്പേരായി. മറുനാട്ടിലെ സ്വകാര്യ കോളജിൽ പഠിച്ചവന് പേരു പോര. ഇതിനിടെ പണി പഠിച്ച രാജസ്ഥാനിൽ നിന്ന് കുറച്ചു പശുക്കളെ നാട്ടിലേക്കു കൊണ്ടു വന്നപ്പോൾ കന്നുകാലി കടത്തിന് കേസും കിട്ടി. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശികളായ മുരുക്കുംപുഴവീട്ടിൽ ഡോ. ചന്ദ്രകാന്തിനും ഡോ. ശിൽപയ്ക്കും പഠന കാലം പരീക്ഷണങ്ങളുടെ കാലമായിരുന്നു. എങ്കിലും ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും പഠിച്ച വെറ്ററിനറി ശാസ്ത്രം ഇരുവരെയും ചതിച്ചില്ല.
അതിനാൽ തന്നെ ചന്ദ്രകാന്തും ശിൽപ്പയും പറയും. പശു കാമധേനുവാണ്. ചോദിച്ചതെല്ലാം നൽകുന്ന കാമധേനു.
പശുക്കളെ സ്നേഹിച്ചു. വെറ്ററിനറി സയൻസ് പഠിച്ചു
പശുക്കളെ കണ്ടാണ് ചന്ദ്രകാന്ത് വളർന്നത്. കൈപ്പമംഗലം മൂന്നുപീടികയിലാണ് ചന്ദ്രകാന്തിന്റെ വീട്. പശുക്കൾ ഏറെയുണ്ടായിരുന്ന വീട്ടിൽ ഒരു വെറ്ററിനറി ഡോക്ടർ ഉണ്ടായാലെന്താണെന്ന് പിതാവ് ഉദയകുമാറിനു തോന്നിയതാണ് ചന്ദ്രകാന്തിന്റെ വെറ്ററിനറി ഭ്രമത്തിന്റെ തുടക്കം. പശുക്കൾക്ക് കൃത്യമായ ചികിത്സ കൃത്യ സമയത്ത് നൽകാൻ കഴിയും, അല്ലേ? അതുതന്നെയാണ് ചന്ദ്രകാന്തിന്റെ പിതാവ് ഉദയകുമാറും ചിന്തിച്ചത്. പശുക്കളുണ്ടെങ്കിൽ രോഗങ്ങളും സാധാരണമാണ്. അപ്പോൾ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിലും നല്ലത് വീട്ടിൽത്തന്നെ ഒരു ഡോക്ടർ ഉണ്ടാകുന്നതാണെന്ന് മറ്റുള്ളവർക്കും തോന്നുക സ്വാഭാവികം. എന്നാൽ, ആരുടെയും നിർബന്ധംകൊണ്ടല്ല ചന്ദ്രകാന്ത് വെറ്ററിനറി ഡോക്ടറായത്. ചെറുപ്പംമുതൽ പശുക്കളെ കണ്ടുവളർന്നതുകൊണ്ടുതന്നെ അവയോട് താൽപര്യമുണ്ടായിരുന്നത് ഈ മേഖലയിലേക്ക് കൂടുതൽ അടുപ്പിച്ചു നിർത്തി. ഭാര്യ ശിൽപയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നുമല്ല. അധ്യാപക ദമ്പതികളുടെ മകളാണെങ്കിലും വീട്ടിലുണ്ടായിരുന്ന പശുക്കളെ പരിപാലിച്ചിരുന്നത് താനായിരുന്നുവെന്നും അതാണ് വെറ്ററിനറി മേഖലയിലേക്ക് തിരിയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശിൽപ.
പരീക്ഷയിൽ ജയിച്ചു, കോളജിനെതിരെ കേസിലും ജയിച്ചു
പഠിച്ച കോളജിനെതിരെ കേസു നടത്തിയാണ് ചന്ദ്രകാന്തിന്റെ പഠനം. അക്കഥ ഇങ്ങനെ. കേരളത്തിൽ പഠിക്കാനാണ് ആദ്യം ആഗ്രഹിച്ചത്. എന്നാൽ അത് സാധിച്ചില്ല. വെറ്ററിനറി മോഹം മെല്ലെ ഉപേക്ഷിച്ചതാണ്. അങ്ങനെയിരിക്കെ ഒരു ദിവസം പത്രം വായിക്കുന്നതിനിടെ അമ്മ അംബികയുടെ ശ്രദ്ധയിൽപ്പെട്ട പരസ്യമാണ് ചന്ത്രകാന്തിന്റെ വെറ്ററിനറി ആഗ്രഹത്തെ വീണ്ടും ഉത്തേജിപ്പിച്ചത്. അങ്ങനെ പഠിക്കാൻ രാജസ്ഥാനിലെത്തി. പഠനമൊക്കെ തകൃതിയായി മുന്നോട്ടു പോകുന്നതിനിടെയാണ് സകല പ്രതീക്ഷകളും തകർത്ത വാർത്ത ആറിയുന്നത്, അതുവരെ പഠിച്ച ആ കോളജിന് അംഗീകാരമില്ല. ഒപ്പമുണ്ടായിരുന്ന പലരും വെറ്ററിനറി ഡോക്ടർ എന്ന ആഗ്രഹം ആ വാർത്തയ്ക്കൊപ്പം ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചു. എന്നാൽ, അങ്ങനെ പിന്തിരിയാൻ ചന്ദ്രകാന്തിന് സാധിക്കുമായിരുന്നില്ല. ഡോക്ടറാകാൻ വന്നതാണെങ്കിൽ ഡോക്ടറായിട്ടേ പോകൂ എന്ന ഉറച്ച തീരുമാനമെടുത്തു. അന്ന് ആ പോരാട്ടത്തിന് ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികളും ഒപ്പം കൂടി. കേസ് നടത്തി. കോളജിന് അംഗീകാരം നേടിയെടുത്തു. ഒപ്പം പഠനം വീണ്ടും ആദ്യം മുതൽ ആരംഭിക്കേണ്ടിവന്നു.
വീട്ടിൽ ഫാമുള്ളപ്പോൾ എന്തിന് വേറെ ജോലി
പരീക്ഷയിലും കേസിലും വിജയിച്ചതോടെ പ്രശ്നങ്ങൾ എല്ലാം തീർന്നെന്ന് ചന്ദ്രകാന്ത് കരുതി. എന്നാൽ പോരാട്ടം തുടങ്ങുന്നതേയുള്ളുവെന്ന് പിന്നീട് മനസിലായി. നാട്ടിലെത്തിയപ്പോൾ പ്രശ്നം വേറെ. മറുനാടൻ ഡോക്ടർമാർക്ക് വില പോര. വെറ്ററിനറി ബിരുദം നേടി നാട്ടിലെത്തിയപ്പോൾ വലിയൊരു പ്രശ്നമാണ് അഭിമുഖീകരിക്കേണ്ടി വന്നതെന്ന് ചന്ദ്രകാന്ത്. സ്വാകാര്യ കോളജിൽ പഠിച്ച് വെറ്ററിനറി ഡോക്ടർ ആയവൻ എന്ന പഴി ഏറെ കേൾക്കേണ്ടിവന്നു. കേരളത്തിൽ മെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ് മേഖലകളിൽ ഒട്ടേറെ സ്വകാര്യ കോളജുകളുണ്ട്. അവിടുന്ന പഠിച്ചിറങ്ങുന്നവർക്ക് സർക്കാർ, സ്വകാര്യ എന്നിങ്ങനെയുള്ള വേർതിരിവില്ല. പക്ഷേ, വെറ്ററിനറി മേഖലയിൽ അതായിരുന്നില്ല സ്ഥിതി. ഒട്ടേറെ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവന്നു. അതോടെ സ്വന്തം ഫാമിലേക്ക് ചന്ദ്രകാന്ത് നോക്കി. ഇന്ന് നാൽപതോളം ഉരുക്കൾ ചന്ദ്രകാന്തിന്റെ ഫാമിലുണ്ട്. പഠനകാലത്ത് പശുക്കളുടെ എണ്ണം 94 വരെ എത്തിച്ചിരുന്നു. തൊഴിലാളികളുടെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നതിനാൽ സമീപകാലത്ത് പശുക്കളുടെ എണ്ണം കുറയ്ക്കുകയായിരുന്നുവെന്ന് ചന്ദ്രകാന്ത്. മുന്നൂറോളം ലീറ്റർ പാലാണ് ഇവിടുത്തെ പ്രതിദിന ഉൽപാദനം. രാവിലെ അഞ്ചിനും ഉച്ചയ്ക്ക് 12നുമാണ് കറവ. കൈക്കറവയാണ് സ്വീകരിച്ചിരിക്കുന്നത്. അകിടുവീക്കം പോലുള്ള രോഗം തിരിച്ചറിയാൻ ഇതു സഹായിക്കുന്നു. മികച്ച പാലുൽപാദനമുള്ള പശുക്കൾ ഏതാനും എണ്ണം മാത്രമേയുള്ളൂവെന്ന് ഡോ. ചന്ദ്രകാന്ത് പറയുന്നു. ശരാശരി 30 ലീറ്റർ പ്രതിദിന ഉൽപാദനമുള്ള രണ്ട് എച്ച്എഫ് പശുക്കളാണ് ഇവിടെയുള്ളത്. ശേഷിക്കുന്നവയെല്ലാം ശരാശരി പാലുൽപാദനമുള്ള സങ്കരയിനം പശുക്കളും. ശുദ്ധ ജനുസ് പശുക്കളിൽനിന്ന് ശുദ്ധജനുസിനെത്തന്നെ ഉൽപാദിപ്പിക്കാൻ ഇവിടെ ശ്രദ്ധിക്കുന്നു.
വിൽക്കാൻ 300 ലീറ്റർ പാൽ, പശുക്കൾ ഈ വീടിന്റെ ഐശ്വര്യം
പ്രതിദിനം 300 ലീറ്ററോളം പാലാണ് വിൽപനയ്ക്കുള്ളത്. ഇത് പൂർണമായും മിൽമയിലേക്ക് നൽകിയാൽ ഈ ക്ഷീരവ്യവസായം മുൻപോട്ടു കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇതിൽ നല്ലൊരു പങ്കും അതായത് 180 ലീറ്ററോളം പാൽ പ്രാദേശികമായിത്തന്നെ വിൽക്കുന്നു. അമ്മ അംബികയ്ക്കാണ് ഇതിന്റെ ചുമതല. വീട്ടിലെ ചെലവ് നടന്നുപോകുന്നത് ഈ വിൽപനയിലൂടെയാണ്. ശേഷിക്കുന്നവയാണ് മിൽമയ്ക്കു നൽകുന്നത്. അതുവഴി ലഭിക്കുന്ന തുക പശുക്കൾക്ക് കാലിത്തീറ്റയും മറ്റും വാങ്ങാൻ ഉപയോഗിക്കുന്നു. പെല്ലെറ്റ് വളരെ കുറച്ച് പിണ്ണാക്കുകളും തവിടും മറ്റും ചേർത്ത് പ്രത്യേകം തയാറാക്കുന്ന തീറ്റയാണ് പശുക്കൾക്ക് നൽകുന്നത്. ഒപ്പം തീറ്റപ്പുല്ലും വൈക്കോലുമുണ്ട്. വെള്ളം പുൽത്തൊട്ടിയിൽത്തന്നെ നിറച്ചു നൽകുന്ന രീതിയുമാണ്. അതേസമയം, സങ്കരയിനം പശുക്കളിൽനിന്ന് മികച്ച ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള കുട്ടികളെ ഉൽപാദിപ്പിക്കാനും ശ്രമിക്കുന്നു. തനിക്ക് പാലുൽപാദനമുള്ള പശുക്കളെയല്ല ആവശ്യം പശുക്കൾക്ക് അസുഖങ്ങൾ കുറവായിരിക്കണം അതുപോലെ പാലിന് വിലയും ലഭിക്കണം എന്നതാണ് ചന്ദ്രകാന്തിന്റെ ലക്ഷ്യം. ഡെയറി ഫാം നഷ്ടത്തിലല്ലെന്നു പറയാനാണ് ഡോ. ചന്ദ്രകാന്തിന് ഇഷ്ടം. വീട്ടിലെ കാര്യങ്ങളെല്ലാം നടന്നുപോകുന്നത് ഡെയറി ഫാമിൽനിന്നുള്ള വരുമാനംകൊണ്ടാണ്.
ഗീറിനെ വാങ്ങി, നാട്ടുകാര്‍ ഗർജിച്ചു
രാജസ്ഥാനിൽ പഠിക്കാൻ പോയ കാലത്താണ് ഗീർ, കാങ്ക്രജ്, സഹിവാൾ പോലുള്ള പശുക്കളെ കാണുന്നത്. കേരളത്തിലെ പശുക്കളെ അപേക്ഷിച്ച് ഇന്ത്യൻ ജനുസുകളെ കണ്ട കൗതുകവും താൽപര്യവും മൂലം 9 പശുക്കളെ വാങ്ങി കേരളത്തിലേക്ക് കൊണ്ടുപോരാൻ ശ്രമിച്ചത് വലിയ ബഹളത്തിനാണ് വഴിവച്ചതെന്ന് ചന്ദ്രകാന്ത് ഓർക്കുന്നു. പശുക്കളെ വാഹനത്തിൽ കയറ്റി യാത്ര തിരിച്ചതും ഒരു സംഘം ആളുകൾ വാഹനം തടഞ്ഞു. ‘പശുവിന്റെ മൂക്കിലൂടെ നീ കയറിടുമല്ലേ...’ എന്നു ചോദിച്ചായിരുന്നു ആദ്യ അടി കിട്ടിയത്. എനിക്കും ഒപ്പം പഠിച്ച മറ്റൊരു ഡോക്ടറിനുംവേണ്ടി എടുത്ത പശുക്കളായിരുന്നു അത്. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടതായിനാൽ മൂക്കുകയറിടുകയായിരുന്നു. അവിടങ്ങളിൽ മൂക്കുകയർ ഇടുന്ന രീതി ഇല്ല. അതാണ് അവരെ പ്രകോപിപ്പിച്ചത്. പ്രശ്നങ്ങൾ രമ്യതയിൽ തീർത്ത് കർണാടകയിൽ എത്തിയപ്പോഴും പ്രശ്നമായി. വാഹനം പശുക്കളെ കൊണ്ടുപോകാൻ കഴിയുന്നതല്ല എന്നതായിരുന്നു അവിടുത്തെ കേസ്. പശുക്കളെ ഗോശാലയിലേക്ക് മാറ്റേണ്ടിവന്നു. കേസ്, പിഴ, കൈക്കൂലി എന്നിങ്ങനെ ചെലവുകൾ പശുക്കളെ വാങ്ങിയതിലും ഇരട്ടിയോളമായി. 9 പശുക്കളെ വാങ്ങാൻ 75,000 രൂപയാണ് ചെലവായത്. എന്നാൽ, ഇവിടെ എത്തിയപ്പോൾ നല്ലൊരു തുകയായി. കൊണ്ടുവന്നവയിൽ ഒരു ഗിർ ഇനം പശു മാത്രമാണ് ജീവനോടെ ലഭിച്ചത്. ഇന്ന്, ഒരു പശുവിനുതന്നെ 75,000 രൂപയോളം വില വരുമെന്നും ചന്ദ്രകാന്ത്.
കേരളത്തിനു പുറത്ത് പഠിക്കാൻ പോകുമ്പോൾ
ഇന്ന് സ്വകാര്യ വെറ്ററിനറി കോളജുകളുടെ എണ്ണം കൂടി. അതുകൊണ്ടുതന്നെ കോളജിനെക്കുറിച്ച് തിരക്കുക, അംഗീകാരമുണ്ടോ എന്നു ശ്രദ്ധിക്കുക. അതിനുള്ള സംവിധാനങ്ങൾ, ഫാം എന്നിവയുണ്ടോയെന്നും തിരക്കണം. സ്വകാര്യ കോളജുകളിൽ പഠിച്ചാലും ജോലിസാധ്യതയുണ്ടെന്ന് ചന്ദ്രകാന്ത്. ഇരുവരുടെയും ഒപ്പം പഠിച്ച ചിലർ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. അതുപോലെ സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചവരും സർക്കാർ സർവീസിൽ ഉള്ളവരുമുണ്ട്.
രാജസ്ഥാനിൽ പഠിച്ചതുകൊണ്ടുതന്നെ വലിയ മൃഗങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും പഠിക്കാനും സാധിച്ചെന്നു ചന്ദ്രകാന്ത്. പശു, കുതിര, ഒട്ടകം, എരുമ പോലുള്ളവ കൂടുതലുള്ള പ്രദേശമായതിനാൽ അവയെ ചികിത്സിക്കാനുള്ള അവസരങ്ങളുമേറെ. മേഞ്ഞു നടക്കുന്നവ ആയതിനാൽ അപകടത്തിൽപ്പെട്ട് എത്തിക്കുന്നതുമേറെ. അതുകൊണ്ടുതന്നെ ശസ്ത്രക്രിയാ പഠനത്തെ അത് സഹായിച്ചു. ഇന്റേൺഷിപ് ചെയ്തത് ഗോശാലകളിലായിരുന്നു. അത് വലിയൊരു അനുഭവമായിരുന്നുവെന്നു ചന്ദ്രകാന്തും ശിൽപയും ഒരുപോലെ പറഞ്ഞു.
തൊഴുത്തിലെ മഹാറാണിയായി ചക്കര
ചെറുതും വലുതമായുള്ള 40 പശുക്കളിലൊരാളാണ് ചക്കരയെന്ന മുത്തശ്ശിപ്പശു. 14 പ്രസവിച്ച ചക്കരയിപ്പോൾ വിശ്രമജീവിതത്തിലാണ്. ചന്ദ്രകാന്ത് നാലിൽ പഠിക്കുന്ന സമയത്താണ് ചക്കര വീട്ടിലെത്തിയത്. രണ്ടു നേരംകൂടി ശരാശരി 20 ലീറ്ററോളം പാൽ ചുരത്തിയവളാണ് ചക്കര. 14 പ്രസവിച്ചതിൽ ആദ്യത്തേതു മാത്രമായിരുന്നു പശുക്കുട്ടിയെന്നും ചന്ദ്രകാന്ത് ഓർക്കുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും ഇനി ബീജാധാനം നടത്തുന്നില്ലെന്നാണ് തീരുമാനം. അവസാന രണ്ടു പ്രസവങ്ങളിൽ ഏതാനും ദിവസം കിടപ്പിലായതാണ് ഇത്തരത്തിലൊരു തീരുമാനത്തിനു കാരണം.
വധു ഡോക്ടറാണ്, ഇരുവരും ഹാപ്പിയാണ്
വെറ്ററിനറി പഠനത്തിനൊപ്പം ഡോ. ചന്ദ്രകാന്ത് ജീവിത സഖിയെ കണ്ടെത്തി. കൂടെപ്പഠിച്ച ഡോ. ശിൽപ. വെറ്ററിനറി മേഖലയോടുള്ള ഇഷ്ടമാണ് ശിൽപ്പയെ ഈ മേഖലയിൽ എത്തിച്ചത്. വിധിയുടെ നിയോഗം പോലെ അങ്ങനെ കോഴിക്കോട്ടുനിന്ന് വെറ്ററിനറി പഠിക്കാൻ രാജസ്ഥാനിലേക്കു പോയി. അവിടെവച്ചാണ് ചന്ദ്രകാന്തിനെ പരിചയപ്പെടുന്നത്. ഒരുമിച്ചു പഠിച്ചു. ഒരുമിച്ചു ഡോക്ടർമാരായി. ചന്ദ്രകാന്ത് മൃഗസംരക്ഷണ വകുപ്പിൽ കരാറടിസ്ഥാനത്തിൽ നൈറ്റ് വെറ്റ് ആയി ഇടപ്പള്ളി ചേരാനല്ലൂരിൽ ജോലി ചെയ്യുന്നു. ആദികേശവപുരം മിൽമയിലാണ് ഡോ. ശിൽപ. ഒരു മകൾ, രണ്ടുവയസുകാരി പ്രകൃതി. പ്രകൃതിക്കും പശുക്കളോടും കിടാക്കളോടും വളരെ താൽപര്യമാണ്. പശുക്കൾക്കൊപ്പമാണ് അവളും. ചന്ദ്രകാന്തും ശിൽപയും ജീവിതത്തിൽ ഹാപ്പിയാണ്. പശുക്കളുടെ കാര്യത്തിൽ ഒരു മനസും ഒരഭിപ്രായവും.
ഫോൺ: 70144 84813
English summary: The wonder vets share their veterinary experiences