അഗ്രി സ്റ്റാർട്ടപ്പുകളുടെ ഒത്താശയോടെ കൃഷിയെ സാങ്കേതികവിദ്യയുടെ തോളിലേറ്റാനുള്ള ശ്രമം. ചെറുധാന്യങ്ങൾക്കും പ്രകൃതിക്കൃഷിക്കും ബയോഗ്യാസിനും സവിശേഷ പരിഗണന, രാസവള സബ്‌സിഡിയിൽ ഇടിവ്, മൃഗസംരക്ഷണത്തിനും മത്സ്യോൽപാദനത്തിനും മുൻതൂക്കം നൽകി കൂടുതൽ കാർഷക വായ്പ – കേന്ദ്രബജറ്റിന്റെ സവിശേഷതയായി ഒരു കർഷകൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗ്രി സ്റ്റാർട്ടപ്പുകളുടെ ഒത്താശയോടെ കൃഷിയെ സാങ്കേതികവിദ്യയുടെ തോളിലേറ്റാനുള്ള ശ്രമം. ചെറുധാന്യങ്ങൾക്കും പ്രകൃതിക്കൃഷിക്കും ബയോഗ്യാസിനും സവിശേഷ പരിഗണന, രാസവള സബ്‌സിഡിയിൽ ഇടിവ്, മൃഗസംരക്ഷണത്തിനും മത്സ്യോൽപാദനത്തിനും മുൻതൂക്കം നൽകി കൂടുതൽ കാർഷക വായ്പ – കേന്ദ്രബജറ്റിന്റെ സവിശേഷതയായി ഒരു കർഷകൻ കാണുന്നത് ഇതൊക്കെയായിരിക്കും. 

20  ലക്ഷം കോടി രൂപയാണ് അടുത്തവർഷം കൃഷിവായ്പയുടെ ലക്ഷ്യമായി നിശ്ചിയിച്ചിരിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കുമ്പോൾ മൃഗസംരക്ഷണത്തിനും മത്സ്യക്കൃഷിക്കും പ്രത്യേക പരിഗണന നൽകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന് വലിയ സ്വപ്നങ്ങളാണുള്ളതെന്ന് വ്യക്തം രാജ്യത്തെ 63,000ൽപ്പരം പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷനു  വേണ്ടി 2516 കോടി നീക്കി വച്ചിട്ടുണ്ട്. എല്ലാ സംഘങ്ങളെയും കംപ്യൂട്ടർശൃംഖലയിൽ  ബന്ധിക്കുന്നതിനും അവയെ വികേന്ദ്രീകൃത സംഭരണ സംവിധാനവുമായി ഏകോപിപ്പിക്കുന്നതിനുമാണ് സർക്കാർ ആലോചന. 

ADVERTISEMENT

കാർഷികമേഖലയ്ക്കായി രൂപീകരിക്കുന്ന ഡിജിറ്റൽ ഇൻഫ്രാസ് ട്രക്ചർ ഓപ്പൺ സോഴ്സ് സാങ്കേതികവിദ്യ അധിഷ്ഠിതമായിരിക്കുമെന്നും ബജറ്റ് പറയുന്നു. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രീതിയിലുള്ള പ്രാഥമിക സഹകരണങ്ങൾ നിലവിൽ വരുമെന്ന് ബജറ്റ് പറയുന്നു. നിർമിത ബുദ്ധി സംബന്ധിച്ച ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച മൂന്ന് കേന്ദ്രങ്ങളിലെ മുൻഗണനാ വിഷയങ്ങളിൽ കൃത്യതാകൃഷിയും ഉൾപ്പെടുന്നു. 

എം പ്രണാമം എന്ന പേരിൽ ബദൽ വളങ്ങൾ അവതരിപ്പിക്കാനും  രാസവളങ്ങളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും നിർദ്ദേശമുണ്ട്. ഗോബർധൻ പദ്ധതി പ്രകാരം 500 പുതിയ വേസ്റ്റ് ടു വെൽത്ത് പ്ലാന്റുകൾ ബജറ്റ് നിർദേശിക്കുന്നുണ്ട്. ഇവയിൽ  200 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകളും ബാക്കി കമ്മ്യൂണിറ്റി പ്ലാന്റുകളും ആയിരിക്കും 200 സിബിജി പ്ലാന്റുകളിൽ 75 എണ്ണം നഗരപ്രദേശങ്ങളിലും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി കർഷകരെ  പ്രകൃതികൃഷിയിലേക്ക് കൊണ്ടുവരാനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിനായി 10000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ ആരംഭിക്കും. ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലോ സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ യൂണിറ്റി മാളുകൾ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ഒരു ജില്ല ഒരു ഉൽപന്നം പദ്ധതിപ്രകാരമുള്ള ഉൽപന്നങ്ങവുടെയും ഭൗമസൂചിക പദവി നേടിയ ഉൽപന്നങ്ങളുടെയും വിപണനത്തിന് അവസരം നൽകുകയാണ് ലക്ഷ്യം.  കോമ്പൗണ്ട് റബറിന്റെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയർത്തി സ്വാഭാവിക റബറിന് തുല്യമാക്കിയിട്ടുണ്ട്. ഹരിത ഊർജം, ഹരിത ഇന്ധനം, ഹരിത കൃഷി തുടങ്ങിയ ഗ്രീൻ ഗ്രോത്ത് ആശയങ്ങൾക്ക് നൽകുമെന്നു പ്രഖ്യാപിച്ച നിർമല സീതാരാമൻ ഇതുവഴി ഗ്രീൻ തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്.