കേരളത്തില്‍ കൃഷിക്ക് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. ഇനി തൊഴിലാളികളെ ലഭിച്ചാലോ അവര്‍ക്ക് വലിയ കൂലിയും നല്‍കേണ്ടിവരും. എന്നാല്‍, പലപ്പോഴും കൂലിക്കനുസരിച്ചുള്ള മെച്ചം കൃഷിയിടത്തില്‍ ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അതോടെ കൂലിക്ക് ആളെ വച്ചുള്ള കൃഷിപ്പണി നഷ്ടത്തിൽ അവസാനിക്കുകയും ചെയ്യും. ഇതൊക്കെ പൊതുവായ കാര്യം. പക്ഷേ തൊഴിലാളിക്ഷാമമൊന്നും തനിക്ക് ഒരു ബുദ്ധിമുട്ടേയല്ലെന്നു പറയും ചിന്മയന്‍. കോട്ടയം പാലാ ചക്കാമ്പുഴയിലെ എടാട്ടുകണ്ടത്തില്‍ വീടിനോടു ചേര്‍ന്നുള്ള മുറിയില്‍ അത്രയേറെയാണ് ചിന്മയന്റെ സ്വന്തം ‘തൊഴിലാളികൾ’. അവരാരും കൂലി പോലും ചോദിക്കില്ല. പക്ഷേ സൂക്ഷ്മതയോടെ, ഇടയ്ക്കൊന്നു നല്ലതു പോലെ പരിശോധിച്ച്, കൈകാര്യം ചെയ്യണമെന്നു മാത്രം. അങ്ങനെയെങ്കിൽ മണ്ണിൽ പൊന്നുവിളയിക്കാന്‍ ചിന്മയനൊപ്പം കട്ടയ്ക്കു നിൽക്കും ഈ യന്തിരൻ തൊഴിലാളികൾ. പേരു കേട്ട് റോബട്ടുകളാണെന്നൊന്നും കരുതേണ്ട. കൃഷിയിടത്തിലെ ഓരോ ആവശ്യത്തിനും യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ചിന്മയന്റെ രീതി. അതിനാൽത്തന്നെ തൊഴിലാളികളെ കൃഷിയിടത്തില്‍ ആവശ്യമായി വരാറേയില്ല. ബ്രഷ് കട്ടറും ബ്ലോവറും ടാപ്പിങ് മെഷീനും യന്ത്രത്തോട്ടിയും ചെയിന്‍ സോയുമെല്ലാം ചിന്മയന് സ്വന്തം. അത്യാവശ്യം വെല്‍ഡിങ് പണികള്‍ക്കും ഉപകരണങ്ങളുണ്ട്. കൂടാതെ കൃഷിയിടത്തിലെ അധ്വാനഭാരം കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം പരീക്ഷിക്കാനും ചിന്മയൻ തയാർ. അതായത്, പുതിയ എന്തെങ്കിലും പ്രശ്നം കൃഷിയിടത്തിൽ വന്നുവെന്നിരിക്കട്ടെ, ചിന്മയൻ അതിനും ഒരു ‘യന്ത്രപരിഹാരം’ കണ്ടെത്തും. അത്തരം ലളിതമായ കണ്ടെത്തലുകൾ കൂടി ചേർന്നതാണ് ചിന്മയന്റെ കൃഷിത്തോട്ടം. റബർ പാലൊഴുകുന്ന പൈപ്പ് മുതൽ ഷീറ്റ് പുരപ്പുറത്തെത്തിക്കുന്ന ഇലക്ട്രിക് പുള്ളി വരെ കാണാം ആ കൃഷിയിടത്തിൽ. അതിലൂടെ പോകാം ഒരു യാത്ര...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല്‍ വീട്ടിലെത്തും പൈപ്പിലൂടെ...!

ADVERTISEMENT

പൈപ്പിലൂടെ സാധാരണ വെള്ളമാണ് ഒഴുകുക. എന്നാല്‍, ചിന്മയന്റെ വീട്ടില്‍ പൈപ്പിലൂടെ പാല്‍ ഒഴുകുന്നതും കാണാം. പശുവിന്‍പാല്‍ അല്ല, റബര്‍ പാല്‍ ആണെന്നു മാത്രം. കൃഷിയിടത്തില്‍നിന്ന് പൈപ്പ് വഴിയാണ് മുറ്റത്തെ മെഷീന്‍ പുരയിലേക്ക് റബര്‍പാല്‍ അഥവാ ലാറ്റെക്‌സ് എത്തുന്നത്. മിക്ക റബര്‍ത്തോട്ടങ്ങളും ചെങ്കുത്തായ ചെരുവിലായിരിക്കും. ചിന്മയന്റെ വീടിനോടു ചേര്‍ന്നുള്ള തോട്ടവും അങ്ങനെത്തന്നെയാണ്. റബര്‍പാല്‍ ശേഖരിച്ച് തൊട്ടിയിലോ കുടത്തിലോ ജാറിലോ ആക്കി വീട്ടുമുറ്റത്തെത്തിക്കാന്‍ അധ്വാനഭാരം കൂടും. അതിനാലാണ് പൈപ്പ് ഇടാന്‍ തീരുമാനിച്ചത്. അതിനുള്ള ആശയം നിര്‍ദേശിച്ചത് ഏറ്റുമാനൂര്‍ കുടുംബകോടതിയിലെ അഭിഭാഷകനായ അഡ്വ. സതീഷ് ശ്രീധരനാഥ്. 

പൈപ്പിലേക്ക് പാൽ ഒഴിക്കുന്നു

തട്ടുതട്ടായുള്ള കൃഷിയിടത്തില്‍നിന്ന് റബര്‍പാല്‍ വീട്ടിലെത്തിക്കാന്‍ 85 മീറ്റര്‍ പിവിസി പൈപ്പാണ് വേണ്ടിവന്നത്. ഇടയ്ക്കിടയ്ക്ക് T ഘടിപ്പിച്ചിട്ടുണ്ട്. പൈപ്പില്‍ പറ്റിപ്പിടിക്കുന്ന പാല്‍ പിന്നീട് ഒട്ടുപാല്‍ പോലെ പൊളിച്ചെടുക്കാന്‍ ഇത് സഹായിക്കുമെന്ന് ചിന്മയന്‍. കൃഷിയിടത്തിലെ ഓരോ തട്ടിലും 2 ഇഞ്ച് വണ്ണമുള്ള പൈപ്പ് പാല്‍ ഒഴിക്കുന്നതിനായി ഉറപ്പിച്ചിട്ടുണ്ട്. വാലിയും അരിപ്പയും വച്ച് ഇതിലൂടെ ഒഴിക്കുന്ന പാല്‍ അതിവേഗം മെഷീന്‍പുരയിലെ ഡ്രമ്മിലെത്തും. റബര്‍ വെട്ടുന്നതിനും പാല്‍ എടുക്കുന്നതിനും സഹായത്തിനെത്തുന്ന ആള്‍ക്ക് അധ്വാനഭാരം കുറഞ്ഞതോടെ അദ്ദേഹത്തിനും സന്തോഷം. കുറഞ്ഞത് ഒന്നര മണിക്കൂര്‍ സമയം ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് ചിന്മയന്‍. പാല്‍ ഒഴിച്ചുവിട്ടശേഷം പൈപ്പിലൂടെ വെള്ളമൊഴിച്ച് കഴുകും.

മെഷീൻപുരയിലെ ഡ്രമ്മിലേക്ക് പൈപ്പിലൂടെ പാൽ എത്തുന്നു

250 മരങ്ങളില്‍നിന്ന് കിട്ടും 1300 കിലോ ഷീറ്റ്

ദിവസവും ടാപ്പിങ് ചെയ്യുന്ന രീതിയില്ല. വര്‍ഷം 35, ഏറിയാല്‍ 40 ടാപ്പിങ് മാത്രം, അതും മൂന്നു ദിവസത്തില്‍ ഒന്ന് എന്ന രീതിയില്‍. അതുതന്നെ മികച്ച നേട്ടമെന്ന് ചിന്മയന്‍. വീടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് 260 മരങ്ങളാണുള്ളത്. ശരാശരി ഒരു മരത്തില്‍നിന്ന് ഒരു വെട്ടുകാലത്ത് 5 കിലോ ഷീറ്റ് ലഭിക്കും. അതുതന്നെയാണ് വിലക്കുറവിലും കൃഷി ലാഭകരമാക്കാന്‍ തന്നെ സഹായിക്കുന്നതെന്നു ചിന്മയന്‍. കൂടാതെ 1985ല്‍ നട്ട മരങ്ങളാണ് ഇപ്പോഴുള്ളത്. ഓരോ മരത്തിനും 60 ഇഞ്ചിനു മുകളില്‍ വണ്ണമുണ്ട്. ശരാശരി ഒരു ലീറ്ററിനു മുകളില്‍ പാലും ലഭിക്കുന്നു. വെട്ടുകാലം കുറയുന്നത് മരത്തിന്റെ വളര്‍ച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു. അത് ഉല്‍പാദനത്തെ സഹായിക്കുന്നു. 35 വയസ്സിനു മുകളിലുള്ള മരങ്ങളുടെ ഇ പാനലിലാണ് ഇപ്പോള്‍ ടാപ്പിങ്.

ചിന്മയൻ റബർത്തോട്ടത്തിൽ
ADVERTISEMENT

മണ്ണു പരിശോധിച്ചുള്ള വളപ്രയോഗ രീതിയാണ് ഇവിടുള്ളത്. അതുപോലെ തോട്ടത്തില്‍ വളര്‍ത്തിയിരിക്കുന്ന പയര്‍, മണ്ണിന്റെ ജൈവാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ടാപ്പിങ്ങിനായി നടക്കേണ്ട ചാല്‍ മാത്രം ബ്രഷ് കട്ടര്‍ ഉപയോഗിച്ച് വെട്ടിയൊരുക്കുന്നുണ്ട്. മറ്റു കളകളോ വൃക്ഷങ്ങളോ കൃഷിയിടത്തില്‍ വളരാതെ ശ്രദ്ധിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ മണ്ണു പരിശോധിച്ചുള്ള വളപ്രയോഗവും യന്ത്രവല്‍കരണവും കൃഷിച്ചെലവ് 80 ശതമാനം കുറയ്ക്കുന്നു എന്നതാണ് ചിന്മയന്റെ അനുഭവം.

മോട്ടർ ഘടിപ്പിച്ച റബർമെഷീനുകൾ

ഷീറ്റടിക്കാൻ സഹായിക്കും മോട്ടര്‍

പൈപ്പിലൂടെ മെഷീന്‍പുരയിലെത്തുന്ന പാല്‍ ഷീറ്റാക്കി അടിച്ചെടുക്കാനും യന്ത്രസഹായം ചിന്മയനുണ്ട്. രണ്ടു ലീറ്റര്‍ റബര്‍പാലും രണ്ടു ലീറ്റര്‍ വെള്ളവും നേര്‍പ്പിച്ച 30 മില്ലി ആസിഡും ചേര്‍ത്താണ് പാല്‍ ഉറയൊഴിക്കുക. ഏകദേശം രണ്ടു മണിക്കൂര്‍കൊണ്ട് പാല്‍ കട്ടയാകും. പിറ്റേന്നാണ് റോളറില്‍ അടിക്കുക. 3 എച്ച്പിയുടെ പെട്രോള്‍ മോട്ടോര്‍ ഘടിപ്പിച്ച റോളര്‍ ഉപയോഗിച്ച് ഷീറ്റ് അടിച്ച് വെള്ളം വാര്‍ന്നുപോകാന്‍ തൂക്കിയിടുന്നു. ഒരു ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് 200 ഷീറ്റ് അടിക്കാന്‍ കഴിയും. പിറ്റേന്ന് മാത്രമാണ് ഇത് വെയിലില്‍ ഉണക്കുന്നതിനായി പുരപ്പുറത്തു കയറ്റുക. പുരപ്പുറത്തു കയറ്റുന്നതിനും ഇപ്പോള്‍ സംവിധാനമുണ്ട്.

റബർഷീറ്റ് പുരപ്പുറത്തെത്തിക്കാനുള്ള സംവിധാനം

ഷീറ്റ് പുരപ്പുറത്തെത്തിക്കാന്‍ ഇലക്ട്രിക് പുള്ളി, നീക്കാന്‍ ട്രോളി

ADVERTISEMENT

പുരപ്പുറത്താണ് ഷീറ്റ് വെയില്‍ കൊളിക്കുക. നേരത്തെ ഷീറ്റ് കപ്പിയില്‍ വലിച്ച് മുകളിലെത്തിക്കുകയായിരുന്നു. എന്നാല്‍, ആയാസം കുറയ്ക്കുന്നതിനായി ഇലക്ട്രിക് പുള്ളി ഘടിപ്പിച്ചതാണ് ചിന്മയന്റെ അധ്വാനഭാരം കുറയ്ക്കുന്ന സംവിധാനങ്ങളിലൊന്ന്. ആമസോണില്‍നിന്ന് 8600 രൂപയ്ക്കു വാങ്ങിയ ഈ മോട്ടര്‍ ഉപയോഗിച്ച് 300 കിലോ വരെ മുകളില്‍ എത്തിക്കാനാകും. ഇങ്ങനെ മുകളില്‍ എത്തിക്കുന്ന ഷീറ്റ് വിരിക്കുന്നിടത്തേക്ക് എത്തിക്കുന്നതിനായി പഴയ ഡിഷ് ആന്റിന പരിഷ്‌കരിച്ചിട്ടുണ്ട്. മൂന്നു ചക്രങ്ങള്‍ ഘടിപ്പിച്ചതിലൂടെ അനായാസം ഷീറ്റ് നീക്കാന്‍ സാധിക്കും. ഒരു ദിവസം ഒരു വശവും പിറ്റേന്ന് മറുവശവും വെയില്‍ കൊളിച്ചശേഷം ഷീറ്റ് മുറിയില്‍ തൂക്കിയിടുകയാണ് ചെയ്യുക. വിലയില്‍ വര്‍ധനയുണ്ടാകുമ്പോഴാണ് പ്രധാനമായും വില്‍പന.

റബർഷീറ്റ് പുരപ്പുറത്തേക്കു കയറ്റുന്നു

വൈദ്യുതിക്ക് സൗരോര്‍ജം, എല്‍പിജിയോട് ഗുഡ്‌ബൈ

പുരപ്പുറത്തു സ്ഥാപിച്ച സൗരോര്‍ജ പാനലുകളിലൂടെ വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. നന്നായി സൂര്യപ്രകാശമുള്ള ദിവസം 22 യൂണിറ്റ് വൈദ്യുതി ലഭിക്കും. ശരാശരി 14 യൂണിറ്റാണ് ഉപഭോഗം. ശേഷിക്കുന്നത് കെഎസ്ഇബിയിലേക്ക് പോകും. വൈദ്യുതി യഥേഷ്ടം ലഭ്യമായതോടെ അടുക്കളയില്‍നിന്ന് എല്‍പിജിയെ പുറത്താക്കി. പകരം ഇന്‍ഡക്‌ഷന്‍ കുക്കര്‍, അവ്ന്‍, ഹീറ്റര്‍ എന്നിവ സ്ഥാനം പിടിച്ചു. അതുപോലെ പെട്രോള്‍ സ്‌കൂട്ടര്‍ മാറി ഇലക്ട്രിക് സ്‌കൂട്ടറും വീട്ടിലെത്തി. 56,000 രൂപ സബ്‌സിഡി കൂടാതെ 1.75 ലക്ഷം രൂപ ഈ സംവിധാനമൊരുക്കാന്‍ ചെലവായതായി ചിന്മയന്‍. പണികളെല്ലാം സ്വയം ചെയ്തതിനാല്‍ ആ ഇനത്തില്‍ ലാഭമുണ്ട്. പാനലുകള്‍ ഇടയ്ക്കു വൃത്തിയാക്കുന്നതാണ് ആകെയുള്ള ജോലി.

ടാപ്പിങ്ങിന് കത്തിയും മെഷീനും 

റബര്‍ ടാപ്പിങ്ങിന് കത്തിയും മെഷീനും ഒരുപോലെ ഉപയോഗിക്കുന്നു ചിന്മയന്‍. ടാപ്പിങ് പരിചയമില്ലാത്തവര്‍ക്കുപോലും അനായാസം ടാപ്പിങ് നടത്താന്‍ കഴിയുന്നു എന്നതാണ് മെഷീന്റെ നേട്ടം. അതേസമയം, കത്തി ഉപയോഗിച്ച് ടാപ്പിങ് നടത്തുന്നവര്‍ക്ക് മെഷീന്‍ യോജിക്കില്ല. പൊന്‍കുന്നത്തുള്ള ഒരു സുഹൃത്ത് മെഷീന്‍ വാങ്ങി ഇതര സംസ്ഥാന തൊഴിലാളിയെ ഉപയോഗിച്ച് 11 ഏക്കര്‍ റബര്‍ത്തോട്ടം ടാപ്പ് ചെയ്യുന്നുവെന്ന് ചിന്മയന്‍ പറഞ്ഞു.

അധ്വാനഭാരവും തൊഴിലാളിക്ഷാമവുമാണ് പലരെയും കൃഷിയിടത്തില്‍നിന്നകറ്റുന്നത്. എന്നാല്‍, അത് യന്ത്രവല്‍കരണത്തിലൂടെ മറികടക്കാമെന്ന് ചിന്മയന്‍ കാണിച്ചുതരികയാണ്. പ്രത്യേകിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത്. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട് എന്നു പറയും പോലെയാണ് ചിന്മയന്റെ രീതി. മനസ്സു പറഞ്ഞതിനു പിന്നാലെ പോയപ്പോൾ അദ്ദേഹത്തിനു ലഭിച്ചത് നേട്ടങ്ങൾ മാത്രം. പുതിയ കാര്യങ്ങൾ പഠിച്ചു നടപ്പാക്കാനുള്ള ആ മനസ്സിനൊപ്പം അധ്വാനിക്കാനുള്ള മനസ്സു കൂടിയുണ്ടെങ്കില്‍ റബര്‍ കൃഷിയും വന്‍ നേട്ടം നല്‍കുമെന്നും അദ്ദേഹം തെളിയിക്കുന്നു. റബറിനു വില കുറയുന്ന കാലത്തും ചിന്മയൻ ചിരിക്കുന്നത് അതുകൊണ്ടാണ്.

ഫോണ്‍: 99616 76671

English summary: This farmer uses farming machines in his farm to reduce labor costs and workload