കാട, കോഴി, ടർക്കി... പ്രതിമാസം ലാഭം 80,000 പറന്നുവരും; യുകെ, ഓസ്ട്രേലിയ പിന്നെ എന്തിന്?
പൊൻമുട്ടയിടുന്ന താറാവ് കഥകളിലെ നായകനാണ്. പൊൻമുട്ടയിടുന്ന കാടയും രുചിയേറും മാംസമാകുന്ന കോഴിയും ജോസിന്റെ വീട്ടിലെ നായകരാണ്. വളർത്തു പക്ഷികളിൽ നിന്ന് എങ്ങനെ മികച്ച വരുമാനം കണ്ടെത്താമെന്ന് അറിയാൻ പാലാ രാമപുരം ഏഴാച്ചേരി സ്വദേശി പാറേമാക്കൽ ജോസ് പി. ജോർജിന്റെ വീട്ടിൽ ചെന്നാൽ മതി. വീട്ടുമുറ്റത്തെ ഷെഡ്ഡുകളിൽ വളരുന്ന കാടകളും കോഴികളും ജോസിന് നൽകുന്നത് ലക്ഷങ്ങളുടെ വരുമാനം. ജോസ് ഇന്ന് വീട്ടുമുറ്റത്തുനിന്ന് നേടുന്നത് മാസം 80,000 രൂപയുടെ ലാഭമാണ്. യുകെയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മാറാം എന്ന ചിന്തയോടെ നാട്ടിലെത്തിയ ജോസ് എത്തിയത് വളർത്തു പക്ഷികളുടെ ലോകത്താണ്. വളർത്തുപക്ഷികളിൽനിന്ന് മികച്ച വരുമാനം നേടാനാകുമോ? കോവിഡ് കാല കുതിപ്പിനുശേഷം പലപ്പോഴായി തളർന്ന മൃഗസംരക്ഷണ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജോസ് പറയും. കൃത്യമായ വിപണി ആസൂത്രണം ചെയ്താൽ വരുമാനം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. മാസം 8000 കാടക്കുഞ്ഞുങ്ങളും 500 പൂവൻകോഴികളുമാണ് ജോസിന്റെ പാറേമാക്കൽ അഗ്രി ഫാമിൽമിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്ക് പോകുന്നത്.

ഐടിയിൽനിന്നു പൗൾട്രിയിലേക്ക്, ഇതു ജോസിന്റെ യാത്ര
പത്താം ക്ലാസിലെത്തിയപ്പോൾ പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ സ്റ്റോപ് മെമ്മോ നൽകുന്നതുവരെ മുയലും കോഴിയുമൊക്കെ ജോസിന്റെ കൂട്ടുകാരായിരുന്നു. പിന്നീട് എംസിഎ പാസായി നാട്ടിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്തപ്പോഴും ആ ഇഷ്ടം വിട്ടുപോയില്ല. അതുകൊണ്ടാണ് 10 വർഷം മുന്‍പ് യുകെയിൽനിന്നു തിരിച്ചെത്തി കൊച്ചിയില്‍ ജോലി ചെയ്യുമ്പോൾ ജോസ് 30 ബിവി 380 കോഴികളെ വളർത്തിത്തുടങ്ങിയത്. വൈകാതെ കാടവളർത്തലും തുടങ്ങി. അവയും 300 എണ്ണം മാത്രം. കാടമുട്ടയും കോഴിമുട്ടയുമൊക്കെ തുടക്കത്തിൽ തൊട്ടടുത്ത രാമപുരം ടൗണിൽ തന്നെ വിറ്റു തീര്‍ന്നു. സ്വയം നിർമിച്ച ഷെഡിലെ പ്രതിദിന ഉല്‍പാദനം 3000 കാടമുട്ടയിലേക്ക് വളരാൻ ഏതാനും വർഷമേ വേണ്ടിവന്നുള്ളൂ. മുട്ടയുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപ പട്ടണങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് എത്തിച്ചു തുടങ്ങി. ഒരു ദിവസം പ്രായമായ കാടക്കുഞ്ഞുങ്ങളെ 28 ദിവസം വളർത്തി വില്‍ക്കുന്ന സംരംഭമായിരുന്നു അടുത്തത്. മുട്ടവണ്ടിയിൽതന്നെ കാടക്കുഞ്ഞുങ്ങളുടെ വിതരണവും നടന്നതിനാൽ അധികച്ചെലവ് വേണ്ടിവന്നില്ല. ജോലിയില്‍ തുടര്‍ന്നുകൊണ്ടാണ് ജോസിന്റെ സംരംഭം ഇത്രയും വളർന്നത്. കാടക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചാലെന്താണെന്നായി ചിന്ത. സ്വന്തമായി വിരിയിക്കുമ്പോള്‍ ഒരു കുഞ്ഞിനു ചെലവ് 3 രൂപയോളം കുറയുമെന്നു ജോസ്. 6000 കാടമുട്ട വിരിയുന്ന ഇൻകുബേറ്റർ വാങ്ങി സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നതും കൊറോണ വന്നതും ഏറക്കുറെ ഒന്നിച്ചായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളമാകെ കാടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി. എല്ലാവരും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ പൊലീസിന്റെ അനുമതിയോടെ ജില്ലതോറും കോഴിക്കുഞ്ഞുങ്ങളെയും കാടക്കുഞ്ഞുങ്ങളെയും എത്തിച്ചു.
ഇന്ന് പൗൾട്രിമേഖലയിൽ ജോസിന് 6 സംരംഭങ്ങള്‍– ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളുടെ വിൽപന, 28 ദിവസം വളർത്തിയ മുട്ടക്കാടകളുടെ വിതരണം, വിൽപനയ്ക്കായി മുട്ടയുൽപാദനം, റെയിൻബോ റൂസ്റ്റർ പൂവൻ കോഴികളെ രണ്ടര മാസം (75 ദിവസം) വളർത്തി നാടൻ കോഴിയിറച്ചിക്കായി നൽകല്‍, ഇറച്ചിക്കായി വിഗോവ താറാവ് വളർത്തൽ, ഒപ്പം നാടൻകോഴി, ഗിനി, ടർക്കി എന്നിവയെ 40 ദിവസം വളർത്തി വിൽക്കലും.
മാസം 12000 കുഞ്ഞുങ്ങൾ, ഇതു ബോക്സ് ബ്രൂഡിങ്
കാടക്കുഞ്ഞുങ്ങളുടെ വിൽപനയാണ് ജോസിന്റെ പ്രധാന വരുമാനമേഖല. ആഴ്ചയിൽ 3000 കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്ന വിധത്തിലാണ് ക്രമീകരണം. 1000 കുഞ്ഞുങ്ങളെ ഒരു ദിവസം പ്രായത്തിൽ വളർത്തലുകാർക്ക് നൽകുന്നു. ഇത് സ്ഥിരം ഓർഡറാണെന്ന് ജോസ്. ബാക്കിയുള്ള 2000 കുഞ്ഞുങ്ങളെ ഫാമിലേക്ക് ചേർക്കും. ബോക്സ് ബ്രൂഡിങ് രീതിയാണ് ജോസ് സ്വീകരിച്ചിരിക്കുന്നത്. ബാറ്ററി കേജ് പോലെ തയാറാക്കിയിരിക്കുന്ന തട്ടുതട്ടായുള്ള കൂടുകളിൽ പേപ്പർ വിരിച്ചശേഷം ഓരോ കള്ളിയിലും 200 കുഞ്ഞുങ്ങളെ വീതം നിക്ഷേപിക്കുന്നു. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുൻപുതന്നെ പേപ്പറിൽ നിരത്തിയിരിക്കും. ബ്രോയിലർ പ്രീ സ്റ്റാർട്ടറാണ് കുഞ്ഞുങ്ങൾക്ക് നൽകുക. അഞ്ചാം ദിവസം മുതൽ തീറ്റ ട്രേയിൽവച്ചു നൽകും. കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 40 വാട്ടിന്റെ ബൾബ് ആണ് 200 കുഞ്ഞുങ്ങൾക്കായി ഓരോ കൂട്ടിലും വച്ചിരിക്കുക. ഇത് ബോക്സ് ബ്രൂഡിങ്ങിന്റെ നേട്ടമാണെന്ന് ജോസ്. വിരിപ്പ് രീതിയിൽ ബ്രൂഡിങ് നൽകുമ്പോൾ 200 കുഞ്ഞുങ്ങൾക്ക് 160 വാട്ട്സിന്റെ ബൾബെങ്കിലും വേണ്ടിവരും. അതുകൊണ്ടുതന്നെ വൈദ്യുതിച്ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ കഴിയുന്നു. 14 ദിവസത്തെ ബ്രൂഡിങ്ങിനുശേഷം വിരിപ്പ് രീതിയിലുള്ള കൂട്ടിലേക്ക് കുഞ്ഞുങ്ങളെ മാറ്റും. അതിനുശേഷം 28–ാം ദിവസം വിൽക്കുന്നതു വരെ ബ്രോയിലർ സ്റ്റാർട്ടർ നൽകും. നാലാഴ്ച പ്രായത്തിൽ ആൺ–പെൺ കാടകളെ വേർതിരിച്ച് പെൺകാടകളെ മുട്ടയ്ക്കായി വിൽക്കും. അവശേഷിക്കുന്ന ആൺകാടകൾക്ക് ഒരാഴ്ച ഫിനിഷർ തീറ്റ നൽകിയശേഷം ഇറച്ചിക്കായി വിൽക്കും.
നല്ല തീറ്റ, വല്യ മുട്ട
ദിവസം ശരാശരി 400 മുട്ടകൾ ലഭിക്കത്തക്ക വിധത്തിൽ 900 കാടകളാണ് മാതൃ–പിതൃ ശേഖരത്തിലുള്ളത്. മുട്ടക്കാടയ്ക്കുള്ള തീറ്റയ്ക്കൊപ്പം അഞ്ചിലൊന്നു ഭാഗം ബ്രോയിലർ പ്രീ സ്റ്റാർട്ടർകൂടി ചേർത്തു നൽകുന്നു. ഇത് വലുപ്പമുള്ള മുട്ട ലഭിക്കാൻ സഹായിക്കുന്നതായി ജോസിന്റെ അനുഭവം. വലുപ്പമുള്ള മുട്ടയുണ്ടെങ്കിലേ ആരോഗ്യവും വലുപ്പവും വളർച്ചനിരക്കുമുള്ള കുഞ്ഞുങ്ങളെ ലഭിക്കൂവെന്നും ജോസ്. അതുപോലെ കൃത്യമായ ഇടവേളകളിൽ മാതൃ–പിതൃശേഖരത്തെ ഒഴിവാക്കുകയും ചെയ്യും. മാനുവൽ ഹാച്ചറിയിലെ പെൺകാടകളെയാണ് കുഞ്ഞുൽപാദനത്തിനുള്ള മുട്ടയ്ക്കായി ഉപയോഗിക്കുന്നത്. ഇൻ ബ്രീഡിങ് ഒഴിവാക്കാൻ സ്വന്തം ഫാമിൽനിന്ന് ലക്ഷണമൊത്ത ആൺകാടകളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഓരോ മാസവും പുതിയ കാടക്കുഞ്ഞുങ്ങൾ ഇവിടെ മാതൃശേഖരത്തിലേക്ക് എത്തിയിരിക്കും.
തീപ്പെട്ടിക്കൊള്ളിപ്പൊടി ലിറ്റർ, ലിറ്റർ നനയാതിരിക്കാൻ കുഴി
രണ്ടാഴ്ച പിന്നിട്ട കാടക്കുഞ്ഞുങ്ങളെ ബ്രൂഡറിൽനിന്ന് മാറ്റി വിരിപ്പിലേക്കാണ് ഇറക്കുക. അറക്കപ്പൊടിയോ ചകിരിച്ചോറോ അല്ല വിരിപ്പായി ഇവിടെ ഉപയോഗിക്കുന്നത്. പകരം, തീപ്പെട്ടിക്കൊള്ളി നിർമിക്കുന്നിടത്തുനിന്നുള്ള അറക്കപ്പൊടിയാണ് ഉപയോഗിക്കുന്നത്. സാധാരണ അറക്കപ്പൊടിയുടെ അത്രയും പൊടിയില്ല എന്നതാണ് ഇതുപയോഗിക്കാൻ ജോസിനെ പ്രേരിപ്പിച്ചത്.
ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിക്കു മുകളിൽ വെൽഡ് മെഷ് വച്ചശേഷം അവിടെ കുടിവെള്ളപ്രാത്രം വച്ചിരിക്കുന്നു. ചോർച്ചയുണ്ടായാൽ ലിറ്റർ നനയാതിരിക്കാൻ ഈ രീതി ഉപകരിക്കും.
1200 മുട്ടക്കാടകൾ, മാസം 30,000 മുട്ടകൾ
ഇടക്കാലത്ത് നിർത്തിവച്ചിരുന്ന മുട്ടയുൽപാദനം ജോസ് പുനരാരംഭിച്ചിട്ടുണ്ട്. ദിവസം 1000 മുട്ടകൾ ലഭിക്കത്തക്ക വിധത്തിൽ 1200 മുട്ടക്കാടകളെയാണ് വളർത്തുന്നത്. വിപണിയിൽ ഇപ്പോൾ 2.5 രൂപ വരെ മുട്ടയ്ക്ക് ലഭിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെ വിപണി ഉറപ്പാക്കാൻ കഴിഞ്ഞാൽ മുട്ടക്കൃഷി ലാഭമെന്നും ജോസ്. വിപണിയിലെ പ്രതിസന്ധികൾ കുറഞ്ഞതിനാൽ കാടമുട്ടയ്ക്ക് ഡിമാൻഡ് ഏറിയത് പ്രതീക്ഷ നൽകുന്നുവെന്നും ജോസ്.
ഇറച്ചിക്കോഴിയായി റെയിൻബോ റൂസ്റ്റർ: 75–ാം ദിവസം വരുമാനം
കാടയ്ക്കൊപ്പം ഇറച്ചിക്കായി റെയിൻബോ റൂസ്റ്റർ ഇനം കോഴിയുടെ പൂവന്മാരെയും ജോസ് ഇവിടെ വളർത്തുന്നു. രണ്ടാഴ്ച കൂടുമ്പോൾ 250 കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് വളർത്തിയെടുക്കുന്നതാണ് രീതി. ഇപ്പോൾ എണ്ണം 300ലേക്ക് എത്തിച്ചിട്ടുണ്ട്. ഫാമിലെത്തിച്ച് 7, 14, 21 ദിവസങ്ങളിൽ വാക്സീനുകളും നൽകും. ആദ്യത്തെ 30 ദിവസം ബ്രോയിലർ സ്റ്റാർട്ടറാണ് ഇവർക്കു നൽകുക. ശേഷമുള്ള 45 ദിവസം ഫിനിഷർ തീറ്റയും നൽകും. രണ്ടര മാസം അഥവാ 75 ദിവസംകൊണ്ട് ശരാശരി 2 കിലോ തൂക്കത്തിലേക്ക് കോഴിക്കുഞ്ഞുങ്ങളെത്തും. ഈ പ്രായത്തിലാണ് ഇറച്ചിക്കായി വിൽക്കുക. ആഴ്ചയിൽ 125 കോഴികളെന്ന രീതിയിൽ എറണാകുളത്തെ വിവിധ കോഴിക്കടകളിൽ എത്തിച്ചുനൽകുന്നു. ഒരു കോഴിയിൽനിന്ന് ശരാശരി 70 രൂപയോളം ലാഭം ലഭിക്കുന്നുവെന്ന് ജോസ്. കുഞ്ഞുങ്ങളുടെ എണ്ണം വർധിപ്പിച്ചതിനാൽ അടുത്ത ബാച്ച് മുതൽ ആഴ്ചയിൽ വിതരണം ചെയ്യുന്നത് 150 കോഴികളാകുമെന്നും ജോസ്.
ടർക്കിയും വരുമാനം; ഇപ്പോൾ വിഗോവ താറാവുമെത്തി
കേരളത്തിൽ ടർക്കി വളർത്തൽ വാണിജ്യാടിസ്ഥാനത്തില്‍ വളർന്നിട്ടില്ല. എന്നാൽ കൊളസ്ട്രോൾരഹിതവും രുചികരവുമായ മാംസത്തിനുവേണ്ടി വീട്ടുവളപ്പില്‍ വളർത്തുന്നവരേറെ. അവർക്കായാണ് 45 ദിവസം പ്രായമായ കുഞ്ഞുങ്ങളെ എത്തിക്കുന്നത്. കൊല്ലം കുരീപ്പുഴയിലെ സർക്കാർ ടർക്കി ഫാമിൽനിന്നാണ് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. അവിടുന്നുള്ള നിർദേശം അനുസരിച്ചാണ് തീറ്റക്രമം. ആദ്യത്തെ ഒരു മാസം ബ്രോയിലർ സ്റ്റാർട്ടർ തീറ്റയാണ് നൽകുക. ഈ പ്രായത്തിൽ പത്തെണ്ണത്തിന് ഒരു കോഴിമുട്ടയും ഒരു സവോളയും എന്ന രീതിയിൽ (100 എണ്ണത്തിന് 10 മുട്ടയും 600 ഗ്രാം സവോളയും) അരിഞ്ഞ് രാവിലെ നൽകുന്നുണ്ട്. ഒരു മാസം പിന്നിടുമ്പോൾ ഗ്രോവർ നൽകും. ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ വിറ്റശേഷം അവശേഷിക്കുന്ന ആൺ ടർക്കിക്കുഞ്ഞുങ്ങൾക്ക് ഫിനിഷർ തീറ്റ നൽകിത്തുടങ്ങും. ഇവയെ ഇറച്ചിക്കുവേണ്ടിയാണ് പിന്നീട് ഫാമിൽ നിർത്തുന്നത്. ടർക്കിയിറച്ചിക്കു ഡിമാൻഡ് കൂടുന്ന ക്രിസ്മസ് കാലത്തേക്കാണ് ഈ വളർത്തൽ. 7–8 മാസംവരെ വളർത്തിയ ടർക്കിയെ ഇറച്ചിയാക്കി കിലോയ്ക്ക് 350 രൂപ നിരക്കിലാണ് വിൽക്കുക. എല്ലാ വർഷവും ക്രിസ്മസ് കാലത്ത് 50–60 ടർക്കികളെ ഇത്തരത്തിൽ ഇറച്ചിയാക്കുന്നുണ്ട്. ക്രിസ്മസ് വിപണിക്കായി ടർക്കിവളർത്തൽ കേരളത്തിലെ സംരംഭകർക്ക് പരീക്ഷിക്കാവുന്നതാണെന്ന് ജോസ്. ഇറച്ചിക്കായി വിഗോവ താറാവുകളും ജോസിന്റെ ഫാമിൽ സമീപകാലത്ത് ഇടംപിടിച്ചിട്ടുണ്ട്. ഓരോ ആഴ്ചയിലും 50 കുഞ്ഞുങ്ങളെ വീതം ഫാമിൽ എത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം. എല്ലാ ആഴ്ചയും 50 താറാവുകളെ വിപണിയിൽ ഇറച്ചിക്കായി എത്തിക്കാനാണ് ശ്രമം. ആദ്യ ബാച്ച് ഈസ്റ്ററിന് വിപണിയിലേത്തുമെന്നും ജോസ്.
ചെലവ് 48500, ലാഭം 20000, ഇതു ജോസിന്റെ കണക്കു പുസ്തകം
ആഴ്ചയിൽ 20000 രൂപ ലാഭം ലഭിക്കത്തക്ക വിധത്തിലാണ് ജോസ് തന്റെ ഫാമിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വരുമാനമാർഗമായ കാടയും റെയിൻബോ റൂസ്റ്റർ പൂവൻകോഴികളെയും വിൽക്കുന്നതിലൂടെയാണ് 20000 രൂപയുടെ ലാഭം നേടുന്നത്. അതായത് കാടയിൽനിന്ന് 12,000 രൂപയും കോഴിയിൽനിന്ന് 8000 രൂപയും ഓരോ ആഴ്ചയും ലാഭമായി നേടുന്നു. ആഴ്ചയിൽ 40000 രൂപയുടെ തീറ്റയും 7000 രൂപ സഹായിവേതനവും വൈദ്യുതിച്ചെലവുമെല്ലാം കൂട്ടിയാൽ 48,500 രൂപയാണ് ശരാശരി ഒരു മാസം ചെലവ് വരുന്നത്. മുട്ടക്കാട, ടർക്കി, വിഗോവ എന്നിവയുടെ കാര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അവകൂടി വരുമാനത്തിലേക്ക് എത്തിയാൽ നേട്ടം വർധിക്കുമെന്നും ജോസ്. പത്തു വർഷംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ് വിപണിയെന്നും ജോസ്
വിപണി അറിഞ്ഞ് പ്രവര്‍ത്തനം, ഇതു ജോസിന്റെ തന്ത്രം വിജയ മന്ത്രം
കാടമുട്ട ഉൽപാദനം, പൂവൻകോഴി വളർത്തൽ, ടർക്കിവളർത്തൽ എന്നിവ തുടക്കക്കാർക്ക് ആലോചിക്കാം. പ്രാദേശികവിപണി പരിഗണിച്ചാവണം അന്തിമ തീരുമാനം. മിതമായ തോതിൽ തുടങ്ങുക. 400 മുട്ടക്കാട, 200 പൂവൻകോഴി, 100 ടർക്കി എന്നിങ്ങനെ കുറഞ്ഞ ചെലവിൽ കൂടൊരുക്കുക. എന്നാൽ സുരക്ഷിതമാവണം. ഓല മേഞ്ഞ ഷെഡിനു മീതെ പടുത വലിച്ചുമൂടിയുള്ള കൂടുകൾ ആരോഗ്യപ്രദമെന്ന് ജോസിന്റെ നിരീക്ഷണം. വശങ്ങളിൽ ചിക്കൻ മെഷ്കൊണ്ടു ഭിത്തി തീർക്കാം. 100 കാടകളെ എല്ലാ സൗകര്യങ്ങളോടും കൂടി (കുടിവെള്ളം, തീറ്റപ്പാത്രം) വളർത്താവുന്ന കൂടിന് 4000 രൂപ വിലയുണ്ട്. ആവശ്യക്കാർക്ക് ഇവ നിർമിച്ചു നൽകാനും ജോസ് തയാർ. ചെലവ് കുറയ്ക്കണമെന്നുള്ളവർക്ക് സെക്കൻഡ് ഹാൻഡ് കൂടുകൾ വാങ്ങാം. കൊറോണക്കാലത്ത് കാട വളർത്തിയ പലരുടെയും വീടുകളിൽ അവ കാലിയായി ഇരിപ്പുണ്ടാവും. വീടിനോടു ചേർന്നുള്ള വർക് ഷെഡുകളും ചാർത്തുകളുമൊക്കെ സുരക്ഷിതമായി മറച്ചെടുത്താൽ ഡീപ് ലീറ്റർ രീതിയിൽ കാട വളർത്താം. ഇങ്ങനെ വളർത്തുമ്പോൾ കാട ഉയർന്നു പറക്കുന്നത് മുട്ടയിടീല്‍ കുറയാനിടയാക്കും. ഇതൊഴിവാക്കാൻ ചിറകു മുറിച്ചാൽ മതി. രാത്രിയിൽതന്നെ മുട്ട പെറുക്കിയില്ലെങ്കിൽ അവ കാഷ്ഠം വീണു മലിനമാകും. ആദ്യബാച്ച് വിറ്റു തീരുമ്പോഴേക്കും അടുത്ത ബാച്ച് വിപണനയോഗ്യമാകുന്ന വിധത്തിൽ ക്രമീകരിക്കുന്നത് ഉചിതം. സ്വന്തമാക്കിയ വിപണികൾ നഷ്ടപ്പെടുത്താതെ നോക്കാന്‍ ഇതാവശ്യമാണ്.
- കാട മുട്ടയ്ക്ക് വിപണിയേറെ
400 കാടകളുള്ള ഒരു ബാച്ചിനു ദിവസേന ശരാശരി 11 കിലോ തീറ്റ നൽകേണ്ടിവരും. കിലോയ്ക്ക് 40 രൂ പ നിരക്കിൽ പ്രതിദിന തീറ്റച്ചെലവ് മാത്രം 440 രൂപ. വൈറ്റമിനുകൾക്കും മറ്റുമായി പരമാവധി 40 രൂപ കൂടി ചെലവാക്കേണ്ടി വരാം. ഇത്രയും കാടകളിൽനിന്നു ദിവസേന 320 മുട്ട പ്രതീക്ഷിക്കാം. കൊറോണക്കാലത്തെ അമിതോൽപാദനം സൃഷ്ടിച്ച പ്രശ്നങ്ങൾ മാറി കാടമുട്ടയ്ക്ക് ആവശ്യക്കാരേറുന്നുണ്ടെന്ന് ജോസ്. ഒരു മുട്ടയ്ക്ക് 2.5 രൂപ നിരക്കിൽ 320 മുട്ടയ്ക്ക് 800 രൂപ. ഒരു ദിവസത്തെ അറ്റാദായം (800–440) 360 രൂപ. പ്രതിമാസ വരുമാനം 10,000 രൂപ.
- പൂവൻകോഴി കൂവുമോ
ഒന്നിടവിട്ട ആഴ്ചകളിൽ ഒരു ദിവസം പ്രായമായ 200 പൂവൻകോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങി വളർത്തുക. ഹൈദരാബാദിലെ സ്വകാര്യ ഹാച്ചറിയിൽനിന്നുള്ള റെയിൻബോ റൂസ്റ്റർ പൂവൻമാരെയാണ് ജോസ് വളർത്തുന്നത്. ഇവ ഫാമിലെത്തുമ്പോൾ ഒരു കുഞ്ഞിനു 30 രൂപ ചെലവ് വരും. ആഴ്ച തോറും 100 പൂവന്മാരെ വിൽക്കുന്ന വിധത്തിൽ ഉൽപാദനം ക്രമീകരിക്കാൻ 5 ബാച്ചുകളിലായി ആകെ 1000 കുഞ്ഞുങ്ങളെ വളർത്തണം. ഗ്രാമശ്രീ പോലുള്ള ഇനങ്ങളുടെ പൂവൻകുഞ്ഞുങ്ങളെ 10 രൂപയ്ക്ക് സർക്കാർഫാമിൽ കിട്ടുമെങ്കിലും അവയുടെ വളർച്ചാനിരക്ക് കുറവാണെന്നാണ് ജോസിന്റെ പക്ഷം. റെയിൻബോ റൂസ്റ്റർ 75 ദിവസമെത്തുമ്പോൾ 2 കിലോ വരെ തൂക്കമെത്തുമെങ്കിൽ ഗ്രാമശ്രീയും മറ്റും ഒന്നരക്കിലോ തൂക്കമെത്താൻ 90 ദിവസം വേണ്ടിവരും. 5 ബാച്ചിനുമായി ഒരു ആഴ്ചത്തെ തീറ്റച്ചെലവ് 15,972 രൂപ. ഇതോടൊപ്പം 100 കുഞ്ഞുങ്ങൾക്കുള്ള വില 3000 രൂപയും ചേർത്താൽ ഒരു ആഴ്ചത്തെ ആകെ ചെലവ് 18,972 രൂപ. ശരാശരി 1.8 കിലോ തൂക്കമെത്തിയ 97 പൂവൻകോഴികളെ കിലോയ്ക്ക് 150 രൂപ നിരക്കിൽ വിൽക്കാനായാൽ ആഴ്ചതോറും 26,190 രൂപ വരുമാനം. പ്രതിവാര അറ്റാദായം 7218 രൂപ. പ്രതിമാസ വരുമാനം 28,000 രൂപ.
- രുചിയേറും ടർക്കി
ഒരു മാസം പ്രായമായ ടർക്കിക്കുഞ്ഞിന് 150 രൂപ വിലയുണ്ട്. ഇവയെ 7 മാസം പ്രായമെത്തുമ്പോൾ മാംസമാക്കുന്നതാണ് ഉചിതം. പ്രായമേറിയ ടർക്കിയുടെ മാംസത്തിനു വിപണിയിൽ പ്രിയം കുറയും. ദിവസേന ശരാശരി 100 ഗ്രാം തീറ്റയും ബാക്കി തീറ്റപ്പുല്ലും നൽകി വളർത്തുന്നതാവും നന്ന്. ഒരു ദിവസത്തെ തീറ്റച്ചെലവ് 6 രൂപയെന്നു കണക്കാക്കിയാൽ 180 ദിവസത്തേക്ക് ഒരു ടർക്കിക്ക്1080 രൂപയുടെ തീറ്റ വേണം. കുഞ്ഞിന്റെ വിലയുൾപ്പെടെ 1230 രൂപ ഒരു പക്ഷിക്ക് ചെലവാകും. 7 മാസം പ്രായമായ ടർക്കിയിൽനിന്ന് കുറഞ്ഞത് 5 കിലോ മാംസം കിട്ടും. കിലോയ്ക്ക് 350 രൂപ നിരക്കിൽ 1750 രൂപ കിട്ടും. അതായത്, ഒരു പക്ഷിയിൽനിന്ന് 500 രൂപയിലേറെ ലാഭം. 100 ടർക്കിയുടെ ഒരു ബാച്ചിനു വിപണി കണ്ടെത്താമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ ക്രിസ്മസിനു പൊടിക്കാൻ അര ലക്ഷം രൂപ എക്സ്ട്രാ! ആഴ്ചതോറും 14 ടർക്കി വീതം വിൽക്കാവുന്ന വിധം ഉൽപാദനം ക്രമീകരിക്കാമെങ്കിൽ പ്രതിമാസം 25,000 രൂപയിലേറെ വരുമാനം പ്രതീക്ഷിക്കാം.
ഏതാനും വർഷം ഓസ്ട്രേലിയയിൽ ജോലി ചെയ്യുകയെന്ന സ്വപ്നവുമായി നാട്ടിലെത്തിയ ജോസും ഭാര്യ രേഖയും ഇന്ന് സന്തുഷ്ടരാണ്. രേഖ വീടിനടുത്തുതന്നെ കോളജ് അധ്യാപികയായി ജോലി ചെയ്യുന്നു. നാട്ടിൽ മാതാപിതാക്കളോടൊപ്പം ജീവിക്കാനും കുട്ടികളെ സ്വന്തം സംസ്കാരത്തിൽ വളർത്താനും സഹായിച്ചത് കോഴികളും കാടകളുമാണെന്ന കാര്യത്തിൽ ഇരുവർക്കുമില്ല സംശയം.
ഫോൺ: 9605099384