പാലക്കാടൻ ഫാം ടൂറിസം; ചേറിൽക്കളി, ചൂണ്ട, സാഹസം: 34 ഏക്കറിൽ ചിറകുവിരിച്ച് പ്രകൃതി
ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.
ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.
ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.
ഏറ്റവും മികച്ച ശില്പി തന്റെ പുതിയ സൃഷ്ടി ആസ്വദിക്കാനായി നിങ്ങളെ നേരിട്ട് ക്ഷണിച്ചാൽ പോകാതിരിക്കുമോ? നാടാകെ ആദരിക്കപ്പെടുന്ന സാഹിത്യകാരൻ തന്റെ പുതിയ കൃതി ഒപ്പിട്ടു നൽകാൻ നിങ്ങളെ വിളിച്ചാൽ ചെല്ലാതിരിക്കുമോ? പ്രശസ്തനായ സഞ്ചാരി രണ്ടു ദിവസം കൂടെ യാത്ര ചെയ്യാൻ ക്ഷണിച്ചാൽ മറ്റെല്ലാ തിരക്കുകളും മാറ്റി വയ്ക്കില്ലേ? എങ്കിൽ ഇതാ കേരളത്തിലെ മികച്ച കർഷരിൽ ഒരാളായ ‘കർഷകശ്രീ ’സ്കറിയാ പിള്ളയും നിങ്ങളെ ക്ഷണിക്കുന്നു. അദ്ദേഹവും മകൻ റെയ്നോൾഡും ചേർന്നൊരുക്കിയ പാലക്കാട് നല്ലേപ്പുള്ളി അല്ലക്കുഴയിലെ തനിമ ഫാം ലൈഫിലെ കൃഷിക്കാഴ്ചകൾ കാണാൻ. ഇതിനുള്ളിലെ നടപ്പാതകളിലൂടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഉലാത്തുവാൻ, വിദേശിയും സ്വദേശിയുമായ അറുപതിലേറെ ഫലങ്ങൾ പുതുമയോടെ പറിച്ചു കഴിക്കാൻ, ശില്പ ഭംഗി നിറഞ്ഞ നാലു കെട്ടിൽ ഒരു കാർഷിക കുടുംബ ജീവിതം ആഘോഷിക്കാൻ, വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം ആസ്വദിക്കാൻ. കൃഷി ആദായവും ആഹ്ലാദവും നിറഞ്ഞ തൊഴിലായി മാറ്റുന്നതിനുള്ള വിജയ തന്ത്രങ്ങൾ ഗുരുമുഖത്തു നിന്നെന്ന പോലെ കർഷകശ്രീയോടു ചോദിച്ചറിയാനും അവസരമുണ്ട്. വിനോദവും വിജ്ഞാനവും ഗ്രാമീണ അനുഭവവും ഒത്തു ചേരുന്ന ഫാമിലേക്ക് ഒരു യാത്ര പോയാലോ. പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടു മടുത്ത സഞ്ചാരികൾ ഇപ്പോൾ കേരളത്തിന്റെ ഗ്രാമീണ ഭംഗി കാണാനിറങ്ങുകയാണ്. അവരുടെ ലക്ഷ്യമാണ് ഇത്തരം ഫാമുകൾ.
സ്കറിയാ പിള്ളയുടെ അനുഭവം, മകൻ റെയ്നോൾഡിന്റെ അറിവും, തനിമയോടെ
കാർഷിക വിനോദ സഞ്ചാരം. ടൂറിസം രംഗത്തെ പുതിയ ചുവടുവയ്പ്. കൃഷിയിൽ പല പരീക്ഷണങ്ങൾ ചെയ്ത സ്കറിയാപിള്ളയുടെ പുതിയ കാൽവയ്പാണിത്. പ്രകൃതിയോടിണങ്ങിയ ജീവിതമാണ് ഈ ഫാം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ആഹ്ലാദവും ആവേശവും പകരുന്ന ഉല്ലാസ പ്രവർത്തനങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കൃഷിയുടെ പ്രാധാന്യം തെല്ലും നഷ്ടപ്പെടുത്താതെ കാർഷിക വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താമെന്ന് കാണിച്ചുതരികയാണിവർ. സ്കറിയാ പിള്ള നട്ടുവളർത്തിയ ഈ ഫാമിനെ സഞ്ചാരികൾക്കായി അണിയിച്ചൊരുക്കുന്നത് മകൻ റെയ്നോൾഡാണ്. ബഹുരാഷ്ട്ര കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ റെയ്നോൾഡ് സോഷ്യൽ വർക്കിൽ ബിരുദാന്തര ബിരുദധാരിയാണ്. ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽനിന്നും ലക്നോ ഐഐഎമ്മിൽനിന്നും എക്സിക്യുട്ടീവ് എംബിഎ നേടിയ അദ്ദേഹത്തിനൊപ്പം സ്കറിയാപിള്ളയുടെ ഭാര്യ മിനിയും മറ്റ് മക്കളായ റിച്ചാർഡ്, ഹാരോൾഡ് എന്നിവരും തനിമ ഫാം ലൈഫിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളികളാണ്.
തെങ്ങിനഴക്, നിറഞ്ഞ്, നിരന്ന് തെങ്ങിൻതോട്ടം
ഭാര്യാസഹോരന്മാരുടെ സ്ഥലമുൾപ്പെടെ 34 ഏക്കറാണ് സ്കറിയാപിള്ളയും കുടുംബവും ഇവിടെ ഫാം ടൂറിസത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 11 ഏക്കർ തെങ്ങിൻതോപ്പ് ആറു വർഷമായി സ്കറിയാപിള്ളയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വികസിപ്പിച്ചതാണ്. ഇത്രയും നന്നായി പാലിക്കപ്പെടുന്ന കൃഷിയിടം കേരളത്തിൽ ദുർലഭം. ആകെയുള്ള 350 തെങ്ങുകളിൽ ഒന്നുപോലും മോശമല്ല. ഡിജെ ഇനങ്ങളാണ് കൂടുതലുള്ളത്–250 എണ്ണം. കുറഞ്ഞത് ആറ് നാളികേരക്കുലയെങ്കിലും ഓരോ തെങ്ങിലുമുണ്ട്. ഒരു വർഷം ശരാശരി 250 തേങ്ങ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ബാക്കിയുള്ള നാടൻതെങ്ങുകൾക്ക് ശരാശരി 100 തേങ്ങ ഉൽപാദനമുണ്ട്. തെങ്ങുകൾക്ക് ചാണകവും ചാരവും ആട്ടിൻകാഷ്ഠവും കോഴിവളവും വേണ്ടുവോളം നൽകും. ആവശ്യമെന്നു കണ്ടാൽ പൊട്ടാഷ് നൽകാനും മടിക്കാറില്ല ഒരേ വലുപ്പത്തിൽ സ്കൂൾ അസംബ്ലിയിൽ എന്നപോലെ 27 അടി ഇടയകലത്തിൽ തെങ്ങുകൾ നിരന്നുനിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക അഴകാണ് അവയ്ക്കിടയിലൂടെ നട്ടുവളർത്തിയ 60 ഇനം ഫലവൃക്ഷങ്ങളിൽ പതിനഞ്ചോളം പൂവിട്ടു. മാവും പ്ലാവും റമ്പൂട്ടാനും അബിയുവും നാരകവും മട്ടോവയും കെപ്പലും ബ്ലാക്ക് മാംഗോയും ഓറഞ്ചുമൊക്കെ ഇവിടെയുണ്ട്. അപൂര്‍വമായ ബ്ലാക് മാംഗോ പൂവിട്ടതിന്റെ സന്തോഷത്തിലാണ് സ്കറിയാപിള്ള. ശാസ്ത്രീയമായി കമ്പ് കോതി , ശരിയായ ഇടയകലം നൽകി, ഓരോ ഫലവൃക്ഷത്തിൽനിന്നും പരമാവധി ഫലം എടുക്കുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് കാണാം. സംശയമുണ്ടെങ്കിൽ ചോദിക്കാം. ഫാം വാക്കിൽ കൂടെ നടന്നു പറഞ്ഞുതരുന്നത് കർഷകശ്രീ ജേതാവാണ്. തരിശായി കിടക്കുന്ന മണ്ണിനെ ഫലസമൃദ്ധമാക്കുന്നത് ഹോബിയാക്കിയ, കൃഷിയുടെ ഉസ്താദ്.
പേരത്തോട്ടം കാണാം, പാഷൻഫ്രൂട്ട് കഴിക്കാം
തെങ്ങിൻതോപ്പിനു പുറമേ കമുക്, നെല്ല്, പച്ചക്കറി തുടങ്ങിയവയുടെ കൃഷിയുമുണ്ട്. രക്തശാലി, ഞവര നെല്ലിനങ്ങൾ മാറിമാറി കൃഷി ചെയ്യുന്നു. അവയിൽ നിന്നുള്ള അരി അതിഥികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് തുടങ്ങിയ ആധുനിക കൃഷിരീതികളുടെ ഒരോ യൂണിറ്റ് വീതം സന്ദർശകർക്ക് കണ്ടുപഠിക്കാനായി ഇവിടെ സജ്ജീകരിച്ചിക്കുന്നു. തനിമ ഫാമിനു പുറമേ പത്തുമിനിട്ടിനുള്ളിൽ യാത്ര ചെയ്തെത്താവുന്ന മൂന്നു ഫാമുകൾ കൂടി സ്കറിയാപിള്ളയ്ക്കുണ്ട്. തായ്‌ലൻഡ് പേരയാണ് ഒരു ഫാമിലെ മുഖ്യ ആകർഷണം. മികച്ച വരുമാനമാണ് പേരക്കൃഷിയിൽ നിന്നു ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ഫാമിൽ പപ്പായ, പാഷൻഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട് എന്നിവയാണ് വളർത്തുന്നത്. വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം അതിഥികൾക്കു നൽകാനും ഇവ ഉപകരിക്കുന്നു. തെങ്ങിനൊപ്പം ജാതിയുമുള്ള സമ്മിശ്രത്തോട്ടവും ഒന്നരയേക്കർ പച്ചക്കറിത്തോട്ടവും കൂടി സ്കറിയാപിള്ളയ്ക്കും കുടുംബാഗങ്ങൾക്കുമായുണ്ട്. കൃഷിയെ കൂടുതൽ ഗൗരവത്തിൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ കൃഷിയിടങ്ങളിലേയ്ക്ക് പഠനസന്ദർശനവുമാകാം.
തഗാരു, പിഗ്മി പിന്നെ നീലിരവിയും. ഇവർ ഫാമിന്റെ മക്കൾ
കൃഷിയിലും മൃഗസംരക്ഷണത്തിലും ഫാം മാനേജ്മന്റിലും ഒരേപോലെ തിളങ്ങിയ ഓൾ റൗണ്ടർ കർഷകനാണ് സ്കറിയാപിള്ള. അതുകൊണ്ടുതന്നെ മൃഗസംരക്ഷണവും മത്സ്യക്കൃഷിയും തെല്ലും കുറയാതെ ഇവിടെയുണ്ട്. ഡെയറിഫാം വീടിനോടു ചേർന്നാണെങ്കിലും ഏതാനും വളർത്തുമൃഗങ്ങളെ സന്ദർശകർക്കു കാണുന്നതിനായി തനിമയിൽ പാർപ്പിച്ചിട്ടുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയം വെളുത്ത മുഖവും ഇരുണ്ട ശരീരവുമുള്ള നീലിരവി ഇനം പോത്ത് തന്നെ. ഹരിയാനയിൽ നിന്നെത്തിയ ഈ കൂറ്റനെ റെയ്നോൾഡിന് ഒരു സുഹൃത്ത് സമ്മാനിച്ചതാണ്. കൂടാതെ കാങ്കയം കാള, ജാഫ്രബാദി, മുറ പോത്തുകൾ വെച്ചൂർ, ഗിർ പശുക്കൾ എന്നിവയും ഇവിടുത്തെ ശേഖരത്തിലുണ്ട്. കർണാടകത്തിൽ നിന്നുള്ള തഗാരു ആടും കനേഡിയൻ പിഗ്മി ആടും തനിമ ഫാമിലെ കൗതുകക്കാഴ്ചയാണ്.
ശിവജിയുടെ കാവൽനായ്ക്കൾ, കൂട്ടിനു രാജപാളയം
ഫാമിലെ നായ്ക്കൾ റെയ്നോൾഡിന്റെ സ്വന്തം സമ്പാദ്യമാണ്. മറാത്ത സ്വദേശി കാരവൻ ഹൗണ്ട് നായ്ക്കളാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. മെലിഞ്ഞുനീണ്ട ഈ വേട്ടനായ്ക്കളുടെ ഒരു സേന തന്നെ ശിവജിക്കുണ്ടായിരുന്നത്രെ. ദിവസങ്ങളോളം ഭക്ഷണമില്ലാതെ കാട്ടിൽ കഴിയാൻ ഇവയ്ക്കു സാധിക്കുമത്രെ. കൂടാതെ രാജപാളയം, ഡോബർമാൻ, ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, സൈബീരിയൻ ഹസ്കി എന്നിവയും റെയ്നോൾഡിന്റെ ശേഖരത്തിലുണ്ട്. സന്ദർശകരുമായി സൗഹൃദത്തിലാകാൻ പരിശീലനം കിട്ടിയ ഈ നായ്ക്കളെയും പിടിച്ചുകൊണ്ട് തോട്ടത്തിലൂടെ ഉലാത്താൻ പേടിക്കേണ്ടതില്ല. തനിമയിലെ ആക്ടിവിറ്റികളിലൊന്നാണ് ഡോഗ് വാക്കെന്നു റെയ്നോൾഡ് ചൂണ്ടിക്കാട്ടി. നാലു കുളങ്ങളിലായി എട്ടോളം വളർത്തുമത്സ്യങ്ങളെ ഇവിടെ വളർത്തുന്നു.
ചേറിൽ ഫുട്ബോൾ കളിക്കാം, ചൂണ്ടയിടാം
മുട്ടറ്റം ചേറുള്ള പാടത്ത് ഫുട്ബോൾ കളിക്കുന്നത് വേറിട്ട അനുഭവമായിരിക്കില്ലേ? മഡ് ഫുട്ബോൾ വോളിബോൾ, ഹാൻഡ്ബോൾ ഉൾപ്പെടെ സന്ദർശകർക്ക് വിനോദിക്കാനായി ഒട്ടേറെ അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രവേശനകവാടത്തിൽതന്നെയുള്ള സിപ്പ് ലൈനും സ്കൈ സൈക്കിളുമാണ് ശ്രദ്ധേയമായ മറ്റ് രണ്ടിനങ്ങൾ. ഫാമിന്റെയും പൂളിന്റെയുമൊക്കെ ആകാശക്കാഴ്ച ആസ്വദിച്ചുകൊണ്ട് കെട്ടിവലിച്ച ഇരുമ്പുചരടിൽ തൂങ്ങിനീങ്ങാനും സൈക്കിൾ സവാരി നടത്താനുമാണിവ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇവയ്ക്കു പുറമെ റിവർക്രോസിങ്, ട്രെക്കിങ് എന്നിവയും ക്രമീകരിക്കാറുണ്ട്. ഉള്ളിലേക്ക് നടന്നുനീങ്ങുന്നവർ അരയേക്കറോളം വിശാലമായ കുളക്കരയിലേക്കാണ് ചെല്ലുക. ഈ കുളത്തിനു കുറുകെയാണ് 120 മീറ്റർ ദൂരത്തിലുള്ള സിപ് ലൈൻ. സ്കൈ സൈക്കിളിൽ പോയി തിരിച്ചുവരുന്നവർക്ക് ഇരട്ടി ദൂരം സഞ്ചരിക്കാം. അനിമൽ ഫാമും ഹൈഡ്രോപോണിക്സ് – അക്വാപോണിക്സ് യൂണിറ്റുകളും ക്രമീകരിച്ചിരിക്കുന്നതും ഇവിടെ തന്നെ. ഫാമിനുള്ളിലൂടെ ഓടിച്ചുരസിക്കാനായി രണ്ട് എടിവി ( all terrain vehicle– ഓൾ ടെറയിൻ വെഹിക്കിൾ)കളുമുണ്ട്. കുതിരസവാരി, ചൂണ്ടയിടൽ, ഫാം വാക്ക്, പെഡൽബോട്ട്, നീന്തൽ, വാട്ടർപോളോ, ബാഡ്മിന്റൺ, സ്വിങ് ആർച്ചറി, കാരംസ്, ചെസ്, പാമ്പും കോണിയും, ബാസ്കറ്റ്ബോൾ, റെയിൻ ട്രീ ഡാൻസ്, ജലചക്രം എന്നിങ്ങനെ വ്യത്യസ്ത പ്രായക്കാരും അഭിരുചിക്കാരുമായ സന്ദർശകർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്.
അന്യം നിന്നുപോകുന്ന പൊറോട്ടുനാടകം, പുള്ളുവൻ പാട്ട് തുടങ്ങിയ നാടൻകലകളെ അടുത്തറിയാനും ആസ്വദിക്കാനും താൽപര്യമുള്ളവർക്ക് അതിനുള്ള അവസരവും ഇവിടെയുണ്ട്. പാലക്കാടിന്റെ കാർഷികചരിത്രവുമായി ബന്ധപ്പെടുത്തി ഈ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നത് സമീപവാസികളായ കലാകാരന്മാരുടെ ഒരു സംഘമാണ്. വേദികൾ കുറഞ്ഞുവരുന്ന ഈ കലാകാരന്മാർക്ക് മെച്ചപ്പെട്ട അവസരങ്ങൾ നൽകുന്ന ഈ പരിപാടി തനിമയുടെ തനിമയാർന്ന പ്രവർത്തനമാണ്.
താമസിക്കാൻ നാലു കെട്ട്, മീൻ പിടിച്ചു കറി വയ്ക്കാം
കേരളീയശൈലിയൽ മനോഹരമായ നിർമിച്ച നാലുകെട്ട് തനിമ ഫാം ലൈഫിന്റെ ഹൈലൈറ്റാണ്. നക്ഷത്രനിലവാരമുള്ള 6 മുറികളിലായി 16 പേർക്ക് ഇവിടെ താമസിക്കാം. ഗ്രൂപ്പായും കൂട്ടുകുടുംബമായും എത്തുന്നവർക്ക് ഒത്തുകൂടാൻ നടുമുറ്റവും വരാന്തയുമുള്ള ഈ നാലുകെട്ടിനോടു ചേർന്ന് ഊട്ടുപുരയും പടിപ്പുരയോടുകൂടിയ കുളവുമൊക്കെയുണ്ട്. കൈമോശം വന്ന ഗ്രാമീണ– കാർഷിക ജീവിതം അതിന്റെ ഏല്ലാ ആഡംബരങ്ങളോടും കൂടി ഏതാനും ദിവസമെങ്കിലും പുനരാവിഷ്കരിക്കാൻ കുടംബസമേതം ഇവിടെയെത്തുകയേ വേണ്ടൂ. വിവാഹാവശ്യങ്ങൾക്കായും മറ്റും അന്യജില്ലകളിൽ നിന്ന് പാലക്കാടെത്തുന്ന കൂട്ടുകുടുംബങ്ങൾക്ക് ഏറ്റവും യോജിച്ച വാസസ്ഥലമാണിതെന്നു റെയ്നോൾഡ് ചൂണ്ടിക്കാട്ടി.
അതിഥികൾക്ക് നാടൻഭക്ഷണമൊരുക്കാനായി വിദഗ്ധനായ പാചക്കാരന്റെ നേതൃത്വത്തിൽ അടുക്കളയുണ്ട്. ഓരോ ദിവസവും രാവിലെ ഫാമിൽ നിന്നു വിളവെടുത്ത പഴങ്ങളും പച്ചക്കറികളും മത്സ്യവും മാംസവും മാത്രമുപയോഗിച്ചാണ് ഇവിടെ 90 ശതമാനം വിഭവങ്ങളും തയാറാക്കുന്നത്– റെയ്നോൾഡ് പറഞ്ഞു. അതിഥികൾ ചൂണ്ടയിട്ടുപിടിക്കുന്ന മത്സ്യം അവരുടെ താൽപര്യപ്രകാരം പാചകം ചെയ്തു നൽകും. താരതമ്യേന കുറഞ്ഞ ചെലവിൽ താമസസൗകര്യമൊരുക്കുന്ന ഫാം ഹൗസ്, ഹൗസ് ബോട്ട് എന്നിവയുൾപ്പെടെ ആകെ10 മുറികളാണ് തനിമയിലുള്ളത്. സ്വന്തമായ പാകം ചെയ്തു കഴിക്കാൻ താൽപര്യമുള്ളവർക്ക് താമസിക്കാനായി തെല്ലകലെ ജാതിത്തോട്ടത്തിൽ ഒരു വീടും ലഭ്യമാണ്. സംഘമായി ബൈക്ക് സവാരി നടത്തുന്നവർകർക്കുവേണ്ടി ബാച്ചിലർ അക്കമഡേഷനും കൂടാരങ്ങളും വൈകാതെ ക്രമീകരിക്കുമെന്ന് റെയ്നോൾഡ് പറഞ്ഞു. സന്ദർശകർക്കായി രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുള്ള ഡേ ഔട്ട് പാക്കേജുകളും രാത്രിവാസമുൾപ്പെടുന്ന റസിഡൻഷ്യൽ പാക്കേജുകളും ലഭ്യമാണ്.
കുട്ടികളെ കൃഷി പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്കൂളുകൾ, കുടുംബയാത്രകൾ നടത്തുന്നവർ, വിദേശ ഇന്ത്യക്കാർ, സ്വകാര്യത ആഗ്രഹിക്കുന്ന ചലിച്ചിത്ര താരങ്ങൾ, കാർഷിക അറിവുകൾ നേടാനാഗ്രഹിക്കുന്ന കർഷകകൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ,ഐടി പ്രഫഷനലുകൾ എന്നിവരൊക്കെ തനിമ സന്ദർശിക്കാനെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ തമിഴ്നാട്ടിലെ ചില പ്രമുഖ സ്കൂളുകൾ വിദ്യാർഥികൾക്കായി പഠനക്യാംപ് നടത്തുന്നതിനും തനിമ തിരഞ്ഞെടുത്തിട്ടുണ്ട്.
ഫോൺ: 8075922246, 9895706543
വെബ്‌സൈറ്റ്: https://www.thanimafarmlife.in/
English summary: Thanima Farm-life Palakkad